വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ടെൻഷനെ വരുതി​യി​ലാ​ക്കാൻ!

ടെൻഷനെ എങ്ങനെ നേരി​ടാം?

ടെൻഷനെ എങ്ങനെ നേരി​ടാം?

ടെൻഷനെ തോൽപ്പി​ക്ക​ണോ? എങ്കിൽ നിങ്ങൾ ചില കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കണം. അതിൽ നിങ്ങളു​ടെ ആരോ​ഗ്യ​വും, മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലു​ക​ളും ഉൾപ്പെ​ടും. ഇനി, നിങ്ങൾ ഇന്നു വളരെ പ്രാധാ​ന്യ​മു​ള്ള​താ​യി കാണുന്ന ലക്ഷ്യങ്ങളെയും മുൻഗണനകളെയും കുറിച്ച്‌ ഒന്നു മാറി ചിന്തി​ക്കേ​ണ്ട​താ​യും വന്നേക്കാം. ടെൻഷൻ നേരി​ടാ​നും അതു കുറയ്‌ക്കാ​നും കഴിയുന്ന ചില പ്രായോഗികനിർദേശങ്ങൾ ഈ ലേഖന​ത്തി​ലുണ്ട്‌.

‘ഇന്ന്‌, ഇന്നത്തെ ഉത്‌കണ്‌ഠ മതി’

“അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌കണ്‌ഠകളുണ്ടായിരിക്കുമല്ലോ.”—മത്തായി 6:34.

അർഥം: ഉത്‌ക​ണ്‌ഠകൾ നിത്യ​ജീ​വി​ത​ത്തി​ന്റെ ഭാഗമാണ്‌. എന്നാൽ നാളത്തെ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​കൂ​ടെ ചിന്തിച്ച്‌ ഇന്നത്തെ ഉത്‌കണ്‌ഠ വർധി​പ്പി​ക്കേ​ണ്ട​തില്ല. ഇന്ന്‌, ഇന്നത്തെ ഉത്‌കണ്‌ഠ മതി.

 • സമ്മർദങ്ങൾ ഉത്‌കണ്‌ഠ വർധി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌ ചില സത്യങ്ങൾ മനസ്സിൽപ്പി​ടി​ക്കുക: ഒന്ന്‌, ചില സമ്മർദങ്ങൾ ഒഴിവാ​ക്കാൻ പറ്റാത്ത​വ​യാണ്‌. അവയെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നാൽ ടെൻഷൻ വെറുതെ കൂടു​കയേ ഉള്ളൂ. രണ്ട്‌, മിക്ക​പ്പോ​ഴും നിങ്ങൾ ഭയക്കു​ന്ന​തു​പോ​ലെ ഒന്നും സംഭവി​ക്ക​ണ​മെ​ന്നു​മില്ല.

ന്യായ​മായ പ്രതീ​ക്ഷകൾ വെക്കുക

‘എന്നാൽ ഉയരത്തിൽനി​ന്നുള്ള ജ്ഞാനം ന്യായബോധമുള്ളതാണ്‌.’—യാക്കോബ്‌ 3:17, അടിക്കുറിപ്പ്‌.

അർഥം: അതിനീ​തി​മാ​നാ​ക​രുത്‌. നിങ്ങ​ളെ​ക്കു​റി​ച്ചും മറ്റുള്ള​വ​രെ​ക്കു​റി​ച്ചും അതിരു​ക​വിഞ്ഞ പ്രതീ​ക്ഷകൾ വെക്കരുത്‌.

 • താഴ്‌മ കാണി​ക്കുക. ന്യായ​മായ പ്രതീ​ക്ഷ​കളേ വെക്കാവൂ. നിങ്ങൾക്കും മറ്റുള്ള​വർക്കും പലതി​ലും പരിമി​തി​കൾ ഉണ്ടെന്ന്‌ അംഗീ​ക​രി​ക്കുക. ഇങ്ങനെ ചെയ്യു​മ്പോൾ നിങ്ങളു​ടെ​യും മറ്റുള്ള​വ​രു​ടെ​യും ടെൻഷൻ കുറയും. കാര്യ​ങ്ങ​ളെ​ല്ലാം വളരെ ഭംഗി​യാ​യി മുന്നോ​ട്ടു പോകും. നർമ്മ​ബോ​ധം കാത്തു​സൂ​ക്ഷി​ക്കുക. ചില അബദ്ധങ്ങൾ സംഭവി​ക്കു​മ്പോൾ അതിനെ തമാശ​യാ​യി കാണുക. അപ്പോൾ ടെൻഷൻ കുറയ്‌ക്കാ​നും നിങ്ങളു​ടെ ഉന്മേഷം വർധി​പ്പി​ക്കാ​നും കഴിയും.

