വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 7

നമ്മുടെ ഈ കാല​ത്തെ​ക്കു​റി​ച്ച് ബൈബിൾ എന്താണു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌?

“ജനത ജനതയ്‌ക്ക് എതി​രെ​യും രാജ്യം രാജ്യ​ത്തിന്‌ എതി​രെ​യും എഴു​ന്നേൽക്കും. . . . ഇതൊക്കെ പ്രസവ​വേ​ദ​ന​യു​ടെ ആരംഭം മാത്ര​മാണ്‌.”

മത്തായി 24:7, 8

“ധാരാളം കള്ളപ്ര​വാ​ച​ക​ന്മാർ എഴു​ന്നേറ്റ്‌ അനേകരെ വഴി​തെ​റ്റി​ക്കും. നിയമ​ലം​ഘനം വർധി​ച്ചു​വ​രു​ന്നതു കണ്ട് മിക്കവ​രു​ടെ​യും സ്‌നേഹം തണുത്തു​പോ​കും.”

മത്തായി 24:11, 12

“യുദ്ധ​കോ​ലാ​ഹ​ല​ങ്ങ​ളും യുദ്ധങ്ങ​ളെ​ക്കു​റി​ച്ചുള്ള വാർത്ത​ക​ളും കേൾക്കു​മ്പോൾ നിങ്ങൾ പേടി​ക്ക​രുത്‌. അവ സംഭവി​ക്കേ​ണ്ട​താണ്‌. എന്നാൽ അത്‌ അവസാ​നമല്ല.”

മർക്കോ​സ്‌ 13:7

“വലിയ ഭൂകമ്പ​ങ്ങ​ളും ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാ​മ​ങ്ങ​ളും മാരക​മായ പകർച്ച​വ്യാ​ധി​ക​ളും ഉണ്ടാകും. പേടി​പ്പി​ക്കുന്ന കാഴ്‌ച​ക​ളും ആകാശത്ത്‌ വലിയ അടയാ​ള​ങ്ങ​ളും ദൃശ്യ​മാ​കും.”

ലൂക്കോ​സ്‌ 21:11

 “എന്നാൽ അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും പൊങ്ങ​ച്ച​ക്കാ​രും ധാർഷ്ട്യ​മു​ള്ള​വ​രും ദൈവ​നി​ന്ദ​ക​രും മാതാ​പി​താ​ക്കളെ അനുസ​രി​ക്കാ​ത്ത​വ​രും നന്ദിയി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും പരദൂ​ഷണം പറയു​ന്ന​വ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും ക്രൂര​ന്മാ​രും നന്മ ഇഷ്ടപ്പെ​ടാ​ത്ത​വ​രും ചതിയ​ന്മാ​രും തന്നിഷ്ട​ക്കാ​രും അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നു പകരം ജീവി​ത​സു​ഖങ്ങൾ പ്രിയ​പ്പെ​ടു​ന്ന​വ​രും ഭക്തിയു​ടെ വേഷം കെട്ടു​ന്നെ​ങ്കി​ലും അതിന്‍റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവി​ക്കാ​ത്ത​വ​രും ആയിരി​ക്കും.”

2 തിമൊ​ഥെ​യൊസ്‌ 3:1-5