വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭക്ഷണ അലർജിയും ഭക്ഷണ അസഹനീയും—എന്താണു വ്യത്യാസം?

ഭക്ഷണ അലർജിയും ഭക്ഷണ അസഹനീയും—എന്താണു വ്യത്യാസം?

എമിലി: “ഞാൻ ഫോർക്ക് താഴെ വെച്ചു. എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നിത്തുടങ്ങി. വായുടെ അകത്ത്‌ ചൊറിച്ചിൽ അനുഭപ്പെട്ടു, നാവിനു നീരു വെച്ചു. എനിക്കു തല കറങ്ങുന്നതുപോലെ തോന്നി, ശ്വാസം എടുക്കാൻ ഞാൻ പാടുപെട്ടു. കൈയിലും കഴുത്തിലും ഒക്കെ ചൊറിഞ്ഞുടിക്കാനും തുടങ്ങി. സംഭ്രമം അടക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക് എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തണമായിരുന്നു!”

മിക്ക ആളുകൾക്കും ഭക്ഷണം കഴിക്കുന്നതു സന്തോമായ ഒരു അനുഭമാണ്‌. പക്ഷേ ചിലർക്കൊക്കെ ചില ഭക്ഷണസാങ്ങളെ “ശത്രുക്കളെപ്പോലെ” കാണേണ്ടിരുന്നു. മുമ്പ് പറഞ്ഞ എമിലിയെപ്പോലെ അവർക്കു ചില ഭക്ഷണസാനങ്ങൾ അലർജിക്കു കാരണമാകുന്നു. എമിലിയുടെ ശരീരം ഇത്ര ശക്തമായി പ്രതിരിച്ചതിനെ അനാഫൈലാക്‌സിസ്‌ എന്നാണു വിളിക്കുന്നത്‌. ഇതു വളരെ ഗുരുമായ ഒരു അവസ്ഥയാണ്‌. സന്തോമെന്നു പറയട്ടെ, എല്ലാ ഭക്ഷണ അലർജിളും ഇത്ര ഗുരുരമല്ല.

അടുത്തിടെയായി, ഭക്ഷണ അലർജിയും (Food Allergy) ഭക്ഷണ അസഹനീയും (Food Intolerance) വർധിച്ചതായാണു റിപ്പോർട്ടുകൾ കാണിക്കുന്നത്‌. എന്നാൽ ചില പഠനങ്ങൾ തെളിയിക്കുന്നത്‌, തങ്ങൾക്കു ഭക്ഷണ അലർജിയുണ്ടെന്നു വിചാരിക്കുന്നരിൽ വളരെ കുറച്ച് പേർക്കു മാത്രമേ അതു സ്ഥിരീരിച്ചിട്ടുള്ളൂ എന്നാണ്‌.

എന്താണു ഭക്ഷണ അലർജി?

“ഭക്ഷണ അലർജിക്കു പരക്കെ അംഗീരിക്കപ്പെടുന്ന ഒരു നിർവമില്ല” എന്നാണു ഡോ. ജെനിഫർ ജെ. ഷ്‌നൈഡർ ഷേഫന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം ശാസ്‌ത്രജ്ഞന്മാർ ഒരു വൈദ്യശാസ്‌ത്രമാസിയിൽ (The Journal of the American Medical Association) പ്രസിദ്ധീരിച്ച റിപ്പോർട്ടിൽ പറയുന്നത്‌. എങ്കിലും അലർജിയുണ്ടാകുമ്പോൾ, ശരീരത്തിന്‍റെ രോഗപ്രതിരോവ്യസ്ഥയാണു ശരീരത്തിന്‍റെ പ്രതിത്തിനു തുടക്കമിടുന്നതെന്നു മിക്ക വിദഗ്‌ധരും വിശ്വസിക്കുന്നു.

