വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

  എ2

ഈ പരിഭാ​ഷ​യു​ടെ പ്രത്യേ​ക​തകൾ

ഇംഗ്ലീ​ഷി​ലു​ള്ള പുതിയ ലോക ഭാഷാ​ന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരു​വെ​ഴു​ത്തു​കൾ പ്രകാ​ശനം ചെയ്‌തത്‌ 1950-ലാണ്‌; വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്തരം മുഴു​വ​നാ​യി പുറത്തി​റ​ക്കി​യത്‌ 1961-ലും. അന്നുമു​തൽ 100-ലേറെ ഭാഷക​ളിൽ കോടി​ക്ക​ണ​ക്കിന്‌ ആളുകൾ ഈ ഭാഷാ​ന്തരം വായിച്ച് പ്രയോ​ജനം നേടി​യി​രി​ക്കു​ന്നു. മൂലഭാ​ഷ​ക​ളിൽനി​ന്നുള്ള ഈ പരിഭാഷ കൃത്യ​ത​യു​ള്ള​തും എളുപ്പം വായി​ക്കാ​വു​ന്ന​തും ആണ്‌.

ഇന്നു ഭാഷ ഏറെ മാറി. വായന​ക്കാ​രന്‍റെ ഹൃദയത്തെ സ്‌പർശി​ക്ക​ണ​മെ​ങ്കിൽ ഭാഷയി​ലെ ഈ മാറ്റങ്ങൾ സ്വീക​രി​ക്ക​ണ​മെന്നു പുതിയ ലോക ബൈബിൾ ഭാഷാ​ന്ത​ര​ക്ക​മ്മി​റ്റി​ക്കു മനസ്സി​ലാ​യി. അതു​കൊണ്ട് ശൈലി​ക​ളും പദങ്ങളും ഉപയോ​ഗി​ക്കുന്ന കാര്യ​ത്തിൽ ഈ പരിഭാ​ഷ​യി​ലും പിൻവ​രുന്ന സംഗതി​കൾ പ്രത്യേ​കം ശ്രദ്ധി​ച്ചി​ട്ടുണ്ട്:

 • എല്ലാവർക്കും മനസ്സി​ലാ​കുന്ന, ആധുനി​ക​കാല ഭാഷ. മലയാ​ളി​കൾ സാധാരണ സംസാ​രി​ക്കുന്ന ഭാഷയി​ലുള്ള ഒരു ബൈബിൾ പുറത്തി​റ​ക്കാ​നാ​ണു ഈ പരിഭാ​ഷ​യി​ലൂ​ടെ ശ്രമി​ച്ചി​രി​ക്കു​ന്നത്‌. എളുപ്പം വായി​ക്കാ​നും പെട്ടെന്നു മനസ്സി​ലാ​ക്കാ​നും വേണ്ടി, പൊതു​വേ ബൈബി​ളു​ക​ളിൽ ഉപയോ​ഗി​ച്ചു​വ​ന്നി​രുന്ന പല പദപ്ര​യോ​ഗ​ങ്ങൾക്കും മാറ്റം വരുത്തി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “പിതാവ്‌,” “പുത്രൻ” എന്നീ പദങ്ങൾക്കു പകരം കൂടുതൽ ഉപയോ​ഗ​ത്തി​ലുള്ള “അപ്പൻ,” “മകൻ” എന്നൊ​ക്കെ​യുള്ള പദങ്ങൾ ചിലയി​ട​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (1 ദിനവൃ​ത്താ​ന്തം 5:1) എളുപ്പം മനസ്സി​ലാ​കാ​നാ​യി, “ദുർന്ന​ടപ്പ്” എന്ന വാക്കിനു പകരം “ധിക്കാ​ര​ത്തോ​ടെ​യുള്ള പെരു​മാ​റ്റം” എന്നും “വെറി​ക്കൂത്ത്‌” എന്നതിനു “വന്യമായ ആഘോ​ഷങ്ങൾ” എന്നും “പരസംഗം” എന്നതിനു “ലൈം​ഗിക അധാർമി​കത” എന്നും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—ഗലാത്യർ 5:19-21.