 ടെൻഷന്റെ കാരണം മനസ്സി​ലാ​ക്കു​ക

“വകതി​രി​വു​ള്ളവൻ ശാന്തത പാലി​ക്കും.” —സുഭാ​ഷി​തങ്ങൾ 17:27.

അർഥം: നിഷേ​ധ​വി​കാ​രങ്ങൾ ഉണ്ടാകു​മ്പോൾ നിങ്ങൾക്കു നന്നായി ചിന്തി​ക്കാൻ പറ്റാതെ വരും. അതു​കൊണ്ട്‌ ശാന്തമാ​യി​രി​ക്കാൻ ശ്രദ്ധി​ക്കണം.

 • നിങ്ങളെ ടെൻഷ​ന​ടി​പ്പി​ക്കുന്ന കാര്യങ്ങൾ എന്താണ്‌? അപ്പോൾ നിങ്ങൾ എങ്ങനെയാണ്‌ പ്രതികരിക്കുന്നത്‌? ഈ കാര്യങ്ങൾ ആദ്യം തിരി​ച്ച​റി​യണം. ഉദാഹ​ര​ണ​ത്തിന്‌, ടെൻഷൻ വരു​മ്പോ​ഴു​ണ്ടാ​കുന്ന നിങ്ങളു​ടെ ചിന്തകൾ, വികാരങ്ങൾ, പെരു​മാ​റ്റ​രീ​തി​കൾ ഇവയെ​ക്കു​റി​ച്ചൊ​ക്കെ ഒരു പുസ്‌ത​ക​ത്തിൽ എഴുതി​വെ​ക്കാം. ഇത്തരം കാര്യങ്ങൾ തിരി​ച്ച​റി​ഞ്ഞാൽ കുറച്ചു​കൂ​ടി നന്നായി സമ്മർദത്തെ നേരി​ടാ​നാ​കും. കൂടാതെ, ടെൻഷൻ പിടി​പ്പി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കാ​നുള്ള മാർഗ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കാം. അത്‌ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ അതു നമ്മളിൽ ഏൽപ്പി​ക്കുന്ന ആഘാതം പരമാ​വധി കുറയ്‌ക്കാ​നെ​ങ്കി​ലും ശ്രമി​ക്കാ​വു​ന്ന​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു ചെയ്യാ​നുള്ള കാര്യങ്ങൾ കുറെക്കൂടെ കാര്യ​ക്ഷ​മ​മായ രീതി​യിൽ ചെയ്യാ​നാ​കു​മോ? സമയം കുറച്ചു​കൂ​ടി മെച്ചമായി ഉപയോഗിക്കാൻ കഴിയു​മോ?

 • നിങ്ങൾ കാര്യങ്ങൾ കാണുന്ന വിധം മാറ്റുക. നിങ്ങളെ ടെൻഷ​ടി​പ്പി​ക്കുന്ന ഒരു സംഗതി മറ്റുള്ള​വർക്ക്‌ ഉണ്ടാകു​മ്പോൾ അത്‌ അവരെ ടെൻഷ​ന​ടി​പ്പി​ച്ചേ​ക്ക​ണ​മെ​ന്നില്ല. കാരണം കാര്യ​ങ്ങളെ മറ്റൊരു വിധത്തിൽ കാണാൻ അവർക്കു കഴിയു​ന്നു. ഇനി പറയുന്ന മൂന്നു നിർദേ​ശങ്ങൾ ശ്രദ്ധിക്കൂ.

  1. കുറ്റം വിധി​ക്കാൻ തിടുക്കം കൂട്ടാ​തി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ക്യൂവിൽ നിൽക്കു​മ്പോൾ പിന്നി​ലുള്ള ഒരാൾ വരിതെറ്റിച്ച്‌ മുന്നിലേക്കു കയറുന്നു എന്നു വിചാ​രി​ക്കുക. ‘അയാൾ ചെയ്‌തതു ശരിയാ​യി​ല്ല​ല്ലോ’ എന്നു ചിന്തി​ച്ചാൽ നിങ്ങൾക്കു ടെൻഷ​നാ​കും. എന്നാൽ ഇങ്ങനെ ചിന്തി​ച്ചാ​ലോ? ‘അദ്ദേഹ​ത്തിന്‌ എന്തെങ്കി​ലും അത്യാ​വ​ശ്യം കാണും.’ ഇപ്പോൾ നിങ്ങൾക്കു വിഷമം തോന്നില്ല.

