വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചോദ്യം 16

നിങ്ങൾക്ക് എങ്ങനെ ഉത്‌ക​ണ്‌ഠ തരണം ചെയ്യാം?

“നിന്‍റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതി​മാൻ വീണു​പോ​കാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല.”

സങ്കീർത്ത​നം 55:22

“പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും; എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേക്കു നീങ്ങുന്നു.”

സുഭാ​ഷി​ത​ങ്ങൾ 21:5

“പേടി​ക്കേണ്ടാ, ഞാൻ നിന്‍റെ​കൂ​ടെ​യുണ്ട്. ഭയപ്പെ​ടേണ്ടാ, ഞാനല്ലേ നിന്‍റെ ദൈവം! ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും, എന്‍റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട് ഞാൻ നിന്നെ മുറുകെ പിടി​ക്കും.”

യശയ്യ 41:10

“ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​ലൂ​ടെ ആയുസ്സി​നോട്‌ ഒരു മുഴ​മെ​ങ്കി​ലും കൂട്ടാൻ ആർക്കെ​ങ്കി​ലും കഴിയു​മോ?”

മത്തായി 6:27

“അതു​കൊണ്ട് അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്ക​ലും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌. ആ ദിവസ​ത്തിന്‌ അതി​ന്‍റേ​തായ ഉത്‌ക​ണ്‌ഠ​ക​ളു​ണ്ടാ​യി​രി​ക്കു​മ​ല്ലോ. ഓരോ ദിവസ​ത്തി​നും അന്നന്നത്തെ ബുദ്ധി​മു​ട്ടു​കൾതന്നെ ധാരാളം.”

മത്തായി 6:34

 ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പു​വ​രു​ത്തണം.’

ഫിലി​പ്പി​യർ 1:10

“ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക. അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക് അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാക്കും.”

ഫിലി​പ്പി​യർ 4:6, 7