ഏതെങ്കിലും പ്രത്യേക ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകുന്ന അലർജി, ആ ഭക്ഷണത്തിലെ ഏതോ ഒരു പ്രോട്ടീനോടുള്ള പ്രതിമാണ്‌. ആ പ്രോട്ടീൻ അപകടകാരിയാണെന്നു പ്രതിരോവ്യവസ്ഥ തെറ്റിദ്ധരിക്കുന്നു. ഒരു പ്രത്യേക പ്രോട്ടീൻ നമ്മുടെ ശരീരത്തിലേക്കു പ്രവേശിക്കുമ്പോൾ രോഗപ്രതിരോവ്യവസ്ഥ അതിനെ ശരീരത്തിലേക്കു കടന്നുറിയ ഒരു ശത്രുവായി കാണുയും അതിനെ നിർവീര്യമാക്കാൻ ഒരു പ്രത്യേതരം ആന്‍റിബോഡി (IgE) ഉത്‌പാദിപ്പിക്കുയും ചെയ്‌തേക്കാം. അലർജി ഉണ്ടാക്കുന്ന ആ വസ്‌തു ഭക്ഷണത്തിലൂടെ വീണ്ടും ഉള്ളിലെത്തിയാൽ, മുമ്പ് ഉത്‌പാദിപ്പിക്കപ്പെട്ട ആന്‍റിബോഡികൾ, ശരീരത്തിൽ ഹിസ്റ്റമീൻ ഉൾപ്പെടെയുള്ള രാസവസ്‌തുക്കൾ ഉണ്ടാകാൻ കാരണമാകുന്നു.

സാധാതിയിൽ, രോഗപ്രതിരോവ്യസ്ഥയിൽ ഹിസ്റ്റമീന്‌ പ്രയോപ്രമായ ഒരു പങ്കുണ്ട്. പക്ഷേ IgE ആന്‍റിബോഡിളുടെ സാന്നിധ്യവും ശരീരത്തിലെ, തുടർന്നുള്ള ഹിസ്റ്റമീന്‍റെ ഉത്‌പാവും ഭക്ഷണത്തിലെ ചില പ്രത്യേതരം പ്രോട്ടീനുളോടു ശരീരം പെട്ടെന്നു പ്രതിരിക്കുന്നരിൽ അലർജിക്കു കാരണമാകുന്നു. എന്നാൽ ശരീരം ഇങ്ങനെ പ്രതിരിക്കുന്നതിന്‍റെ കാരണം അത്ര വ്യക്തമല്ല.

ഒരു പുതിതരം ഭക്ഷണം കഴിക്കുമ്പോൾ പ്രകടമായ പ്രതിമൊന്നുമില്ലാതിരിക്കുയും എന്നാൽ അതേ ഭക്ഷണം വീണ്ടും കഴിക്കുമ്പോൾ അലർജി ഉണ്ടാകുയും ചെയ്യുന്നതിന്‍റെ കാരണം ഇതാണ്‌.

എന്താണു ഭക്ഷണ അസഹനീയത?

ഭക്ഷണ അസഹനീയത, ഭക്ഷണ അലർജിപോലെ ഏതെങ്കിലും ഭക്ഷണപദാർഥത്തോടുള്ള ഒരു വിപരീപ്രതിമാണ്‌. പക്ഷേ ഭക്ഷണ അലർജിയിൽനിന്ന് (രോഗപ്രതിരോവ്യസ്ഥയാണ്‌ ഇതിനു പിന്നിൽ) വ്യത്യസ്‌തമായി ഭക്ഷണ അസഹനീയത ദഹനവ്യസ്ഥയുടെ ഒരു പ്രതിമാണ്‌. അതുകൊണ്ടുതന്നെ ഇതിൽ ആന്‍റിബോഡികൾ ഉൾപ്പെട്ടിട്ടില്ല. അടിസ്ഥാമായി ഒരു വ്യക്തിയുടെ ശരീരത്തിനു ഭക്ഷണം ദഹിപ്പിക്കാൻ പ്രയാസം അനുഭപ്പെടുന്നത്‌ ഒരുപക്ഷേ എൻസൈമുളുടെ കുറവോ ഭക്ഷണത്തിലെ ചില രാസവസ്‌തുക്കൾ ദഹിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടോ കാരണമാണ്‌. ഉദാഹത്തിന്‌, ലാക്‌ടോസ്‌ അസഹനീയത ഉണ്ടാകുന്നതു പാലുൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ലാക്‌ടോസ്‌ പോലുള്ള ചില പ്രത്യേതരം പഞ്ചസാരകൾ ദഹിപ്പിക്കാൻ ആവശ്യമായ എൻസൈമുകൾ ഒരു വ്യക്തിയുടെ ദഹനവ്യവസ്ഥ ഉത്‌പാദിപ്പിക്കാത്തപ്പോഴാണ്‌.

