വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുഴഞ്ഞു​മ​റിഞ്ഞ ഈ ലോകത്ത്‌

3 | വ്യക്തി​ബ​ന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കുക

3 | വ്യക്തി​ബ​ന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കുക

എന്തു​കൊണ്ട്‌ പ്രധാനം

ഈ ലോകാ​വ​സ്ഥകൾ കാരണം നമ്മുടെ മനസ്സ്‌ വലയു​മ്പോൾ, മറ്റുള്ള​വ​രു​മാ​യുള്ള സ്‌നേ​ഹ​ബ​ന്ധ​ങ്ങൾക്ക്‌ ഉലച്ചിൽ തട്ടി​യേ​ക്കാം.

  • ആളുകൾ കൂട്ടു​കാ​രിൽനിന്ന്‌ അകലുന്നു.

  • ഭാര്യാഭർത്താക്കന്മാർ തമ്മിൽ കൂടുതൽ വഴക്കടി​ക്കു​ന്നു.

  • മാതാപിതാക്കൾ കുട്ടി​കളെ ശ്രദ്ധി​ക്കാ​തെ​വ​രു​ന്നു.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

  • പ്രശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌ കൂട്ടു​കാർ നമ്മളെ സഹായി​ക്കും, അവർ നമ്മുടെ മനസ്സി​നും ധൈര്യം പകരും.

  • ഈ ലോക​ത്തി​ലെ കലങ്ങി​മ​റിഞ്ഞ അവസ്ഥകൾ കാരണം കുടും​ബ​ജീ​വി​ത​ത്തിൽ പ്രതീ​ക്ഷി​ക്കാ​തെ​യുള്ള പലപല പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​ന്നു.

  • ഞെട്ടി​പ്പി​ക്കുന്ന വാർത്തകൾ നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ, കുട്ടി​കളെ അസ്വസ്ഥ​രാ​ക്കി​യേ​ക്കാം.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

ബൈബിൾ പറയു​ന്നത്‌: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​തങ്ങൾ 17:17.

നമ്മുടെ കൂടെ​നിൽക്കുന്ന, നമുക്കു വേണ്ട ഉപദേ​ശ​ങ്ങ​ളൊ​ക്കെ തരുന്ന ഒരാ​ളെ​ക്കു​റിച്ച്‌ ഒന്ന്‌ ചിന്തി​ക്കുക. നമ്മളെ​ക്കു​റിച്ച്‌ ചിന്തയുള്ള ഒരാൾ ഉണ്ടെന്ന്‌ അറിയു​ന്ന​തു​തന്നെ പ്രശ്‌ന​ങ്ങ​ളു​ടെ സമയത്ത്‌ നമുക്ക്‌ ഒരു ആശ്വാ​സ​മാ​യി​രി​ക്കും.