വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു വിമാ​ന​ത്തി​ലെ പൈല​റ്റു​മാ​രെ​പ്പോ​ലെ​യാണ്‌ ഒരു ടീമായി പ്രവർത്തി​ക്കുന്ന ഭാര്യാ​ഭർത്താ​ക്ക​ന്മാർ

 ദമ്പതി​കൾക്ക്

2: ടീംവർക്ക്

2: ടീംവർക്ക്

അതിന്‍റെ അർഥം

വിവാ​ഹ​ജീ​വി​ത​ത്തിൽ ഒരു ടീമായി പ്രവർത്തി​ക്കുന്ന ഭാര്യാ​ഭർത്താ​ക്ക​ന്മാർ ഒരു വിമാ​ന​ത്തി​ലെ പൈല​റ്റു​മാ​രെ​പ്പോ​ലെ​യാണ്‌. പ്രശ്‌നങ്ങൾ വരു​മ്പോൾ അവർ ‘ഞാൻ എന്തു ചെയ്യും’ എന്നു ചിന്തി​ക്കു​ന്ന​തി​നു പകരം ‘നമ്മൾ എന്തു ചെയ്യും’ എന്നായി​രി​ക്കും ചിന്തി​ക്കുക.

ബൈബിൾത​ത്ത്വം: “അവർ പിന്നെ രണ്ടല്ല, ഒരു ശരീര​മാണ്‌.”—മത്തായി 19:6.

“ഭാര്യ​യും ഭർത്താ​വും ഒരുമിച്ച് പ്രവർത്തി​ച്ചാൽ മാത്രമേ ദാമ്പത്യം വിജയി​ക്കൂ.”—ക്രിസ്റ്റഫർ.

അതിന്‍റെ പ്രാധാ​ന്യം

ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കാത്ത, അതായത്‌ ഒരു ടീമായി പ്രവർത്തി​ക്കാത്ത, ഭാര്യാ​ഭർത്താ​ക്ക​ന്മാർ ഒരു പ്രശ്‌ന​മു​ണ്ടാ​കു​മ്പോൾ ആ പ്രശ്‌നത്തെ ‘ആക്രമി​ക്കു​ന്ന​തി​നു’ പകരം അന്യോ​ന്യം ‘ആക്രമി​ക്കും.’ അങ്ങനെ ചെറിയ പ്രശ്‌ന​ങ്ങൾവരെ വലിയ പ്രശ്‌ന​ങ്ങ​ളാ​കും.

“ഒരു ടീമായി പ്രവർത്തി​ക്കു​ന്ന​താണ്‌ ദാമ്പത്യ​ത്തി​ന്‍റെ അന്തസത്ത. ഞാനും എന്‍റെ ഭർത്താ​വും ഒരു ടീമായി പ്രവർത്തി​ക്കു​ന്നി​ല്ലെ​ങ്കിൽ ഞങ്ങൾ ഒരു മുറി​യിൽ കഴിയുന്ന വെറും രണ്ടു പേരാ​യി​രി​ക്കും, അല്ലാതെ ദമ്പതി​ക​ളാ​യി​രി​ക്കില്ല. അതായത്‌ ഒരുമിച്ച് ജീവി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ വരു​മ്പോൾ ഒരേ തീരു​മാ​ന​മാ​യി​രി​ക്കില്ല എടുക്കുക.”—അലക്‌സാൻഡ്ര.

നിങ്ങൾക്ക് ചെയ്യാ​നാ​കു​ന്നത്‌

ചിന്തി​ച്ചു​നോ​ക്കൂ

  • ‘ഞാൻ സമ്പാദിച്ച പണമെ​ല്ലാം എന്‍റേതാണ്‌’ എന്നാണോ ഞാൻ ചിന്തി​ക്കു​ന്നത്‌?

  • എനിക്ക് ശരിക്കും സ്വസ്ഥത കിട്ടു​ന്നത്‌ എന്‍റെ ഇണ അടുത്തി​ല്ലാ​ത്ത​പ്പോ​ഴാ​ണോ?

  • എന്‍റെ ഇണയുടെ ബന്ധുക്ക​ളിൽനിന്ന് ഞാൻ അകലം പാലി​ക്കാ​റു​ണ്ടോ?

ജീവി​ത​പ​ങ്കാ​ളി​യു​മാ​യി ചർച്ച ചെയ്യുക

  • എന്തൊക്കെ കാര്യ​ങ്ങ​ളി​ലാണ്‌ നമ്മൾ ഒരു ടീമായി പ്രവർത്തി​ക്കു​ന്നത്‌?

  • ഏതൊക്കെ കാര്യ​ങ്ങ​ളിൽ നമുക്ക് മെച്ച​പ്പെ​ടാൻ കഴിയും?

  • ഒരു ടീമായി പ്രവർത്തി​ക്കുന്ന കാര്യ​ത്തിൽ മെച്ച​പ്പെ​ടാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും?

നുറു​ങ്ങു​കൾ

  • ഒരു ടെന്നീസ്‌ കളി​യെ​ക്കു​റിച്ച് ചിന്തി​ക്കുക. നിങ്ങൾ ഇരുവ​രും ഇരുവ​ശ​ത്താ​ണെ​ങ്കിൽ എന്തായി​രി​ക്കും ഫലം? നേരെ​മ​റിച്ച് നിങ്ങൾക്ക് രണ്ടു പേർക്കും ഒരു വശത്തു​നിന്ന് കളിക്കാ​നാ​യി ഇണയുടെ ടീമി​നോ​ടൊ​പ്പം ചേരാ​നാ​യാ​ലോ?

  • ‘എനിക്ക് എങ്ങനെ ജയിക്കാം’ എന്നു ചിന്തി​ക്കു​ന്ന​തി​നു പകരം ‘നമുക്ക് എങ്ങനെ ജയിക്കാം’ എന്നു ചിന്തി​ക്കുക.

“ആരുടെ പക്ഷത്താണ്‌ ശരി എന്നതിലല്ല കാര്യം. ദാമ്പത്യ​ത്തി​ലെ സമാധാ​ന​ത്തെ​ക്കാ​ളും ഐക്യ​ത്തെ​ക്കാ​ളും പ്രധാ​ന​പ്പെ​ട്ടതല്ല അതൊ​ന്നും.”—ഈഥെൻ.

ബൈബിൾത​ത്ത്വം: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:3, 4.