വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അഭിമു​ഖം | രാജേഷ്‌ കലാറിയ

ഒരു മസ്‌തി​ഷ്‌ക​ഗ​വേ​ഷകൻ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു പറയുന്നു

ഒരു മസ്‌തി​ഷ്‌ക​ഗ​വേ​ഷകൻ വിശ്വാ​സ​ത്തെ​ക്കു​റി​ച്ചു പറയുന്നു

ഇംഗ്ലണ്ടിലെ ന്യൂകാ​സിൽ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റാണ്‌ രാജേഷ്‌ കലാറിയ. കഴിഞ്ഞ 40 വർഷത്തിലേറെയായിട്ടുള്ള അദ്ദേഹത്തിന്‍റെ പഠനം മനുഷ്യ​മ​സ്‌തി​ഷ്‌ക​ത്തെ​ക്കു​റി​ച്ചാണ്‌. ഒരു പരിണാ​മ​വി​ശ്വാ​സി​യാ​യി​രുന്ന അദ്ദേഹം പിന്നീട്‌ തന്‍റെ ചിന്താ​ഗ​തി​കൾക്കു മാറ്റം വരുത്തി. അദ്ദേഹ​ത്തി​ന്‍റെ ജോലി​യെ​ക്കു​റി​ച്ചും വിശ്വാ​സ​ത്തെ​ക്കു​റി​ച്ചും ഉണരുക! നടത്തിയ അഭിമു​ഖം.

താങ്കളു​ടെ മതപശ്ചാ​ത്ത​ല​ത്തെ​ക്കു​റിച്ച് ഞങ്ങളോ​ടു പറയാ​മോ?

എന്‍റെ അച്ഛൻ ജനിച്ചത്‌ ഇന്ത്യയി​ലാണ്‌. അമ്മയുടെ നാട്‌ ഇന്ത്യയി​ലാ​ണെ​ങ്കി​ലും ജനിച്ചത്‌ യുഗാ​ണ്ട​യി​ലാണ്‌. ഞങ്ങൾ ഹൈന്ദവ ആചാര​രീ​തി​കൾ അനുസ​രി​ച്ചാണ്‌ ജീവി​ച്ചത്‌. മൂന്നു സഹോ​ദ​ര​ങ്ങ​ളിൽ രണ്ടാമ​നാ​ണു ഞാൻ. കെനി​യ​യി​ലെ നയ്‌റോ​ബി​യി​ലാ​യി​രു​ന്നു ഞങ്ങളുടെ താമസം. അയൽക്കാ​രിൽ പലരും ഹൈന്ദ​വ​രാ​യി​രു​ന്നു.

ശാസ്‌ത്ര​ത്തിൽ താത്‌പ​ര്യം തോന്നാൻ കാരണ​മെ​ന്താണ്‌?

എനിക്കു മൃഗങ്ങളെ ഒരുപാട്‌ ഇഷ്ടമാണ്‌. കാടിന്‍റെ സൗന്ദര്യം ആസ്വദി​ക്കാൻ ഞാനും കൂട്ടു​കാ​രും മിക്ക​പ്പോ​ഴും ട്രെക്കിം​ഗി​നു പോകാ​റുണ്ട്. ഒരു മൃഗ​ഡോ​ക്‌ടർ ആകാനാ​യി​രു​ന്നു എന്‍റെ ആഗ്രഹം. എന്നാൽ നയ്‌റോ​ബി​യി​ലെ ടെക്‌നി​ക്കൽ കോ​ളേ​ജി​ലെ ബിരു​ദ​ത്തി​നു ശേഷം, ഇംഗ്ലണ്ടി​ലുള്ള ലണ്ടൻ യൂണി​വേ​ഴ്‌സി​റ്റി​യിൽ മനുഷ്യ​മ​സ്‌തി​ഷ്‌ക​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന വിഭാ​ഗ​ത്തിൽ ഞാൻ ചേർന്നു. പിന്നീട്‌, അതെക്കു​റി​ച്ചു കൂടുതൽ ഗവേഷണം ചെയ്‌തു പഠിക്കു​ന്ന​തിൽ ഞാൻ ശ്രദ്ധിച്ചു.

നിങ്ങളു​ടെ പഠനം മതവി​ശ്വാ​സ​ങ്ങളെ സ്വാധീ​നി​ച്ചി​ട്ടു​ണ്ടോ?

തീർച്ച​യാ​യും. ശാസ്‌ത്ര​ത്തെ​ക്കു​റിച്ച് പഠിക്കു​ന്തോ​റും ഹൈന്ദവ പുരാ​ണ​ങ്ങ​ളും ആചാരാ​നു​ഷ്‌ഠാ​ന​ങ്ങ​ളും ഉൾക്കൊ​ള്ളാൻ എനിക്ക് ബുദ്ധി​മു​ട്ടാ​യി​ത്തു​ടങ്ങി. ഉദാഹ​ര​ണ​ത്തിന്‌, മൃഗങ്ങ​ളെ​യും വിഗ്ര​ഹ​ങ്ങ​ളെ​യും ഒക്കെ ആരാധി​ക്കു​ന്നത്‌.

