ശമുവേൽ രണ്ടാം ഭാഗം 6:1-23

6  ദാവീദ്‌ വീണ്ടും ഇസ്രായേ​ലിലെ​ങ്ങു​മുള്ള ഏറ്റവും സമർഥ​രായ യോദ്ധാ​ക്കളെ കൂട്ടി​വ​രു​ത്തി. അവർ 30,000 പേരു​ണ്ടാ​യി​രു​ന്നു.  പിന്നെ ദാവീ​ദും കൂട്ടരും സത്യദൈ​വ​ത്തി​ന്റെ പെട്ടകം ബാലേ-യഹൂദ​യിൽനിന്ന്‌ കൊണ്ടുവരാൻ+ അങ്ങോട്ടു പോയി. അതിന്റെ മുന്നിൽവെ​ച്ചാ​യി​രു​ന്നു ജനം, കെരൂബുകളുടെ+ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവയുടെ+ പേര്‌ വിളി​ച്ചപേ​ക്ഷി​ച്ചി​രു​ന്നത്‌.  സത്യദൈവത്തിന്റെ പെട്ടകം കുന്നിൻപു​റ​ത്തുള്ള അബീനാ​ദാ​ബി​ന്റെ വീട്ടിൽനി​ന്ന്‌ കൊണ്ടു​വ​രാൻ അവർ അത്‌ ഒരു പുതിയ വണ്ടിയിൽ+ വെച്ചു. അബീനാദാബിന്റെ+ പുത്ര​ന്മാ​രായ ഉസ്സയും അഹ്യൊ​യും ആണ്‌ വണ്ടി തെളി​ച്ചി​രു​ന്നത്‌.  അങ്ങനെ, അവർ സത്യദൈ​വ​ത്തി​ന്റെ പെട്ടകം കുന്നിൻപു​റ​ത്തുള്ള അബീനാ​ദാ​ബി​ന്റെ വീട്ടിൽനി​ന്ന്‌ കൊണ്ടുപോ​ന്നു. അഹ്യൊ, പെട്ടക​ത്തി​നു മുന്നി​ലാ​യി നടന്നു.  ദാവീദും ഇസ്രായേൽഗൃ​ഹം മുഴു​വ​നും, കിന്നര​ങ്ങ​ളും മറ്റു തന്ത്രിവാദ്യങ്ങളും+ തപ്പുകളും+ കിലു​ക്കു​വാ​ദ്യ​ങ്ങ​ളും ഇലത്താളങ്ങളും+ ജൂനി​പ്പർത്ത​ടികൊ​ണ്ടുള്ള എല്ലാ തരം വാദ്യോ​പ​ക​ര​ണ​ങ്ങ​ളും കൊണ്ട്‌ യഹോ​വ​യു​ടെ മുന്നിൽ ആഘോ​ഷിച്ച്‌ ഉല്ലസിച്ചു.  പക്ഷേ അവർ നാഖോ​ന്റെ മെതി​ക്ക​ള​ത്തിൽ എത്തിയ​പ്പോൾ, കന്നുകാ​ലി​കൾ വിരണ്ടി​ട്ട്‌ സത്യദൈ​വ​ത്തി​ന്റെ പെട്ടകം മറിയാൻതു​ട​ങ്ങുന്നെന്നു കണ്ട ഉസ്സ കൈ നീട്ടി അതിൽ കയറി​പ്പി​ടി​ച്ചു.+  അപ്പോൾ യഹോ​വ​യു​ടെ കോപം ഉസ്സയുടെ നേരെ ആളിക്കത്തി. ഉസ്സ ഇങ്ങനെ ചെയ്‌ത്‌ അനാദരവ്‌+ കാണി​ച്ച​തുകൊണ്ട്‌ സത്യ​ദൈവം അയാളെ പ്രഹരി​ച്ചു.+ അയാൾ സത്യദൈ​വ​ത്തി​ന്റെ പെട്ടക​ത്തിന്‌ അടുത്ത്‌ മരിച്ചു​വീ​ണു.  പക്ഷേ ഉസ്സയ്‌ക്കു നേരെ യഹോ​വ​യു​ടെ കോപം ആളിക്ക​ത്തി​യ​തുകൊണ്ട്‌ ദാവീ​ദി​നു ദേഷ്യം* വന്നു. ആ സ്ഥലം ഇന്നുവരെ​യും പേരെസ്‌-ഉസ്സ* എന്ന്‌ അറിയപ്പെ​ടു​ന്നു.  ദാവീദിന്‌ അന്ന്‌ യഹോ​വയോ​ടു ഭയം+ തോന്നി. “ഞാൻ എങ്ങനെ യഹോ​വ​യു​ടെ പെട്ടകം എന്റെ അടുത്ത്‌ കൊണ്ടു​വ​രും” എന്നു ദാവീദ്‌ പറഞ്ഞു.