2 ശമുവേൽ 5:1-25

5  പിന്നീട്‌ ഇസ്രായേൽഗോത്ര​ങ്ങളെ​ല്ലാം ഹെബ്രോനിൽ+ ദാവീ​ദി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+  മുമ്പ്‌ ശൗൽ ഞങ്ങളുടെ രാജാ​വാ​യി​രു​ന്നപ്പോ​ഴും അങ്ങായി​രു​ന്ന​ല്ലോ ഇസ്രായേ​ലി​ന്റെ സൈന്യ​ത്തെ നയിച്ചി​രു​ന്നത്‌.*+ മാത്രമല്ല യഹോവ അങ്ങയോ​ട്‌, ‘എന്റെ ജനമായ ഇസ്രായേ​ലി​നെ നീ മേയ്‌ക്കും. നീ ഇസ്രായേ​ലി​ന്റെ നേതാ​വാ​കും’+ എന്നു പറയു​ക​യും ചെയ്‌തി​ട്ടുണ്ട്‌.”  അങ്ങനെ ഇസ്രായേ​ലി​ലെ മൂപ്പന്മാരെ​ല്ലാം ഹെ​ബ്രോ​നിൽ രാജാ​വി​ന്റെ അടുത്ത്‌ വന്നു. ദാവീദ്‌ രാജാവ്‌ ഹെ​ബ്രോ​നിൽവെച്ച്‌ യഹോ​വയെ സാക്ഷി​യാ​ക്കി അവരു​മാ​യി ഒരു ഉടമ്പടി ചെയ്‌തു.+ തുടർന്ന്‌ അവർ ദാവീ​ദി​നെ ഇസ്രായേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു.+  രാജാവായപ്പോൾ ദാവീ​ദിന്‌ 30 വയസ്സാ​യി​രു​ന്നു. ദാവീദ്‌ 40 വർഷം ഭരിച്ചു.+  ദാവീദ്‌ ഹെ​ബ്രോ​നി​ലി​രുന്ന്‌ യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്‌+ 33 വർഷം ഇസ്രാ​യേൽ മുഴു​വനെ​യും യഹൂദയെ​യും ഭരിച്ചു.  ദാവീദ്‌ രാജാ​വും ആളുക​ളും യരുശലേ​മിൽ താമസി​ച്ചി​രുന്ന യബൂസ്യരുടെ+ നേരെ ചെന്നു. അവർ ഇങ്ങനെ പറഞ്ഞ്‌ ദാവീ​ദി​നെ കളിയാ​ക്കി: “നിനക്ക്‌ ഒരു കാലത്തും ഇവിടെ കാലു കുത്താ​നാ​കില്ല! വെറും അന്ധരും മുടന്ത​രും മതി നിന്നെ ഓടി​ച്ചു​ക​ള​യാൻ.” ‘ദാവീദ്‌ ഒരിക്ക​ലും അവിടെ കടക്കില്ല’+ എന്നായി​രു​ന്നു അവരുടെ വിചാരം.  പക്ഷേ ദാവീദ്‌ സീയോൻകോട്ട പിടി​ച്ച​ടക്കി. അതു ദാവീ​ദി​ന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെ​ടു​ന്നു.  അന്നു ദാവീദ്‌ പറഞ്ഞു: “യബൂസ്യ​രെ ആക്രമി​ക്കു​ന്നവർ ജലതു​ര​ങ്ക​ത്തി​ലൂ​ടെ ചെന്ന്‌ ദാവീദ്‌ വെറു​ക്കുന്ന ‘മുടന്തരെ​യും അന്ധരെ​യും’ കൊന്നു​ക​ള​യണം.” അതു​കൊ​ണ്ടാണ്‌, “അന്ധരും മുടന്ത​രും ഒരിക്ക​ലും ഭവനത്തിൽ കടക്കില്ല” എന്നൊരു ചൊല്ലു​ണ്ടാ​യത്‌.  