വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 കുടും​ബ​ങ്ങൾക്കു​വേണ്ടി | യുവജ​ന​ങ്ങൾ

ഒരു ത്രില്ലി​നു​വേണ്ടി സാഹസി​ക​മായ കാര്യങ്ങൾ ചെയ്യണോ?

ഒരു ത്രില്ലി​നു​വേണ്ടി സാഹസി​ക​മായ കാര്യങ്ങൾ ചെയ്യണോ?

ബുദ്ധി​മുട്ട്

“തുരങ്ക​ത്തി​ലൂ​ടെ പാഞ്ഞു​പോ​കുന്ന ഒരു ട്രെയി​നി​ന്‍റെ തൊട്ട​ടുത്ത്‌ ഞാൻ നിന്നു. അപ്പോ​ഴു​ണ്ടായ ആ ചോര​ത്തി​ള​പ്പി​ന്‍റെ ത്രില്ലിൽ എന്‍റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം മാഞ്ഞു​പോ​കു​ന്ന​താ​യി തോന്നി.”​—ലിയോൺ.  *

“ചെങ്കു​ത്തായ പാറ​ക്കെ​ട്ടു​ക​ളിൽനിന്ന് വെള്ളത്തി​ലേക്കു കുതിച്ചു ചാടു​മ്പോൾ ഏതാനും നിമി​ഷ​ത്തേക്ക് ഞാൻ എല്ലാത്തിൽനി​ന്നും സ്വത​ന്ത്ര​യാ​യ​തു​പോ​ലെ എനിക്കു തോന്നും. ഞാൻ അത്‌ ആസ്വദി​ച്ചു, പക്ഷേ, ചില​പ്പോ​ഴൊ​ക്കെ എനിക്കു പേടി തോന്നി​യി​ട്ടു​മുണ്ട്.”​—ലാരിസ്സ.

ലിയോ​ണി​നെ​യും ലാരി​സ്സ​യെ​യും പോലെ പല ചെറു​പ്പ​ക്കാ​രും ഒരു ത്രില്ലി​നു​വേണ്ടി അങ്ങേയറ്റം പോകാൻ തയ്യാറാ​കു​ന്നു, ചില​പ്പോൾ അപകട​ക​ര​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടു​പോ​ലും! നിങ്ങൾക്കും അങ്ങനെ തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ ഈ ലേഖനം നിങ്ങളെ സഹായി​ക്കും.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

ത്രില്ലി​നു​വേണ്ടി കാര്യങ്ങൾ ചെയ്യു​ന്നത്‌ ഒരു ആസക്തി​യാ​യി മാറി​യേ​ക്കാം. ഞൊടി​നേ​ര​ത്തേക്ക് നിങ്ങൾക്ക് ഒരു ആവേശം തോന്നി​യേ​ക്കാം. പക്ഷേ, അതു കഴിയു​മ്പോൾ കൂടുതൽ ത്രില്ലുള്ള എന്തെങ്കി​ലും വേണ​മെന്നു തോന്നാൻ തുടങ്ങും. ലിയോ​ണി​നെ​പ്പോ​ലെ ചെയ്യാ​റു​ണ്ടാ​യി​രുന്ന മാർക്കോ പറയുന്നു: “ഒരു നിമി​ഷ​ത്തേക്ക് എനിക്ക് ഭയങ്കര സന്തോഷം തോന്നും. പക്ഷേ, പെട്ടെ​ന്നു​തന്നെ അതിലും ത്രില്ലുള്ള എന്തെങ്കി​ലും വേണം എന്നു ഞാൻ ചിന്തി​ക്കും. ഇത്‌ ഒരു തുടർക്ക​ഥ​യാ​യി മാറി.”

ഓടുന്ന കാറു​ക​ളിൽ പിടിച്ച് അതി​വേ​ഗ​ത്തിൽ സ്‌കേ​റ്റിങ്‌ ചെയ്യാ​റു​ണ്ടാ​യി​രുന്ന ജസ്റ്റിൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “അപ്പോൾ തോന്നുന്ന ആ ത്രില്ലിൽ അത്‌ വീണ്ടും വീണ്ടും ചെയ്യാൻ എനിക്കു തോന്നും. ആളുക​ളു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാ​നാണ്‌ ഞാൻ ശ്രമി​ച്ചത്‌. പക്ഷേ, അത്‌ എന്നെ കൊ​ണ്ടെ​ത്തി​ച്ചത്‌ ആശുപ​ത്രി​ക്കി​ട​ക്ക​യി​ലാ​യി​രു​ന്നു!”

കൂട്ടു​കാർ നിർബ​ന്ധി​ക്കു​മ്പോൾ നിങ്ങൾ ചിന്തി​ക്കാ​തെ പ്രവർത്തി​ച്ചേ​ക്കാം. മാർവിൻ എന്നു പേരുള്ള ചെറു​പ്പ​ക്കാ​രൻ പറയുന്നു: “ഉയരമുള്ള ഒരു കെട്ടി​ട​ത്തിൽ അള്ളിപ്പി​ടി​ച്ചു​ക​യ​റാൻ എന്‍റെ കൂട്ടു​കാർ എന്നോടു പറഞ്ഞു. ‘പോയി ചെയ്യെടാ, നിനക്ക് അതു പറ്റും’ എന്നു പറഞ്ഞ് അവർ എന്നെ നിർബ​ന്ധി​ച്ചു. എനിക്കു പേടി തോന്നി. മതിലിൽ പിടി​ച്ചു​ക​യ​റാൻ ശ്രമി​ച്ച​പ്പോൾ ഞാൻ ശരിക്കും വിറയ്‌ക്കു​ക​യാ​യി​രു​ന്നു.” മുമ്പ് കണ്ട ലാരിസ്സ പറയുന്നു: “മറ്റുള്ളവർ ചെയ്യു​ന്ന​തൊ​ക്കെ ഞാനും ചെയ്‌തു. ശരിക്കും പറഞ്ഞാൽ ഒഴുക്കി​നൊ​പ്പം നീന്തു​ക​യാ​യി​രു​ന്നു ഞാൻ.”

ഇന്‍റർനെ​റ്റി​ലൂ​ടെ​യും ഇക്കാര്യ​ത്തി​നാ​യുള്ള സമ്മർദം വന്നേക്കാം. ത്രില്ലി​നു​വേണ്ടി സാഹസം കാണി​ക്കു​ന്ന​വരെ വാഴ്‌ത്തി​പ്പ​റ​ഞ്ഞും അപകട​സാ​ധ്യ​ത​കളെ നിസ്സാ​രീ​ക​രി​ച്ചും അവർ സമ്മർദം ചെലു​ത്തും. അങ്ങനെ​യുള്ള വീരകൃ​ത്യ​ങ്ങൾ സമൂഹ​മാ​ധ്യ​മ​ങ്ങ​ളിൽ പോസ്റ്റു ചെയ്യു​മ്പോൾ അത്‌ വൈറ​ലാ​കു​ന്നു. അത്‌ ചെയ്യു​ന്നവർ പ്രശസ്‌ത​രാ​യി​ത്തീ​രു​ക​യും ചെയ്യുന്നു.

ഉദാഹ​ര​ണ​ത്തിന്‌ സുരക്ഷാ ഉപകര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ മതിലു​ക​ളോ വീടു​ക​ളോ കോണി​പ്പ​ടി​ക​ളോ പോലുള്ള തടസ്സങ്ങൾ ചാടി​ക്ക​യറി മറിക​ടന്ന് ഓടുന്ന രംഗങ്ങൾ ചിത്രീ​ക​രി​ക്കുന്ന ചില വീഡി​യോ​കൾ വളരെ പ്രചാരം നേടാ​റുണ്ട്. ഇത്‌ കാണുന്ന നിങ്ങൾ തെറ്റായ രണ്ടു നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​രും: (1) അപകട​സാ​ധ്യത വളരെ കുറവാണ്‌. (2) എല്ലാവ​രും ഇത്‌ ചെയ്യു​ന്നുണ്ട്.  ഇങ്ങനെ ചിന്തി​ക്കു​ന്ന​തി​ന്‍റെ ഫലമോ? ജീവൻ അപകട​ത്തി​ലാ​ക്കുന്ന കാര്യങ്ങൾ പരീക്ഷി​ച്ചു​നോ​ക്കാൻ നിങ്ങൾക്കും ആഗ്രഹം തോന്നി​യേ​ക്കാം.

സാഹസം കാണി​ക്കാ​തെ​തന്നെ നിങ്ങളു​ടെ കഴിവു​കൾ പരീക്ഷി​ക്കാൻ സുരക്ഷി​ത​മായ വഴിക​ളുണ്ട്. “കായി​ക​പ​രി​ശീ​ലനം അൽപ്പ​പ്ര​യോ​ജ​ന​മു​ള്ള​താണ്‌” എന്നു ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 4:8) പക്ഷേ ‘സുബോ​ധ​ത്തോ​ടെ ജീവി​ക്കാ​നും’ ബൈബിൾ മുന്നറി​യി​പ്പു തരുന്നുണ്ട്. (തീത്തോസ്‌ 2:12) അത്‌ എങ്ങനെ ചെയ്യാം?

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

ഭവിഷ്യ​ത്തു​കൾ തിരി​ച്ച​റി​യുക. ബൈബിൾ പറയുന്നു: “വിവേ​കി​യായ മനുഷ്യൻ അറിവ്‌ നേടി കാര്യങ്ങൾ ചെയ്യുന്നു; എന്നാൽ വിഡ്‌ഢി തന്‍റെ വിഡ്‌ഢി​ത്തം തുറന്നു​കാ​ട്ടു​ന്നു.” (സുഭാ​ഷി​തങ്ങൾ 13:16) ഒരു കാര്യം ചെയ്യു​ന്ന​തി​നു മുമ്പ് അതിന്‍റെ ഭവിഷ്യ​ത്തു​കൾ കണക്കി​ലെ​ടു​ക്കുക. സ്വയം ചോദി​ക്കുക: ‘ഇക്കാര്യം ചെയ്യു​മ്പോൾ ഞാൻ എന്‍റെ ജീവൻ വെച്ച് കളിക്കു​ക​യാ​ണോ, ഇത്‌ എനിക്ക് ഗുരു​ത​ര​മായ അപകടം വരുത്തി​വെ​ക്കു​മോ?’—ബൈബിൾത​ത്ത്വം: സുഭാ​ഷി​തങ്ങൾ 14:15.

ജീവനെ ആദരി​ക്കുന്ന കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കുക. നല്ല കൂട്ടു​കാർ നിങ്ങൾക്ക് അത്ര താത്‌പ​ര്യ​മി​ല്ലാത്ത കാര്യ​ങ്ങ​ളോ അപകടം വരുത്തി​വെ​ക്കുന്ന കാര്യ​ങ്ങ​ളോ ചെയ്യാൻ നിർബ​ന്ധി​ക്കില്ല. ലാരിസ്സ പറയുന്നു: “ഞാൻ ചെയ്യാൻ ആഗ്രഹി​ക്കുന്ന കാര്യ​ങ്ങ​ളിൽ ഒരു ശരിയായ തിര​ഞ്ഞെ​ടുപ്പ് നടത്താൻ കാര്യ​ഗൗ​ര​വ​മുള്ള നല്ല കൂട്ടു​കാർ എന്നെ സഹായി​ച്ചു. എന്‍റെ കൂട്ടു​കാർ മാറി​യ​പ്പോൾ എന്‍റെ ജീവി​ത​വും മാറി.”—ബൈബിൾത​ത്ത്വം: സുഭാ​ഷി​തങ്ങൾ 13:20.

സ്വയം ചോദി​ക്കുക: ‘ഇക്കാര്യം ചെയ്യു​മ്പോൾ ഞാൻ എന്‍റെ ജീവൻ വെച്ച് കളിക്കു​ക​യാ​ണോ, ഇത്‌ എനിക്ക് ഗുരു​ത​ര​മായ അപകടം വരുത്തി​വെ​ക്കു​മോ?’

ജീവൻ അപകട​പ്പെ​ടു​ത്താ​തെ നിങ്ങളു​ടെ കഴിവു​കൾ ആസ്വദി​ക്കുക. “സ്വന്തം പെരു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളും അതിർവ​ര​മ്പു​ക​ളും ഉണ്ടാക്കി​യെ​ടു​ക്കാൻ പഠിക്കു​ന്നത്‌” വളർച്ച​യു​ടെ ഭാഗമാ​ണെന്ന് കൗമാ​ര​ത്തി​ലെ അപകട​ക​ര​മായ സ്വഭാ​വ​രീ​തി​ക​ളെ​പ്പറ്റി വിശദീ​ക​രി​ക്കുന്ന ഒരു പുസ്‌തകം പറയുന്നു. സുരക്ഷാ ഉപകര​ണ​ങ്ങ​ളും ആവശ്യ​ത്തിന്‌ മുൻക​രു​ത​ലു​ക​ളും സ്വീക​രി​ച്ചു​കൊണ്ട് നിങ്ങളു​ടെ കഴിവു​കൾ സുരക്ഷി​ത​മായ വിധത്തിൽ പരീക്ഷി​ക്കാ​നാ​കും.

സ്വന്തം പ്രാപ്‌തി​കൾ വിലമ​തി​ക്കാൻ പഠിക്കുക. ജീവി​ത​ത്തി​ലെ പ്രതി​സ​ന്ധി​കളെ നിങ്ങൾ വിദഗ്‌ധ​മാ​യി കൈകാ​ര്യം ചെയ്യു​മ്പോ​ഴാണ്‌ ആളുകൾക്ക് നിങ്ങ​ളോട്‌ ആദരവ്‌ തോന്നു​ന്നത്‌. അല്ലാതെ ഒരു ത്രില്ലി​നു​വേണ്ടി നിങ്ങൾ ചെയ്യുന്ന സാഹസം കണ്ടിട്ടല്ല. ലാരിസ്സ പറയുന്നു: “പാറ​ക്കെ​ട്ടു​ക​ളിൽനിന്ന് താഴേക്കു ചാടു​ന്നത്‌ ഒരു തുടക്കം മാത്ര​മാ​യി​രു​ന്നു. സ്വയം അപകടം വരുത്തി​വെ​ക്കുന്ന കാര്യങ്ങൾ ചെയ്യു​ന്നത്‌ പിന്നീട്‌ എന്‍റെ ജീവി​ത​ത്തി​ന്‍റെ​തന്നെ ഭാഗമാ​യി. പറ്റില്ല എന്നു പറയാൻ ഞാൻ പഠിച്ചി​രു​ന്നെ​ങ്കിൽ എത്ര നന്നായി​രു​ന്നു!”

ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഒരു ത്രില്ലി​നു​വേണ്ടി സാഹസി​ക​മായ കാര്യങ്ങൾ ചെയ്‌ത്‌ അപകടം വരുത്തി​വെ​ക്കു​ന്ന​തി​നെ​ക്കാൾ ഏറെ നല്ലത്‌, ചിന്തിച്ച് ന്യായ​ബോ​ധ​ത്തോ​ടെ കളിക​ളും വിനോ​ദ​വും ഒക്കെ തിര​ഞ്ഞെ​ടു​ക്കു​ന്ന​താണ്‌.​—ബൈബിൾത​ത്ത്വം: സുഭാ​ഷി​തങ്ങൾ 15:24.

^ ഖ. 4 ഈ ലേഖന​ത്തി​ലെ ചില പേരു​കൾക്ക് മാറ്റം വരുത്തി​യി​രി​ക്കു​ന്നു.