വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും”

“സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും”

എവി​ടെ​യും അനീതി. നല്ലവരും നിഷ്‌ക​ള​ങ്ക​രും ആയ ആളുകളെ ദുഷ്ടന്മാർ അടിച്ച​മർത്തു​ന്നു. ഇതൊ​ക്കെ​യാണ്‌ നമുക്കു ചുറ്റും കാണു​ന്നത്‌. അനീതി​യും ദുഷ്ടത​യും ഇല്ലാത്ത ഒരു കാലം എന്നെങ്കി​ലും വരുമോ?

അതിനുള്ള ഉത്തരം ബൈബി​ളി​ലെ 37-‍ാ‍ം സങ്കീർത്ത​ന​ത്തിൽ കാണാം. ഇക്കാലത്ത്‌ നമുക്ക് ആവശ്യ​മായ മാർഗ​നിർദേ​ശ​വും ഈ സങ്കീർത്ത​ന​ത്തി​ലുണ്ട്. പിൻവ​രുന്ന പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക് ഈ ബൈബിൾപു​സ്‌തകം തരുന്ന ഉത്തരം എന്താ​ണെന്നു നോക്കുക.

  • നമ്മളെ അടിച്ച​മർത്തു​ന്ന​വ​രോ​ടു നമ്മൾ എങ്ങനെ പ്രതി​ക​രി​ക്കണം?1, 2 വാക്യങ്ങൾ.

  • ദുഷ്ടന്മാർക്ക് എന്തു സംഭവി​ക്കും?10-‍ാ‍ം വാക്യം.

  • ശരിയായ കാര്യങ്ങൾ ചെയ്യു​ന്ന​വർക്കു ഭാവി​യിൽ എന്തു പ്രതീ​ക്ഷി​ക്കാം?1129 വാക്യങ്ങൾ.

  • നമ്മൾ ഇപ്പോൾ എന്തു ചെയ്യണം?34-‍ാ‍ം വാക്യം.

‘യഹോ​വ​യിൽ പ്രത്യാ​ശ​വെച്ച് ദൈവ​ത്തി​ന്‍റെ വഴിയേ നടക്കു​ന്ന​വർക്കു’ ശോഭ​ന​മായ ഭാവി​യാ​ണു​ള്ളത്‌. ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ 37-‍ാ‍ം സങ്കീർത്ത​ന​ത്തിൽ അത്‌ വ്യക്തമാണ്‌. നിങ്ങൾക്കും പ്രിയ​പ്പെ​ട്ട​വർക്കും ആ ശോഭ​ന​മായ ഭാവി ബൈബിൾ പഠിക്കു​ന്ന​തി​ലൂ​ടെ സ്വന്തമാ​ക്കാം. അതിനു നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്കു സന്തോ​ഷമേ ഉള്ളൂ.