വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടുംങ്ങൾക്കുവേണ്ടി | യുവജങ്ങൾ

മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ

മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ

വെല്ലുവിളി

  • ജോലിസംന്ധമായി ഡാഡിക്കു നിങ്ങളെയുംകൊണ്ട് താമസം മാറേണ്ടിരുന്നു.

  • നിങ്ങളുടെ ഉറ്റസുഹൃത്തു ദൂരെ ഒരിടത്തേക്കു താമസം മാറുന്നു.

  • നിങ്ങളുടെ ചേട്ടനോ ചേച്ചിയോ വിവാഹം കഴിച്ച് വീട്ടിൽനിന്ന് പോകുന്നു.

ഇതുപോലൊരു സാഹചര്യമുണ്ടായാൽ നിങ്ങൾ അതുമായി ഇണങ്ങിച്ചേരുമോ?

കാറ്റിനുരിച്ച് ചായുന്ന ഒരു മരം കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാൻ സാധ്യത കൂടുലാണ്‌. അങ്ങനെയൊരു മരംപോലെ, നിങ്ങൾക്കു നിയന്ത്രമില്ലാത്ത ചില മാറ്റങ്ങളുണ്ടാകുമ്പോൾ അതിനനുരിച്ച് “ചായാൻ” നിങ്ങൾക്കു പഠിക്കാനാകും. അത്‌ എങ്ങനെ ചെയ്യാമെന്നു ചിന്തിക്കുന്നതിനു മുമ്പ്, മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്‌

മാറ്റം ഒഴിവാക്കാനാകില്ല. ബൈബിളിൽ മനുഷ്യരെക്കുറിച്ച് പറഞ്ഞിട്ടുള്ള ഒരു അടിസ്ഥാത്യമുണ്ട്: “അവർക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു (“എല്ലാം യാദൃച്ഛിമായി സംഭവിക്കുന്നതാണ്‌,” പി.ഒ.സി.).” (സഭാപ്രസംഗി 9:11) ഇന്നല്ലെങ്കിൽ നാളെ ആ വാക്കുളുടെ സത്യത നിങ്ങൾ അനുഭവിക്കേണ്ടിരും. എന്നാൽ, യാദൃച്ഛിമായി സംഭവിക്കുന്ന എല്ലാ കാര്യങ്ങളും മോശമാമെന്നില്ല. ഇനി, ആദ്യം നല്ലതല്ലെന്നു തോന്നുന്ന ചില മാറ്റങ്ങൾ പിന്നീട്‌ ഉപകാമായെന്നും വരാം. എന്താണെങ്കിലും മിക്കയാളുളുടെയും ജീവിത്തിന്‍റെ പോക്ക് ഒരു പ്രത്യേക ചിട്ടയനുരിച്ചാതുകൊണ്ട് മാറ്റങ്ങൾ, അവ നല്ലതോ മോശമോ ആകട്ടെ, അവർക്ക് അസ്വസ്ഥയുണ്ടാക്കുന്നു.

മാറ്റങ്ങൾ കൗമാപ്രാക്കാരെ കൂടുതൽ അലട്ടും. എന്തുകൊണ്ട്? യുവാവായ അലക്‌സ്‌ * പറയുന്നു: “അകമേ നിങ്ങൾ പല മാറ്റങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുയാണ്‌. പുറമേയുള്ള മാറ്റങ്ങൾകൂടെയാകുമ്പോൾ അതു നിങ്ങളെ കൂടുതൽ അലട്ടും.”

മറ്റൊരു കാരണം ഇതാണ്‌: മുതിർന്നവർ മാറ്റങ്ങളെ നേരിടുമ്പോൾ അവർക്കു തങ്ങളുടെ ‘അനുഭങ്ങളുടെ പാഠപുസ്‌തകം’ തുറന്ന് നേരത്തേ ഇതുപോലുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്‌തത്‌ എങ്ങനെയെന്നു നോക്കാനാകും. എന്നാൽ ചെറുപ്പക്കാർക്ക് അങ്ങനെ നോക്കിപ്പഠിക്കാൻ അനുഭവങ്ങൾ കുറവാണ്‌.

ഇണങ്ങിച്ചേരാൻ പഠിക്കാം. ഒരു ദുരന്തത്തിൽനിന്ന് കരകയറാനോ ഒരു മാറ്റവുമായി പൊരുത്തപ്പെടാനോ കഴിയുന്നയാൾക്കു പെട്ടെന്നു പഴയ സന്തോഷം വീണ്ടെടുക്കാനാകും. അങ്ങനെയൊരാൾക്കു പുതിയൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയുമെന്നു മാത്രമല്ല, മാർഗസ്സമായി തോന്നിയേക്കാവുന്ന ഒരു കാര്യത്തെപ്പോലും തനിക്കുള്ള ഒരു അവസരമാക്കി മാറ്റാനും കഴിയും. അങ്ങനെയുള്ള കൗമാക്കാർ, എന്തു ചെയ്യണമെന്ന് അറിയാതെരുമ്പോൾ മയക്കുരുന്നിലോ മദ്യത്തിലോ അഭയംതേടാനുള്ള സാധ്യത കുറവാണ്‌.