 • ബൈബി​ളി​ലെ പ്രയോ​ഗങ്ങൾ കൂടുതൽ അർഥപൂർണ​മാ​ക്കി​യി​രി​ക്കു​ന്നു. പല മലയാളം ബൈബി​ളു​ക​ളും ഷീയോൾ എന്ന എബ്രാ​യ​പ​ദ​വും ഹേഡിസ്‌ എന്ന ഗ്രീക്കു​പ​ദ​വും പാതാളം എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്. എന്നാൽ പാതാളം എന്ന വാക്കു പുരാ​ണ​ങ്ങ​ളിൽ അധോ​ലോ​കത്തെ കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌. പക്ഷേ ബൈബി​ളിൽ ഷീയോ​ളും ഹേഡി​സും മനുഷ്യ​വർഗ​ത്തി​ന്‍റെ പൊതു​ശ​വ​ക്കു​ഴി​യെ​യാ​ണു കുറി​ക്കു​ന്നത്‌. അതു​കൊണ്ട് ഈ പരിഭാ​ഷ​യിൽ “ശവക്കുഴി” എന്നാണ്‌ ഈ പദങ്ങൾ തർജമ ചെയ്‌തി​രി​ക്കു​ന്നത്‌. എന്നിട്ട് അടിക്കു​റി​പ്പിൽ ഷീയോൾ എന്നും ഹേഡിസ്‌ എന്നും കൊടു​ത്തി​രി​ക്കു​ന്നു.—സങ്കീർത്തനം 16:10; പ്രവൃ​ത്തി​കൾ 2:27.

  മിക്ക ബൈബി​ളു​ക​ളും ഉപയോ​ഗി​ച്ചി​രി​ക്കുന്ന “ക്രൂശ്‌,” അർഥം തെറ്റി​ദ്ധ​രി​ച്ചേ​ക്കാ​വുന്ന മറ്റൊരു പദമാണ്‌. ക്രൂശ്‌ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലപ​ദ​ത്തി​ന്‍റെ ശരിയായ അർഥം നേരെ​യുള്ള തടി എന്നാണ്‌. അതു​കൊണ്ട് ഈ പരിഭാ​ഷ​യിൽ “ക്രൂശ്‌” എന്ന പദത്തിനു പകരം “സ്‌തംഭം” എന്ന വാക്ക് ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു.—മത്തായി 27:31.

  ഹൃദയം എന്നതിന്‍റെ എബ്രായ, ഗ്രീക്കു പദങ്ങൾക്കു ശരിക്കുള്ള ഹൃദയ​ത്തെ​യും ആലങ്കാ​രി​ക​ഹൃ​ദ​യ​ത്തെ​യും അർഥമാ​ക്കാ​നാ​കും. മലയാ​ള​ത്തി​ലും ഇതു സത്യമാ​ണ്‌. സാധ്യ​മാ​കു​ന്നി​ട​ത്തെ​ല്ലാം ഈ പരിഭാ​ഷ​യിൽ “ഹൃദയം” എന്നുതന്നെ നിലനി​റു​ത്തി​യി​രി​ക്കു​ന്നു. എന്നാൽ അർഥം മനസ്സി​ലാ​കാ​തെ​വ​രുന്ന സാഹച​ര്യ​ങ്ങ​ളിൽ ആശയം വ്യക്തമാ​കുന്ന വിധത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ സങ്കീർത്തനം 119:113-ൽ “അർധഹൃ​ദയം” എന്നതിനു “മനസ്സി​ല്ലാ​മ​നസ്സ്” എന്ന് ഇട്ടിട്ട് അടിക്കു​റി​പ്പു കൊടു​ത്തി​രി​ക്കു​ന്നു. “ജഡം,” “കൊമ്പ്” തുടങ്ങിയ മറ്റു പല പ്രയോ​ഗ​ങ്ങ​ളും ഇതു​പോ​ലെ ചെയ്‌തി​രി​ക്കു​ന്നു.  (ഉൽപത്തി 6:12; ഇയ്യോബ്‌ 16:15) ഇവയിൽ ചിലത്‌ “ബൈബിൾ പദാവലി”യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്.

 • സർവനാ​മ​ങ്ങ​ളു​ടെ ഉപയോ​ഗം. ഈ ബൈബി​ളിൽ പദ്യഭാ​ഗ​ങ്ങ​ളി​ലൊ​ഴി​കെ യഹോ​വയെ “അവൻ,” “നീ” എന്നൊ​ന്നും വിളി​ച്ചി​ട്ടില്ല. പകരം “ദൈവം” എന്നതു​പോ​ലുള്ള സ്ഥാന​പ്പേ​രു​ക​ളോ “അങ്ങ്,” “അവിടു​ന്ന്” എന്നതു​പോ​ലുള്ള ബഹുമാ​ന​സൂ​ച​ക​ങ്ങ​ളായ പദങ്ങളോ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. യേശു​വി​ന്‍റെ കാര്യ​ത്തി​ലും “അവൻ,” “നീ” എന്നീ പ്രയോ​ഗങ്ങൾ നന്നേ കുറച്ചി​രി​ക്കു​ന്നു. പകരം “കർത്താവ്‌,” “അദ്ദേഹം,” “താങ്കൾ” എന്നിങ്ങ​നെ​യൊ​ക്കെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. മനുഷ്യ​രോ​ടുള്ള ബന്ധത്തിൽ “അദ്ദേഹം,” “അയാൾ” എന്നിങ്ങ​നെ​യെ​ല്ലാ​മാ​ണു പരമാ​വധി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

ഈ പരിഭാ​ഷ​യു​ടെ മറ്റു പ്രത്യേ​ക​തകൾ:

ഈ ബൈബി​ളിൽ അടിക്കു​റി​പ്പു​കൾ കൊടു​ത്തി​ട്ടുണ്ട്. പല വിഭാ​ഗ​ങ്ങ​ളാ​യി അവ തരംതി​രി​ച്ചി​രി​ക്കു​ന്നു. ചില ഉദാഹ​ര​ണങ്ങൾ:

 • “അഥവാ” എബ്രായ, അരമായ, ഗ്രീക്ക് പദപ്ര​യോ​ഗങ്ങൾ അടിക്കു​റി​പ്പിൽ കൊടു​ത്തി​രി​ക്കു​ന്ന​തു​പോ​ലെ​യും തർജമ ചെയ്യാ​മെന്നു സൂചി​പ്പി​ക്കു​ന്നു. ആകമാന ആശയം സമാന​മാ​യി​രി​ക്കും.—ഉൽപത്തി 1:2, “ചലനാ​ത്മ​ക​ശക്തി” എന്നതിന്‍റെ അടിക്കു​റിപ്പ്; യോശുവ 1:8, “മന്ദസ്വ​ര​ത്തിൽ വായി​ക്കണം.”

 • “മറ്റൊരു സാധ്യത” അടിക്കു​റി​പ്പിൽ കൊടു​ത്തി​രി​ക്കു​ന്ന​തു​പോ​ലെ​യും തർജമ ചെയ്യാ​മെന്നു സൂചി​പ്പി​ക്കു​ന്നു. എന്നാൽ ആകമാന ആശയം വ്യത്യ​സ്‌ത​മാ​യി​രി​ക്കും.—ഉൽപത്തി 21:6, “എന്നോ​ടൊ​പ്പം ചിരി​ക്കും;” സെഖര്യ 14:21, “കനാന്യർ.”

 • “അക്ഷ.” എബ്രായ, അരമായ, ഗ്രീക്ക് ഭാഷക​ളിൽനി​ന്നുള്ള പദാനു​പ​ദ​പ​രി​ഭാഷ. അല്ലെങ്കിൽ മൂലപാ​ഠ​ത്തി​ലെ പ്രയോ​ഗ​ത്തി​ന്‍റെ അടിസ്ഥാന അർഥം.—പുറപ്പാ​ട്‌ 4:12, “നിന്‍റെ​കൂ​ടെ​യു​ണ്ടാ​കും;” പുറപ്പാ​ട്‌ 32:9, “ദുശ്ശാ​ഠ്യ​മുള്ള.”

 • അർഥവും പശ്ചാത്ത​ല​വി​വ​ര​ണ​വും പേരു​ക​ളു​ടെ അർഥം (ഉൽപത്തി 3:17, “ആദാം;” പുറപ്പാ​ട്‌ 15:23, “മാറ”); അളവു​ക​ളു​ടെ​യും തൂക്കങ്ങ​ളു​ടെ​യും വിശദാം​ശങ്ങൾ (ഉൽപത്തി 6:15, “മുഴം”); സർവനാ​മം ആരെ കുറി​ക്കു​ന്നു (ഉൽപത്തി 49:25, “അവൻ”); അനുബ​ന്ധ​ത്തി​ലും പദാവ​ലി​യി​ലും ഉള്ള സഹായ​ക​മായ വിവരങ്ങൾ.—ഉൽപത്തി 37:35, “ശവക്കുഴി;” മത്തായി 5:22, “ഗീഹെന്ന.”

ഈ ബൈബി​ളി​ന്‍റെ തുടക്ക​ത്തി​ലുള്ള “ദൈവ​വ​ച​ന​ത്തിന്‌ ഒരു ആമുഖം” എന്ന ഭാഗം ബൈബി​ളി​ന്‍റെ അടിസ്ഥാന ഉപദേ​ശങ്ങൾ ചുരു​ക്ക​മാ​യി വിവരി​ക്കു​ന്നു. ബൈബി​ളി​ലെ അവസാ​ന​പു​സ്‌ത​ക​ത്തി​നു ശേഷം “ബൈബിൾപു​സ്‌ത​ക​ങ്ങ​ളു​ടെ വിവര​പ്പ​ട്ടിക,” “ബൈബിൾപ​ദ​ങ്ങ​ളു​ടെ സൂചിക,” “ബൈബിൾ പദാവലി” എന്നീ ഭാഗങ്ങ​ളുണ്ട്. ചില പ്രത്യേ​ക​പ​ദ​ങ്ങൾക്കു ബൈബി​ളി​ലുള്ള അർഥം മനസ്സി​ലാ​ക്കാൻ പദാവലി സഹായി​ക്കും. അനുബന്ധം എ-യിൽ “ബൈബിൾപ​രി​ഭാ​ഷ​യിൽ പിൻപ​റ്റിയ തത്ത്വങ്ങൾ,” “ ഈ പരിഭാ​ഷ​യു​ടെ പ്രത്യേ​ക​തകൾ,” “ബൈബിൾ നമ്മുടെ കൈയിൽ എത്തിയത്‌,” “ദൈവ​നാ​മം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ,” “ദൈവ​നാ​മം ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ,” “ചാർട്ട്: യഹൂദ​യി​ലെ​യും ഇസ്രാ​യേ​ലി​ലെ​യും പ്രവാ​ച​ക​ന്മാ​രും രാജാ​ക്ക​ന്മാ​രും,” “ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു​വി​ന്‍റെ ജീവി​ത​ത്തിൽ നടന്ന പ്രധാ​ന​സം​ഭ​വങ്ങൾ” എന്നീ ഭാഗങ്ങ​ളുണ്ട്. അനുബന്ധം ബി-യിൽ ഭൂപട​ങ്ങ​ളും ചാർട്ടു​ക​ളും, ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മു​ള്ള​വർക്കു സഹായ​ക​മായ മറ്റു വിവര​ങ്ങ​ളും ഉണ്ട്.

ബൈബി​ളി​ലെ ഓരോ പുസ്‌ത​ക​ത്തി​ന്‍റെ​യും തുടക്ക​ത്തിൽ ഒരു ഉള്ളടക്ക​മുണ്ട്. അതിൽ ഓരോ അധ്യാ​യ​ത്തി​ന്‍റെ​യും സംഗ്രഹം, വാക്യങ്ങൾ സഹിതം നൽകി​യി​രി​ക്കു​ന്നു. അങ്ങനെ ഓരോ പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചു​മുള്ള ഒരു ആകമാ​ന​വീ​ക്ഷണം ലഭിക്കും. ഓരോ പേജി​ന്‍റെ​യും വശങ്ങളിൽ ഒത്തുവാ​ക്യ​ങ്ങ​ളും കൊടു​ത്തി​ട്ടുണ്ട്.