വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ലൊരു ജീവിതം എങ്ങനെ സാധ്യമാകും?

നല്ലൊരു ജീവിതം എങ്ങനെ സാധ്യമാകും?

ദൈവം ആഗ്രഹിച്ച വിധത്തി​ലല്ല ഇന്നു മനുഷ്യൻ ജീവി​ക്കു​ന്നത്‌. ഭൂമി​യിൽ ജീവി​ക്കുന്ന മനുഷ്യ​രെ​ല്ലാം സ്രഷ്ടാ​വി​ന്റെ ഭരണത്തി​നു കീഴ്‌പ്പെ​ടു​ന്ന​വ​രും ദൈവ​ത്തി​ന്റെ മാർഗ​നിർദേശം തേടു​ന്ന​വ​രും ദൈവ​ത്തി​ന്റെ സ്‌നേ​ഹ​വും മറ്റു മനോ​ഹ​ര​മായ ഗുണങ്ങൾ പകർത്തു​ന്ന​വ​രും ആയിരി​ക്കാ​നാ​ണു ദൈവം ആഗ്രഹി​ച്ചത്‌. അതു​പോ​ലെ കുടും​ബം നോക്കാ​നും പുതിയ കാര്യങ്ങൾ കണ്ടെത്താ​നും ഭൂമി ഒരു പറുദീ​സ​യാ​ക്കാ​നും ഒക്കെ മനുഷ്യൻ പ്രവർത്തി​ക്കു​മ്പോൾ അത്‌ ഒത്തൊ​രു​മ​യോ​ടും സന്തോ​ഷ​ത്തോ​ടും കൂടെ​യാ​യി​രി​ക്കാ​നാ​ണു ദൈവം ആഗ്രഹി​ച്ചത്‌.

ഭൂമി​യി​ലെ ജീവിതം താൻ ഉദ്ദേശിച്ച വിധത്തിൽ ആക്കു​മെന്നു ദൈവം ഉറപ്പു നൽകി​യി​രി​ക്കു​ന്നു.

  • “ദൈവം ഭൂമി​യി​ലെ​ങ്ങും യുദ്ധങ്ങൾ നിറു​ത്ത​ലാ​ക്കു​ന്നു.”സങ്കീർത്തനം 46:9.

  • “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കാ​നും നിശ്ചയി​ച്ചി​രി​ക്കുന്ന സമയം വന്നെത്തി​യി​രി​ക്കു​ന്നു.”വെളി​പാട്‌ 11:18.

  • “‘എനിക്കു രോഗ​മാണ്‌’ എന്നു ദേശത്ത്‌ വസിക്കുന്ന ആരും പറയില്ല.”യശയ്യ 33:24.

  • “ഞാൻ തിര​ഞ്ഞെ​ടു​ത്തവർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കും.”യശയ്യ 65:22.

ഈ പ്രവച​നങ്ങൾ എങ്ങനെ നിറ​വേ​റും? സ്വർഗ​ത്തിൽനിന്ന്‌ ഭൂമിയെ ഭരിക്കുന്ന ഒരു നല്ല ഗവൺമെ​ന്റി​ന്റെ രാജാ​വാ​യി ദൈവം തന്റെ മകനായ യേശു​വി​നെ നിയമി​ച്ചി​രി​ക്കു​ന്നു. ദൈവ​രാ​ജ്യ​മെ​ന്നാ​ണു ബൈബിൾ അതിനെ വിളി​ക്കു​ന്നത്‌. (ദാനി​യേൽ 2:44) യേശു​വി​നെ​ക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: ‘ദൈവം അവനു സിംഹാ​സനം കൊടു​ക്കും. അവൻ രാജാ​വാ​യി ഭരിക്കും.’—ലൂക്കോസ്‌ 1:32, 33.

താൻ രാജാ​വാ​യി ഭരിക്കു​മ്പോൾ മനുഷ്യ​ജീ​വി​തം വളരെ മികച്ച​താ​യി​രി​ക്കും എന്നു കാണി​ക്കാൻ യേശു ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന​പ്പോൾ ധാരാളം അത്ഭുതങ്ങൾ കാണിച്ചു.

