വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 10

ഭാവി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്‍റെ വാഗ്‌ദാ​നം എന്താണ്‌?

“നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”

സങ്കീർത്ത​നം 37:29

“ഭൂമി എന്നും നിലനിൽക്കു​ന്നു.”

സഭാ​പ്ര​സം​ഗ​കൻ 1:4

“ദൈവം മരണത്തെ എന്നേക്കു​മാ​യി ഇല്ലാതാ​ക്കും, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എല്ലാ മുഖങ്ങ​ളിൽനി​ന്നും കണ്ണീർ തുടച്ചു​മാ​റ്റും.”

യശയ്യ 25:8

“അന്ന് അന്ധന്‍റെ കണ്ണുകൾക്കു കാഴ്‌ച ലഭിക്കും, ബധിരന്‍റെ ചെവികൾ അടഞ്ഞി​രി​ക്കില്ല. അന്നു മുടന്തൻ മാനി​നെ​പ്പോ​ലെ ചാടും, ഊമന്‍റെ നാവ്‌ ആനന്ദിച്ച് ആർത്തു​വി​ളി​ക്കും. മരുഭൂ​മി​യിൽ ഉറവകൾ പൊട്ടി​പ്പു​റ​പ്പെ​ടും, മരു​പ്ര​ദേ​ശത്ത്‌ അരുവി​കൾ ഒഴുകും.”

യശയ്യ 35:5, 6

“ദൈവം അവരുടെ കണ്ണുക​ളിൽനിന്ന് കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി.”

വെളി​പാട്‌ 21:4

 “അവർ വീടുകൾ പണിത്‌ താമസി​ക്കും, മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കി അവയുടെ ഫലം അനുഭ​വി​ക്കും. മറ്റുള്ള​വർക്കു താമസി​ക്കാ​നാ​യി​രി​ക്കില്ല അവർ വീടു പണിയു​ന്നത്‌; മറ്റുള്ള​വർക്കു ഭക്ഷിക്കാ​നാ​യി​രി​ക്കില്ല അവർ കൃഷി ചെയ്യു​ന്നത്‌. എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷങ്ങ​ളു​ടെ ആയുസ്സു​പോ​ലെ​യാ​കും, ഞാൻ തിര​ഞ്ഞെ​ടു​ത്തവർ മതിവ​രു​വോ​ളം തങ്ങളുടെ അധ്വാ​ന​ഫലം ആസ്വദി​ക്കും.”

യശയ്യ 65:21, 22