വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലക്ഷ്യങ്ങൾ ഒരു കെട്ടി​ട​ത്തി​ന്‍റെ രൂപ​രേ​ഖ​പോ​ലെ​യാണ്‌. പരി​ശ്ര​മ​ത്തി​ലൂ​ടെ നിങ്ങൾക്ക് അവ യാഥാർഥ്യ​മാ​ക്കാൻ കഴിയും

കുട്ടി​കൾക്ക്

12: ലക്ഷ്യങ്ങൾ

12: ലക്ഷ്യങ്ങൾ

അതിന്‍റെ അർഥം

സത്യമാ​യി​ത്തീർന്നെ​ങ്കിൽ എന്ന് ആഗ്രഹി​ക്കുന്ന വെറും സ്വപ്‌ന​ങ്ങളല്ല ലക്ഷ്യങ്ങൾ. ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രാൻ നല്ല ആസൂ​ത്ര​ണ​വും കഠിനാ​ധ്വാ​ന​വും വഴക്കവും ആവശ്യ​മാണ്‌.

ഏതാനും ദിവസ​ങ്ങ​ളോ ആഴ്‌ച​ക​ളോ കൊണ്ട് എത്തിച്ചേരാ​നാ​കുന്ന ഹ്രസ്വ​കാ​ല​ല​ക്ഷ്യ​ങ്ങ​ളുണ്ട്. മറ്റു ചില ലക്ഷ്യങ്ങ​ളിൽ എത്താൻ മാസങ്ങൾ എടു​ത്തേ​ക്കാം. ഒരു വർഷമോ അതില​ധി​ക​മോ എടു​ത്തേ​ക്കാ​വുന്ന ദീർഘ​കാ​ല​ല​ക്ഷ്യ​ങ്ങ​ളു​മുണ്ട്. ഇത്തരം ദീർഘ​കാ​ല​ല​ക്ഷ്യ​ങ്ങ​ളിൽ എത്തി​ച്ചേ​രാൻ പല ഹ്രസ്വ​കാ​ല​ല​ക്ഷ്യ​ങ്ങൾ വെക്കേണ്ടി വന്നേക്കാം.

അതിന്‍റെ പ്രാധാ​ന്യം

ലക്ഷ്യങ്ങ​ളിൽ എത്തി​ച്ചേ​രു​ന്നത്‌ നിങ്ങളു​ടെ ആത്മവി​ശ്വാ​സം കൂട്ടാ​നും സൗഹൃ​ദങ്ങൾ ശക്തമാ​ക്കാ​നും സന്തോഷം വർധി​പ്പി​ക്കാ​നും സഹായി​ക്കും.

ആത്മവി​ശ്വാ​സം: ചെറി​യ​ചെ​റിയ ലക്ഷ്യങ്ങൾ വെച്ച് അതിൽ എത്തി​ച്ചേ​രു​മ്പോൾ വലിയ ലക്ഷ്യങ്ങൾ വെക്കാൻ ധൈര്യം വരും. സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദം​പോ​ലെ, ദിവസ​വും അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌ന​ങ്ങളെ നേരി​ടാ​നുള്ള ആത്മവി​ശ്വാ​സ​വും നിങ്ങൾക്കു ലഭിക്കും.

സൗഹൃ​ദ​ങ്ങൾ: ന്യായ​മായ ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തി​ക്കു​ന്ന​വ​രോ​ടൊ​പ്പം കൂട്ടു​കൂ​ടാ​നാണ്‌ ആളുകൾക്ക് ഇഷ്ടം. എന്താണ്‌ വേണ്ട​തെന്ന് അത്തരക്കാർക്ക് അറിയാം. അതിനു​വേണ്ടി അവർ പ്രവർത്തി​ക്കു​ക​യും ചെയ്യും. സൗഹൃ​ദങ്ങൾ ശക്തമാ​ക്കാ​നുള്ള ഏറ്റവും നല്ലൊരു വഴി ഒരേ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ ഒരുമിച്ച് പ്രവർത്തി​ക്കുക എന്നതാണ്‌.

