വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

വേർപാ​ടി​ന്റെ വേദന​യു​മാ​യി

വേർപാ​ടി​ന്റെ വേദന​യു​മാ​യി

“മുപ്പത്തി​യൊ​മ്പതു വർഷത്തി​ല​ധി​കം നീണ്ടു​നിന്ന ദാമ്പത്യ​ത്തി​നൊ​ടു​വിൽ സോഫിയയെ * എനിക്കു നഷ്ടമായി. അവൾ കുറെ കാലം ഒരു രോഗ​വു​മാ​യി മല്ലിട്ടു, അവസാനം മരണത്തി​നു കീഴടങ്ങി. കൂട്ടു​കാർ എന്നെ ഒരുപാ​ടു സഹായി​ച്ചു. ഞാൻ പല കാര്യ​ങ്ങ​ളിൽ മുഴുകി. എങ്കിലും ആദ്യത്തെ വർഷം ദുഃഖം താങ്ങാ​വു​ന്ന​തി​ലും അപ്പുറ​മാ​യി​രു​ന്നു. എനിക്ക്‌ എന്റെ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞി​ട്ടും ചില​പ്പോ​ഴൊ​ക്കെ വല്ലാത്ത ദുഃഖം തോന്നാ​റുണ്ട്‌, മിക്ക​പ്പോ​ഴും ഒട്ടും പ്രതീ​ക്ഷി​ക്കാത്ത സമയങ്ങ​ളിൽ.”—കോസ്റ്റസ്‌.

പ്രിയ​പ്പെട്ട ആരെ​യെ​ങ്കി​ലും നിങ്ങൾക്കു മരണത്തിൽ നഷ്ടമാ​യി​ട്ടു​ണ്ടോ? എങ്കിൽ കോസ്റ്റ​സി​നെ​പ്പോ​ലെ നിങ്ങൾക്കും തോന്നി​യി​ട്ടു​ണ്ടാ​കും. ഇണയു​ടെ​യോ ഒരു കുടും​ബാം​ഗ​ത്തി​ന്റെ​യോ അടുത്ത ഒരു സുഹൃ​ത്തി​ന്റെ​യോ മരണ​ത്തെ​ക്കാൾ വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ ചുരു​ക്ക​മാണ്‌. കടുത്ത ദുഃഖം​കൊ​ണ്ടു​ണ്ടാ​കുന്ന മാനസി​ക​വും ശാരീ​രി​ക​വും ആയ വിഷമ​ങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കുന്ന വിദഗ്‌ധ​രും ഇതി​നോ​ടു യോജി​ക്കു​ന്നു. “നികത്താ​നാ​കാത്ത ഏറ്റവും വലിയ നഷ്ടംത​ന്നെ​യാ​ണു മരണം” എന്നു മനഃശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചുള്ള ഒരു മാസിക പറയുന്നു. സഹിക്കാ​നാ​കാത്ത ഇത്തരം വേദന അനുഭ​വി​ക്കു​ന്നവർ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: “ഇത്‌ എത്ര കാലം നീണ്ടു​നിൽക്കും? എനിക്ക്‌ ഇനി എന്നെങ്കി​ലും സന്തോ​ഷി​ക്കാൻ കഴിയു​മോ? എനിക്ക്‌ എങ്ങനെ ആശ്വാസം കിട്ടും?”

ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ ഈ ലക്കം ഉണരുക! സഹായി​ക്കും. നിങ്ങളു​ടെ പ്രിയ​പ്പെട്ട ആരെങ്കി​ലും ഈ അടുത്ത്‌ മരിച്ചു​പോ​യി​ട്ടു​ണ്ടോ? എങ്കിൽ നിങ്ങളു​ടെ ജീവി​ത​ത്തിൽ പല മാറ്റങ്ങൾ വരാൻ സാധ്യ​ത​യുണ്ട്‌. അവയെ​ക്കു​റിച്ച്‌ അടുത്ത ലേഖന​ത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം. തുടർന്നു​വ​രുന്ന ലേഖനങ്ങൾ ദുഃഖ​ത്തി​ന്റെ തീവ്രത കുറയ്‌ക്കാൻ സഹായി​ക്കുന്ന ചില വഴികൾ കാണി​ച്ചു​ത​രും.

ഈ മാസി​ക​യി​ലെ വിവരങ്ങൾ ദുഃഖ​ത്താൽ വിഷമി​ക്കു​ന്ന​വർക്ക്‌ ഒരു ആശ്വാ​സ​വും സഹായ​വും ആകു​മെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.

^ ഈ ലേഖന​പ​ര​മ്പ​ര​യി​ലെ ചില പേരുകൾ യഥാർഥമല്ല.