ഭക്ഷണ അസഹനീയിൽ, ആന്‍റിബോഡിളുടെ ഉത്‌പാദനം ഉൾപ്പെട്ടിട്ടില്ലാത്തതുകൊണ്ട് ഭക്ഷണം ആദ്യം അകത്ത്‌ ചെല്ലുമ്പോൾത്തന്നെ പ്രശ്‌നം അനുഭപ്പെടാൻ തുടങ്ങും. ഭക്ഷണത്തിന്‍റെ അളവാണ്‌ ഇതിലെ നിർണാടകം. അളവ്‌ കുറവാണെങ്കിൽ ശരീരം പ്രതിരിക്കമെന്നില്ല. പക്ഷേ കൂടുതൽ അളവ്‌ അകത്ത്‌ ചെന്നാൽ പ്രശ്‌നം തുടങ്ങിയേക്കാം. എന്നാൽ, ഗുരുമായ ഭക്ഷണ അലർജിയുള്ളരിൽ തീരെ കുറച്ച് അളവിലുള്ള ഭക്ഷണംപോലും ജീവനു ഭീഷണിയായേക്കാം. ഇതാണ്‌ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം.

ലക്ഷണങ്ങൾ എന്തെല്ലാം?

ഭക്ഷണ അലർജിയുണ്ടെങ്കിൽ നിങ്ങൾക്കു ചൊറിച്ചിൽ, ചുവന്നുടിക്കൽ, തൊണ്ടയിലെയും കണ്ണിലെയും നാവിലെയും വീക്കം, മനംപിരട്ടൽ, ഛർദി, വയറിളക്കം എന്നിവയുണ്ടായേക്കാം. ചില സാഹചര്യങ്ങളിൽ രക്തസമ്മർദത്തിലെ കുറവ്‌, മന്ദത, തലകറക്കം, ഹൃദയസ്‌തംഭനം എന്നിവപോലുമുണ്ടായേക്കാം. അനാഫൈലാക്‌സിസ്‌ എന്ന സ്ഥിതിവിശേഷം പെട്ടെന്നു വഷളാകുയും ഒരു വ്യക്തിയെ മരണത്തിൽ കൊണ്ടെത്തിക്കുയും ചെയ്‌തേക്കാം.

സാധായായി, ഏതു ഭക്ഷണവും അലർജിയുണ്ടാക്കാനുള്ള സാധ്യയുണ്ട്. എങ്കിലും ഗുരുമായ ഭക്ഷണ അലർജിക്കു പ്രധാമായും കാരണമാകുന്ന ചില ഭക്ഷണപദാർഥങ്ങൾ ഇവയാണ്‌: ഞണ്ട്, കൊഞ്ച്, ചെമ്മീൻ തുടങ്ങിയുടെ വർഗത്തിൽപ്പെട്ടവ, പാൽ, മുട്ട, മീൻ, നിലക്കടല, സോയാബീൻ, ചില കായ്‌കൾ (tree nuts), ഗോതമ്പ്. ഒരാൾക്ക് ഏതു പ്രായത്തിലും അലർജി തുടങ്ങാം. പാരമ്പര്യത്തിന്‌ ഇതിൽ വലിയൊരു പങ്കുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. മാതാപിതാക്കളിൽ രണ്ടു പേർക്കോ ഒരാൾക്കോ അലർജിയുണ്ടെങ്കിൽ കുട്ടിക്കും അതു വരാനുള്ള സാധ്യത കൂടുലാണ്‌. കുട്ടികൾ വളരുമ്പോൾ ചിലപ്പോഴൊക്കെ അവരെ അലർജി വിട്ടുമാറാറുമുണ്ട്.

ഭക്ഷണ അസഹനീയുടെ ലക്ഷണങ്ങൾ ഗുരുമായ അലർജിപ്രശ്‌നങ്ങളുടെ അത്രയും പേടിപ്പിക്കുന്നതല്ല. വയറുവേദന, വയറുവീർക്കൽ, ഗ്യാസ്‌ട്രബിൾ, കോച്ചൽ, തലവേദന, ചുവന്നുടിക്കൽ, ക്ഷീണം, തളർച്ച എന്നിവയെല്ലാം ഭക്ഷണ അസഹനീയുടെ ലക്ഷണങ്ങളാകാം. ഇതിനു പല തരം ഭക്ഷണപദാർഥങ്ങളുമായി ബന്ധമുണ്ടാകാം. അതിൽ പ്രധാനം പാലുൽപ്പന്നങ്ങൾ, ഗോതമ്പ്, ഗ്ലൂട്ടൻ (ഗോതമ്പുമാവിനും മറ്റും പശപ്പു നൽകുന്ന പദാർഥം), മദ്യം, യീസ്റ്റ് എന്നിവയാണ്‌.

