വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടും​ബ​ങ്ങൾക്കു​വേണ്ടി | വിവാ​ഹ​ജീ​വി​തം

മക്കൾ മാറി താമസി​ക്കു​മ്പോൾ

മക്കൾ മാറി താമസി​ക്കു​മ്പോൾ

വെല്ലു​വി​ളി

മക്കൾ പ്രായ​പൂർത്തി​യാ​യി വീടു വിട്ട് മാറി താമസി​ക്കു​മ്പോൾ മാതാ​പി​താ​ക്കൾ അതി​നോട്‌ ഒത്തു​പോ​കാൻ വളരെ ബുദ്ധി​മു​ട്ടു​ന്നു. എങ്ങോ ഒരുമി​ച്ചു താമസി​ക്കുന്ന രണ്ട് അപരി​ചി​ത​രെ​പ്പോ​ലെ​യാണ്‌ അവർക്ക് ഇപ്പോൾ തോന്നു​ന്നത്‌. “പരസ്‌പരം വീണ്ടും അടുക്കാൻ ബുദ്ധി​മു​ട്ടു തോന്നുന്ന പലരും ഉപദേശം തേടി എന്‍റെ അടുത്തു വരാറുണ്ട്” എന്ന് കുടും​ബ​ങ്ങൾക്ക് ഉപദേശം നൽകുന്ന എം. ഗാരി ന്യൂമാൻ എന്ന വിദഗ്‌ധൻ പറയുന്നു. “മക്കൾ മാറി താമസി​ച്ച​തി​നു ശേഷം, ഒരുമി​ച്ചു സംസാ​രി​ക്കാ​നും പ്രവർത്തി​ക്കാ​നും കാര്യ​മാ​യിട്ട് ഒന്നും​ത​ന്നെ​യില്ല എന്നതാണ്‌ (പല മാതാ​പി​താ​ക്ക​ളു​ടെ​യും) പ്രശ്‌നം.” *

ഇങ്ങനെ​യാ​ണോ നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​വും? അങ്ങനെ​യെ​ങ്കിൽ വിഷമി​ക്കേണ്ട. ഇക്കാര്യ​ത്തിൽ നിങ്ങൾക്ക് സഹായം ലഭ്യമാണ്‌. നിങ്ങൾക്കി​ട​യിൽ വന്ന ഈ അകൽച്ച​യു​ടെ ചില കാരണങ്ങൾ പരി​ശോ​ധി​ക്കാം.

കാരണങ്ങൾ

വർഷങ്ങ​ളോ​ളം കുട്ടി​കൾക്കു​വേ​ണ്ടി​യാ​യി​രു​ന്നു എല്ലാം. പല മാതാ​പി​താ​ക്ക​ളും അവരുടെ വിവാ​ഹ​ജീ​വി​ത​ത്തെ​ക്കാ​ളും കുട്ടി​ക​ളു​ടെ ആവശ്യ​ങ്ങൾക്കാ​ണു മുൻതൂ​ക്കം കൊടു​ക്കു​ന്നത്‌. ഇത്‌ നല്ല ഉദ്ദേശ്യ​ത്തോ​ടെ​യാണ്‌. ഭർത്താ​വും ഭാര്യ​യും എന്ന റോളു​ക​ളെ​ക്കാൾ അവർക്കു പരിചയം ഡാഡി​യു​ടെ​യും മമ്മിയു​ടെ​യും റോളു​ക​ളാണ്‌. ഈ സത്യം തിരി​ച്ച​റി​യു​ന്നത്‌ കുട്ടികൾ വീട്ടിൽനി​ന്നു പോകു​മ്പോ​ഴാണ്‌. 59 വയസ്സുള്ള ഒരു ഭാര്യ പറയു​ന്നത്‌: “കുട്ടികൾ വീട്ടിൽ ഉണ്ടായി​രു​ന്ന​പ്പോൾ ഞങ്ങൾ ഒരുമിച്ച് എന്തെങ്കി​ലും ഒക്കെ ചെയ്യു​മാ​യി​രു​ന്നു.” എന്നാൽ ഇപ്പോൾ അവർ സമ്മതി​ക്കു​ന്നു: “ഞങ്ങൾ രണ്ടു പേരും രണ്ടു ധ്രുവ​ങ്ങ​ളി​ലാണ്‌.” ഒരു സമയത്ത്‌ ആ ഭാര്യ ഭർത്താ​വി​നോ​ടു ഇങ്ങനെ പറയു​ക​പോ​ലും ചെയ്‌തു: “നമ്മൾ ഒരിക്ക​ലും ചേർന്നു പോകില്ല.”

ജീവി​ത​ത്തി​ന്‍റെ ഈ പുതിയ സാഹച​ര്യ​ത്തെ നേരി​ടാൻ ചില മാതാ​പി​താ​ക്കൾ ഒരുങ്ങി​യി​ട്ടില്ല. ഒഴിഞ്ഞ കൂടുകൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയു​ന്നത്‌: ‘പല ദമ്പതി​മാ​രും ഒരു പരിച​യ​വു​മി​ല്ലാത്ത ആളുക​ളെ​പ്പോ​ലെ പെരു​മാ​റു​ന്നു’ എന്നാണ്‌. പല ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും ഒരുമി​ച്ചു ചെയ്യാൻ പ്രത്യേ​കിച്ച് ഒന്നുമി​ല്ലാ​ത്ത​തു​കൊണ്ട് അവർ അവരവ​രു​ടെ കാര്യ​ങ്ങ​ളു​മാ​യി മുന്നോ​ട്ടു പോകു​ക​യാണ്‌. ഒരു മുറി​യിൽ കഴിയുന്ന വെറും പരിച​യ​ക്കാ​രെ​പ്പോ​ലെ​യാണ്‌ അവർ ജീവി​ക്കു​ന്നത്‌.

ജീവി​ത​ത്തി​ന്‍റെ ഈ പുതിയ അധ്യാ​യ​ത്തിൽ ഉണ്ടാ​യേ​ക്കാ​വുന്ന പോരാ​യ്‌മകൾ ഒഴിവാ​ക്കാ​നും ജീവിതം സന്തോ​ഷ​ക​ര​മാ​യി മുന്നോ​ട്ടു കൊണ്ടു​പോ​കാ​നും ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും. എങ്ങനെ​യെന്നു നോക്കാം.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

മാറ്റങ്ങൾ ഉൾക്കൊ​ള്ളാൻ തയ്യാറാ​യി​രി​ക്കുക. മുതിർന്ന കുട്ടി​ക​ളെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: “അതു​കൊണ്ട് പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട് ഭാര്യ​യോ​ടു പറ്റി​ച്ചേ​രും.” (ഉൽപത്തി 2:24) മുതിർന്ന വ്യക്തികൾ എന്ന നിലയിൽ ജീവി​ക്കാൻവേണ്ട വൈദ​ഗ്‌ധ്യ​ങ്ങൾ വളർത്തി എടുക്കാൻ സഹായി​ക്കുക. അതുത​ന്നെ​യാ​യി​രു​ന്നു മാതാ​പി​താ​ക്കൾ എന്ന നിലയിൽ നിങ്ങളു​ടെ ദൗത്യ​വും. ആ രീതി​യിൽ നോക്കി​യാൽ കുട്ടികൾ മാറി താമസി​ക്കു​ന്ന​തിൽ നിങ്ങൾക്ക് അഭിമാ​നി​ക്കാം.—ബൈബിൾത​ത്ത്വം: മർക്കോസ്‌ 10:7.

മക്കൾക്ക് നിങ്ങ​ളെ​ന്നും ഒരു മാതാ​വും പിതാ​വും തന്നെയാണ്‌. എന്നാൽ ഇപ്പോൾ നിങ്ങൾ ഒരു മേൽനോ​ട്ട​ക്കാ​ര​നെ​പ്പോ​ലെയല്ല, ഒരു മാർഗ​നിർദേശം കൊടു​ക്കുന്ന വ്യക്തി​യെ​പ്പോ​ലെ​യാണ്‌. ഈ പുതിയ ഘട്ടത്തിൽ മക്കളു​മാ​യി അടു​ത്തൊ​രു ബന്ധം നിലനി​റു​ത്താ​നാ​കും. അതെസ​മയം ജീവി​ത​പ​ങ്കാ​ളി​ക്കു മുഖ്യ​ശ്രദ്ധ കൊടു​ക്കാ​നും ആകും. *—ബൈബിൾത​ത്ത്വം: മത്തായി 19:6.