മനുഷ്യ​കു​ടും​ബ​ത്തി​നു​വേണ്ടി ഭാവി​യിൽ എന്തു ചെയ്യു​മെന്ന്‌ യേശു കാണിച്ചു

  • യേശു എല്ലാ തരം രോഗ​ങ്ങ​ളും സുഖ​പ്പെ​ടു​ത്തി. അങ്ങനെ ഭാവി​യിൽ മനുഷ്യ​കു​ടും​ബ​ത്തി​ന്റെ എല്ലാ വൈക​ല്യ​ങ്ങ​ളും എങ്ങനെ ഇല്ലാതാ​ക്കും എന്നതിനു തെളിവ്‌ നൽകി.മത്തായി 9:35.

  • യേശു കടലിനെ ശാന്തമാ​ക്കി. അങ്ങനെ പ്രകൃ​തി​ശ​ക്തി​ക​ളെ​പ്പോ​ലും നിയ​ന്ത്രി​ച്ചു​കൊണ്ട്‌ ആളുകളെ സംരക്ഷി​ക്കാ​നുള്ള തന്റെ കഴിവ്‌ തെളി​യി​ച്ചു.മർക്കോസ്‌ 4:36-39.

  • ആയിര​ങ്ങൾക്കു ഭക്ഷണം നൽകി​ക്കൊണ്ട്‌ ആളുക​ളു​ടെ ജീവത​ത്തിന്‌ ആവശ്യ​മായ കാര്യങ്ങൾ നടത്തി​ക്കൊ​ടു​ക്കാൻ തനിക്കു കഴിയു​മെന്ന്‌ യേശു കാണിച്ചു.മർക്കോസ്‌ 6:41-44.

  • ഒരു വിവാ​ഹ​വി​രു​ന്നിൽ യേശു വെള്ളം വീഞ്ഞാ​ക്കി​യ​തി​ലൂ​ടെ ആളുക​ളു​ടെ ജീവിതം സന്തോ​ഷ​പ്ര​ദ​മാ​ക്കാൻ തനിക്കു കഴിയു​മെന്ന്‌ യേശു സൂചി​പ്പി​ച്ചു.യോഹ​ന്നാൻ 2:7-11.

തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി ദൈവം കരുതി​യി​രി​ക്കുന്ന ജീവിതം ലഭിക്കാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും? അതിനു നിങ്ങൾ പോകേണ്ട ഒരു ‘വഴിയുണ്ട്‌.’ ‘ജീവനിലേക്കുള്ള വഴി’ എന്നാണു ബൈബിൾ അതിനെ വിളി​ക്കു​ന്നത്‌. “കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തു​ന്നു​ള്ളൂ.”—മത്തായി 7:14.

നല്ലൊരു ജീവി​ത​ത്തി​ലേ​ക്കുള്ള വഴി

ജീവനി​ലേ​ക്കുള്ള വഴി ഏതാണ്‌? ദൈവം പറയുന്നു: “നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം.” (യശയ്യ 48:17) ഈ നിർദേശം അനുസ​രി​ച്ചാൽ നിങ്ങളു​ടെ ജീവിതം ധന്യമാ​കും.

യേശു പറഞ്ഞു: “ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും.” (യോഹ​ന്നാൻ 14:6) നമ്മൾ യേശു പറഞ്ഞതു ചെയ്യു​ക​യും യേശു​വി​ന്റെ മാതൃക അനുക​രി​ക്കു​ക​യും ചെയ്യു​മ്പോൾ ദൈവ​ത്തോട്‌ അടുക്കുകയും നമ്മുടെ ജീവിതം മെച്ച​പ്പെ​ടു​ക​യും ചെയ്യും.