  2. പ്രതി​കൂല സാഹച​ര്യ​ത്തെ അനുകൂ​ല​മാ​ക്കാം. ഡോക്ടറെ കാണാ​നോ വണ്ടി കിട്ടാ​നോ കാത്തു​നിൽക്കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലോ? എങ്കിൽ ആ സമയം എന്തെങ്കി​ലും വായി​ക്കാ​നോ മെയിൽ അയയ്‌ക്കു​ന്ന​തു​പോ​ലുള്ള ജോലി​കൾ ചെയ്യാ​നോ ഉപയോ​ഗി​ക്കാം.

  3. സാഹച​ര്യ​ത്തി​ന്റെ ‘മുഴുവൻ ചിത്രം’ മനസ്സിൽ കാണാം. ‘ഇന്നത്തെ എന്റെ പ്രശ്‌നം നാളെ​യും അടുത്ത ആഴ്‌ച​യും ഒരു വലിയ പ്രശ്‌ന​മാ​യി​ത്തന്നെ തുടരു​മോ?’ ‘എന്റെ പ്രശ്‌നങ്ങൾ, അവ ഗുരു​ത​ര​മാ​ണോ? അതോ നീണ്ടു​നിൽക്കാത്ത ചെറിയ പ്രശ്‌ന​ങ്ങ​ളാ​ണോ?’ ഇങ്ങനെ ചിന്തിച്ച്‌ നിങ്ങളു​ടെ പ്രശ്‌ന​ങ്ങളെ വേർതി​രി​ക്കുക.

 ചിട്ടയോടെ കാര്യങ്ങൾ ചെയ്യുക

“എല്ലാം മാന്യ​മാ​യും ചിട്ടയോടെയും നടക്കട്ടെ.”—1 കൊരി​ന്ത്യർ 14:40.

അർഥം: ജീവി​ത​ത്തിന്‌ ഒരു അടുക്കും ചിട്ടയും വേണം.

 • ജീവി​ത​ത്തിൽ കുറ​ച്ചെ​ങ്കി​ലും ചിട്ട വേണമെന്നു നമ്മൾ എല്ലാവ​രും ആഗ്രഹി​ക്കും. പലതും ‘പിന്നെ ചെയ്യാം, പിന്നെ ചെയ്യാം’ എന്നു മാറ്റി​വെ​ക്കു​മ്പോൾ കാര്യങ്ങൾ കൂടുതൽ അലങ്കോ​ല​പ്പെ​ടും, നിങ്ങളു​ടെ ടെൻഷൻ കൂടും, ചെയ്‌തു​തീർക്കാ​നുള്ള കാര്യ​ങ്ങ​ളു​ടെ ലിസ്റ്റും നീളും. നിങ്ങൾക്കു പരീക്ഷി​ക്കാ​വുന്ന രണ്ടു കാര്യങ്ങൾ താഴെ കൊടു​ത്തി​രി​ക്കു​ന്നു.

  1. നടപ്പി​ലാ​ക്കാൻ പറ്റുന്ന പട്ടിക​യു​ണ്ടാ​ക്കി അതി​നോ​ടു പറ്റിനിൽക്കുക.

  2. നീട്ടി​വെ​ക്കാ​നുള്ള ഏതൊരു പ്രവണതയെയും തിരിച്ചറിയുക, വേണ്ട മാറ്റങ്ങൾ വരുത്തുക.

സമനിലയുള്ള ജീവിതം നയിക്കുക

“ഇരുകൈ നിറയെ അധ്വാനത്തെക്കാളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടത്തെക്കാളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.” —സഭാപ്രസംഗകൻ 4:6.

അർഥം: ‘ജോലി ജോലി’ എന്ന ഒറ്റ വിചാ​ര​ത്തിൽ നടക്കു​ന്നവർ ‘ഇരുകൈ നിറയെ അധ്വാ​നി​ക്കു​ന്നത്‌’ വെള്ളത്തിൽ വരയ്‌ക്കുന്ന വരപോ​ലെ ആയേക്കാം. കാരണം, അവർ സമ്പാദിച്ച കാര്യങ്ങൾ അനുഭ​വി​ക്കാ​നുള്ള സമയമോ ആരോ​ഗ്യ​മോ ചില​പ്പോൾ അവർക്ക്‌ ഉണ്ടാക​ണ​മെ​ന്നില്ല.