പരിണാ​മ​ത്തിൽ വിശ്വ​സി​ക്കാൻ കാരണ​മെ​ന്താണ്‌?

എന്‍റെ ചെറു​പ്പ​കാ​ലത്ത്‌ എനിക്കു ചുറ്റു​മു​ണ്ടാ​യി​രുന്ന പല ആളുക​ളും വിചാ​രി​ച്ചി​രു​ന്നത്‌ ആഫ്രി​ക്ക​യിൽനി​ന്നു മനുഷ്യ​ന്‍റെ പരിണാ​മം തുടങ്ങി എന്നാണ്‌. ഇതി​നെ​ക്കു​റിച്ച് ഞങ്ങൾ മിക്ക​പ്പോ​ഴും സ്‌കൂ​ളിൽ സംസാ​രി​ക്കാ​റുണ്ട്. എല്ലാ ആദരണീ​യ​രായ ശാസ്‌ത്ര​ജ്ഞ​രും പരിണാ​മ​വി​ശ്വാ​സി​കൾ ആണെന്ന ധാരണ​യാണ്‌ അധ്യാ​പ​ക​രും പ്രൊ​ഫ​സർമാ​രും കുട്ടി​കൾക്ക് കൊടു​ത്തി​രു​ന്നത്‌.

എന്നാൽ ഇടക്കാ​ലത്ത്‌ ജീവന്‍റെ ഉത്ഭവ​ത്തെ​ക്കു​റിച്ച് മാറി ചിന്തി​ച്ച​ല്ലോ, എന്തു​കൊ​ണ്ടാ​യി​രു​ന്നു?

ഞാൻ ജീവശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചും ശരീര​ഘ​ട​നാ​ശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചും കുറച്ചു​നാൾ പഠിച്ചി​രു​ന്നു. അന്ന്, എന്‍റെകൂ​ടെ പഠിച്ച ഒരാൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. പഠിച്ച കാര്യങ്ങൾ എന്നോ​ടും പറയു​മാ​യി​രു​ന്നു. അതെനിക്ക് വലിയ താത്‌പ​ര്യ​മാ​യി. അങ്ങനെ, നയ്‌റോ​ബി​യിൽ കോ​ളേ​ജി​ന്‍റെ ഹാളിൽവെച്ച് ഒരിക്കൽ അവരുടെ സമ്മേളനം നടന്ന​പ്പോൾ ഞാൻ അതിൽ പങ്കെടു​ത്തു. പിന്നീട്‌, അവരുടെ രണ്ട് മിഷന​റി​മാർ ചില ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ എനിക്ക് വിശദീ​ക​രി​ച്ചു തന്നു. അവർ വിശ്വ​സി​ച്ചി​രുന്ന മഹാ​സ്ര​ഷ്ടാ​വി​ന്‍റെ പക്കൽ ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട പല ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം ഉണ്ടായി​രു​ന്നു. അത്‌ പുരാ​ണ​ങ്ങൾപോ​ലെ അല്ലായി​രു​ന്നു. അത്‌ യുക്തിക്കു ചേരു​ന്ന​താ​യ​തു​കൊണ്ട് എനിക്ക് അത്‌ നന്നായി ബോധി​ച്ചു.

വൈദ്യ​ശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചുള്ള അറിവ്‌ സൃഷ്ടി​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സത്തെ ബാധി​ച്ചോ?

ഒരിക്ക​ലു​മില്ല. ശരീര​ഘ​ട​നാ​ശാ​സ്‌ത്ര​ത്തെ​ക്കു​റി​ച്ചു ഞാൻ പഠിച്ച​പ്പോൾ ജീവജാ​ല​ങ്ങളെ എത്ര സങ്കീർണ​ത​യോ​ടും അവയിലെ ശരീരാ​വ​യ​വങ്ങൾ എത്ര അടുക്കും​ചി​ട്ട​യോ​ടും കൂടെ​യാണ്‌ രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്ന​തെന്ന് ഞാൻ മനസ്സി​ലാ​ക്കി. ഇത്തരം അതിസ​ങ്കീർണ​മായ സൃഷ്ടി​ക്രി​യകൾ, ആരു​ടെ​യും മേൽനോ​ട്ട​മോ നിർദേ​ശ​മോ കൂടാതെ ഉണ്ടാ​യെന്നു വിശ്വ​സി​ക്കു​ന്നത്‌ യുക്തി​യ​ല്ലെന്ന് എനിക്കു തോന്നി.

