വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിൽഫോർഡ്‌ സൗൺഡ്‌

 ദേശങ്ങ​ളും ആളുക​ളും

ന്യൂസി​ലൻഡി​ലേക്ക് ഒരു യാത്ര

ന്യൂസി​ലൻഡി​ലേക്ക് ഒരു യാത്ര

ഉഷ്‌ണ​മേ​ഖലാ ദ്വീപായ പോളി​നീ​ഷ്യ​യിൽനിന്ന് ആയിര​ക്ക​ണ​ക്കി​നു മൈലു​കൾ കടൽതാ​ണ്ടി മവോറി വംശജർ ന്യൂസി​ലൻഡിൽ സ്ഥിരതാ​മസം തുടങ്ങി​യത്‌ ഏതാണ്ട് 800 വർഷങ്ങൾ മുമ്പാ​യി​രി​ക്കാം. അവരുടെ നാട്ടിൽനിന്ന് വ്യത്യ​സ്‌ത​മായ ഒരു ഭൂപ്ര​ദേ​ശ​മാ​യി​രു​ന്നു ന്യൂസി​ലൻഡ്‌. പർവത​ങ്ങ​ളും ഒഴുകി​ന​ട​ക്കുന്ന മഞ്ഞുക​ട്ടി​ക​ളും ഉഷ്‌ണ​ജ​ല​വും മഞ്ഞുവീ​ഴ്‌ച​യും ഇവിടെ സാധാ​ര​ണ​മാണ്‌. മവോറി വംശജർ വന്നതിന്‌ ഏതാണ്ട് അഞ്ച് നൂറ്റാ​ണ്ടു​കൾക്കു ശേഷം, യൂറോ​പ്പി​ന്‍റെ വിദൂ​ര​ഭാ​ഗ​ത്തു​നിന്ന് മറ്റൊരു കൂട്ടവും ഇങ്ങോ​ട്ടേക്കു കുടി​യേറി. ആംഗ്ലോ സാക്‌സ​ണു​ക​ളു​ടെ​യും പോളി​നീ​ഷ്യ​ക്കാ​രു​ടെ​യും പിൻത​ല​മു​റ​ക്കാ​രാണ്‌ തങ്ങളെന്ന കാര്യം ഇന്നത്തെ ന്യൂസി​ലൻഡു​കാർക്ക് അറിയാം. ജനസം​ഖ്യ​യു​ടെ 90 ശതമാ​ന​വും നഗരവാ​സി​ക​ളാണ്‌. ലോക​ത്തി​ന്‍റെ ഏറ്റവും തെക്ക് ഭാഗത്തുള്ള തലസ്ഥാ​ന​ന​ഗരി എന്ന പദവി വെലി​ങ്‌ടൺ നഗരത്തി​നുണ്ട്.

നോർത്ത്‌ ഐലൻഡി​ലെ തിളയ്‌ക്കുന്ന ചെളി​ക്കു​ഴി​കൾ

 ന്യൂസി​ലൻഡ്‌ തികച്ചും ഒറ്റപ്പെ​ട്ടാണ്‌ കിടക്കു​ന്ന​തെ​ങ്കി​ലും വൈവി​ധ്യ​വും വർണശ​ബ​ള​വും ആയ ആ ദേശത്തി​ന്‍റെ സൗന്ദര്യം 30 ലക്ഷത്തോ​ളം വിനോ​ദ​സ​ഞ്ചാ​രി​കളെ ഓരോ വർഷവും ആകർഷി​ക്കു​ന്നു.

30 അടി (10 മീറ്റർ) ഉയരത്തിൽ സിൽവർ ചിത്ര​പ്പുൽമ​ര​ത്തിന്‌ വളരാൻ കഴിയും

പറക്കാത്ത പക്ഷിയായ തകാ​ഹെ​യ്‌ക്ക് വംശനാ​ശം സംഭവി​ച്ചു എന്നാണ്‌ 1948 വരെ കരുതി​യി​രു​ന്നത്‌

വിവി​ധ​യി​നം വന്യജീ​വി​ക​ളും ലോക​ത്തി​ന്‍റെ മറ്റ്‌ ഏത്‌ ഇടങ്ങളി​ലേ​ക്കാൾ കൂടുതൽ പറക്കാത്ത പക്ഷിക​ളും ന്യൂസി​ലൻഡി​ന്‍റെ സ്വകാര്യ അഹങ്കാ​ര​മാണ്‌. 100 വർഷം​വരെ ജീവി​ച്ചേ​ക്കാ​വുന്ന ഒരുതരം പല്ലി​യെ​പ്പോ​ലുള്ള തുവത്താ​ര​യെ​യും ഇവിടെ കാണാം! ചിലയി​നം വവ്വാലു​ക​ളും തിമിം​ഗ​ല​ങ്ങ​ളും ഡോൾഫി​നു​ക​ളു​മാണ്‌ ആകെയുള്ള ‘തദ്ദേശ​വാ​സി​ക​ളായ’ സസ്‌ത​നി​കൾ.

120 വർഷങ്ങ​ളാ​യി യഹോ​വ​യു​ടെ സാക്ഷികൾ ന്യൂസി​ലൻഡിൽ സജീവ​മാ​യി പ്രവർത്തി​ക്കു​ന്നു. കുറഞ്ഞത്‌ 19 ഭാഷക​ളിൽ അവർ ബൈബിൾ പഠിപ്പി​ക്കു​ന്നു. അതിൽ പോളി​നീ​ഷ്യൻ ഭാഷക​ളായ നിയൂ​വേയൻ, റാരോ​ടോം​ഗൻ, സമോവൻ, ടോംഗൻ എന്നിവ​യും ഉൾപ്പെ​ടു​ന്നു.

പരമ്പരാഗത വസ്‌ത്ര​മ​ണിഞ്ഞ മവോറി വംശജർ നൃത്തച്ചു​വ​ടു​കൾ വെക്കുന്നു