വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 എ7-എ

ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്‍റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ—യേശു ശുശ്രൂഷ തുടങ്ങു​ന്ന​തി​നു​മു​മ്പുള്ള സംഭവങ്ങൾ

കാണേണ്ട വിധം

നാലു സുവി​ശേ​ഷ​ങ്ങ​ളി​ലെ വിവരങ്ങൾ കാലാ​നു​ക്ര​മ​ത്തിൽ

താഴെ കൊടു​ക്കുന്ന ചാർട്ടു​കൾക്ക് ഓരോ​ന്നി​നും അതതിന്‍റെ ഭൂപട​വു​മുണ്ട്. യേശു​വി​ന്‍റെ യാത്ര​ക​ളും പ്രസം​ഗ​പ​ര്യ​ട​ന​ങ്ങ​ളും ആണ്‌ ഭൂപട​ങ്ങ​ളി​ലു​ള്ളത്‌. ഭൂപട​ങ്ങ​ളി​ലെ വരകൾ കൃത്യ​മായ വഴികൾ കാണി​ക്കാ​നല്ല, ദിശ സൂചി​പ്പി​ക്കാ​നാ​ണു മുഖ്യ​മാ​യും കൊടു​ത്തി​രി​ക്കു​ന്നത്‌. “ഏ.” എന്നത്‌ “ഏകദേശം” എന്നതിനെ സൂചി​പ്പി​ക്കു​ന്നു.

യേശു ശുശ്രൂഷ തുടങ്ങു​ന്ന​തി​നു​മു​മ്പുള്ള സംഭവങ്ങൾ

സമയം

സ്ഥലം

സംഭവം

മത്തായി

മർക്കോസ്‌

ലൂക്കോസ്‌

യോഹ​ന്നാൻ

ബി.സി. 3

യരുശ​ലേം, ദേവാ​ലയം

ഗബ്രി​യേൽ ദൂതൻ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്‍റെ ജനനം സെഖര്യ​യോ​ടു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു

   

1:5-25

 

ഏ. ബി.സി. 2

നസറെത്ത്‌; യഹൂദ്യ

ഗബ്രി​യേൽ ദൂതൻ യേശു​വി​ന്‍റെ ജനനം മറിയ​യോ​ടു മുൻകൂ​ട്ടി​പ്പ​റ​യു​ന്നു; മറിയ ബന്ധുവായ എലിസ​ബ​ത്തി​നെ സന്ദർശി​ക്കു​ന്നു

   

1:26-56

 

ബി.സി. 2

യഹൂദ്യ മലമ്പ്ര​ദേശം

സ്‌നാ​പ​ക​യോ​ഹ​ന്നാൻ ജനിക്കു​ന്നു; പേരി​ടു​ന്നു; സെഖര്യ പ്രവചി​ക്കു​ന്നു; യോഹ​ന്നാൻ മരുഭൂ​മി​യിൽ കഴിയും

   

1:57-80

 

ബി.സി. 2, ഏ. ഒക്‌ടോ. 1

ബേത്ത്‌ലെഹെം

യേശു ജനിക്കു​ന്നു; “വചനം മനുഷ്യ​നാ​യി​ത്തീർന്നു”

1:1-25

 

2:1-7

1:1-5, 9-14

ബേത്ത്‌ലെ​ഹെ​മി​നു സമീപം; ബേത്ത്‌ലെ​ഹെം

ദൈവ​ദൂ​തൻ ഇടയന്മാ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നു; ദൂതന്മാർ ദൈവത്തെ സ്‌തു​തി​ക്കു​ന്നു; ഇടയന്മാർ ശിശു​വി​നെ സന്ദർശി​ക്കു​ന്നു

   

2:8-20

 

ബേത്ത്‌ലെ​ഹെം; യരുശ​ലേം

യേശു​വി​ന്‍റെ പരി​ച്ഛേദന (8-‍ാ‍ം ദിവസം); മാതാ​പി​താ​ക്കൾ ആലയത്തിൽ കൊണ്ടു​വ​രു​ന്നു (40 ദിവസ​ത്തി​നു ശേഷം)

   

2:21-38

 

ബി.സി. 1 അല്ലെങ്കിൽ എ.ഡി. 1

യരുശ​ലേം; ബേത്ത്‌ലെ​ഹെം; ഈജി​പ്‌ത്‌; നസറെത്ത്‌

ജ്യോ​ത്സ്യ​ന്മാർ സന്ദർശി​ക്കു​ന്നു; കുടും​ബം ഈജി​പ്‌തി​ലേക്കു പലായനം ചെയ്യുന്നു; ഹെരോ​ദ്‌ ആൺകു​ഞ്ഞു​ങ്ങളെ വധിക്കു​ന്നു; കുടും​ബം ഈജി​പ്‌തിൽനി​ന്ന് മടങ്ങി​വന്ന് നസറെ​ത്തിൽ താമസമുറപ്പിക്കുന്നു

2:1-23

 

2:39, 40

 

എ.ഡി. 12, പെസഹ

യരുശലേം

പന്ത്രണ്ടു വയസ്സുള്ള യേശു ആലയത്തിൽ ഉപദേ​ഷ്ടാ​ക്ക​ളോ​ടു ചോദ്യ​ങ്ങൾ ചോദി​ക്കു​ന്നു

   

2:41-50

 
 

നസറെത്ത്‌

നസറെ​ത്തി​ലേക്കു മടങ്ങുന്നു; തുടർന്നും മാതാ​പി​താ​ക്കൾക്കു കീഴ്‌പെ​ട്ടി​രി​ക്കു​ന്നു; മരപ്പണി പഠിക്കു​ന്നു; മറിയ​യ്‌ക്കു വേറെ നാല്‌ ആൺമക്ക​ളും അതുകൂ​ടാ​തെ പെൺമ​ക്ക​ളും ഉണ്ട് (മത്ത 13:55, 56; മർ 6:3)

   

2:51, 52

 

29, വസന്തം

വിജന​ഭൂ​മി, യോർദാൻ നദി

സ്‌നാ​പ​ക​യോ​ഹ​ന്നാൻ ശുശ്രൂഷ ആരംഭി​ക്കു​ന്നു

3:1-12

1:1-8

3:1-18

1:6-8, 15-28