ഉണരുക! നമ്പര്‍  3 2019 | ജീവിതം മെച്ച​പ്പെ​ടു​ത്താൻ ബൈബിളിനാകുമോ?

നല്ല ജീവിതം നയിക്കാൻ തലമു​റ​ക​ളാ​യി ബൈബിൾ ആളുകളെ സഹായി​ച്ചി​രി​ക്കു​ന്നു. അത്‌ നൽകുന്ന പ്രാ​യോ​ഗിക ഉപദേശം നിത്യ​ജീ​വി​ത​ത്തിൽ വളരെ പ്രയോ​ജനം ചെയ്യും.

പുത്തൻ തലമു​റ​യ്‌ക്ക്‌ ഒരു പുരാ​ത​ന​ഗ്രന്ഥം

ബൈബിൾ വായിച്ചതിലൂടെയും അതിലെ ഉപദേ​ശങ്ങൾ അനുസ​രി​ച്ച​തി​ലൂ​ടെ​യും കിട്ടിയ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ചിലർ പറയു​ന്നതു ശ്രദ്ധിക്കൂ.

ശാരീ​രി​കാ​രോ​ഗ്യം

ശാരീ​രി​കാ​രോ​ഗ്യം നിലനി​റു​ത്താൻ ആവശ്യ​മായ പ്രോ​ത്സാ​ഹനം ബൈബിൾത​ത്ത്വ​ങ്ങൾ തരുന്നു.

മാനസി​കാ​രോ​ഗ്യം

നമ്മുടെ വികാ​രങ്ങൾ നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്നത്‌ നമുക്ക്‌ പ്രയോ​ജനം ചെയ്യും.

കുടുംബം, സൗഹൃദം

മറ്റുള്ള​വർക്കു​വേണ്ടി നമുക്ക്‌ എന്തു കൊടു​ക്കാൻ കഴിയും എന്നതിനെ ആശ്രയി​ച്ചാ​ണു നല്ല ബന്ധങ്ങളു​ണ്ടാ​കു​ന്നത്‌, അല്ലാതെ മറ്റുള്ളവർ നമുക്ക്‌ എന്തു തരും എന്നതിനെ ആശ്രയി​ച്ചല്ല.

സാമ്പത്തി​കം

ബൈബിൾത​ത്ത്വ​ങ്ങൾക്ക്‌ എങ്ങനെ​യാണ്‌ നിങ്ങളു​ടെ സാമ്പത്തി​ക​പ്ര​ശ്‌നങ്ങൾ കുറയ്‌ക്കാൻ കഴിയുന്നത്‌ ?

ആത്മീയത

ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കും ബൈബിൾത​ത്ത്വ​ങ്ങൾക്കും ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ കാഴ്‌ച​പ്പാട്‌ മാറ്റാ​നാ​കും. അത്‌ എങ്ങനെ​യെന്ന്‌ മനസ്സി​ലാ​ക്കൂ.

ഏറ്റവും സഹായം ചെയ്‌തി​ട്ടുള്ള ഒരു ഗ്രന്ഥം

ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യു​ക​യും വിതരണം നടത്തു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന ഒരു പുസ്‌ത​ക​മാണ്‌ ബൈബിൾ എന്നാണ്‌ കണക്കുകൾ കാണി​ക്കു​ന്നത്‌.

ഉണരുക! ഈ ലക്കത്തിൽ: ജീവിതം മെച്ചപ്പെടുത്താൻ ബൈബിളിനാകുമോ?

നിത്യജീവിതത്തിൽ പ്രയോജനം ചെയ്യുന്ന പല നിർദേശങ്ങളും അതു തരുന്നുണ്ട്‌.