വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 9

മനുഷ്യർ കഷ്ടപ്പാട്‌ അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊ​ണ്ട്?

“വേഗമു​ള്ളവർ ഓട്ടത്തി​ലും ബലമു​ള്ളവർ പോരാ​ട്ട​ത്തി​ലും എപ്പോ​ഴും വിജയി​ക്കു​ന്നില്ല. എപ്പോ​ഴും ജ്ഞാനി​കൾക്കല്ല ഭക്ഷണം, ബുദ്ധി​മാ​ന്മാർക്കല്ല സമ്പത്ത്‌. അറിവു​ള്ളവർ എപ്പോ​ഴും വിജയി​ക്കു​ന്നു​മില്ല. കാരണം, സമയവും അപ്രതീ​ക്ഷി​ത​സം​ഭ​വ​ങ്ങ​ളും അവരെ​യെ​ല്ലാം പിടി​കൂ​ടു​ന്നു.”

സഭാ​പ്ര​സം​ഗ​കൻ 9:11

“ഒരു മനുഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട് മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.”

റോമർ 5:12

“പിശാച്‌ ആദ്യം​മു​തൽ പാപം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നു. പിശാ​ചി​ന്‍റെ പ്രവൃ​ത്തി​കളെ തകർക്കാ​നാ​ണു ദൈവ​പു​ത്രൻ വന്നത്‌.”

1 യോഹ​ന്നാൻ 3:8

“ലോകം മുഴു​വ​നും ദുഷ്ടന്‍റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌.”

1 യോഹ​ന്നാൻ 5:19