വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാമ്പത്തി​കം

സാമ്പത്തി​കം

ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ച്ച​തു​കൊണ്ട്‌ പലർക്കും സാമ്പത്തി​ക​പ്ര​ശ്‌നങ്ങൾ കുറയ്‌ക്കാ​നാ​യി​ട്ടുണ്ട്‌.

ചിന്തിച്ച്‌ ചെലവാ​ക്കു​ക

ബൈബിൾത​ത്ത്വം: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ (“ആലോ​ച​നകൾ,” പി.ഒ.സി.) വിജയി​ക്കും; എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേക്കു നീങ്ങുന്നു.”​—സുഭാ​ഷി​തങ്ങൾ 21:5.

അതിന്റെ അർഥം: ആലോ​ചിച്ച്‌ കാര്യങ്ങൾ ചെയ്യു​ന്ന​താണ്‌ വിജയി​ക്കാ​നുള്ള പ്രധാ​ന​വഴി. ചെലവാ​ക്കു​ന്ന​തി​നു മുമ്പ്‌ നന്നായി ആലോ​ചി​ക്കുക. ഓർക്കേണ്ട കാര്യം ഇതാണ്‌: നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ വാങ്ങി​ക്കാൻ കഴി​ഞ്ഞെ​ന്നു​വ​രില്ല. അതു​കൊണ്ട്‌ ബുദ്ധി​പൂർവം പണം ചെലവാ​ക്കുക.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:

  • വരവു​ചെ​ലവ്‌ കണക്കാ​ക്കുക. നിങ്ങളു​ടെ ചെലവു​ക​ളെ​ല്ലാം എഴുതി​വെ​ക്കുക. ഭക്ഷണം, വസ്‌ത്രം, വാടക എന്നിങ്ങനെ തരം തിരിച്ച്‌ എഴുതുക. ഓരോ​ന്നി​നും​വേണ്ടി എത്ര പണം ചെലവാ​ക്ക​ണ​മെന്നു നേരത്തേ തീരു​മാ​നി​ക്കുക. ഒരു കാര്യ​ത്തി​നു നിങ്ങൾ ഉദ്ദേശി​ച്ച​തി​നെ​ക്കാൾ കൂടുതൽ ചെലവാ​ക്കേ​ണ്ടി​വ​ന്നാൽ മറ്റ്‌ ഏതെങ്കി​ലും ചെലവ്‌ കുറയ്‌ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പെ​ട്രോൾ അടിക്കാൻ കൂടുതൽ കാശ്‌ ചെലവാ​യെന്നു കരുതുക. അപ്പോൾ, പുറത്തു​നിന്ന്‌ ഭക്ഷണം കഴിക്കുന്നതുപോലെ ഒഴിവാക്കാൻ പറ്റുന്ന ചെലവു​കൾ ഒഴിവാ​ക്കുക.

  • അനാവ​ശ്യ​ക​ടങ്ങൾ ഒഴിവാ​ക്കുക. കടം വാങ്ങി സാധനങ്ങൾ മേടി​ക്കു​ന്നത്‌ പരമാ​വധി ഒഴിവാ​ക്കുക. അതിനു പകരം, നിങ്ങൾക്കു വേണ്ട സാധനങ്ങൾ വാങ്ങി​ക്കാൻ കാശ്‌ സ്വരു​ക്കൂ​ട്ടുക, എന്നിട്ട്‌ അവ വാങ്ങുക. ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗിച്ച്‌ സാധനങ്ങൾ വാങ്ങി​ച്ചാൽ അടയ്‌ക്കേണ്ട പണം ആ മാസം​തന്നെ അടയ്‌ക്കുക. അങ്ങനെ പലിശ ഒഴിവാ​ക്കുക. നിങ്ങൾ കടത്തി​ലാ​ണെ​ങ്കിൽ തവണവ്യ​വ​സ്ഥ​യിൽ പണം കൃത്യ​മാ​യി എങ്ങനെ തിരി​ച്ച​ട​യ്‌ക്കാ​മെന്ന്‌ ആലോ​ചി​ക്കുക. എന്നിട്ട്‌ അതു കൃത്യ​മാ​യി അടയ്‌ക്കുക.

    ഒരു പഠനം കാണി​ക്കു​ന്നതു ക്രെഡിറ്റ്‌ കാർഡ്‌ ഉപയോ​ഗി​ക്കു​ന്നവർ കൂടുതൽ പണം ചെലവാ​ക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നാണ്‌. അതു​കൊണ്ട്‌ നിങ്ങൾക്കു ക്രെഡിറ്റ്‌ കാർഡ്‌ ഉണ്ടെങ്കിൽ സൂക്ഷിച്ച്‌ ഉപയോ​ഗി​ക്കുക.

 മോശ​മായ മനോ​ഭാ​വ​ത്തി​നെ​തി​രെ ജാഗ്രത

ബൈബിൾത​ത്ത്വം: “മടിയൻ മഞ്ഞുകാ​ലത്ത്‌ നിലം ഉഴുന്നില്ല; കൊയ്‌ത്തു​കാ​ലത്ത്‌ ഒന്നുമി​ല്ലാ​തെ​വ​രു​മ്പോൾ അവന്‌ ഇരക്കേ​ണ്ടി​വ​രും.”​—സുഭാ​ഷി​തങ്ങൾ 20:4.

അതിന്റെ അർഥം: അലസത ദാരി​ദ്ര്യ​ത്തി​ലേക്കു നയിക്കും. അതു​കൊണ്ട്‌ കഠിനാ​ധ്വാ​നം ചെയ്യുക. കഴിയു​മെ​ങ്കിൽ ഭാവി​യിൽ വന്നേക്കാ​വുന്ന ചെലവു​ക​ളും വകയി​രു​ത്തുക.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:

  • കഠിനാ​ധ്വാ​നി​ക​ളാ​യി​രി​ക്കുക. ജോലി​സ്ഥ​ലത്തു നിങ്ങൾ കഠിനാ​ധ്വാ​നി​ക​ളും വിശ്വ​സ്‌ത​രും ആണെങ്കിൽ പെട്ടെന്നു ജോലി നഷ്ടപ്പെ​ടില്ല. ഉത്സാഹ​മുള്ള ജോലി​ക്കാ​രെ തൊഴി​ലു​ട​മ​കൾക്ക്‌ ഇഷ്ടമാണ്‌.

  • സത്യസ​ന്ധ​രാ​യി​രി​ക്കുക. പൈസ, സമയം എന്നിങ്ങനെ എല്ലാ കാര്യ​ങ്ങ​ളി​ലും ജോലി​സ്ഥ​ലത്തു സത്യസ​ന്ധ​രാ​യി​രി​ക്കുക. കള്ളത്തരം നിങ്ങളു​ടെ നല്ല പേര്‌ കളഞ്ഞു​കു​ളി​ക്കും. പിന്നീട്‌ ഒരു ജോലി കിട്ടാൻ കഷ്ടപ്പെ​ടേ​ണ്ടി​വ​രും.

  • അത്യാ​ഗ്രഹം ഒഴിവാ​ക്കുക. പണം, പണം എന്ന ചിന്തയിൽ പോയാൽ നിങ്ങളു​ടെ ആരോ​ഗ്യ​വും ബന്ധങ്ങളും നശിക്കും. ഓർക്കുക, പണത്തേ​ക്കാൾ പ്രാധാ​ന്യ​മുള്ള പലതും ജീവി​ത​ത്തി​ലുണ്ട്‌.

മറ്റു ബൈബിൾത​ത്ത്വ​ങ്ങൾ

ബൈബിൾ ഓൺ​ലൈ​നാ​യി വായി​ക്കാം, jw.org-ൽ 100-ലധികം ഭാഷക​ളിൽ

ചീത്തശീലങ്ങൾക്കുവേണ്ടി സമയവും പണവും പാഴാ​ക്കി​ക്ക​ള​യ​രുത്‌.

“മുഴു​ക്കു​ടി​യ​നും തീറ്റി​ഭ്രാ​ന്ത​നും ദരി​ദ്ര​രാ​കും; മത്തുപി​ടിച്ച്‌ ഉറങ്ങു​ന്നവൻ പഴന്തുണി ഉടു​ക്കേ​ണ്ടി​വ​രും.”​—സുഭാ​ഷി​തങ്ങൾ 23:21.

അനാവശ്യമായ ഉത്‌ക​ണ്‌ഠകൾ ഒഴിവാ​ക്കുക.

“എന്തു തിന്നും, എന്തു കുടി​ക്കും എന്നൊക്കെ ഓർത്ത്‌ നിങ്ങളു​ടെ ജീവ​നെ​ക്കു​റി​ച്ചും എന്ത്‌ ഉടുക്കും എന്ന്‌ ഓർത്ത്‌ നിങ്ങളു​ടെ ശരീര​ത്തെ​ക്കു​റി​ച്ചും ഇനി ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌.”​—മത്തായി 6:25.

അസൂയ ഒഴിവാ​ക്കുക.

“അസൂയാ​ലു​വായ മനുഷ്യൻ സമ്പത്തി​നാ​യി കൊതി​ക്കു​ന്നു; ദാരി​ദ്ര്യം തന്നെ പിടി​കൂ​ടു​മെന്ന്‌ അവൻ അറിയു​ന്നില്ല.”​—സുഭാ​ഷി​തങ്ങൾ 28:22.