തുടർന്ന്‌, ദാവീദ്‌ ആ കോട്ട​യിൽ താമസം​തു​ടങ്ങി. അതു ദാവീ​ദി​ന്റെ നഗരം എന്ന്‌ അറിയ​പ്പെട്ടു.* ദാവീദ്‌ നഗരത്തെ മില്ലോ*+ മുതൽ ഉള്ളി​ലേ​ക്കും ചുറ്റോ​ടു​ചു​റ്റും പണിതു.+ 10  അങ്ങനെ ദാവീദ്‌ കൂടു​തൽക്കൂ​ടു​തൽ ശക്തനായി.+ സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ ദാവീ​ദിന്റെ​കൂടെ​യു​ണ്ടാ​യി​രു​ന്നു.+ 11  സോർരാജാവായ ഹീരാം+ ദാവീ​ദി​ന്റെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ചു. ഹീരാം അങ്ങോട്ടു ദേവദാരുത്തടികൾ+ കൊടു​ത്തു​വി​ട്ടു. കൂടാതെ മരപ്പണി​ക്കാരെ​യും ചുവർനിർമാ​ണ​ത്തി​നാ​യി കൽപ്പണി​ക്കാരെ​യും അയച്ചു. അവർ ദാവീ​ദിന്‌ ഒരു ഭവനം* പണിയാൻതു​ടങ്ങി.+ 12  യഹോവ ഇസ്രായേ​ലി​ന്റെ രാജാ​വാ​യി തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നെന്നും+ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി+ തന്റെ രാജ്യാ​ധി​കാ​രം ഉന്നതമാക്കിയിരിക്കുന്നെന്നും+ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. 13  ഹെബ്രോനിൽനിന്ന്‌ യരുശലേ​മിൽ വന്നശേഷം ദാവീദ്‌ കൂടുതൽ പേരെ ഭാര്യ​മാ​രാ​യും ഉപപത്‌നിമാരായും+ സ്വീക​രി​ച്ചു. ദാവീ​ദി​നു ധാരാളം മക്കൾ ജനിച്ചു.+ 14  യരുശലേമിൽവെച്ച്‌ ദാവീ​ദി​നു ജനിച്ചവർ ഇവരാണ്‌: ശമ്മൂവ, ശോബാ​ബ്‌, നാഥാൻ,+ ശലോ​മോൻ,+ 15  യിബ്‌ഹാർ, എലീശൂവ, നേഫെഗ്‌, യാഫീയ, 16  എലീശാമ, എല്യാദ, എലീ​ഫേലെത്ത്‌. 17  ദാവീദിനെ ഇസ്രായേ​ലി​ന്റെ രാജാ​വാ​യി അഭി​ഷേകം ചെയ്‌തു+ എന്നു കേട്ട​പ്പോൾ ഫെലി​സ്‌ത്യർ ഒന്നടങ്കം ദാവീ​ദി​നെ പിടി​ക്കാൻ വന്നു.+ അത്‌ അറിഞ്ഞ ദാവീദ്‌ ഒളിസങ്കേ​ത​ത്തിലേക്കു പോയി.+ 18  ഫെലിസ്‌ത്യർ വന്ന്‌ രഫായീം താഴ്‌വരയിൽ+ നിരന്നു. 19  അപ്പോൾ ദാവീദ്‌ യഹോ​വയോ​ടു ചോദി​ച്ചു:+ “ഞാൻ ഫെലി​സ്‌ത്യർക്കു നേരെ ചെല്ലണോ? അങ്ങ്‌ അവരെ എന്റെ കൈയിൽ ഏൽപ്പി​ക്കു​മോ?” യഹോവ ദാവീ​ദിനോട്‌, “പോകൂ, ഫെലി​സ്‌ത്യ​രെ ഞാൻ ഉറപ്പാ​യും നിന്റെ കൈയിൽ ഏൽപ്പി​ക്കും”+ എന്നു പറഞ്ഞു. 