വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനസി​കാ​രോ​ഗ്യം

മാനസി​കാ​രോ​ഗ്യം

ദോഷം വരുത്തുന്ന വികാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ മുന്നറി​യി​പ്പു തരുന്നു. അതോ​ടൊ​പ്പം, പ്രയോ​ജനം ചെയ്യുന്ന വികാ​രങ്ങൾ വളർത്തി​യെ​ടു​ക്കാ​നുള്ള പ്രോ​ത്സാ​ഹ​ന​വും അതു തരുന്നു.

ദേഷ്യം

ബൈബിൾത​ത്ത്വം: “കോപം നിയ​ന്ത്രി​ക്കു​ന്നവൻ ഒരു നഗരം പിടി​ച്ചെ​ടു​ക്കു​ന്ന​വ​നെ​ക്കാൾ മികച്ചവൻ.”​—സുഭാ​ഷി​തങ്ങൾ 16:32.

അതിന്റെ അർഥം: ദേഷ്യം നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്നതു നമുക്ക്‌ പ്രയോ​ജനം ചെയ്യും. ചില​പ്പോൾ നമ്മൾ ദേഷ്യ​പ്പെ​ടു​ന്ന​തി​നു ന്യായ​മായ കാരണ​മു​ണ്ടാ​യേ​ക്കാം. എന്നാൽ, അതു നിയ​ന്ത്രി​ച്ചി​ല്ലെ​ങ്കിൽ വലിയ അപകടം വരും. ഗവേഷകർ പറയു​ന്നത്‌, ദേഷ്യ​പ്പെ​ട്ടി​രി​ക്കുന്ന ഒരാൾക്ക്‌ കാര്യങ്ങൾ നന്നായി ചിന്തി​ക്കാൻ കഴിയി​ല്ലെ​ന്നാണ്‌. ഒരുപക്ഷേ അദ്ദേഹം പിന്നീടു ദുഃഖി​ക്കേ​ണ്ടി​വ​രുന്ന ചില കാര്യങ്ങൾ പറയാ​നോ പ്രവൃ​ത്തി​ക്കാ​നോ ഇടയുണ്ട്‌.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: ദേഷ്യം നിങ്ങളെ നിയ​ന്ത്രി​ക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പേ നിങ്ങൾ ദേഷ്യത്തെ നിയ​ന്ത്രി​ക്കാൻ പഠിക്കുക. ദേഷ്യം​കൊണ്ട്‌ പൊട്ടി​ത്തെ​റി​ക്കു​ന്നതു കരുത്തി​ന്റെ അടയാ​ള​മാ​യി​ട്ടാ​ണു ചിലർ കരുതു​ന്നത്‌. എന്നാൽ, അതു ബലഹീ​ന​ത​യു​ടെ അടയാ​ള​മാ​ണെന്ന കാര്യം ജ്ഞാനി​കൾക്കേ അറിയൂ. ബൈബിൾ പറയു​ന്നത്‌, “കോപം നിയ​ന്ത്രി​ക്കാൻ കഴിയാ​ത്തവൻ ശത്രു​ക്കൾക്കു കീഴട​ങ്ങിയ, മതിലി​ല്ലാത്ത ഒരു നഗരം​പോ​ലെ” ആണെന്നാണ്‌. (സുഭാ​ഷി​തങ്ങൾ 25:28) ദേഷ്യം വരു​മ്പോൾ, വാസ്‌ത​വ​ത്തിൽ എന്താണു സംഭവി​ച്ച​തെന്ന കാര്യം ആദ്യം​തന്നെ മനസ്സി​ലാ​ക്കു​ന്നത്‌ നിങ്ങളു​ടെ ദേഷ്യം അടക്കു​ന്ന​തി​നുള്ള ഒരു നല്ല വഴിയാണ്‌. “മനുഷ്യ​ന്റെ ഉൾക്കാഴ്‌ച അവന്റെ കോപം തണുപ്പി​ക്കു​ന്നു.” (സുഭാ​ഷി​തങ്ങൾ 19:11) ഒരു കാര്യ​ത്തി​ന്റെ രണ്ടു വശങ്ങ​ളെ​ക്കു​റി​ച്ചും ശ്രദ്ധാ​പൂർവം കേൾക്കുക. ഇങ്ങനെ കാര്യ​ങ്ങ​ളു​ടെ എല്ലാ വശവും മനസ്സി​ലാ​ക്കു​ന്നതു ദേഷ്യം നിയ​ന്ത്രി​ക്കാൻ സഹായി​ക്കും.

നന്ദി

ബൈബിൾത​ത്ത്വം: ‘നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കണം.’​—കൊ​ലോ​സ്യർ 3:15.

അതിന്റെ അർഥം: നന്ദിയു​ള്ള​വർക്കേ സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയൂ എന്നു പറയാ​റുണ്ട്‌. വലിയ നഷ്ടങ്ങ​ളൊ​ക്കെ സഹി​ക്കേണ്ടി വന്നിട്ടു​ള്ള​വർപോ​ലും അതു ശരിയാ​ണെന്നു സമ്മതി​ക്കും. നഷ്ടപ്പെട്ട കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ ചിന്തി​ച്ചി​രി​ക്കാ​തെ ഇപ്പോ​ഴുള്ള നന്മക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു വിഷമം കുറയ്‌ക്കാൻ സഹായി​ക്കു​മെ​ന്നാണ്‌ അവരുടെ അഭി​പ്രാ​യം.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌: ഓരോ ദിവസ​വും ലഭിക്കുന്ന നന്മക​ളെ​ക്കു​റിച്ച്‌ സമയ​മെ​ടു​ത്തു ചിന്തി​ക്കു​ക​യോ അവയുടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കു​ക​യോ ചെയ്യുക. അവയൊ​ന്നും വലിയ​വ​ലിയ കാര്യ​ങ്ങ​ളാ​യി​രി​ക്ക​ണ​മെ​ന്നില്ല. മനോ​ഹ​ര​മായ ഒരു സൂര്യോ​ദയം, പ്രിയ​പ്പെട്ട ഒരാളു​മാ​യി സംസാ​രി​ച്ചി​രി​ക്കു​ന്നത്‌, ഒരു ദിവസം​കൂ​ടെ ജീവി​ക്കാൻ കഴിഞ്ഞത്‌​—ഇങ്ങനെ​യുള്ള കൊച്ചു​കൊ​ച്ചു കാര്യ​ങ്ങൾപോ​ലും ആകാം. ഇതു​പോ​ലുള്ള ശുഭക​ര​മായ ചിന്തകൾ നിങ്ങളു​ടെ സന്തോഷം കൂട്ടും.

കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും നന്ദി കാണി​ക്കാ​നുള്ള കാരണ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു ഗുണം ചെയ്യും. മറ്റുള്ള​വ​രിൽ നിങ്ങൾ വിലമ​തി​ക്കുന്ന കാര്യങ്ങൾ അവരോ​ടു പറയുക. നേരി​ട്ടോ കത്തിലൂ​ടെ​യോ ഇ-മെയി​ലി​ലൂ​ടെ​യോ ഫോണി​ലൂ​ടെ​യോ നിങ്ങൾക്ക്‌ അതു ചെയ്യാം. അത്‌ നിങ്ങളു​ടെ ബന്ധങ്ങൾ ശക്തി​പ്പെ​ടു​ത്തും, കൊടു​ക്കു​ന്ന​തി​ന്റെ സന്തോഷം മനസ്സി​ലാ​ക്കാ​നും സഹായി​ക്കും.​—പ്രവൃ​ത്തി​കൾ 20:35.

മറ്റു ബൈബിൾത​ത്ത്വ​ങ്ങൾ

ബൈബിളിന്റെ ഓഡി​യോ റെക്കോർഡിങ്‌ ഡൗൺലോഡ്‌ ചെയ്യാ​നാ​കും. അത്‌ ഏതാണ്ട്‌ 40 ഭാഷക​ളിൽ jw.org-ൽ ലഭിക്കും.

തർക്കങ്ങൾ ഒഴിവാ​ക്കുക.

“വഴക്കു തുടങ്ങു​ന്നത്‌ അണക്കെട്ടു തുറന്നു​വി​ടു​ന്ന​തു​പോ​ലെ; കലഹം തുടങ്ങും​മു​മ്പേ അവിടം വിട്ട്‌ പോകുക.”​—സുഭാ​ഷി​തങ്ങൾ 17:14.

ഭാവിയെക്കുറിച്ച്‌ ഓർത്ത്‌ അനാവ​ശ്യ​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രി​ക്കുക.

“അതു​കൊണ്ട്‌ അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.”​—മത്തായി 6:34.

എടുത്തുചാടി ഒന്നും ചെയ്യാതെ ചിന്തിച്ച്‌ കാര്യങ്ങൾ ചെയ്യുക.

“ചിന്താ​ശേഷി നിന്നെ സംരക്ഷി​ക്കു​ക​യും വകതി​രിവ്‌ നിന്നെ കാക്കു​ക​യും ചെയ്യും.”​—സുഭാ​ഷി​തങ്ങൾ 2:11.