വീക്ഷാഗോപുരം നമ്പര്‍  1 2025 | യുദ്ധങ്ങൾക്ക്‌ അവസാനം​—എങ്ങനെ?

യുദ്ധങ്ങ​ളൊ​ന്നും ഇല്ലാത്ത ഒരു ലോകത്ത്‌ ജീവി​ക്കാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? ഇന്നു പലർക്കും അതൊരു സ്വപ്‌നം മാത്ര​മാണ്‌. മനുഷ്യ​രെ​ക്കൊണ്ട്‌ യുദ്ധങ്ങൾ അവസാ​നി​പ്പി​ക്കാൻ പറ്റാത്തത്‌ എന്തു​കൊ​ണ്ടാ​ണെന്നു ബൈബിൾ പറയുന്നു. അതു​പോ​ലെ ലോകത്ത്‌ എല്ലായി​ട​ത്തും സമാധാ​നം ഉണ്ടാകു​മെ​ന്നും അതു പെട്ടെ​ന്നു​തന്നെ ഒരു യാഥാർഥ്യ​മാ​കു​മെ​ന്നും ബൈബിൾ നമുക്ക്‌ ഉറപ്പു​ത​രു​ന്നു.

ഈ മാസി​ക​യിൽ “യുദ്ധം,” “പോരാ​ട്ടം” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌ രാഷ്ട്രീ​യ​നേ​ട്ട​ങ്ങൾക്കു​വേണ്ടി ആയുധ​ങ്ങ​ളോ സൈന്യ​മോ ഉപയോ​ഗിച്ച്‌ പോരാ​ടു​ന്ന​തി​നെ​യാണ്‌. ഇതിൽ കൊടു​ത്തി​ട്ടുള്ള ചിലരു​ടെ പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്‌.

 

യുദ്ധത്തിന്റെ ഭീകരമുഖം

പട്ടാള​ക്കാർക്കും യുദ്ധഭൂ​മി​യിൽ ജീവി​ക്കുന്ന സാധാരണ പൗരന്മാർക്കും ആണ്‌ യുദ്ധത്തി​ന്റെ ഭീകരത ഏറ്റവും നന്നായി അറിയാ​വു​ന്നത്‌.

യുദ്ധങ്ങ​ളും പോരാ​ട്ട​ങ്ങ​ളും അവശേ​ഷി​പ്പി​ക്കുന്ന കെടു​തി​കൾ

യുദ്ധവും പോരാ​ട്ട​ങ്ങ​ളും വലിയ നാശവും സാമ്പത്തി​ക​ന​ഷ്ട​വും വരുത്തി​വെ​ക്കു​ന്നു. ചില ഉദാഹ​ര​ണങ്ങൾ കാണുക.

യുദ്ധങ്ങ​ളും പോരാ​ട്ട​ങ്ങ​ളും അവസാ​നി​പ്പി​ക്കാൻ മനുഷ്യർക്കു കഴിയു​മോ?

യുദ്ധങ്ങ​ളും പോരാ​ട്ട​ങ്ങ​ളും അവസാ​നി​പ്പി​ക്കാ​നുള്ള ശ്രമങ്ങൾ തുടരു​ന്നു. എന്നാൽ അതു വിജയി​ക്കു​മോ?

യുദ്ധങ്ങ​ളും പോരാ​ട്ട​ങ്ങ​ളും തുടരു​ന്നത്‌ എന്തുകൊണ്ട്‌?

യുദ്ധങ്ങ​ളു​ടെ​യും പോരാ​ട്ട​ങ്ങ​ളു​ടെ​യും അടിസ്ഥാ​ന​കാ​രണം എന്താ​ണെന്നു ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.

യുദ്ധങ്ങ​ളും പോരാ​ട്ട​ങ്ങ​ളും എങ്ങനെ അവസാ​നി​ക്കും?

ദൈവ​രാ​ജ്യം ഭൂമി​യിൽനിന്ന്‌ യുദ്ധങ്ങൾ തുടച്ചു​നീ​ക്കു​ക​യും യഥാർഥ​സ​മാ​ധാ​നം കൊണ്ടു​വ​രു​ക​യും ചെയ്യും.

യുദ്ധങ്ങ​ളും പോരാ​ട്ട​ങ്ങ​ളും ഉണ്ടെങ്കി​ലും സമാധാ​നം കണ്ടെത്തു​ന്നു

യുദ്ധത്തി​ന്റെ കെടു​തി​കൾ അനുഭ​വി​ക്കു​ന്ന​വരെ ബൈബിൾ ഇന്ന്‌ പ്രാ​യോ​ഗി​ക​മാ​യി സഹായി​ക്കു​ന്നു.

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?

യുദ്ധങ്ങ​ളൊ​ന്നു​മി​ല്ലാത്ത ഒരു കാലം നമുക്ക്‌ എന്നെങ്കി​ലും കാണാൻ പറ്റുമോ? ഈ ചോദ്യ​ത്തി​നും മറ്റു ചോദ്യ​ങ്ങൾക്കും ഉള്ള ആശ്വാ​സം​ത​രുന്ന ഉത്തരം ബൈബി​ളി​ലുണ്ട്‌.