20  അങ്ങനെ ദാവീദ്‌ ബാൽ-പെരാ​സീ​മിൽ ചെന്ന്‌ അവരെ തോൽപ്പി​ച്ചു. ദാവീദ്‌ പറഞ്ഞു: “ഇരച്ചെ​ത്തുന്ന വെള്ളം പ്രതി​ബ​ന്ധങ്ങൾ തകർക്കു​ന്ന​തുപോ​ലെ യഹോവ എന്റെ മുന്നിൽ ശത്രു​ക്കളെ തകർത്തി​രി​ക്കു​ന്നു.”+ അതു​കൊണ്ട്‌ ദാവീദ്‌ ആ സ്ഥലത്തിനു ബാൽ-പെരാസീം*+ എന്നു പേരിട്ടു. 21  ഫെലിസ്‌ത്യർ അവരുടെ വിഗ്ര​ഹങ്ങൾ അവിടെ ഉപേക്ഷി​ച്ചി​ട്ടാ​ണു പോയത്‌. ദാവീ​ദും കൂട്ടരും അവ എടുത്തുകൊ​ണ്ടുപോ​യി. 22  ഫെലിസ്‌ത്യർ വീണ്ടും വന്ന്‌ രഫായീം താഴ്‌വരയിൽ+ നിരന്നു. 23  ദാവീദ്‌ യഹോ​വ​യു​ടെ ഉപദേശം ചോദി​ച്ചു. പക്ഷേ ദൈവം പറഞ്ഞു: “നേരെ അവരുടെ മുന്നി​ലേക്കു ചെല്ലരു​ത്‌. വളഞ്ഞു​ചു​റ്റി അവരുടെ പിന്നി​ലേക്കു ചെല്ലുക. ബാഖ ചെടി​ക​ളു​ടെ മുന്നിൽവെച്ച്‌ വേണം അവരെ നേരി​ടാൻ. 24  ബാഖ ചെടി​ക​ളു​ടെ മുകളിൽനി​ന്ന്‌, ഒരു സൈന്യം നടന്നു​നീ​ങ്ങുന്ന ശബ്ദം കേൾക്കു​മ്പോൾ സത്വരം പ്രവർത്തി​ക്കണം. കാരണം ഫെലി​സ്‌ത്യ​സൈ​ന്യ​ത്തെ സംഹരി​ക്കാൻ യഹോവ നിങ്ങൾക്കു മുമ്പേ പോയി​ട്ടു​ണ്ടാ​കും.” 25  യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ ദാവീദ്‌ ചെയ്‌തു. അദ്ദേഹം ഗേബ+ മുതൽ ഗേസെർ+ വരെ ഫെലി​സ്‌ത്യ​രെ കൊന്നു​വീ​ഴ്‌ത്തി.+

അടിക്കുറിപ്പുകള്‍

അഥവാ “അങ്ങയുടെ രക്തബന്ധ​ത്തി​ലു​ള്ളവർ.”
അക്ഷ. “ഇസ്രാ​യേ​ലി​നെ പുറ​ത്തേക്കു കൊണ്ടു​പോ​കു​ക​യും അകത്തേക്കു കൊണ്ടു​വ​രു​ക​യും ചെയ്‌തി​രു​ന്നത്‌.”
മറ്റൊരു സാധ്യത “ദാവീദ്‌ അതിനെ ദാവീ​ദി​ന്റെ നഗരം എന്നു വിളിച്ചു.”
അർഥം: “(മണ്ണിട്ട്‌) നിറച്ചത്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, കോട്ട​പോ​ലെ​യുള്ള ഒരു നിർമി​തി.
അഥവാ “കൊട്ടാ​രം.”
അർഥം: “തകർത്ത്‌ മുന്നേ​റു​ന്ന​തിൽ സമർഥൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം