വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിനോദലോകം ഭൂതവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളെയും കഥാപാത്രങ്ങളെയും നയനമനോമായി അവതരിപ്പിക്കുമെങ്കിലും അതിനു പിന്നിലെ അപകടങ്ങളെക്കുറിച്ച് നമ്മൾ ചിന്തിക്കണം

മുഖ്യലേനം | അമാനുഷിക്തിക്ക് പിന്നിൽ എന്താണ്‌?

ഭൂതവിദ്യയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?

ഭൂതവിദ്യയെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?

അമാനുഷിക്തിയെക്കുറിച്ചും ഭൂതവിദ്യയെക്കുറിച്ചും മിക്ക ആളുകൾക്കും സംശയങ്ങളാണുള്ളത്‌. പലരും ചിന്തിക്കുന്നത്‌ ഇത്‌ തന്ത്രപമായ ഒരു നുണയാണെന്നോ സിനിമാലോകത്തെ തിരക്കഥാകൃത്തിന്‍റെ തലയിൽ ഉദിക്കുന്ന വെറുമൊരു ഭാവനാസൃഷ്ടി മാത്രമാണെന്നോ ഒക്കെയാണ്‌. എന്നാൽ ബൈബിളിനു പറയാനുള്ളത്‌ തികച്ചും വ്യത്യസ്‌തമായ ഒരു കാര്യമാണ്‌. ഭൂതവിദ്യയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുളാണ്‌ അതു നൽകുന്നത്‌. ഉദാഹത്തിന്‌, ആവർത്തനം 18:10-13 പറയുന്നു: “ഭാവിഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നന്‍റെയോ ഭാവി പറയുന്നന്‍റെയോ സഹായം തേടുന്നവൻ, മരിച്ചരോട്‌ ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിയിൽ കാണരുത്‌.” എന്തുകൊണ്ട്? അതേ വാക്യം ഉത്തരം നൽകുന്നു: “ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോയ്‌ക്ക് അറപ്പാണ്‌. . . . നീ നിന്‍റെ ദൈവമായ യഹോയുടെ മുമ്പാകെ നിഷ്‌കങ്കനായിരിക്കണം.”

ഭൂതവിദ്യയുടെ എല്ലാ രൂപങ്ങളെയും ബൈബിൾ ഇത്ര ശക്തമായി കുറ്റംവിധിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

തിരശ്ശീയ്‌ക്കു പിന്നിൽ!

ഭൂമി ഉണ്ടാക്കുന്നതിന്‌ യുഗങ്ങൾക്കു മുമ്പ് കോടിക്കക്കിന്‌ ആത്മവ്യക്തികളെ അഥവാ ദൂതന്മാരെ ദൈവം സൃഷ്ടിച്ചെന്നു ബൈബിൾ പറയുന്നു. (ഇയ്യോബ്‌ 38:4, 6; വെളിപാട്‌ 5:11) ഈ ദൂതന്മാർക്കെല്ലാം തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള ഇച്ഛാസ്വാന്ത്ര്യം എന്ന കഴിവ്‌ ദൈവം നൽകി. സങ്കടകമെന്നു പറയട്ടെ, അവരിൽ ചിലർ ദൈവത്തോടു മത്സരിക്കാൻ തീരുമാനിക്കുയും സ്വർഗത്തിൽനിന്ന് പടിയിങ്ങിക്കൊണ്ട് ഭൂമിയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുയും ചെയ്‌തു. അങ്ങനെ, ഭൂമി ‘അക്രമംകൊണ്ട് നിറഞ്ഞു.’—ഉൽപത്തി 6:2-5, 11; യൂദ 6.

ആ ദുഷ്ടദൂന്മാർ ലക്ഷക്കണക്കിന്‌ ആളുകളെ അവരുടെ സ്വാധീത്തിൽ കുരുക്കി വഴിതെറ്റിക്കുന്നെന്നു ബൈബിൾ പറയുന്നു. (വെളിപാട്‌ 12:9) ഭാവി അറിയാനുള്ള മനുഷ്യന്‍റെ സ്വാഭാവിമായ ആഗ്രഹത്തെപ്പോലും അവർ മുതലെടുക്കുന്നു.—1 ശമുവേൽ 28:5, 7; 1 തിമൊഥെയൊസ്‌ 4:1.

ചിലപ്പോൾ അമാനുഷിക്തികൾ ആളുകളെ സഹായിക്കുന്നതായി നമുക്കു തോന്നിയേക്കാം. (2 കൊരിന്ത്യർ 11:14) എന്നാൽ വാസ്‌തവം മറ്റൊന്നാണ്‌: ദൈവത്തെക്കുറിച്ചുള്ള സത്യം അറിയാതിരിക്കാൻവേണ്ടി ആളുകളുടെ മനസ്സ് അന്ധമാക്കാൻ ദുഷ്ടദൂന്മാർ അതിലൂടെ ശ്രമിക്കുയാണ്‌.—2 കൊരിന്ത്യർ 4:4.

ബൈബിൾ പറയുന്നനുരിച്ച്, ദുഷ്ടാത്മാക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നത്‌ വെറുമൊരു കളിതമാശയല്ല. അതുകൊണ്ടാണ്‌ യേശുവിന്‍റെ ശിഷ്യന്മാർ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള സത്യം പഠിപ്പിച്ചപ്പോൾ, ‘മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്ന ധാരാളം പേർ അവരുടെ പുസ്‌തങ്ങളെല്ലാം കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിൽവെച്ച് കത്തിച്ചുഞ്ഞത്‌.’ ആ പുസ്‌തങ്ങൾക്ക് വലിയ വിലയുണ്ടായിരുന്നിട്ടുകൂടി അവർ അങ്ങനെ ചെയ്‌തു.—പ്രവൃത്തികൾ 19:19.

“ടെലിവിഷൻ പരിപാടിളിലും ചലച്ചിത്രങ്ങളിലും പുസ്‌തങ്ങളിലും ഒക്കെ രംഗപ്രവേശം ചെയ്യുന്ന വശ്യസുന്ദരിളായ യക്ഷികളുടെ മായാജാലം കൗമാപ്രാത്തിലുള്ള പെൺകുട്ടികൾ ഭൂതവിദ്യയിൽ വിശ്വസിക്കാൻ ഇടയാക്കിയിരിക്കുന്നു.”—2014-ലെ ഒരു സർവേറിപ്പോർട്ട് (Gallup Youth Survey)

ഇന്നും ധാരാളം പേർ ഭൂതവിദ്യയിൽ വേരൂന്നിയ പ്രവർത്തങ്ങളും വിനോങ്ങളും പാടേ ഉപേക്ഷിച്ചിരിക്കുന്നു. ഉദാഹത്തിന്‌, 12 വയസ്സുകാരിയായ മറിയയുടെ * കാര്യം നോക്കാം. ഭാവിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും ഒക്കെ മറിയ മുൻകൂട്ടിപ്പയാൻതുടങ്ങി. കൂട്ടുകാർക്കുവേണ്ടി ഭാവി പറയുന്ന ചീട്ടുകൾ അവൾ വായിക്കുമായിരുന്നു. ആ പ്രവചനങ്ങൾ കൃത്യമായി സംഭവിക്കാൻതുങ്ങിപ്പോൾ അവൾക്ക് അതിൽ രസംപിടിച്ചു.

ആളുകളെ സഹായിക്കാൻ ദൈവത്തിൽനിന്ന് ലഭിച്ച വരദാമാണ്‌ ഈ കഴിവെന്നു മറിയ ചിന്തിച്ചു. എന്നാൽ അവൾ സമ്മതിച്ചുയുന്നു: “എന്തോ ഒന്ന് എന്നെ അലട്ടിക്കൊണ്ടിരുന്നു. മറ്റുള്ളവർക്കുവേണ്ടി ചീട്ടുകൾ വായിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ. എന്‍റെ ഭാവിയൊന്ന് അറിയാൻ ആഗ്രഹിച്ചെങ്കിലും എനിക്കുവേണ്ടി അതു വായിക്കാൻ കഴിഞ്ഞില്ല.”

തന്നെ അലട്ടിയ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാൻ മറിയ ദൈവത്തോടു പ്രാർഥിച്ചു. പിന്നീട്‌ അവൾ യഹോയുടെ സാക്ഷിളോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. ഭാവിയെക്കുറിച്ച് പറയാനുള്ള തന്‍റെ കഴിവ്‌ ദൈവത്തിൽനിന്നുള്ളതല്ല എന്ന സത്യം മറിയ ബൈബിളിൽനിന്ന് മനസ്സിലാക്കി. കൂടാതെ, ദൈവത്തിന്‍റെ സുഹൃത്താമെങ്കിൽ ഭൂതവിദ്യയുമായി ബന്ധപ്പെട്ട സകലതും ഒഴിവാക്കണം എന്ന കാര്യവും അവൾ തിരിച്ചറിഞ്ഞു. (1 കൊരിന്ത്യർ 10:21) അവൾ എന്തു ചെയ്‌തു? കൈവമുണ്ടായിരുന്ന മന്ത്രവാവുമായി ബന്ധപ്പെട്ട പുസ്‌തങ്ങളും വസ്‌തുക്കളും എല്ലാം അവൾ വലിച്ചെറിഞ്ഞു. ഇപ്പോൾ അവൾ, ബൈബിളിൽനിന്ന് പഠിച്ച അമൂല്യമായ സത്യങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നു.

