വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാരീ​രി​കാ​രോ​ഗ്യം

ശാരീ​രി​കാ​രോ​ഗ്യം

ബൈബിൾ ഒരു വൈദ്യ​ശാ​സ്‌ത്ര​ഗ്ര​ന്ഥമല്ല. എന്നാൽ ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കാൻവേണ്ട തത്ത്വങ്ങൾ അതിൽ കാണാം. നിങ്ങളു​ടെ ശാരീ​രി​കാ​രോ​ഗ്യം മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന ചില ബൈബിൾത​ത്ത്വ​ങ്ങൾ നോക്കാം.

ശരീരം നന്നായി നോക്കുക

ബൈബിൾത​ത്ത്വം: “ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. . . . അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌?”​—എഫെസ്യർ 5:29.

അതിന്റെ അർഥം: നമ്മുടെ ശരീരം നന്നായി നോക്കാ​നുള്ള പ്രോ​ത്സാ​ഹനം ഈ ബൈബിൾത​ത്ത്വം തരുന്നു. പല ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ഉണ്ടാകു​ന്നത്‌ ഓരോ​രു​ത്ത​രു​ടെ​യും ജീവി​ത​ശൈ​ലി​കൊ​ണ്ടാ​ണെന്ന്‌ ഒരു റിപ്പോർട്ട്‌ പറയുന്നു. നല്ല ജീവി​ത​ശൈലി നല്ല ആരോ​ഗ്യം തരുന്നു.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  • പോഷ​കാ​ഹാ​രം കഴിക്കുക. പോഷ​ക​മൂ​ല്യ​മുള്ള ആഹാരം കഴിച്ചു​കൊ​ണ്ടും ധാരാളം വെള്ളം കുടി​ച്ചു​കൊ​ണ്ടും ആരോ​ഗ്യം നേടുക.

  • ഉണർവോ​ടെ പ്രവർത്തി​ക്കുക. നിങ്ങളു​ടെ പ്രായം എത്ര ആയാലും നിങ്ങൾക്ക്‌ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളോ വൈക​ല്യ​ങ്ങ​ളോ ഉണ്ടായാ​ലും ഉണർവോ​ടെ​യുള്ള പ്രവർത്തനം നിങ്ങളു​ടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തും. വീട്ടി​ലു​ള്ള​വർക്കും കൂട്ടു​കാർക്കും ഡോക്ടർമാർക്കും വ്യായാ​മം ചെയ്യാൻ നിങ്ങ​ളോ​ടു പറയാനേ കഴിയൂ, പക്ഷേ അതു ചെയ്യേ​ണ്ടതു നിങ്ങൾത​ന്നെ​യാണ്‌.

  • ആവശ്യ​ത്തിന്‌ ഉറങ്ങുക. സ്ഥിരമാ​യി വേണ്ടത്ര ഉറങ്ങാ​ത്ത​വർക്കു ഗുരു​ത​ര​മായ രോഗങ്ങൾ വന്നേക്കാം. ഉറങ്ങേണ്ട സമയത്ത്‌ ഇന്നു പലരും മറ്റു പല കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്നത്‌. അതു​കൊണ്ട്‌ നിങ്ങൾ നന്നായി ഉറങ്ങി​യാൽ നിങ്ങൾക്കു നന്നായി ജീവി​ക്കാൻ പറ്റും.

ചീത്തശീ​ലങ്ങൾ നിറു​ത്തുക.

ബൈബിൾത​ത്ത്വം: ‘ശരീര​ത്തെ​യും ചിന്തക​ളെ​യും മലിന​മാ​ക്കുന്ന എല്ലാത്തിൽനി​ന്നും നമ്മളെ​ത്തന്നെ ശുദ്ധീ​ക​രി​ക്കുക.’​—2 കൊരി​ന്ത്യർ 7:1.

അതിന്റെ അർഥം: പുകയി​ല​പോ​ലുള്ള ലഹരി​വ​സ്‌തു​ക്കൾ നമ്മൾ ഉപയോ​ഗി​ക്കാ​തി​രു​ന്നാൽ നമുക്കു നല്ല ആരോ​ഗ്യം ഉണ്ടാകും. പല രോഗ​ങ്ങൾക്കും മരണങ്ങൾക്കും പ്രധാ​ന​കാ​രണം ഇതിന്റെ ഉപയോ​ഗ​മാണ്‌.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: ഈ ചീത്തശീ​ലം എന്നു നിറു​ത്തു​മെന്നു കലണ്ടറിൽ കുറി​ക്കുക. ആ ദിവസ​ത്തി​നു മുമ്പേ സിഗര​റ്റു​ക​ളും തീപ്പെ​ട്ടി​യും സിഗര​റ്റു​ചാ​രം ഇടുന്ന പാത്ര​വും അതി​നോ​ടു ബന്ധപ്പെട്ട സാധന​ങ്ങ​ളും നശിപ്പി​ച്ചു​ക​ള​യുക. ഇത്തരം ചീത്തശീ​ല​ങ്ങ​ളുള്ള ആളുകൾ കൂടു​ന്നി​ടത്തു പോകാ​തി​രി​ക്കുക. നിങ്ങൾ ഈ ശീലം നിറു​ത്താൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു എന്ന കാര്യം കൂട്ടു​കാ​രോ​ടും വീട്ടു​കാ​രോ​ടും പറയുക. അപ്പോൾ അവരുടെ പിന്തുണ നിങ്ങൾക്കു​ണ്ടാ​കും.

മറ്റു ബൈബിൾത​ത്ത്വ​ങ്ങൾ

നിങ്ങൾക്ക്‌ ഒരു ബൈബിൾ വേണ​മെ​ങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ക്കു​ക

സുരക്ഷിതമായി കാര്യങ്ങൾ ചെയ്യുക

“ഒരു പുതിയ വീടു പണിതാൽ നീ അതിനു മുകളിൽ കൈമ​തിൽ കെട്ടണം. അല്ലെങ്കിൽ ആരെങ്കി​ലും അതിന്റെ മുകളിൽനിന്ന്‌ വീഴു​ക​യും നീ നിന്റെ വീടിനു മേൽ, രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം വരുത്തി​വെ​ക്കു​ക​യും ചെയ്യും.”​—ആവർത്തനം 22:8.

ദേഷ്യം നിയ​ന്ത്രി​ക്കുക.

“പെട്ടെന്നു കോപി​ക്കാ​ത്ത​വനു നല്ല വകതി​രി​വുണ്ട്‌; എന്നാൽ മുൻകോ​പി വിഡ്‌ഢി​ത്തം കാണി​ക്കു​ന്നു.”​—സുഭാ​ഷി​തങ്ങൾ 14:29.

അമിതഭക്ഷണം ഒഴിവാക്കുക.

‘അത്യാർത്തി​യോ​ടെ . . . തിന്നു​ന്ന​വ​രു​ടെ കൂട്ടത്തിൽ കൂടരുത്‌.’​—സുഭാ​ഷി​തങ്ങൾ 23:20.