രോഗനിർണവും ചികിത്സയും

എപ്പോഴെങ്കിലും നിങ്ങൾക്കു ഭക്ഷണ അലർജിയോ ഭക്ഷണ അസഹനീയോ ഉണ്ടെന്നു സംശയം തോന്നിയിട്ടുണ്ടോ? നിങ്ങൾക്കു വേണമെങ്കിൽ ഈ രംഗത്തെ ഒരു ആരോഗ്യവിഗ്‌ധനെ കണ്ട് പരിശോധന നടത്താം. സ്വയം രോഗനിർണയം നടത്തുന്നതും ചില ഭക്ഷണസാനങ്ങൾ ഒഴിവാക്കാൻ സ്വയം തീരുമാനിക്കുന്നതും ചിലപ്പോൾ ഹാനിമായേക്കാം. മനഃപൂർവല്ലെങ്കിലും, അതുവഴി സ്വന്തം ശരീരത്തിന്‌ ആവശ്യമായ പോഷകങ്ങൾ നിങ്ങൾതന്നെ തടയുയാകാം.

അലർജിയുണ്ടാക്കുന്ന പ്രത്യേക്ഷണം പൂർണമായി ഒഴിവാക്കുല്ലാതെ ഗുരുമായ ഭക്ഷണ അലർജിക്കു പരക്കെ സ്വീകാര്യമായിരിക്കുന്ന ചികിത്സളൊന്നുമില്ല. * എന്നാൽ നിങ്ങൾക്കു ചെറിയ തോതിലുള്ള ഭക്ഷണ അലർജിയോ ഭക്ഷണ അസഹനീയോ മാത്രമേ ഉള്ളൂ എങ്കിൽ ആ ഭക്ഷണം വല്ലപ്പോഴും മാത്രം കഴിക്കുന്നതും അതിന്‍റെ അളവ്‌ കുറയ്‌ക്കുന്നതും പ്രയോപ്പെട്ടേക്കാം. എങ്കിലും ചില സാഹചര്യങ്ങളിൽ ഭക്ഷണ അസഹനീയുടെ കാഠിന്യനുരിച്ച് ചിലർക്കു ചില ഭക്ഷണസാനങ്ങൾ മുഴുനായി ഒഴിവാക്കേണ്ടിന്നേക്കാം. അല്ലെങ്കിൽ കുറച്ച് കാലത്തേക്കെങ്കിലും അതു കഴിക്കാതിരിക്കാൻ അവർ തീരുമാനിച്ചേക്കാം.

ഭക്ഷണ അലർജിയോ ഭക്ഷണ അസഹനീയോ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇനി പറയുന്ന കാര്യം നിങ്ങളെ ആശ്വസിപ്പിക്കും. ഇതേ പ്രശ്‌നമുള്ള പലരും അവരുടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പഠിച്ചിട്ടുണ്ട്. അവർ ഇപ്പോഴും പോഷമൃദ്ധവും രുചിവും ആയ വ്യത്യസ്‌തതരം ഭക്ഷണം ആസ്വദിക്കുന്നുമുണ്ട്. ▪ (g16-E No. 3)

^ ഖ. 19 ഗുരുതരമായ അലർജി ഉണ്ടാകുന്നവർ ഒരു അടിയന്തിസാര്യത്തിൽ സ്വന്തം ശരീരത്തിൽ കുത്തിയ്‌ക്കാൻ പാകത്തിൽ അഡ്രിനാലിൻ (എപ്പിനെഫ്രിൻ) കൈയിൽ കരുതാൻ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു. അലർജിയുള്ള കുട്ടികൾ മറ്റുള്ളവർക്കു കാണാൻ കഴിയുന്ന വിധത്തിൽ അവരുടെ അലർജിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കൈയിൽ കൊണ്ടു നടക്കുന്നതോ ശരീരത്തിൽ അണിയുന്നതോ നല്ലതായിരിക്കുമെന്നു ചില ആരോഗ്യവിഗ്‌ധർ അഭിപ്രാപ്പെടുന്നു. അത്‌ അവരുടെ അധ്യാകർക്കോ അവരെ പരിപാലിക്കുന്നവർക്കോ ഒരു മുന്നറിയിപ്പായിരിക്കും.