അതിന്‌ ഒരു ഉദാഹ​രണം പറയാ​മോ?

1970-കൾ മുതൽ ഞാൻ മനുഷ്യ​മ​സ്‌തി​ഷ്‌ക​ത്തെ​ക്കു​റി​ച്ചു പഠിക്കു​ന്നു. പഠിക്കു​ന്തോ​റും അതെന്നെ വിസ്‌മ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. ചിന്തക​ളു​ടെ​യും ഓർമ​ക​ളു​ടെ​യും മറ്റു ശാരീ​രി​ക​പ്ര​വർത്ത​ന​ങ്ങ​ളു​ടെ​യും സിരാ​കേ​ന്ദ്ര​മാണ്‌ തലച്ചോർ. പുറത്തു​നി​ന്നും അകത്തു​നി​ന്നും ലഭിക്കുന്ന വിവി​ധ​തരം വിവരങ്ങൾ തലച്ചോർ വിശക​ലനം ചെയ്യുന്നു. നമ്മുടെ പല ഇന്ദ്രി​യ​ങ്ങ​ളു​ടെ​യും കേന്ദ്രം തലച്ചോ​റാണ്‌.

തലച്ചോ​റി​ലെ അതിസ​ങ്കീർണ​മായ രാസപ്രക്രിയകളുടെയും നാഡീകോശങ്ങളുടെ സങ്കീർണ​ശൃം​ഖ​ല​ക​ളു​ടെ​യും പ്രവർത്ത​ന​ങ്ങൾകൊ​ണ്ടാണ്‌ നമ്മുടെ തലച്ചോർ സുഗമ​മാ​യി പ്രവർത്തി​ക്കു​ന്നത്‌. തലച്ചോ​റി​ന്‍റെ പ്രധാ​ന​കോ​ശ​ങ്ങ​ളാണ്‌ നാഡീ​കോ​ശങ്ങൾ അഥവാ ന്യൂ​റോ​ണു​കൾ. മനുഷ്യ​മ​സ്‌തി​ഷ്‌ക​ത്തിൽ കോടി​ക്ക​ണ​ക്കി​നു ന്യൂ​റോ​ണു​ക​ളുണ്ട്. ഒരു ന്യൂ​റോ​ണിൽനി​ന്നു മറ്റൊ​ന്നി​ലേക്കു ആശയം കൈമാ​റു​ന്നത്‌ ഡെൻ​ഡ്രൈ​റ്റു​കൾ വഴിയും ആക്‌സോ​ണു​കൾ എന്നു പറയുന്ന നീണ്ട ഫൈബ​റു​കൾ (നാരു​കൾപോ​ലെ നേർത്തത്‌) വഴിയു​മാണ്‌. ഒരു ന്യൂ​റോൺ മറ്റ്‌ ന്യൂ​റോ​ണു​ക​ളു​മാ​യി ആയിര​ക്ക​ണ​ക്കി​നു ബന്ധങ്ങൾ സ്ഥാപി​ക്കു​ന്നു. തലച്ചോ​റി​ലുള്ള ന്യൂ​റോ​ണു​കൾ തമ്മിലുള്ള ഈ ബൃഹത്തായ ശൃംഖ​ലകൾ അതിശ​യി​പ്പി​ക്കു​ന്ന​താണ്‌. എന്തിന​ധി​കം, തലച്ചോ​റിൽ തിങ്ങി​നി​റഞ്ഞു കാണുന്ന ഈ ന്യൂ​റോ​ണു​ക​ളും ഡെൻ​ഡ്രൈ​റ്റു​ക​ളും ഒന്നും കുഴഞ്ഞു​മ​റിഞ്ഞ അവസ്ഥയി​ലല്ല, എല്ലാം അതീവ​കൃ​ത്യ​ത​യോ​ടെ​യാണ്‌ ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ശരീര​ത്തി​ലെ അത്ഭുത​ക​ര​മായ “വയറിംഗ്‌” സംവി​ധാ​നം!

അൽപ്പം കൂടി വിശദീ​ക​രി​ക്കാ​മോ?

അമ്മയുടെ ഉദരത്തി​ലാ​യി​രി​ക്കു​മ്പോൾ മാത്രമല്ല ജനിച്ച​തി​നു ശേഷവും ഒരു കുഞ്ഞിൽ നാഡീ​വ്യ​വ​സ്ഥകൾ വളരെ കൃത്യ​ത​യോ​ടെ വികാസം പ്രാപി​ക്കു​ന്നു. ന്യൂ​റോ​ണു​കൾ ഏതാനും സെന്‍റി​മീ​റ്റർ അകലെ​യുള്ള മറ്റു ന്യൂ​റോ​ണു​ക​ളു​മാ​യി ഫൈബ​റു​കൾ വഴി ബന്ധപ്പെ​ടു​ന്നു. കോശ​ങ്ങ​ളു​ടെ തലത്തിൽനിന്ന് നോക്കി​യാൽ ഇത്‌ വലിയ ദൂരമാണ്‌. ഇനി, ഈ സന്ദേശങ്ങൾ ഒരു കോശ​ത്തിൽനിന്ന് മറ്റൊരു കോശ​ത്തി​ലേക്കു മാത്രമല്ല ആ കോശ​ത്തി​ലെ പ്രത്യേക ഭാഗത്തു​പോ​ലും എത്തിക്കും.

