വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 8

മനുഷ്യ​ന്‍റെ കഷ്ടപ്പാ​ടു​കൾക്കു ദൈവ​ത്തെ​യാ​ണോ കുറ്റ​പ്പെ​ടു​ത്തേ​ണ്ടത്‌?

“ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റിച്ച് ദൈവ​ത്തി​നു ചിന്തി​ക്കാ​നേ കഴിയില്ല; തെറ്റു ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച് സർവശ​ക്തന്‌ ആലോ​ചി​ക്കാൻപോ​ലും പറ്റില്ല.”

ഇയ്യോബ്‌ 34:10

‘പരീക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ, “ദൈവം എന്നെ പരീക്ഷി​ക്കു​ക​യാണ്‌” എന്ന് ആരും പറയാ​തി​രി​ക്കട്ടെ. ദോഷ​ങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷി​ക്കാൻ ആർക്കും കഴിയില്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല.’

യാക്കോ​ബ്‌ 1:13

“ദൈവം നിങ്ങ​ളെ​ക്കു​റിച്ച് ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട് നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്‍റെ മേൽ ഇടുക.”

1 പത്രോ​സ്‌ 5:7

“ചിലർ കരുതു​ന്ന​തു​പോ​ലെ യഹോവ തന്‍റെ വാഗ്‌ദാ​നം നിറ​വേ​റ്റാൻ താമസി​ക്കു​ന്നില്ല. ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട് ദൈവം നിങ്ങ​ളോ​ടു ക്ഷമ കാണി​ക്കു​ക​യാണ്‌.”

2 പത്രോ​സ്‌ 3:9