വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 11

മരിക്കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു?

“അവരുടെ ജീവൻ പോകു​ന്നു, അവർ മണ്ണി​ലേക്കു മടങ്ങുന്നു; അന്നുതന്നെ അവരുടെ ചിന്തകൾ നശിക്കു​ന്നു.”

സങ്കീർത്ത​നം 146:4

“ജീവി​ച്ചി​രി​ക്കു​ന്നവർ തങ്ങൾ മരിക്കു​മെന്ന് അറിയു​ന്നു. പക്ഷേ മരിച്ചവർ ഒന്നും അറിയു​ന്നില്ല. . . . ചെയ്യു​ന്ന​തെ​ല്ലാം നിന്‍റെ കഴിവ്‌ മുഴുവൻ ഉപയോ​ഗിച്ച് ചെയ്യുക. കാരണം, നീ പോകുന്ന ശവക്കു​ഴി​യിൽ പ്രവൃ​ത്തി​യും ആസൂ​ത്ര​ണ​വും അറിവും ജ്ഞാനവും ഒന്നുമില്ല.”

സഭാ​പ്ര​സം​ഗ​കൻ 9:5, 10

‘യേശു അവരോ​ടു പറഞ്ഞു: “നമ്മുടെ കൂട്ടു​കാ​ര​നായ ലാസർ ഉറങ്ങു​ക​യാണ്‌. ഞാൻ ചെന്ന് അവനെ ഉണർത്തട്ടെ.” പക്ഷേ യേശു പറഞ്ഞതു ലാസറി​ന്‍റെ മരണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. എന്നാൽ ഉറങ്ങി​വി​ശ്ര​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞ​തെന്ന് അവർ വിചാ​രി​ച്ചു. അപ്പോൾ യേശു അവരോ​ടു തെളി​ച്ചു​പ​റഞ്ഞു: “ലാസർ മരിച്ചു​പോ​യി.”’

യോഹ​ന്നാൻ 11:11, 13, 14