വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 17

നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കാൻ ബൈബിൾ എന്തു സഹായം നൽകുന്നു?

ഭർത്താ​ക്ക​ന്മാർക്ക്/പിതാ​ക്ക​ന്മാർക്ക്

“അങ്ങനെ​തന്നെ, ഭർത്താ​ക്ക​ന്മാ​രും ഭാര്യ​മാ​രെ സ്വന്തം ശരീര​ത്തെ​പ്പോ​ലെ സ്‌നേ​ഹി​ക്കണം. ഭാര്യയെ സ്‌നേ​ഹി​ക്കു​ന്നവൻ തന്നെത്തന്നെ സ്‌നേ​ഹി​ക്കു​ന്നു. ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ത്തി​ട്ടി​ല്ല​ല്ലോ. . . . വാത്സല്യ​ത്തോ​ടെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യല്ലേ ചെയ്യു​ന്നത്‌? . . . നിങ്ങൾ ഓരോ​രു​ത്ത​രും ഭാര്യയെ തന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം.”

എഫെസ്യർ 5:28, 29, 33

“പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ പ്രകോ​പി​പ്പി​ക്കാ​തെ യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രുക.”

എഫെസ്യർ 6:4

ഭാര്യ​മാർക്ക്

‘ഭാര്യ ഭർത്താ​വി​നെ ആഴമായി ബഹുമാ​നി​ക്കണം.’

എഫെസ്യർ 5:33

“ഭാര്യ​മാ​രേ, നിങ്ങളു​ടെ ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക. അതാണ​ല്ലോ ഒരു ക്രിസ്‌ത്യാ​നി​ക്കു ചേർന്നത്‌.”

കൊ​ലോ​സ്യർ 3:18

 കുട്ടി​കൾക്ക്

‘മക്കളേ, കർത്താവ്‌ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക. കാരണം അതു ന്യായ​മാണ്‌. “നിന്‍റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക” എന്നത്‌ ഒരു വാഗ്‌ദാ​നം സഹിതം തന്ന ആദ്യക​ല്‌പ​ന​യാണ്‌. ആ വാഗ്‌ദാ​നം ഇതാണ്‌: “എങ്കിൽ നിനക്കു നന്മ വരുക​യും നീ ഭൂമി​യിൽ ദീർഘാ​യു​സ്സോ​ടി​രി​ക്കു​ക​യും ചെയ്യും.”’

എഫെസ്യർ 6:1-3

“മക്കളേ, എല്ലാ കാര്യ​ങ്ങ​ളി​ലും നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കുക. കാരണം ഇതു കർത്താ​വി​നു വലിയ ഇഷ്ടമുള്ള കാര്യ​മാണ്‌.”

കൊ​ലോ​സ്യർ 3:20