 • ജോലി​യെ​ക്കു​റി​ച്ചും കാശി​നെ​ക്കു​റി​ച്ചും ഒരു യാഥാർഥ്യ​ബോ​ധം ഉണ്ടായി​രി​ക്കുക. കൂടുതൽ കാശ്‌ കിട്ടു​മ്പോൾ ടെൻഷൻ കുറയു​ക​യോ കൂടുതൽ സന്തോഷം കിട്ടു​ക​യോ ചെയ്യണ​മെ​ന്നില്ല. മറിച്ചാ​യി​രി​ക്കാം ചില​പ്പോൾ സംഭവി​ക്കു​ന്നത്‌. “ധനികന്റെ സമൃദ്ധി അവന്റെ ഉറക്കം കെടു​ത്തു​ന്നു” എന്ന്‌ സഭാ​പ്ര​സം​ഗകൻ 5:12 പറയുന്നു. അതു​കൊണ്ട്‌ ഉള്ള വരുമാ​ന​ത്തിൽ ഒതുങ്ങി ജീവി​ക്കാൻ പഠിക്കാം.

 • വിശ്ര​മി​ക്കാൻ സമയം കണ്ടെത്തുക. നിങ്ങൾ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യു​മ്പോൾ നിങ്ങളു​ടെ ടെൻഷൻ കുറയും. എന്നാൽ ടിവി കാണു​ന്ന​തു​പോ​ലെ​യു​ളള ആയാസ​ര​ഹി​ത​മായ വിനോ​ദങ്ങൾ ഗുണം ചെയ്‌തേ​ക്കില്ല.

 • സാങ്കേ​തി​ക​വി​ദ്യ​യെ അതിന്റെ സ്ഥാനത്ത്‌ നിർത്തുക. എപ്പോഴും സമൂഹമാധ്യമങ്ങളിൽ പരതു​ന്ന​തും മെയി​ലു​ക​ളോ സന്ദേശ​ങ്ങ​ളോ വന്നിട്ടു​ണ്ടോ എന്നു പരി​ശോ​ധി​ക്കു​ന്ന​തും ഒഴിവാ​ക്കുക. ജോലി​യിൽ അല്ലാത്ത സമയത്ത്‌ ജോലി​യോ​ടു ബന്ധപ്പെട്ട മെയി​ലു​കൾ കഴിവതും നോക്കാതിരിക്കുക.

 ആരോഗ്യം നോക്കുക

“കായി​ക​പ​രി​ശീ​ലനം അൽപ്പപ്രയോജനമുള്ളതാണ്‌.”—1 തിമൊ​ഥെ​യൊസ്‌ 4:8.

അർഥം: ക്രമമായ വ്യായാ​മം നല്ല ആരോ​ഗ്യം തരും.

 • ആരോ​ഗ്യ​ക​ര​മായ ശീലങ്ങൾ വളർത്തുക. ശാരീ​രി​കാ​ധ്വാ​നം നിങ്ങൾക്കു കൂടുതൽ ഉന്മേഷം തരും. ടെൻഷൻ നേരി​ടാൻ നിങ്ങളു​ടെ ശരീരം കൂടുതൽ സജ്ജമാ​കും. പോഷ​ക​മൂ​ല്യ​മുള്ള ഭക്ഷണം കഴിക്കുക. ചില നേരം ഭക്ഷണം കഴിക്കാ​തി​രി​ക്കുന്ന രീതി മാറ്റുക. ആവശ്യത്തിനു വിശ്രമം കിട്ടു​ന്നു​ണ്ടെന്ന്‌ ഉറപ്പാ​ക്കുക.

 • ടെൻഷനു “മറുമ​രു​ന്നാ​യി” പുകവ​ലി​യെ​യോ മയക്കു​മ​രു​ന്നി​നെ​യോ മദ്യത്തി​നെ​യോ ആശ്രയി​ക്കാ​തി​രി​ക്കുക. ഇവയുടെ ഉപയോ​ഗം നിങ്ങളു​ടെ ടെൻഷൻ കൂട്ടു​കയേ ഉള്ളൂ. നിങ്ങളു​ടെ ഉള്ള ആരോ​ഗ്യ​വും പണവും നഷ്ടപ്പെ​ടാ​നേ അത്‌ ഇടയാക്കൂ.

