വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 19

ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ ഉള്ളടക്കം എന്താണ്‌?

എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ (“പഴയ നിയമം”)

പഞ്ചഗ്ര​ന്ഥങ്ങൾ (5 പുസ്‌ത​കങ്ങൾ):

ഉൽപത്തി, പുറപ്പാ​ട്‌, ലേവ്യ, സംഖ്യ, ആവർത്തനം

സൃഷ്ടി​മു​തൽ പുരാതന ഇസ്രാ​യേൽ ഒരു ജനതയാ​കു​ന്ന​തു​വരെ

ചരി​ത്ര​പു​സ്‌ത​കങ്ങൾ (12 പുസ്‌ത​കങ്ങൾ):

യോശുവ, ന്യായാ​ധി​പ​ന്മാർ, രൂത്ത്‌

വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കുള്ള ഇസ്രാ​യേ​ലി​ന്‍റെ പ്രവേ​ശ​ന​വും തുടർന്നുള്ള സംഭവ​ങ്ങ​ളും

1, 2 ശമുവേൽ; 1, 2 രാജാ​ക്ക​ന്മാർ; 1, 2 ദിനവൃ​ത്താ​ന്തം

യരുശ​ലേ​മി​ന്‍റെ നാശം​വ​രെ​യുള്ള ഇസ്രാ​യേൽ ജനതയു​ടെ ചരിത്രം

എസ്ര, നെഹമ്യ, എസ്ഥേർ

ബാബി​ലോ​ണി​ലെ പ്രവാസം കഴിഞ്ഞ് മടങ്ങി​യെ​ത്തിയ ജൂതന്മാ​രു​ടെ ചരിത്രം

കാവ്യ​പു​സ്‌ത​കങ്ങൾ (5 പുസ്‌ത​കങ്ങൾ):

ഇയ്യോബ്‌, സങ്കീർത്ത​നങ്ങൾ, സുഭാ​ഷി​തങ്ങൾ, സഭാ​പ്ര​സം​ഗകൻ, ഉത്തമഗീ​തം

ജ്ഞാന​മൊ​ഴി​ക​ളു​ടെ​യും ഗീതങ്ങ​ളു​ടെ​യും സമാഹാ​ര​ങ്ങൾ

പ്രവച​ന​പു​സ്‌ത​കങ്ങൾ (17 പുസ്‌ത​കങ്ങൾ):

യശയ്യ, യിരെമ്യ, വിലാ​പങ്ങൾ, യഹസ്‌കേൽ, ദാനി​യേൽ, ഹോശേയ, യോവേൽ, ആമോസ്‌, ഓബദ്യ, യോന, മീഖ, നഹൂം, ഹബക്കൂക്ക്, സെഫന്യ, ഹഗ്ഗായി, സെഖര്യ, മലാഖി

ദൈവ​ജ​ന​ത്തോ​ടു ബന്ധപ്പെട്ട പ്രവച​നങ്ങൾ അഥവാ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ

 ഗ്രീക്കു​തി​രു​വെ​ഴു​ത്തു​കൾ (“പുതിയ നിയമം”)

നാലു സുവി​ശേ​ഷങ്ങൾ (4 പുസ്‌ത​കങ്ങൾ):

മത്തായി, മർക്കോ​സ്‌, ലൂക്കോ​സ്‌, യോഹ​ന്നാൻ

യേശു​വി​ന്‍റെ ജീവി​ത​ത്തെ​യും ശുശ്രൂ​ഷ​യെ​യും കുറി​ച്ചുള്ള ചരിത്രം

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃ​ത്തി​കൾ (1 പുസ്‌തകം):

ക്രിസ്‌തീ​യ​സ​ഭ​യു​ടെ​യും മിഷന​റി​പ്ര​വർത്ത​ന​ങ്ങ​ളു​ടെ​യും ആരംഭ​ത്തെ​ക്കു​റി​ച്ചുള്ള ചരിത്രം

കത്തുകൾ (21 പുസ്‌ത​കങ്ങൾ):

റോമർ; 1, 2 കൊരി​ന്ത്യർ; ഗലാത്യർ; എഫെസ്യർ; ഫിലി​പ്പി​യർ; കൊ​ലോ​സ്യർ; 1, 2 തെസ്സ​ലോ​നി​ക്യർ

ക്രിസ്‌തീ​യ​സ​ഭ​കൾക്കുള്ള കത്തുകൾ

1, 2 തിമൊ​ഥെ​യൊസ്‌; തീത്തോ​സ്‌; ഫിലേ​മോൻ

ചില ക്രിസ്‌ത്യാ​നി​കൾക്ക് എഴുതിയ കത്തുകൾ

എബ്രായർ; യാക്കോ​ബ്‌; 1, 2 പത്രോ​സ്‌; 1, 2, 3 യോഹ​ന്നാൻ; യൂദ

ക്രിസ്‌ത്യാ​നി​കൾക്കു പൊതു​വാ​യുള്ള കത്തുകൾ

വെളി​പാട്‌ (1 പുസ്‌തകം):

അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നു നൽകിയ പ്രാവ​ച​നി​ക​ദർശ​ന​ങ്ങ​ളു​ടെ ഒരു പരമ്പര