വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 18

നിങ്ങൾക്കു ദൈവ​ത്തോ​ട്‌ അടുത്തു​ചെ​ല്ലാൻ എങ്ങനെ കഴിയും?

“പ്രാർഥന കേൾക്കു​ന്ന​വനേ, എല്ലാ തരം ആളുക​ളും അങ്ങയുടെ അടുത്ത്‌ വരും.”

സങ്കീർത്ത​നം 65:2

“പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരു​ത്‌. എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക; അപ്പോൾ ദൈവം നിന്‍റെ വഴികൾ നേരെ​യാ​ക്കും.”

സുഭാ​ഷി​ത​ങ്ങൾ 3:5, 6

“ഏകസത്യ​ദൈ​വ​മായ അങ്ങയെ​യും അങ്ങ് അയച്ച യേശു​ക്രി​സ്‌തു​വി​നെ​യും അവർ അറിയു​ന്ന​താ​ണു നിത്യ​ജീ​വൻ.”

യോഹ​ന്നാൻ 17:3

“വാസ്‌ത​വ​ത്തിൽ, ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല.”

പ്രവൃ​ത്തി​കൾ 17:27

“ശരിയായ അറിവി​ലും തികഞ്ഞ വകതി​രി​വി​ലും നിങ്ങളു​ടെ സ്‌നേഹം ഇനിയു​മി​നി​യും വർധി​ക്കട്ടെ എന്നു ഞാൻ പ്രാർഥി​ക്കു​ന്നു.”

ഫിലി​പ്പി​യർ 1:9

 “അതു​കൊണ്ട് നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അയാൾ ദൈവ​ത്തോ​ടു ചോദി​ച്ചു​കൊ​ണ്ടി​രി​ക്കട്ടെ; അപ്പോൾ അയാൾക്ക് അതു കിട്ടും. കുറ്റ​പ്പെ​ടു​ത്താ​തെ എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​നാ​ണു ദൈവം.”

യാക്കോ​ബ്‌ 1:5

“ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും. പാപി​കളേ, കൈകൾ വെടി​പ്പാ​ക്കൂ. തീരു​മാ​ന​ശേ​ഷി​യി​ല്ലാ​ത്ത​വരേ, ഹൃദയങ്ങൾ ശുദ്ധീ​ക​രി​ക്കൂ.”

യാക്കോ​ബ്‌ 4:8

“ദൈവ​ത്തി​ന്‍റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​താ​ണു ദൈവ​ത്തോ​ടുള്ള സ്‌നേഹം. ദൈവ​ത്തി​ന്‍റെ കല്‌പ​നകൾ ഒരു ഭാരമല്ല.”

1 യോഹ​ന്നാൻ 5:3