+ 10  യഹോവയുടെ പെട്ടകം ദാവീ​ദി​ന്റെ നഗരത്തിൽ+ താൻ താമസി​ച്ചി​രുന്ന സ്ഥലത്തേക്കു കൊണ്ടു​വ​രാൻ ദാവീദ്‌ ഒരുക്ക​മ​ല്ലാ​യി​രു​ന്നു. ദാവീദ്‌ അതു ഗിത്ത്യ​നായ ഓബേദ്‌-ഏദോമിന്റെ+ വീട്ടി​ലേക്കു കൊണ്ടുപോ​കാൻ ഏർപ്പാ​ടാ​ക്കി. 11  യഹോവയുടെ പെട്ടകം മൂന്നു മാസം ഗിത്ത്യ​നായ ഓബേദ്‌-ഏദോ​മി​ന്റെ വീട്ടിൽ ഇരുന്നു. യഹോവ ഓബേദ്‌-ഏദോ​മിനെ​യും അയാളു​ടെ വീട്ടി​ലുള്ള എല്ലാവരെ​യും അനു​ഗ്ര​ഹി​ച്ചു.+ 12  “സത്യദൈ​വ​ത്തി​ന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്‌-ഏദോ​മി​ന്റെ ഭവന​ത്തെ​യും അയാൾക്കുള്ള സകല​ത്തെ​യും അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു” എന്നു ദാവീദ്‌ രാജാ​വി​നു വിവരം കിട്ടി. അതു​കൊണ്ട്‌ പെട്ടകം ഓബേദ്‌-ഏദോ​മി​ന്റെ വീട്ടിൽനി​ന്ന്‌ ആഘോ​ഷ​പൂർവം ദാവീ​ദി​ന്റെ നഗരത്തി​ലേക്കു കൊണ്ടു​വ​രാൻ ദാവീദ്‌ അങ്ങോട്ടു ചെന്നു.+ 13  യഹോവയുടെ പെട്ടകം ചുമന്നിരുന്നവർ+ ആറു ചുവടു വെച്ച​പ്പോൾ ദാവീദ്‌ ഒരു കാള​യെ​യും കൊഴു​പ്പിച്ച ഒരു മൃഗ​ത്തെ​യും ബലി അർപ്പിച്ചു. 14  ദാവീദ്‌ ഒരു ലിനൻ ഏഫോദ്‌ ധരിച്ച്‌ യഹോ​വ​യു​ടെ മുന്നിൽ സർവശ​ക്തിയോ​ടെ ചുറ്റി നൃത്തം ചെയ്‌തുകൊ​ണ്ടി​രു​ന്നു.+ 15  അങ്ങനെ, ദാവീ​ദും ഇസ്രായേൽഗൃ​ഹം മുഴു​വ​നും ആർപ്പുവിളിച്ചും+ കൊമ്പു+ മുഴക്കി​യും യഹോ​വ​യു​ടെ പെട്ടകം+ കൊണ്ടു​വന്നു. 16  യഹോവയുടെ പെട്ടകം ദാവീ​ദി​ന്റെ നഗരത്തിൽ പ്രവേ​ശി​ച്ചപ്പോൾ ശൗലിന്റെ മകളായ മീഖൾ+ ജനലി​ലൂ​ടെ താഴേക്കു നോക്കി. ദാവീദ്‌ രാജാവ്‌ യഹോ​വ​യു​ടെ മുന്നിൽ തുള്ളി​ച്ചാ​ടി നൃത്തം ചെയ്യു​ന്നതു കണ്ടപ്പോൾ മീഖളി​നു ഹൃദയ​ത്തിൽ ദാവീ​ദിനോ​ടു പുച്ഛം തോന്നി.+ 17  അവർ യഹോ​വ​യു​ടെ പെട്ടകം കൊണ്ടു​വന്ന്‌, ദാവീദ്‌ അതിനു​വേണ്ടി നിർമിച്ച+ കൂടാ​ര​ത്തി​നു​ള്ളിൽ അതിന്റെ സ്ഥാനത്ത്‌ വെച്ചു. തുടർന്ന്‌, ദാവീദ്‌ യഹോ​വ​യു​ടെ സന്നിധി​യിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+ 18  ദഹനയാഗങ്ങളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പി​ച്ചശേഷം ദാവീദ്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ നാമത്തിൽ ജനത്തെ അനു​ഗ്ര​ഹി​ച്ചു. 