അമാനുഷിഥാപാത്രങ്ങളെക്കുറിച്ചുള്ള നോവലുകൾ വായിക്കുന്നത്‌ കൗമാക്കാനായ മീഖായേലിന്‌ ഒരു ഹരമായിരുന്നു. അവൻ പറയുന്നു: “ഭാവനാലോകം കീഴടക്കുന്ന നായകന്മാരിൽ ഒരാളായി എന്നെത്തന്നെ സങ്കൽപ്പിക്കുന്നത്‌ നല്ല രസമായിരുന്നു.” മന്ത്രവാത്തെക്കുറിച്ചും സാത്താനെ ആരാധിക്കുന്ന ചടങ്ങുളെക്കുറിച്ചും ഒക്കെയുള്ള പുസ്‌തകങ്ങൾ വായിക്കുന്നത്‌ മെല്ലെമെല്ലെ എന്‍റെ ഒരു ശീലമായി മാറി. “ഇതുമായി ബന്ധപ്പെട്ട പുസ്‌തകങ്ങൾ വായിക്കാനും സിനിമകൾ കാണാനും ഒക്കെ എനിക്ക് അടങ്ങാത്ത ആവേശമായിരുന്നു” എന്ന് അവൻ അംഗീരിക്കുന്നു.

എന്നാൽ ബൈബിൾ പഠിച്ചപ്പോൾ, നന്നായി വിശകലനം ചെയ്‌തിട്ട് വേണം പുസ്‌തകങ്ങൾ വായിക്കാൻ എന്ന കാര്യം മീഖായേലിനു ബോധ്യപ്പെട്ടു. അവൻ പറയുന്നു: “ഭൂതവിദ്യയുമായി ബന്ധപ്പെട്ട എല്ലാത്തിന്‍റെയും ഒരു ലിസ്റ്റ് ഞാൻ ഉണ്ടാക്കി. എന്നിട്ട് അതെല്ലാം ഉപേക്ഷിച്ചു. വളരെ പ്രധാപ്പെട്ട ഒരു പാഠം ഞാൻ പഠിച്ചു. 1 കൊരിന്ത്യർ 10:31 ഇങ്ങനെ പറയുന്നു: ‘എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനുവേണ്ടി ചെയ്യുക.’ അതുകൊണ്ട് ഞാൻ എന്നോടു ചോദിച്ച ചോദ്യം ഇതാണ്‌, ‘ദൈവത്തിന്‌ മഹത്ത്വം കൊടുക്കാത്ത എന്തെങ്കിലും കാര്യങ്ങൾ ഈ പുസ്‌തത്തിലുണ്ടോ?’ ഉണ്ടെങ്കിൽ ഞാൻ അത്‌ ഒഴിവാക്കും.”

ബൈബിളിനെ ഒരു ദീപത്തോട്‌ ഉപമിച്ചിരിക്കുന്നത്‌ എത്ര കൃത്യമാണ്‌! ഭൂതവിദ്യക്കു പിന്നിലെ യാഥാർഥ്യത്തിലേക്കു വെളിച്ചം വീശുന്ന ഒരേയൊരു പുസ്‌തമാണ്‌ അത്‌. (സങ്കീർത്തനം 119:105) എന്നാൽ അതു മാത്രമല്ല ബൈബിളിലുള്ളത്‌. ദുഷ്ടാത്മാക്കൾ വിഹരിക്കാത്ത ശോഭമായ ഒരു ഭാവിലോത്തെക്കുറിച്ച് അതു വർണിക്കുന്നു. അതു മനുഷ്യകുടുംത്തിന്മേൽ വലിയ ഒരു മാറ്റം കൊണ്ടുരും. ഉദാഹരണത്തിന്‌, സങ്കീർത്തനം 37:10, 11 പറയുന്നു: “കുറച്ച് കാലംകൂടെ കഴിഞ്ഞാൽ ദുഷ്ടന്മാരുണ്ടായിരിക്കില്ല. അവർ ഉണ്ടായിരുന്നിടത്ത്‌ നീ നോക്കും; പക്ഷേ, അവരെ കാണില്ല. എന്നാൽ സൗമ്യയുള്ളവർ ഭൂമി കൈവമാക്കും; സമാധാമൃദ്ധിയിൽ അവർ അത്യധികം ആനന്ദിക്കും.”

^ ഖ. 10 ഈ ലേഖനത്തിലേത്‌ യഥാർഥപേരുകളല്ല.