വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

ഏറ്റവും വലിയ സഹായം

ഏറ്റവും വലിയ സഹായം

മരണത്തിൽ പ്രിയ​പ്പെ​ട്ട​വരെ നഷ്ടപ്പെ​ടു​മ്പോൾ അനുഭ​വ​പ്പെ​ടുന്ന വേദന​യെ​ക്കു​റിച്ച്‌ ഈ അടുത്ത കാലത്ത്‌ അനേകം പഠനങ്ങൾ നടന്നി​ട്ടുണ്ട്‌. എങ്കിലും മുമ്പു കണ്ടതു​പോ​ലെ, വിദഗ്‌ധർ നൽകുന്ന ഏറ്റവും മികച്ച മാർഗ​നിർദേ​ശങ്ങൾ മിക്ക​പ്പോ​ഴും കാലങ്ങൾക്കു മുമ്പ്‌ എഴുത​പ്പെട്ട ബൈബി​ളി​ലെ ജ്ഞാന​മൊ​ഴി​ക​ളു​മാ​യി യോജി​പ്പി​ലാണ്‌. ബൈബി​ളി​ന്റെ മാർഗ​നിർദേ​ശങ്ങൾ എല്ലാ കാലത്തും പ്രയോ​ജനം ചെയ്യു​ന്ന​താ​ണെന്ന്‌ ഇതു കാണി​ക്കു​ന്നു. എന്നാൽ ബൈബി​ളിൽ ആശ്രയ​യോ​ഗ്യ​മായ ഉപദേ​ശങ്ങൾ മാത്രമല്ല ഉള്ളത്‌. മറ്റ്‌ എങ്ങും കണ്ടെത്താൻ കഴിയാ​ത്ത​തും ദുഃഖി​തർക്ക്‌ അങ്ങേയറ്റം ആശ്വാസം നൽകു​ന്ന​തും ആയ പല വിവര​ങ്ങ​ളും അതിലുണ്ട്‌.

  • നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ കഷ്ടപ്പെ​ടു​ന്നി​ല്ലെന്ന്‌ ഉറപ്പു​ത​രു​ന്നു

    “മരിച്ചവർ ഒന്നും അറിയു​ന്നില്ല” എന്ന്‌ സഭാ​പ്ര​സം​ഗകൻ 9:5-ൽ ബൈബിൾ പറയുന്നു. “അവരുടെ ചിന്തകൾ നശിക്കു​ന്നു.” (സങ്കീർത്തനം 146:4) അതു​കൊ​ണ്ടു​തന്നെ മരണത്തെ ബൈബിൾ ഒരു സുഖനി​ദ്ര​യോട്‌ ഉപമി​ക്കു​ന്നു.—യോഹ​ന്നാൻ 11:11.

  • സ്‌നേ​ഹ​വാ​നായ ദൈവ​ത്തി​ലുള്ള ശക്തമായ വിശ്വാ​സം ആശ്വാസം നൽകുന്നു

    സങ്കീർത്ത​നം 34:15-ൽ ബൈബിൾ പറയുന്നു: “യഹോവയുടെ * കണ്ണു നീതി​മാ​ന്മാ​രു​ടെ മേലുണ്ട്‌; ദൈവ​ത്തി​ന്റെ ചെവി സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി ശ്രദ്ധി​ക്കു​ന്നു.” അതു​കൊണ്ട്‌ നമ്മുടെ വികാ​രങ്ങൾ പ്രാർഥ​ന​യി​ലൂ​ടെ ദൈവത്തെ അറിയി​ക്കാ​നാ​കും. എന്നാൽ ചിന്താ​ഭാ​രം ഇറക്കി​വെ​ക്കു​ന്ന​തി​നോ ചിന്തകൾ നിയ​ന്ത്രി​ക്കു​ന്ന​തി​നോ ഉള്ള ഒരു ഉപാധി മാത്രമല്ല പ്രാർഥന. വാസ്‌ത​വ​ത്തിൽ സ്രഷ്ടാ​വു​മാ​യി വ്യക്തി​പ​ര​മായ ഒരു ബന്ധം സ്ഥാപി​ക്കാൻ അതു സഹായി​ക്കു​ന്നു. തന്റെ ശക്തി ഉപയോ​ഗിച്ച്‌ നമ്മളെ ആശ്വസി​പ്പി​ക്കാൻ ദൈവ​ത്തി​നു കഴിയും.

  • കാത്തി​രി​ക്കാൻ ഒരു നല്ല ഭാവി

    മരിച്ചു​പോ​യ​വർ വീണ്ടും ഈ ഭൂമി​യിൽ ജീവനി​ലേക്കു വരുന്ന ഒരു കാല​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​നോ​ക്കൂ! അങ്ങനെ​യൊ​രു കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ആവർത്തിച്ച്‌ പറയുന്നു. അന്നത്തെ ഭൂമി​യി​ലെ അവസ്ഥയെ വർണിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “ദൈവം (നമ്മുടെ) കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല.”—വെളി​പാട്‌ 21:3, 4.