 • നിങ്ങൾക്ക്‌ ടെൻഷൻ കൂടി​ക്കൂ​ടി വരുക​യാ​ണെ​ങ്കിൽ ഒരു ഡോക്ട​റു​ടെ സഹായം തേടണം. അതിൽ ഒട്ടും മടി വിചാ​രി​ക്കേണ്ട കാര്യ​മില്ല.

 മുൻഗണനകൾ വെക്കുക

‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’—ഫിലിപ്പിയർ 1:10.

അർഥം: ശരിയായ മുൻഗ​ണ​നകൾ വെക്കുക.

 • പ്രാധാ​ന്യം അനുസ​രിച്ച്‌ ജോലി​കൾ ചിട്ട​പ്പെ​ടു​ത്തുക. ഇത്‌, ആദ്യം ചെയ്യേണ്ട ജോലി ഏതാ​ണെന്നു തിട്ട​പ്പെ​ടു​ത്താ​നും പ്രധാ​ന​പ്പെട്ട ജോലി​ക്കു നല്ല ശ്രദ്ധ കൊടു​ക്കാ​നും സഹായി​ക്കും. കൂടാതെ, മറ്റാർക്കെ​ങ്കി​ലും ജോലി ഏൽപ്പി​ച്ചു​കൊ​ടു​ക്ക​ണോ, ചില ജോലി​കൾ നീട്ടി​വെ​ക്ക​ണോ അതോ ഒഴിവാ​ക്ക​ണോ എന്നൊക്കെ തീരു​മാ​നി​ക്കാ​നും ഇതു നിങ്ങളെ സഹായി​ക്കും.

 • നിങ്ങൾ സമയം എങ്ങനെ ഉപയോ​ഗി​ക്കു​ന്നു എന്ന്‌ ഒരാഴ്‌ച​ത്തേക്ക്‌ എഴുതി​വെ​ക്കുക. എന്നിട്ട്‌ സമയം ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ എങ്ങനെ മെച്ച​പ്പെ​ടാം എന്നു ചിന്തി​ക്കുക. സമയം എത്രമാ​ത്രം നിങ്ങളു​ടെ കൈപ്പി​ടി​യിൽ ഒതുക്കാൻ പറ്റുമോ അത്രയും നിങ്ങളു​ടെ സമ്മർദം കുറയും.

 • വിശ്ര​മി​ക്കാൻ അല്‌പം സമയം മാറ്റി​വെ​ക്കുക. ചെറിയ ഒരു ഇടവേ​ള​യ്‌ക്കു​പോ​ലും നിങ്ങളു​ടെ ടെൻഷൻ കുറയ്‌ക്കാ​നും പുത്തൻ ഉണർവ്‌ സമ്മാനി​ക്കാ​നും കഴിയും.

സഹായം സ്വീക​രി​ക്കു​ക

“മനുഷ്യ​ന്റെ ഹൃദയ​ത്തി​ലെ ഉത്‌കണ്‌ഠ അവനെ തളർത്തി​ക്ക​ള​യു​ന്നു; എന്നാൽ ഒരു നല്ല വാക്ക്‌ അവനിൽ സന്തോഷം നിറയ്‌ക്കു​ന്നു.”—സുഭാഷിതങ്ങൾ 12:25.

അർഥം: ദയയോ​ടും അനുക​മ്പ​യോ​ടും കൂടെ​യുള്ള വാക്കു​കൾക്കു നിങ്ങളെ ബലപ്പെ​ടു​ത്താ​നാ​കും.

 • നിങ്ങളെ മനസ്സി​ലാ​ക്കാൻ കഴിയുന്ന ഒരാ​ളോ​ടു സംസാ​രി​ക്കുക. വിശ്വ​സ്‌ത​നായ ഒരു കൂട്ടു​കാ​രനു നിങ്ങൾ നേരി​ടുന്ന പ്രശ്‌നത്തെ മെച്ചമാ​യി കൈകാ​ര്യം ചെയ്യാ​നോ ആ പ്രശ്‌നം പരിഹ​രി​ക്കാ​നുള്ള വഴി പറഞ്ഞു​ത​രാ​നോ കഴി​ഞ്ഞേ​ക്കും. അങ്ങനെ മനസ്സിന്റെ ഭാരം ഒന്ന്‌ ഇറക്കി​വെ​ക്കു​ന്നതു നിങ്ങളെ കൂടുതൽ ആശ്വസി​പ്പി​ക്കും.