ഒരു ന്യൂ​റോ​ണിൽനിന്ന് ശാഖക​ളാ​യി പോകുന്ന പുതിയ ഫൈബ​റു​കൾക്ക് കൃത്യ​മായ നിർദേ​ശങ്ങൾ വേണ്ട സമയത്ത്‌ കിട്ടി​യി​ല്ലെ​ങ്കിൽ അവ വഴിയ​റി​യാ​തെ സ്‌തം​ഭി​ച്ചു​പോ​കും. അതു​കൊണ്ട് ലക്ഷ്യസ്ഥാ​നത്ത്‌ എത്തുന്ന​തു​വരെ ‘നിൽക്കുക,’ ‘തിരി​യുക,’ ‘പോകുക’ എന്നീ നിർദേ​ശങ്ങൾ അപ്പപ്പോൾ അവയ്‌ക്കു ലഭിച്ചു​കൊ​ണ്ടി​രി​ക്കും. നമ്മുടെ ഡിഎൻഎ-യിലുള്ള നിർദേ​ശ​ങ്ങൾമു​തൽ ശരീര​ത്തി​ലെ മുഴു​പ്ര​വർത്ത​ന​ങ്ങ​ളും​വരെ വിദഗ്‌ധ​മാ​യി കോർത്തി​ണ​ക്കി​യി​രി​ക്കു​ന്നു.

മസ്‌തി​ഷ്‌ക​ത്തി​ന്‍റെ വളർച്ച​യും പ്രവർത്ത​ന​വും നമുക്കു പൂർണ​മാ​യി മനസ്സി​ലാ​ക്കാൻ കഴിയില്ല. തലച്ചോ​റിൽ എങ്ങനെ​യാണ്‌ ഓർമ​ക​ളും വികാ​ര​ങ്ങ​ളും ചിന്തക​ളും രൂപ​പ്പെ​ടു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാ​നും ബുദ്ധി​മു​ട്ടാണ്‌. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം തലച്ചോർ പ്രവർത്തി​ക്കു​ന്നു എന്ന വസ്‌തു​ത​തന്നെ മതി ഒരു ബുദ്ധി​ശാ​ലി​യായ സ്രഷ്ടാവ്‌ ഉണ്ടെന്ന് ബോധ്യം വരാൻ. വിശേ​ഷി​ച്ചും, അത്‌ എത്ര നന്നായി പ്രവർത്തി​ക്കു​ന്നെ​ന്നും എത്ര മനോ​ഹ​ര​മാ​യി വികാസം പ്രാപി​ക്കു​ന്നെ​ന്നും ചിന്തി​ക്കു​മ്പോൾ.

എന്തു​കൊ​ണ്ടാണ്‌ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യത്‌?

ബൈബിൾ ദൈവ​ത്തി​ന്‍റെ വചനമാ​ണെന്നു തെളിവു സഹിതം അവർ എന്നെ ബോധ്യ​പ്പെ​ടു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ ഒരു ശാസ്‌ത്രീ​യ​പു​സ്‌ത​കമല്ല. എന്നാൽ ശാസ്‌ത്രീ​യ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നി​ട​ത്തെ​ല്ലാം കൃത്യത പാലി​ച്ചി​രി​ക്കു​ന്നു. അതിലെ പ്രവച​ന​ങ്ങ​ളും കൃത്യ​ത​യു​ള്ള​താണ്‌. ബൈബി​ളി​ന്‍റെ പഠിപ്പി​ക്ക​ലു​കൾ അനുസ​രി​ക്കു​ന്ന​വ​രു​ടെ ജീവിതം മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു. എന്‍റെ ജീവി​തം​തന്നെ അതിന്‌ ഒരു തെളി​വാണ്‌. 1973-ൽ ഞാനൊ​രു യഹോ​വ​യു​ടെ സാക്ഷി​യാ​യതു മുതൽ ബൈബി​ളാണ്‌ എന്നെ വഴിന​യി​ക്കുന്ന പുസ്‌തകം. ഇപ്പോൾ എന്‍റെ ജീവി​ത​ത്തി​നു ഒരു ഉദ്ദേശ്യ​മുണ്ട്. ഞാൻ തികച്ചും സംതൃ​പ്‌ത​നാണ്‌.