 നിങ്ങൾക്കു ചെയ്യാനാകുന്നത്‌

യാഥാർഥ്യം അംഗീരിക്കുക. ജീവിതം പൂർണമായി നിങ്ങളുടെ വരുതിയിൽ നിൽക്കമെന്നായിരിക്കും നിങ്ങളുടെ ആഗ്രഹം. പക്ഷേ അതു നടക്കില്ലെന്നു നമുക്ക് അറിയാം. കൂട്ടുകാർ താമസംമാറി പോയേക്കാം, വിവാഹിരായേക്കാം. കൂടെപ്പിപ്പുകൾ മുതിരുമ്പോൾ വീട്ടിൽനിന്ന് താമസം മാറ്റിയേക്കാം. സാഹചര്യങ്ങൾ നിമിത്തം കുടുംത്തിനു താമസം മാറേണ്ടിരുമ്പോൾ നിങ്ങൾക്കു കൂട്ടുകാരെയും പരിചമുള്ള ചുറ്റുപാടുളെയും പിരിയേണ്ടിന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ തെറ്റായ ചിന്തകൾകൊണ്ട് മനസ്സു നിറയ്‌ക്കുന്നതിനു പകരം യാഥാർഥ്യം അംഗീരിക്കുന്നതാണ്‌ ഏറ്റവും നല്ലത്‌.—ബൈബിൾതത്ത്വം: സഭാപ്രസംഗി 7:10.

മുമ്പിലേക്കു നോക്കുക. എപ്പോഴും കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞുനോക്കുന്നത്‌, കണ്ണാടിയിലൂടെ പുറകിലത്തെ കാഴ്‌ചകൾ മാത്രം കണ്ട് ഒരു ഹൈവേയിലൂടെ കാർ ഓടിക്കുന്നതുപോലെയാണ്‌. ഇടയ്‌ക്കിടെ കണ്ണാടിയിൽ നോക്കുന്നതു നല്ലതാണ്‌. പക്ഷേ മുന്നിലുള്ള റോഡ്‌ ശ്രദ്ധിച്ചാണു വണ്ടി ഓടിക്കേണ്ടത്‌. മാറ്റങ്ങൾ ഉണ്ടാകുമ്പോഴും കാര്യങ്ങൾ ഇങ്ങനെതന്നെ. ഭാവിയിലേക്കു നോക്കാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 4:25) ഉദാഹത്തിന്‌, അടുത്ത ഒരു മാസത്തേക്കോ ആറു മാസത്തേക്കോ ഒരു ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയുമോ?

നല്ല വശം കാണാൻ ശ്രമിക്കുക. ലോറാ എന്നു പേരുള്ള ഒരു യുവതി പറയുന്നു: “നിങ്ങൾ പഴയ മാനസികാസ്ഥയിലേക്കു തിരിച്ചുരുമോ എന്നതു നിങ്ങളുടെ മനോഭാനുരിച്ചിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിന്‍റെ നല്ല വശങ്ങൾ കാണാൻ ശ്രമിക്കുക എന്നതാണു നിങ്ങൾക്കു ചെയ്യാവുന്നത്‌.” പുതിയ സാഹചര്യംകൊണ്ടുള്ള ഒരു പ്രയോമെങ്കിലും നിങ്ങൾക്കു പറയാൻ കഴിയുമോ?—ബൈബിൾതത്ത്വം: സഭാപ്രസംഗി 6:9.

തന്‍റെ കൗമാത്തിൽ ഉറ്റസുഹൃത്തുക്കളെല്ലാം താമസംമാറി പോയ കാര്യം യുവതിയായ വിക്‌ടോറിയ ഓർക്കുന്നു. അവൾ പറയുന്നു: “വല്ലാതെ ഒറ്റപ്പെട്ടതുപോലെ എനിക്കു തോന്നി. ഒന്നും മാറാതിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. പക്ഷേ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് ഒരു കാര്യം പറയാനാകും: ഞാൻ ശരിക്കും വളരാൻ തുടങ്ങിയത്‌ അപ്പോഴാണ്‌. വളർച്ചയ്‌ക്കു മാറ്റം ആവശ്യമാണെന്നു ഞാൻ മനസ്സിലാക്കി. സുഹൃത്തുക്കളാക്കാൻ പറ്റിയ ധാരാളം പേർ എന്‍റെ ചുറ്റിലുമുണ്ടായിരുന്നെന്നു ഞാൻ മനസ്സിലാക്കിത്തുങ്ങിതും അപ്പോഴാണ്‌.”—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 27:10.

എപ്പോഴും കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞുനോക്കുന്നത്‌, കണ്ണാടിയിലൂടെ പുറകിലത്തെ കാഴ്‌ചകൾ മാത്രം കണ്ട് ഒരു ഹൈവേയിലൂടെ കാർ ഓടിക്കുന്നതുപോലെയാണ്‌

മറ്റുള്ളരെ സഹായിക്കുക. “നിങ്ങൾ ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കാതെ മറ്റുള്ളരുടെ താത്‌പര്യവുംകൂടെ നോക്കണം” എന്നാണു ബൈബിൾ പറയുന്നത്‌. (ഫിലിപ്പിയർ 2:4) മറ്റുള്ളവരെ അവരുടെ പ്രശ്‌നങ്ങളിൽ സഹായിക്കുന്നതാണു നിങ്ങളുടെ പ്രശ്‌നത്തിനുള്ള നല്ല മറുമരുന്ന്. 17-കാരിയായ അന്ന പറയുന്നു: “വളർന്നുന്നപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. എന്‍റേതോ അതിലും മോശമാതോ ആയ സാഹചര്യം നേരിടുന്ന ആരെയെങ്കിലുമൊക്കെ സഹായിക്കുമ്പോൾ അതൊരു വലിയ സംതൃപ്‌തിയാണ്‌.” ▪ (g16-E No. 5)

^ ഖ. 11 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.