സന്തോഷം: ലക്ഷ്യങ്ങൾ വെച്ച് അതിൽ എത്തി​ച്ചേ​രു​മ്പോൾ നിങ്ങൾക്ക് ഒരു ആത്മസം​തൃ​പ്‌തി തോന്നും.

“ലക്ഷ്യങ്ങൾ വെക്കു​ന്നത്‌ എനിക്ക് ഇഷ്ടമാണ്‌. അത്‌ എന്നെ തിര​ക്കോ​ടി​രി​ക്കാ​നും അതിനാ​യി പ്രവർത്തി​ക്കാ​നും സഹായി​ക്കും. നിങ്ങൾ ഒരു ലക്ഷ്യത്തിൽ എത്തു​മ്പോൾ അഭിമാ​ന​ത്തോ​ടെ ഇങ്ങനെ പറയാൻ പറ്റും: ‘എനിക്ക് അതിനു കഴിഞ്ഞു! വിചാ​രി​ച്ച​പോ​ലെ​തന്നെ എല്ലാം നടന്നു.’”—ക്രിസ്റ്റഫർ.

ബൈബിൾത​ത്ത്വം: “കാറ്റിനെ നോക്കു​ന്നവൻ വിതയ്‌ക്കില്ല. മേഘത്തെ നോക്കു​ന്നവൻ കൊയ്യു​ക​യു​മില്ല.”—സഭാ​പ്ര​സം​ഗകൻ 11:4.

നിങ്ങൾക്ക് ചെയ്യാ​നാ​കു​ന്നത്‌

നിങ്ങളു​ടെ ലക്ഷ്യങ്ങ​ളിൽ എത്താൻ പിൻവ​രുന്ന കാര്യങ്ങൾ ചെയ്യുക.

മുൻഗണന വെക്കുക. വെക്കാ​വുന്ന ലക്ഷ്യങ്ങ​ളു​ടെ പട്ടികയുണ്ടാക്കിയിട്ട് മുൻഗണന അനുസ​രിച്ച് അവ ക്രമീ​ക​രി​ക്കുക. അതായത്‌, ആദ്യം എത്തി​ച്ചേ​രേ​ണ്ടത്‌, രണ്ടാമത്‌ എത്തി​ച്ചേ​രേ​ണ്ടത്‌ എന്നിങ്ങനെ.

ആസൂ​ത്ര​ണം ചെയ്യുക. ഓരോ ലക്ഷ്യങ്ങ​ളു​ടെ കാര്യ​ത്തി​ലും ഇത്‌ ചെയ്‌തു നോക്കുക:

  • ലക്ഷ്യത്തിൽ എത്തി​ച്ചേ​രേണ്ട സമയം നിശ്ചയി​ക്കുക.

  • ഉൾപ്പെ​ട്ടി​രി​ക്കുന്ന പടികൾ ആസൂ​ത്രണം ചെയ്യുക.

  • വരാൻ സാധ്യ​ത​യുള്ള പ്രശ്‌നങ്ങൾ മുൻകൂ​ട്ടി​ക്കണ്ട് അവ എങ്ങനെ മറിക​ട​ക്കാം എന്നു ചിന്തി​ക്കുക.

പ്രവർത്തി​ക്കു​ക. എല്ലാ വിശദാം​ശ​ങ്ങ​ളും കിട്ടി​യിട്ട് പണി തുടങ്ങാം എന്നു വിചാ​രി​ക്ക​രുത്‌. സ്വയം ഇങ്ങനെ ചോദി​ക്കുക: ‘എന്‍റെ ലക്ഷ്യത്തിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ എനിക്ക് ഏറ്റവും ആദ്യം ചെയ്യാൻ കഴിയു​ന്നത്‌ എന്താണ്‌?’ അത്‌ ചെയ്യുക. ഓരോ പടിയും കഴിയു​മ്പോൾ നിങ്ങളു​ടെ പുരോ​ഗതി വിലയി​രു​ത്തുക.

ബൈബിൾത​ത്ത്വം: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.”—സുഭാ​ഷി​തങ്ങൾ 21:5.