വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 14

നിങ്ങളു​ടെ വസ്‌തു​വ​കകൾ എങ്ങനെ മെച്ചമാ​യി കൈകാ​ര്യം ചെയ്യാം?

“ഉല്ലാസ​പ്രി​യൻ ദരി​ദ്ര​നാ​കും; വീഞ്ഞും എണ്ണയും ഇഷ്ടപ്പെ​ടു​ന്നവൻ സമ്പന്നനാ​കില്ല.”

സുഭാ​ഷി​ത​ങ്ങൾ 21:17

“കടം വാങ്ങു​ന്നവൻ കടം കൊടു​ക്കു​ന്ന​വന്‍റെ അടിമ.”

സുഭാ​ഷി​ത​ങ്ങൾ 22:7

“നിങ്ങളിൽ ഒരാൾ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയി​ലു​ണ്ടോ എന്ന് അറിയാൻ ആദ്യം ഇരുന്ന് ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കി​ല്ലേ? അങ്ങനെ ചെയ്യു​ന്നി​ല്ലെ​ങ്കിൽ അടിസ്ഥാ​നം ഇട്ടിട്ട് അയാൾക്കു പണി പൂർത്തി​യാ​ക്കാൻ കഴിയാ​തെ വന്നേക്കാം. അതു കാണു​ന്ന​വ​രെ​ല്ലാം, ‘ഈ മനുഷ്യൻ പണി തുടങ്ങി​വെച്ചു, പക്ഷേ പൂർത്തി​യാ​ക്കാൻ കഴിഞ്ഞില്ല’ എന്നു പറഞ്ഞ് കളിയാ​ക്കാൻതു​ട​ങ്ങും.”

ലൂക്കോ​സ്‌ 14:28-30

“എല്ലാവ​രും വയറു നിറച്ച് കഴിച്ചു​ക​ഴി​ഞ്ഞ​പ്പോൾ യേശു ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു: ‘മിച്ചമുള്ള കഷണങ്ങ​ളെ​ല്ലാം എടുക്കുക. ഒന്നും കളയരു​ത്‌.’”

യോഹ​ന്നാൻ 6:12