ജീവനി​ലേ​ക്കു​ള്ള വഴി എങ്ങനെ കണ്ടെത്താം? ഇന്നു പല മതങ്ങളുണ്ട്‌. എന്നാൽ യേശു നൽകിയ മുന്നറി​യിപ്പ്‌ ഇതാണ്‌: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവ​രും സ്വർഗ​രാ​ജ്യ​ത്തിൽ കടക്കില്ല; സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ ഇഷ്ടം ചെയ്യു​ന്നവർ മാത്ര​മാ​ണു സ്വർഗ​രാ​ജ്യ​ത്തിൽ കടക്കുക.” (മത്തായി 7:21) യേശു ഇങ്ങനെ​യും പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരി​ച്ച​റി​യാം.” (മത്തായി 7:16) സത്യമതം ഏതാ​ണെന്നു കണ്ടെത്താൻ ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു.—യോഹന്നാൻ 17:17.

ജീവനി​ലേ​ക്കു​ള്ള വഴിയേ എങ്ങനെ നടക്കാം? അതിന്‌, എല്ലാവർക്കും ജീവൻ നൽകിയ വ്യക്തി​യെ​ക്കു​റിച്ച്‌ നിങ്ങൾ മനസ്സി​ലാ​ക്കണം. ആരാണ്‌ ആ വ്യക്തി? ആ വ്യക്തി​യു​ടെ പേര്‌ എന്താണ്‌? ആ വ്യക്തി എങ്ങനെ​യു​ള്ള​യാ​ളാണ്‌? ആ വ്യക്തി നമുക്കു​വേണ്ടി എന്തു ചെയ്യുന്നു? നമ്മൾ എന്തു ചെയ്യാ​നാണ്‌ ആ വ്യക്തി ആഗ്രഹി​ക്കു​ന്നത്‌? *

വെറുതേ ജോലി ചെയ്യാ​നും ഭക്ഷണം കഴിക്കാ​നും കളിക്കാ​നും കുടും​ബത്തെ പോറ്റാ​നും മാത്രമല്ല ദൈവം മനുഷ്യ​നിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌. പകരം ദൈവത്തെ അറിയാ​നും ദൈവത്തെ അടുത്ത സുഹൃ​ത്താ​ക്കാ​നും ആണ്‌. ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്‌തു​കൊണ്ട്‌ ദൈവ​ത്തോ​ടുള്ള സ്‌നേഹം നമുക്കു കാണി​ക്കാം. യേശു പറഞ്ഞു: “ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ്‌ അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.”—യോഹ​ന്നാൻ 17:3.

ബൈബിളിലൂടെ ദൈവം ‘നിങ്ങളു​ടെ പ്രയോ​ജ​ന​ത്തി​നാ​യി നിങ്ങളെ പഠിപ്പി​ക്കും.’—യശയ്യ 48:17

യാത്ര​യു​ടെ ആദ്യത്തെ ചുവടു വെക്കുക

ഏകസത്യ​ദൈവം നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കി​യാൽ അതിനു ചേർച്ച​യിൽ നമ്മൾ മാറ്റങ്ങൾ വരുത്തണം. അതു കുറച്ച്‌ ബുദ്ധി​മു​ട്ടാ​ണെന്നു തോന്നി​യേ​ക്കാം. എന്നാൽ ജീവനി​ലേ​ക്കുള്ള വഴിയി​ലൂ​ടെ നമ്മൾ സഞ്ചരി​ച്ചു​തു​ട​ങ്ങു​മ്പോൾ നമ്മുടെ ജീവിതം മെച്ച​പ്പെ​ടും. ദൈവ​ത്തെ​ക്കു​റി​ച്ചുള്ള പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കുള്ള ഉത്തരം അറിയു​ന്ന​തി​നു നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ തയ്യാറാണ്‌. നിങ്ങൾക്ക്‌ അനു​യോ​ജ്യ​മായ സമയത്തും സ്ഥലത്തും വന്ന്‌ അവർ നിങ്ങളെ ബൈബിൾ പഠിപ്പി​ക്കും. ഞങ്ങളെ ബന്ധപ്പെ​ടാൻ ഞങ്ങളുടെ വെബ്‌​സൈ​റ്റായ www.jw.org നിങ്ങൾക്കു സന്ദർശി​ക്കാം.