19  കൂടാതെ ദാവീദ്‌ ജനത്തിനു മുഴുവൻ, അതായത്‌ ഇസ്രായേൽപു​രു​ഷാ​ര​ത്തി​ലെ എല്ലാ പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും, ഈന്തപ്പ​ഴംകൊ​ണ്ടുള്ള ഒരു അടയും ഒരു ഉണക്കമു​ന്തി​രി​യ​ട​യും വളയാ​കൃ​തി​യി​ലുള്ള ഒരു അപ്പവും വിതരണം ചെയ്‌തു. അതിനു ശേഷം ജനമെ​ല്ലാം അവരവ​രു​ടെ വീടു​ക​ളിലേക്കു പോയി. 20  ദാവീദ്‌ വീട്ടി​ലു​ള്ള​വരെ അനു​ഗ്ര​ഹി​ക്കു​ന്ന​തി​നു വീട്ടി​ലേക്കു വന്നപ്പോൾ ശൗലിന്റെ മകൾ മീഖൾ+ ദാവീ​ദി​നെ കാണാൻ പുറത്ത്‌ വന്നു. മീഖൾ പറഞ്ഞു: “ഇസ്രായേൽരാ​ജാവ്‌ ഇന്ന്‌ എത്ര വലിയ മഹത്ത്വ​മാ​ണു നേടി​യി​രി​ക്കു​ന്നത്‌! പൊതു​ജ​ന​മ​ധ്യേ സ്വന്തം നഗ്നത പ്രദർശി​പ്പി​ക്കുന്ന വെളി​വു​കെട്ട ഒരാ​ളെപ്പോ​ലെ, തന്റെ ദാസന്മാ​രു​ടെ അടിമപ്പെൺകു​ട്ടി​ക​ളു​ടെ മുന്നിൽ രാജാവ്‌ ഇന്നു തന്നെത്തന്നെ അനാവൃ​ത​നാ​ക്കി​യി​ല്ലേ!”+ 21  അപ്പോൾ ദാവീദ്‌ മീഖളിനോ​ടു പറഞ്ഞു: “ഞാൻ ആഘോ​ഷിച്ച്‌ ഉല്ലസി​ച്ചത്‌ യഹോ​വ​യു​ടെ മുന്നി​ലാണ്‌. നിന്റെ അപ്പനും അപ്പന്റെ വീട്ടി​ലു​ള്ള​വർക്കും പകരം എന്നെ തിര​ഞ്ഞെ​ടു​ക്കു​ക​യും സ്വന്തം ജനമായ ഇസ്രായേ​ലി​നു മേൽ എന്നെ നേതാ​വാ​യി നിയമി​ക്കു​ക​യും ചെയ്‌തത്‌ യഹോ​വ​യാണ്‌.+ അതു​കൊണ്ട്‌, ഞാൻ യഹോ​വ​യു​ടെ മുമ്പാകെ ആഘോ​ഷിച്ച്‌ ഉല്ലസി​ക്കും. 22  ഞാൻ ഇതില​പ്പു​റ​വും എന്നെത്തന്നെ താഴ്‌ത്തും. തീരെ താണു​പോ​യെന്നു സ്വയം തോന്നുന്ന അളവു​വരെപ്പോ​ലും ഞാൻ എന്നെ താഴ്‌ത്തും. പക്ഷേ, നീ പറഞ്ഞ അടിമപ്പെൺകു​ട്ടി​ക​ളു​ണ്ട​ല്ലോ, അവരി​ലൂ​ടെ എനിക്കു മഹത്ത്വ​മു​ണ്ടാ​കും.” 23  ശൗലിന്റെ മകളായ മീഖളിനു+ ജീവപ​ര്യ​ന്തം കുട്ടികൾ ഉണ്ടായില്ല.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കെരൂ​ബു​ക​ളു​ടെ മധ്യേ.”
അഥവാ “വിഷമം.”
അർഥം: “ഉസ്സയ്‌ക്കു നേരെ​യുള്ള പൊട്ടി​ത്തെറി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം