വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഊർജസംരക്ഷണം​—നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട കാര്യങ്ങൾ

ഊർജസംരക്ഷണം​—നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട കാര്യങ്ങൾ

വീടു​ക​ളി​ലെ താപനില ക്രമീ​ക​രി​ക്കാ​നും വാഹനം ഉപയോ​ഗി​ക്കാ​നും മറ്റു പല ദൈനം​ദിന കാര്യ​ങ്ങൾക്കും ഊർജം ആവശ്യ​മാണ്‌. പക്ഷേ, ഇന്ന് ലോകം രൂക്ഷമായ ഊർജ​പ്ര​തി​സന്ധി നേരി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.

സൗത്ത്‌ ആഫ്രി​ക്ക​യിൽനി​ന്നുള്ള ഗാരി പറയു​ന്നത്‌ “കുതി​ച്ചു​യ​രുന്ന ഇന്ധനവില” ഒരു വലിയ പ്രശ്‌ന​മാ​ണെ​ന്നാണ്‌. ഫിലി​പ്പീൻസിൽനി​ന്നുള്ള ജെന്നിഫർ ആകട്ടെ “കൂടെ​ക്കൂ​ടെ വൈദ്യു​തി മുടങ്ങു​ന്ന​തു​കൊണ്ട്” പല കാര്യ​ങ്ങ​ളും ശരിക്കും ചെയ്യാൻ കഴിയു​ന്നി​ല്ലെന്ന് ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നു. “പരിസ്ഥി​തി​ക്കു​ണ്ടാ​കുന്ന ദോഷ​ങ്ങ​ളെ​ക്കു​റി​ച്ചാണ്‌ എന്‍റെ ഉത്‌കണ്‌ഠ” എന്ന് എൽ സാൽവ​ഡോ​റിൽനി​ന്നുള്ള ഫെർണാ​ണ്ടോ പറയുന്നു. ലോകത്ത്‌ പല സ്ഥലങ്ങളി​ലും ഊർജ​സ്രോ​ത​സു​കൾ പരിസ്ഥി​തി​മ​ലി​നീ​ക​ര​ണ​ത്തി​നു കാരണ​മാ​കു​ന്നു.

‘ഈ ഊർജ​പ്ര​തി​സ​ന്ധി​യെ ഞാൻ എങ്ങനെ നേരി​ടും’ എന്നു നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കും.

നമു​ക്കെ​ല്ലാം ഊർജം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കാ​നാ​കും. ഊർജം സംരക്ഷി​ക്കു​ന്ന​തു​കൊ​ണ്ടും അത്‌ ശരിയായ വിധത്തിൽ ഉപയോ​ഗി​ക്കു​ന്ന​തു​കൊ​ണ്ടും പല പ്രയോ​ജ​ന​ങ്ങ​ളുണ്ട്. ഊർജ​ത്തി​ന്‍റെ ഉപഭോ​ഗം കുറയ്‌ക്കു​മ്പോൾ നമുക്ക് പണം ലാഭി​ക്കാം. കൂടാതെ, ഊർജം അനാവ​ശ്യ​മാ​യി ഉപയോ​ഗി​ക്കാ​തി​രി​ക്കു​മ്പോൾ പരിസ്ഥി​തി​യെ സംരക്ഷി​ക്കാ​നും നമുക്കാ​കും, പ്രത്യേ​കി​ച്ചും ഊർജ​ത്തി​ന്‍റെ ആവശ്യം കുതി​ച്ചു​യ​രുന്ന ഈ സാഹച​ര്യ​ത്തിൽ.

ഊർജം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കാൻ നമ്മൾ ശ്രദ്ധി​ക്കേണ്ട മൂന്നു മേഖലകൾ നോക്കാം: വീട്‌, വാഹനം, ദൈനം​ദി​ന​കാ​ര്യ​ങ്ങൾ.

വീട്‌

താപനില നിയ​ന്ത്രി​ക്കാ​നുള്ള ഉപകര​ണങ്ങൾ ശ്രദ്ധ​യോ​ടെ ഉപയോ​ഗി​ക്കുക. മഞ്ഞുകാ​ലത്ത്‌ താപനില ക്രമീ​ക​രി​ക്കാ​നുള്ള ഉപകരണം രണ്ടു ഡിഗ്രി കുറച്ചു​വെ​ച്ച​താണ്‌ ആ വർഷം വൈദ്യു​തി ഉപഭോ​ഗം കുറയ്‌ക്കാൻ സഹായിച്ച ഏറ്റവും പ്രസക്ത​മായ കാര്യം എന്ന് ഒരു യൂറോ​പ്യൻ രാജ്യത്ത്‌ നടത്തിയ പഠനം വെളി​പ്പെ​ടു​ത്തി. കാനഡ​യിൽ താമസി​ക്കുന്ന ഡെറിക്ക് ഇതി​നോ​ടു യോജി​ക്കു​ന്നു. അദ്ദേഹം പറയുന്നു: “മഞ്ഞുകാ​ലത്ത്‌ ഉപകര​ണ​ത്തി​ന്‍റെ ചൂട്‌ കൂട്ടി​വെ​ക്കു​ന്ന​തി​നു പകരം ഞങ്ങൾ കമ്പിളി​വ​സ്‌ത്രങ്ങൾ ധരിക്കും. അങ്ങനെ ഞങ്ങൾ വൈദ്യു​തി ലാഭി​ക്കും.”

ചൂടു​കാ​ലത്ത്‌ ഉപയോ​ഗി​ക്കുന്ന തണുപ്പി​ക്കുന്ന ഉപകര​ണ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. ഫിലി​പ്പീൻസിൽനി​ന്നുള്ള റുഡോൾഫോ തന്‍റെ വീട്ടിലെ എയർ കണ്ടീഷ​ണ​റി​ന്‍റെ താപനില ഉചിത​മാ​യി ക്രമീ​ക​രി​ക്കു​ന്നു. എന്തു​കൊണ്ട്? അദ്ദേഹം പറയുന്നു: “അങ്ങനെ ഞങ്ങൾ പണം ലാഭി​ക്കു​ന്നു, ഊർജം സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.”

വീട്‌ ചൂടാ​ക്കു​ക​യോ തണുപ്പി​ക്കു​ക​യോ ചെയ്യു​മ്പോൾ വാതി​ലു​ക​ളും ജനലു​ക​ളും അടച്ചി​ടുക. * ചൂടാ​ക്കു​ക​യോ തണുപ്പി​ക്കു​ക​യോ ചെയ്‌ത വായു പുറത്തു കടക്കാതെ നോക്കു​ന്ന​താണ്‌ ഊർജം പാഴാ​ക്കാ​തി​രി​ക്കാ​നുള്ള മാർഗം. ഉദാഹ​ര​ണ​ത്തിന്‌, തണുപ്പിച്ച മുറി​യു​ടെ വാതി​ലോ ജനലോ തുറന്നി​ട്ടാൽ തണുപ്പ് നിലനി​റു​ത്താൻ കൂടുതൽ വൈദ്യു​തി വേണ്ടി​വ​രും.

ചില​പ്പോൾ വാതി​ലും ജനലും അടച്ചി​ടു​ന്നത്‌ കൂടാതെ മറ്റു ചില കാര്യ​ങ്ങ​ളും ചെയ്യേ​ണ്ടി​വ​രും. പുറത്തു​നി​ന്നുള്ള വായു കടക്കാത്ത വിധത്തിൽ എല്ലാ വിടവു​ക​ളും വെന്‍റി​ലേ​ഷ​നു​ക​ളും അടച്ച് ഭദ്രമാ​ക്കു​ന്ന​തും ഊർജ​നഷ്ടം പരമാ​വധി കുറയ്‌ക്കുന്ന ജനലുകൾ പിടി​പ്പി​ക്കു​ന്ന​തും ആവശ്യ​മാ​യി വന്നേക്കാം. അങ്ങനെ ചെയ്‌ത​പ്പോൾ പലർക്കും വീട്ടിലെ വൈദ്യു​തി ഉപഭോ​ഗം കാര്യ​മാ​യി കുറയ്‌ക്കാൻ കഴിഞ്ഞു.

കുറഞ്ഞ ഊർജ ഉപഭോഗമുള്ള ലൈറ്റുകൾ ഉപയോഗിക്കുക. തുടക്കത്തിൽ കണ്ട  ജെന്നിഫർ പറയുന്നു: “കൂടുതൽ വൈദ്യു​തി ഉപയോ​ഗി​ക്കുന്ന പഴയ ബൾബുകൾ മാറ്റി വൈദ്യു​തി ലാഭി​ക്കുന്ന പുതിയ തരം ബൾബുകൾ ഞങ്ങൾ പിടി​പ്പി​ച്ചു.” ഊർജ ഉപഭോ​ഗം കുറഞ്ഞ പുതിയ ബൾബുകൾ അൽപ്പം വില കൂടി​യ​താ​ണെ​ങ്കി​ലും അവ കുറച്ച് വൈദ്യു​തി ഉപയോ​ഗി​ക്കു​ന്ന​തു​കൊണ്ട് ദീർഘ​കാ​ലാ​ടി​സ്ഥാ​ന​ത്തിൽ നോക്കു​മ്പോൾ ലാഭം തന്നെയാണ്‌.

വാഹനം

കഴിയു​ന്നി​ട​ത്തോ​ളം പൊതു​വാ​ഹ​ന​ങ്ങ​ളിൽ യാത്ര ചെയ്യുക. ബ്രിട്ട​നിൽനി​ന്നുള്ള ആൻഡ്രൂ പറയുന്നു: “ജോലി​സ്ഥ​ല​ത്തേക്കു ഞാൻ മിക്ക​പ്പോ​ഴും സൈക്കി​ളി​ലോ ട്രെയി​നി​ലോ ആണ്‌ പോകു​ന്നത്‌.” ഊർജം: എല്ലാവ​രും അറിഞ്ഞി​രി​ക്കേണ്ട കാര്യങ്ങൾ എന്ന ഇംഗ്ലീഷ്‌ പുസ്‌തകം ഇങ്ങനെ പറയുന്നു: “ബസ്സുക​ളോ ഹ്രസ്വ​ദൂ​ര​ട്രെ​യി​നു​ക​ളോ ഒരു യാത്ര​ക്കാ​ര​നു​വേണ്ടി ചെലവ​ഴി​ക്കുന്ന ഊർജ​ത്തി​ന്‍റെ മൂന്നി​ര​ട്ടി​യാണ്‌ സ്വകാ​ര്യ​വാ​ഹ​ന​ത്തിൽ സഞ്ചരി​ക്കു​മ്പോൾ ചെലവാ​കു​ന്നത്‌.”

യാത്രകൾ കൃത്യ​മാ​യി പ്ലാൻ ചെയ്യുക. മുന്നമേ പ്ലാൻ ചെയ്യു​ന്നെ​ങ്കിൽ യാത്ര​ക​ളു​ടെ എണ്ണം കുറയ്‌ക്കാ​നാ​കും. ഇന്ധനത്തി​ന്‍റെ ഉപയോ​ഗം കുറയും, പണവും സമയവും ലാഭി​ക്കു​ക​യും ചെയ്യാം.

ഫിലി​പ്പീൻസിൽനി​ന്നുള്ള ജെത്രോ എല്ലാ മാസവും വാഹന​ത്തി​ന്‍റെ ഇന്ധന​ച്ചെ​ല​വി​ലേക്ക് ഒരു തുക മാറ്റി​വെ​ക്കും. “യാത്രകൾ ശരിയാ​യി പ്ലാൻ ചെയ്യാൻ ഇത്‌ എന്നെ സഹായി​ക്കു​ന്നു.”

ദൈനം​ദി​ന​കാ​ര്യ​ങ്ങൾ

ചൂടു​വെ​ള്ള​ത്തി​ന്‍റെ ഉപയോ​ഗം കുറയ്‌ക്കുക. “ഓസ്‌​ട്രേ​ലി​യൻ നഗരങ്ങ​ളി​ലെ മൊത്തം ഊർജ ഉപഭോ​ഗ​ത്തി​ന്‍റെ 1.3 ശതമാനം, അല്ലെങ്കിൽ അവിടത്തെ മൊത്തം ഗാർഹിക ഊർജ ഉപഭോ​ഗ​ത്തി​ന്‍റെ 27 ശതമാനം, ഉപയോ​ഗി​ച്ചത്‌ വീടു​ക​ളിൽ വെള്ളം ചൂടാ​ക്കാ​നാണ്‌” എന്ന് ഒരു പഠനം തെളി​യി​ക്കു​ന്നു.

വെള്ളം ചൂടാ​ക്കു​ന്ന​തിന്‌ ഊർജം ആവശ്യ​മാണ്‌. എന്നാൽ കുറച്ച് വെള്ളമാണ്‌ ചൂടാ​ക്കു​ന്ന​തെ​ങ്കിൽ ഊർജ​വും കുറച്ചു മതി. അതു​കൊ​ണ്ടാണ്‌ സൗത്ത്‌ ആഫ്രി​ക്ക​യി​ലുള്ള വിക്‌ടർ ഇങ്ങനെ പറഞ്ഞത്‌: “കുളി​ക്കാ​നാ​യി പരമാ​വധി കുറച്ച് ചൂടു​വെള്ളം ഉപയോ​ഗി​ക്കാൻ ഞങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കാ​റുണ്ട്.” സ്റ്റീവൻ കെൻവെ എന്ന ശാസ്‌ത്രജ്ഞൻ പറയുന്നു: “ചൂടു​വെ​ള്ള​ത്തി​ന്‍റെ ഉപയോ​ഗം കുറയ്‌ക്കു​ന്നത്‌ ഒരു വൻനേ​ട്ടം​ത​ന്നെ​യാണ്‌. അങ്ങനെ വെള്ളം ലാഭി​ക്കാം, വെള്ളം ചൂടാ​ക്കാ​നുള്ള ഊർജ​വും ഉപകര​ണങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ട ഊർജ​വും ലാഭി​ക്കാം, വീട്ടു​ചെ​ല​വു​ക​ളും കുറയും.”

സ്വിച്ച് ഓഫ്‌ ചെയ്യുക. ടിവി, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്‌​ട്രോ​ണിക്‌ ഉപകര​ണങ്ങൾ, ലൈറ്റു​കൾ എന്നിവ ഓഫ്‌ ചെയ്യു​ന്നത്‌ ഇതിൽപ്പെ​ടു​ന്നു. ഓഫ്‌ ചെയ്‌താ​ലും അങ്ങനെ​യുള്ള ഉപകര​ണങ്ങൾ വൈദ്യു​തി ഉപയോ​ഗി​ക്കും. അതു​കൊണ്ട് പ്ലഗ്ഗ് ഊരി​യി​ടു​ക​യോ ഉപകരണം ഓഫാ​കു​മ്പോൾ അതി​ലേ​ക്കുള്ള വൈദ്യു​തി വിച്ഛേ​ദി​ക്കു​ന്ന​തരം പ്ലഗ്ഗുകൾ ഉപയോ​ഗി​ക്കു​ക​യോ ചെയ്യാ​നാണ്‌ വിദഗ്‌ധർ പറയു​ന്നത്‌. മുമ്പ് കണ്ട ഫെർണാ​ണ്ടോ അങ്ങനെ ചെയ്യാ​റുണ്ട്. അദ്ദേഹം പറയുന്നു: “ആവശ്യ​മി​ല്ലാ​ത്ത​പ്പോൾ ഞാൻ ലൈറ്റു​കൾ ഓഫാ​ക്കും, മറ്റ്‌ ഉപകര​ണ​ങ്ങ​ളു​ടെ പ്ലഗ്ഗ് ഊരി​യി​ടു​ക​യും ചെയ്യും.”

ഇന്ധനവില നിയ​ന്ത്രി​ക്കാ​നോ അത്‌ ഉത്‌പാ​ദി​പ്പി​ക്കു​മ്പോൾ പരിസ്ഥി​തി​ക്കു​ണ്ടാ​കുന്ന ദോഷങ്ങൾ ഇല്ലാതാ​ക്കാ​നോ നമുക്കാ​കില്ല. പക്ഷേ, ഊർജം ബുദ്ധി​പൂർവം ഉപയോ​ഗി​ക്കാൻ നമുക്കു കഴിയും. ലോക​മെ​ങ്ങു​മുള്ള പല ആളുക​ളും ഇതിനുള്ള വഴികൾ കണ്ടുപി​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഊർജം സംരക്ഷി​ക്കാൻ നല്ല ശ്രമവും ആസൂ​ത്ര​ണ​വും ആവശ്യ​മാണ്‌. പക്ഷേ, ലഭിക്കുന്ന പ്രയോ​ജ​നങ്ങൾ അതി​നെ​യെ​ല്ലാം കവച്ചു​വെ​ക്കു​ന്ന​താ​ണെന്ന് ഓർക്കുക. മെക്‌സി​ക്കോ​യിൽനി​ന്നുള്ള വലേറിയ പറയുന്നു: “ഞാൻ പണം ലാഭി​ക്കു​ന്നു, പരിസ്ഥി​തി സംരക്ഷി​ക്കു​ക​യും ചെയ്യുന്നു.”

^ ഖ. 10 താപനില നിയ​ന്ത്രി​ക്കാ​നുള്ള ഉപകരണം സുരക്ഷി​ത​മാ​യി ഉപയോ​ഗി​ക്കാൻ നിർമാ​താ​ക്ക​ളു​ടെ നിർദേ​ശങ്ങൾ കൃത്യ​മാ​യി പാലി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, ചില ഉപകര​ണ​ങ്ങൾക്ക് വായു​സ​ഞ്ചാ​ര​ത്തി​നുള്ള വെന്‍റി​ലേഷൻ ആവശ്യ​മാ​യി​രി​ക്കും. അങ്ങനെ​യു​ള്ളവ ഉപയോ​ഗി​ക്കു​മ്പോൾ വാതി​ലോ ജനലോ തുറന്നി​ടേ​ണ്ടി​വ​രും.