 • സഹായം ചോദി​ക്കുക. ചെയ്‌തു​തീർക്കാ​നുള്ള ജോലി മറ്റൊ​രാൾക്ക്‌ ഏൽപ്പി​ച്ചു​കൊ​ടു​ക്കാ​നാ​കു​മോ? അല്ലെങ്കിൽ സഹായ​ത്തിന്‌ ആരെ​യെ​ങ്കി​ലും വിളി​ക്കാ​നാ​കു​മോ?

 • സഹജോ​ലി​ക്കാ​ര​നാ​ണു നിങ്ങളെ ടെൻഷൻ പിടിപ്പിക്കുന്നതെങ്കിലോ? സാഹച​ര്യം മെച്ച​പ്പെ​ടു​ത്താ​നുള്ള വഴിക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം. ഉദാഹരണത്തിന്‌, അദ്ദേഹ​ത്തി​ന്റെ പെരു​മാ​റ്റം നിങ്ങളെ എങ്ങനെ ബാധി​ക്കു​ന്നു എന്നു ദയയോടും നയത്തോ​ടും കൂടെ അദ്ദേഹത്തെ അറിയി​ക്കുക. (സുഭാ​ഷി​തങ്ങൾ 17:27) അതു പരാജയപ്പെട്ടാൽ അദ്ദേഹ​വു​മാ​യി സമയം ചെലവഴിക്കുന്നത്‌ കുറയ്‌ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നാ​കു​മോ?

 ദൈവത്തിന്റെ സഹായം സ്വീക​രി​ക്കു​ക

“ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹി​ക്കു​ന്നവർ സന്തുഷ്ടർ.”—മത്തായി 5:3.

അർഥം: ഭക്ഷണം, വസ്‌ത്രം, പാർപ്പി​ടം ഇവയെ​ക്കാൾ പ്രാധാ​ന്യ​മുള്ള ഒരു കാര്യം മനുഷ്യ​നു വേണം, ദൈവ​വു​മാ​യുള്ള ബന്ധം. സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ ദൈവ​വു​മാ​യുള്ള ബന്ധം ആവശ്യ​മാ​ണെന്നു മനസ്സി​ലാ​ക്കു​ക​യും അതു ശക്തമാ​ക്കാ​നുള്ള വഴികൾ തേടു​ക​യും വേണം.

 • പ്രാർഥന വലി​യൊ​രു സഹായ​മാണ്‌. ‘ദൈവം നിങ്ങളെക്കുറിച്ച്‌ ചിന്തയുള്ളവനായതുകൊണ്ട്‌ നിങ്ങളുടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും തന്റെ മേൽ ഇടാൻ’ ദൈവം നിങ്ങളെ ക്ഷണിക്കു​ന്നു. (1 പത്രോസ്‌ 5:7) പ്രാർഥി​ക്കു​ന്ന​തും നല്ല കാര്യങ്ങളെക്കുറിച്ച്‌ ആഴത്തിൽ ചിന്തി​ക്കു​ന്ന​തും നിങ്ങൾക്കു മനസ്സമാ​ധാ​നം തരും.—ഫിലി​പ്പി​യർ 4:6, 7.

 • ദൈവ​ത്തോട്‌ അടുക്കാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ വായി​ക്കുക. ഈ മാസികയിൽ പറഞ്ഞിരിക്കുന്ന തത്ത്വങ്ങ​ളെ​ല്ലാം ബൈബി​ളി​ലു​ള്ള​താണ്‌. അതു ദൈവ​വു​മാ​യുള്ള നിങ്ങളു​ടെ ബന്ധം ശക്തമാ​ക്കും, “ജ്ഞാനവും ചിന്താശേഷിയും” വർധി​പ്പി​ക്കും. (സുഭാ​ഷി​തങ്ങൾ 3:21) ബൈബിൾ വായി​ക്കാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാ​നാ​കു​മോ? അങ്ങനെ​യെ​ങ്കിൽ സുഭാ​ഷി​ത​ങ്ങ​ളു​ടെ പുസ്‌ത​കം​തൊട്ട്‌ വായി​ക്കു​ന്നതു നിങ്ങൾക്കു നല്ലൊരു തുടക്കം തരും.