വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌പെയിനിന്‍റെ ചരിത്രവും സംസ്‌കാവും ഉറങ്ങിക്കിക്കുന്ന ഇടമാണ്‌ തോളെദോ. ലോകപൈതൃക കേന്ദ്രങ്ങളിൽ ഈ സ്ഥലവും 1986-ൽ ഇടംപിടിച്ചു. ഇവിടെയൊന്നു നിറുത്താതെ വിനോഞ്ചാരികൾക്കു കടന്നുപോകാനാകില്ല

 ദേശങ്ങളും ആളുകളും

സ്‌പെയിനിലേക്ക് ഒരു യാത്ര

സ്‌പെയിനിലേക്ക് ഒരു യാത്ര

സ്‌പെയിൻ വൈവിധ്യങ്ങളുടെ നാടാണ്‌. ഭൂപ്രകൃതിയുടെയും ആളുകളുടെയും കാര്യത്തിലും അങ്ങനെതന്നെ. ഗോതമ്പുപാങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുവൃക്ഷങ്ങളും നെയ്‌തുകൊടുത്ത ഉടയാട ധരിച്ച സുന്ദരിയാണ്‌ സ്‌പെയിൻ. തെക്കൻ സ്‌പെയിനിൽനിന്ന് കടലിടുക്കു വഴി ഏകദേശം 14 കിലോമീറ്റർ പോയാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെത്താം.

ഫൊയ്‌നിക്യക്കാർ, ഗ്രീക്കുകാർ, കാർത്തജീനിന്മാർ എന്നിങ്ങനെ പല ദേശക്കാരും യൂറോപ്പിന്‍റെ ഈ തെക്കുടിഞ്ഞാറൻ ഭാഗത്തേക്കു കുടിയേറിയിട്ടുണ്ട്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ റോമാക്കാർ ഈ പ്രദേശം പിടിച്ചക്കിപ്പോൾ ഹിസ്‌പാനിയ എന്ന പേരാണ്‌ അതിനു നൽകിയത്‌. പിന്നീട്‌ ഈ പ്രദേശം വിസിഗോത്തുളും മൂറുളും പിടിച്ചടക്കി. അവർ അവരുടെ സംസ്‌കാരം ആ ദേശത്തിന്‌ ഒരു കൈമുലായി നൽകി.

2015-ൽ ഏഴു ലക്ഷത്തോളം സന്ദർശരാണ്‌ ഇവിടെ എത്തിയത്‌. വെയിൽ കായാനും ബീച്ചുളുടെ മനോഹാരിത ആസ്വദിക്കാനും കലാസാംസ്‌കാരിക സൃഷ്ടികൾ കാണാനും ചരിത്രത്തിന്‍റെ  ഏടുകളിലൂടെ സഞ്ചരിക്കാനും ഒക്കെയാണ്‌ ആളുകൾ ഇവിടെ എത്തുന്നത്‌. സ്‌പാനിഷ്‌ വിഭവങ്ങളും സഞ്ചാരികളെ മാടിവിളിക്കുന്നു. ഇവിടുത്തെ നാടൻ വിഭവങ്ങളാണ്‌ ഉണക്കിയ പന്നിയിറച്ചി, പലതരം സൂപ്പുകൾ, സാലഡുകൾ, ഒലിവെണ്ണ ചേർത്ത പച്ചക്കറികൾ, മത്സ്യവിവങ്ങൾ എന്നിവ. സ്‌പാനിഷ്‌ ഓംലെറ്റും പയെല്ലയും ടപാസും ഒക്കെ ലോകപ്രസിദ്ധമാണ്‌.

മാരിസ്‌കാഡ ഒരു പരമ്പരാഗത മത്സ്യവിമാണ്‌

ഫ്‌ളെമങ്കോ നൃത്തരൂപം

ഇവിടുത്തെ നാട്ടുകാർ സൗഹൃസ്‌കരും സംസാപ്രിരും ആണ്‌. മിക്കവരും കത്തോലിക്കാ മതവിശ്വാസിളാണെങ്കിലും കുറച്ച് പേരേ കുർബാന കൂടാറുള്ളൂ. ഈ അടുത്ത വർഷങ്ങളിൽ ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ലാറ്റിൻ അമേരിക്കയിൽനിന്നും പലരും ഇവിടേക്കു കുടിയേറിയിരിക്കുന്നു. മതവിശ്വാങ്ങളെയും ആചാരാനുഷ്‌ഠാങ്ങളെയും കുറിച്ചൊക്കെ സംസാരിക്കാൻ ഇവിടുത്തുകാർക്ക് വലിയ ഇഷ്ടമാണ്‌. ഓരോ വിഷയങ്ങളെക്കുറിച്ചും ബൈബിൾ പഠിപ്പിക്കുന്നത്‌ എന്താണെന്ന് അറിയാൻ യഹോയുടെ സാക്ഷികൾ ഇവരെ സഹായിക്കുന്നു.

2015-ൽ 10,500-ലധികം സാക്ഷികൾ 70-ഓളം യോഗസ്ഥലങ്ങൾ (രാജ്യഹാളുകൾ എന്നു വിളിക്കുന്നു.) പണിയാനോ പുതുക്കിപ്പണിയാനോ വേണ്ടി സ്വമനസ്സാലെ മുന്നോട്ടുവന്നു. ചില നിർമാദ്ധതികൾക്ക് മുനിസിപ്പാലിറ്റി സ്ഥലം നൽകി. കുടിയേറിപ്പാർക്കുന്ന മറുനാട്ടുകാർക്കുവേണ്ടി യഹോയുടെ സാക്ഷികൾ സ്‌പാനിഷ്‌ ഭാഷ കൂടാതെ 30-ലധികം ഭാഷകളിൽ യോഗങ്ങൾ നടത്തുന്നു. 2016-ൽ യേശുവിന്‍റെ മരണത്തിന്‍റെ ഓർമ ആചരിക്കാനായി യഹോയുടെ സാക്ഷികൾ നടത്തിയ ഒരു പ്രത്യേയോത്തിൽ 1,86,000-ത്തിലധികം ആളുകൾ കൂടിവന്നു.