ബൈബി​ളി​ന്റെ ഗ്രന്ഥകർത്താ​വായ യഹോ​വ​യിൽ വിശ്വ​സി​ക്കുന്ന അനേകർക്കും മരിച്ചു​പോയ തങ്ങളുടെ പ്രിയ​പ്പെ​ട്ട​വരെ വീണ്ടും കാണാം എന്ന പ്രത്യാ​ശ​യിൽനിന്ന്‌ വലിയ ആശ്വാസം ലഭിച്ചി​രി​ക്കു​ന്നു. ആനിന്റെ അനുഭ​വം​നോ​ക്കാം. ആനിന്റെ ഭർത്താവ്‌ 65-ാം വയസ്സിൽ മരിച്ചു. ആൻ പറയുന്നു: “മരിച്ചു​പോയ നമ്മുടെ പ്രിയ​പ്പെ​ട്ടവർ കഷ്ടപ്പെ​ടു​ന്നി​ല്ലെ​ന്നും ദൈവം തന്റെ ഓർമ​യി​ലു​ള്ള​വരെ വീണ്ടും ജീവി​പ്പി​ക്കു​മെ​ന്നും ബൈബി​ളിൽനിന്ന്‌ എനിക്ക്‌ ഉറപ്പു കിട്ടി. എനിക്കുണ്ടായ നഷ്ടത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോ​ഴൊ​ക്കെ ഇക്കാര്യം എന്റെ മനസ്സി​ലേക്കു വരും. അങ്ങനെ ജീവി​ത​ത്തി​ലു​ണ്ടായ ഏറ്റവും വലിയ നഷ്ടത്തെ നേരി​ടാൻ എനിക്കു കഴിയു​ന്നു.”

മുമ്പു പറഞ്ഞ ടീന പറയുന്നു: “ടിമോ മരിച്ച ദിവസം​മു​തൽ ഇങ്ങോട്ട്‌ ദൈവ​ത്തി​ന്റെ പിന്തുണ ഞാൻ അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. വിഷമ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ യഹോവ എന്നെ സഹായി​ക്കു​ന്നത്‌ എനിക്കു ശരിക്കും അനുഭ​വി​ച്ച​റി​യാൻ കഴിഞ്ഞി​ട്ടുണ്ട്‌. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന പുനരു​ത്ഥാ​നം, അതു സംഭവി​ക്കു​മെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. ഈ ഉറപ്പ്‌ ടിമോ​യെ വീണ്ടും കാണുന്ന ദിവസം​വരെ കരു​ത്തോ​ടെ മുന്നേ​റാ​നുള്ള ഊർജം തരുന്നു.”

ബൈബി​ളി​ന്റെ വിശ്വാ​സ്യ​ത​യിൽ ഉറപ്പുള്ള ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ വികാ​ര​മാണ്‌ ഈ വാക്കു​ക​ളി​ലെ​ല്ലാം തെളി​ഞ്ഞു​കാ​ണു​ന്നത്‌. സംഭവി​ക്കു​മെന്നു ബൈബിൾ പറയുന്ന കാര്യങ്ങൾ നടക്കി​ല്ലെ​ന്നോ അതു വെറു​മൊ​രു സ്വപ്‌ന​മാ​ണെ​ന്നോ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? അങ്ങനെ​യാ​ണെ​ങ്കിൽ ബൈബിൾ നൽകുന്ന ഉപദേ​ശ​ങ്ങ​ളും വാഗ്‌ദാ​ന​ങ്ങ​ളും ആശ്രയ​യോ​ഗ്യ​മാ​ണെ​ന്ന​തി​നുള്ള തെളി​വു​കൾ നോക്കു​ന്നത്‌ എന്തു​കൊ​ണ്ടും നന്നായി​രി​ക്കും. അപ്പോൾ ദുഃഖി​തർക്കുള്ള ഏറ്റവും വലിയ സഹായം ബൈബി​ളാ​ണെന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യേ​ക്കാം.

മരിച്ചവർക്കുള്ള പ്രത്യാശയെക്കുറിച്ച്‌ കൂടുതൽ അറിയാൻ. . .

അതുമായി ബന്ധപ്പെട്ട വീഡി​യോ​കൾ ഞങ്ങളുടെ വെബ്‌​സൈ​റ്റായ jw.org-ൽ കാണാം

മരിച്ചുപോയ നമ്മുടെ പ്രിയ​പ്പെ​ട്ട​വരെ ഭാവി​യിൽ വീണ്ടും കാണാ​നാ​കും എന്നു ബൈബിൾ വാഗ്‌ദാനം ചെയ്യുന്നു.

 മരിച്ചവർ ഏത്‌ അവസ്ഥയി​ലാണ്‌?

മരിക്കുമ്പോൾ എന്താണ്‌ സംഭവി​ക്കു​ന്നത്‌? ബൈബി​ളി​ന്റെ ഉത്തരം നമ്മളെ ആശ്വസി​പ്പി​ക്കു​ക​യും ധൈര്യ​പ്പെ​ടു​ത്തു​ക​യും ചെയ്യും.

ലൈബ്രറി > വീഡി​യോ​കൾ എന്ന ഭാഗത്തു നോക്കുക (വീഡി​യോ ഇനം: ബൈബിൾ > ബൈബിൾ പഠിപ്പിക്കലുകൾ)

സന്തോഷവാർത്ത കേൾക്കാൻ ഇഷ്ടമല്ലേ?

ദുഃഖവാർത്തകൾ ധാരാ​ള​മുള്ള ഈ സമയത്ത്‌ നിങ്ങൾക്ക്‌ സന്തോ​ഷ​വാർത്ത എവിടെ കണ്ടെത്താ​നാ​കും?

ബൈബിൾപഠിപ്പിക്കലുകൾ > സമാധാനവും സന്തോഷവും എന്ന ഭാഗത്ത്‌ നോക്കുക

^ ദൈവത്തിന്റെ പേര്‌ യഹോവ എന്നാ​ണെന്നു ബൈബിൾ പറയുന്നു.