വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ദുരി​തങ്ങൾ അനുഭ​വി​ക്കു​മ്പോൾ ദൈവ​ത്തിന്‌ എന്ത്‌ തോന്നു​ന്നു?

നിങ്ങൾ ദുരി​തങ്ങൾ അനുഭ​വി​ക്കു​മ്പോൾ ദൈവ​ത്തിന്‌ എന്ത്‌ തോന്നു​ന്നു?

ദൈവം ദുരി​ത​ങ്ങ​ളൊ​ന്നും കാണു​ന്നി​ല്ലെ​ന്നും അതെക്കു​റി​ച്ചൊ​ന്നും ചിന്തി​ക്കു​ന്നി​ല്ലെ​ന്നും ചിലർ കരുതു​ന്നു.

ബൈബിൾ പറയു​ന്നത്‌ നോക്കുക

 • ദൈവം കാണു​ക​യും ചിന്തി​ക്കു​ക​യും ചെയ്യുന്നു

  “ഭൂമി​യിൽ മനുഷ്യ​ന്റെ ദുഷ്ടത വളരെ​യ​ധി​കം വർധി​ച്ചി​രി​ക്കു​ന്നെ​ന്നും . . . യഹോവ കണ്ടു. . . . ദൈവ​ത്തി​ന്റെ ഹൃദയ​ത്തി​നു ദുഃഖ​മാ​യി.”—ഉൽപത്തി 6:5, 6.

 • ദൈവം ദുരി​ത​ങ്ങ​ളെ​ല്ലാം ഇല്ലാതാ​ക്കും

  “കുറച്ച്‌ കാലം​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല. അവർ ഉണ്ടായി​രു​ന്നി​ടത്ത്‌ നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.”—സങ്കീർത്തനം 37:10, 11.

 • ദൈവം നിങ്ങൾക്കാ​യി വെച്ചി​രി​ക്കു​ന്നത്‌

  “‘ഞാൻ നിങ്ങൾക്കു​വേണ്ടി ചെയ്യാൻപോ​കു​ന്നത്‌ എന്താ​ണെന്ന്‌ എനിക്കു നന്നായി അറിയാം. ഞാൻ ചിന്തി​ക്കു​ന്നതു ദുരന്ത​ത്തെ​ക്കു​റി​ച്ചല്ല, സമാധാ​ന​ത്തെ​ക്കു​റി​ച്ചാണ്‌; നിങ്ങൾക്ക്‌ ഒരു നല്ല ഭാവി​യും പ്രത്യാ​ശ​യും തരുന്ന​തി​നെ​ക്കു​റി​ച്ചാണ്‌’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘നിങ്ങൾ എന്നെ വിളി​ക്കും; വന്ന്‌ എന്നോടു പ്രാർഥി​ക്കും. ഞാൻ നിങ്ങളു​ടെ പ്രാർഥന കേൾക്കു​ക​യും ചെയ്യും.’”—യിരെമ്യ 29:11, 12.

  “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും”—യാക്കോബ്‌ 4:8.