നിങ്ങളു​ടെ ഉത്‌ക​ണ്‌ഠകൾ തുറന്നു​പ​റ​യുക. ജീവി​ത​ത്തി​ലു​ണ്ടായ ഈ പുതിയ മാറ്റം നിങ്ങളെ എങ്ങനെ ബാധി​ക്കു​ന്നു എന്ന് പങ്കാളി​യോ​ടു തുറന്ന് സംസാ​രി​ക്കുക. മറ്റേ വ്യക്തിക്ക് പറയാ​നു​ള്ളത്‌ ശ്രദ്ധി​ക്കാൻ മനസ്സു കാണി​ക്കുക. ക്ഷമ കാണി​ക്കുക. മറ്റേയാ​ളെ നന്നായി മനസ്സി​ലാ​ക്കുക. ഒരു ഭർത്താ​വും ഭാര്യ​യും എന്ന നിലയിൽ നിങ്ങൾ ഒരിക്കൽ ആസ്വദി​ച്ചി​രുന്ന ആ ബന്ധം ശക്തമാ​ക്കാൻ സമയ​മെ​ടു​ത്തേ​ക്കാം. പക്ഷേ അങ്ങനെ ചെയ്യു​ന്നത്‌ മൂല്യ​വ​ത്താണ്‌.—ബൈബിൾത​ത്ത്വം: 1 കൊരി​ന്ത്യർ 13:4.

പുതി​യ​പു​തി​യ കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ പ്ലാനി​ടുക. നിങ്ങൾ ഒരുമി​ച്ചു നേടാൻ ആഗ്രഹി​ക്കുന്ന ലക്ഷ്യങ്ങ​ളെ​ക്കു​റിച്ച് സംസാ​രി​ക്കുക. ഇരുവർക്കും താത്‌പ​ര്യ​മു​ള്ള​തും ഒരുമി​ച്ചു ചെയ്യാൻ കഴിയു​ന്ന​തും ആയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കുക. കൂടാതെ, മക്കളെ വളർത്തു​ന്ന​തി​ലൂ​ടെ ലഭിച്ച പ്രാ​യോ​ഗി​ക​ജ്ഞാ​നം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​വു​ന്ന​തല്ലേ?—ബൈബിൾത​ത്ത്വം: ഇയ്യോബ്‌ 12:12.

പ്രതി​ബ​ദ്ധത ഊട്ടി​യു​റ​പ്പി​ക്കുക. നിങ്ങളെ പരസ്‌പരം അടുക്കാൻ സഹായിച്ച ഗുണങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. നിങ്ങൾ ഒരുമി​ച്ചാ​യി​രുന്ന കാലങ്ങ​ളെ​ക്കു​റി​ച്ചും ജീവി​ത​ത്തിൽ ഒരുമി​ച്ചു മറികടന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ച്ചു​നോ​ക്കൂ. അതു​പോ​ലെ, ജീവി​ത​ത്തി​ന്‍റെ ഈ പുതിയ അധ്യാ​യ​വും നിങ്ങൾക്ക് ആസ്വദി​ക്കാ​നാ​കും. ചുരു​ക്ക​ത്തിൽ, സഹകരണ മനോ​ഭാ​വ​ത്തോ​ടെ നിങ്ങളു​ടെ കുടും​ബ​ജീ​വി​ത​ത്തി​ന്‍റെ മാറ്റ്‌ കൂട്ടാ​നും നിങ്ങൾക്ക് ആദ്യമു​ണ്ടാ​യി​രുന്ന സ്‌നേഹം കൂടുതൽ ജ്വലി​പ്പി​ക്കാ​നും പറ്റും.

^ ഖ. 4 വൈകാരിക അവിശ്വ​സ്‌തത (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്.

^ ഖ. 12 മക്കൾ ഇപ്പോ​ഴും നിങ്ങളു​ടെ കൂടെ​യു​ണ്ടെന്ന് വിചാ​രി​ക്കുക. എങ്കിലും നിങ്ങളും വിവാ​ഹ​പ​ങ്കാ​ളി​യും ‘ഒരു ശരീര​മാ​ണെന്ന’ കാര്യം മറക്കരുത്‌. (മർക്കോസ്‌ 10:8) മാതാ​പി​താ​ക്ക​ളു​ടെ ബന്ധം ശക്തമാ​ണെന്നു കാണു​മ്പോൾ കുട്ടി​കൾക്ക് കൂടുതൽ സുരക്ഷി​ത​ത്വം തോന്നു​ന്നു.