ശമുവേൽ രണ്ടാം ഭാഗം 3:1-39

3  ശൗലിന്റെ കുടും​ബ​വും ദാവീ​ദി​ന്റെ കുടും​ബ​വും തമ്മിലുള്ള യുദ്ധം ഏറെക്കാ​ലം നീണ്ടു. ദാവീദ്‌ ശക്തിയാർജി​ച്ചുകൊ​ണ്ടി​രു​ന്നു.+ ശൗലിന്റെ ഗൃഹമാ​കട്ടെ, അടിക്കടി ക്ഷയിച്ചുകൊ​ണ്ടി​രു​ന്നു.+  അതിനിടെ ഹെബ്രോനിൽവെച്ച്‌+ ദാവീ​ദി​നു പുത്ര​ന്മാർ ഉണ്ടായി. ജസ്രീൽക്കാ​രി​യായ അഹീനോവമിൽ+ ജനിച്ച അമ്‌നോനായിരുന്നു+ മൂത്ത മകൻ.  കർമേൽക്കാരനായ നാബാ​ലി​ന്റെ വിധവ അബീഗയിലിൽ+ ജനിച്ച കിലെ​യാ​ബാ​യി​രു​ന്നു രണ്ടാമൻ. ഗശൂർരാ​ജാ​വായ തൽമായിയുടെ+ മകൾ മാഖയിൽ ജനിച്ച അബ്‌ശാലോമായിരുന്നു+ മൂന്നാമൻ.  ഹഗ്ഗീത്തിൽ ജനിച്ച അദോനിയയായിരുന്നു+ നാലാമൻ. അഞ്ചാമൻ അബീതാ​ലിൽ ജനിച്ച ശെഫത്യ.  ദാവീദിന്‌ എഗ്ല എന്ന ഭാര്യ​യിൽ ജനിച്ച യി​ത്രെ​യാ​മാ​യി​രു​ന്നു ആറാമൻ. ഇവരാണു ഹെ​ബ്രോ​നിൽവെച്ച്‌ ദാവീ​ദി​നു ജനിച്ച ആൺമക്കൾ.  ശൗലിന്റെ കുടും​ബ​വും ദാവീ​ദി​ന്റെ കുടും​ബ​വും തമ്മിലുള്ള യുദ്ധം തുടർന്നു. ഇതിനി​ടെ അബ്‌നേർ+ ശൗൽഗൃ​ഹ​ത്തിൽ കൂടു​തൽക്കൂ​ടു​തൽ സ്വാധീ​നം നേടിക്കൊ​ണ്ടി​രു​ന്നു.  ശൗലിന്‌ രിസ്‌പ+ എന്നു പേരുള്ള ഒരു ഉപപത്‌നി​യു​ണ്ടാ​യി​രു​ന്നു.* അയ്യയുടെ മകളാ​യി​രു​ന്നു രിസ്‌പ. ഈശ്‌-ബോശെത്ത്‌+ അബ്‌നേ​രിനോട്‌, “എന്റെ അപ്പന്റെ ഉപപത്‌നി​യുടെ​കൂ​ടെ നീ കിടന്നത്‌ എന്തിന്‌”+ എന്നു ചോദി​ച്ചു.  അതു കേട്ട​പ്പോൾ അബ്‌നേ​രി​നു കടുത്ത ദേഷ്യം വന്നു. അയാൾ പറഞ്ഞു: “ഞാൻ എന്താ യഹൂദ​യി​ലെ ഒരു പട്ടിയോ?* ഇന്ന്‌ ഈ നിമി​ഷം​വരെ ഞാൻ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹ​ത്തോ​ടും ശൗലിന്റെ സഹോ​ദ​ര​ന്മാരോ​ടും സുഹൃ​ത്തു​ക്കളോ​ടും അചഞ്ചല​മായ സ്‌നേഹം കാണിച്ചു. ഇതുവരെ ഞാൻ നിന്നെ ദാവീ​ദിന്‌ ഒറ്റി​ക്കൊ​ടു​ത്തി​ട്ടു​മില്ല. എന്നിട്ടും ഒരു സ്‌ത്രീ​യു​ടെ കാര്യം പറഞ്ഞ്‌ നീ എന്നെ കുറ്റ​പ്പെ​ടു​ത്തു​ന്നോ?  യഹോവ ദാവീ​ദിനോ​ടു സത്യം ചെയ്‌ത​തുപോലെ​തന്നെ ഞാൻ ദാവീ​ദി​നു ചെയ്‌തുകൊ​ടു​ക്കു​ന്നില്ലെ​ങ്കിൽ ദൈവം ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ.+ 10  രാജ്യാധികാരം ശൗൽഗൃ​ഹ​ത്തിൽനിന്ന്‌ എടുത്തു​മാ​റ്റുമെ​ന്നും ദാവീ​ദി​ന്റെ സിംഹാ​സനം ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേ​ലി​ലും യഹൂദ​യി​ലും സ്ഥാപി​ക്കുമെ​ന്നും ദൈവം സത്യം ചെയ്‌തി​ട്ടു​ണ്ട​ല്ലോ.” 11  പക്ഷേ, അബ്‌നേ​രി​നെ പേടിയായിരുന്നതുകൊണ്ട്‌+ ഈശ്‌-ബോ​ശെത്ത്‌ ഒരു വാക്കുപോ​ലും എതിർത്തു​പ​റ​ഞ്ഞില്ല. 12  അബ്‌നേർ ഉടനെ ദാവീ​ദി​ന്റെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ച്‌, “ദേശം ആരു​ടേ​താണ്‌” എന്നു ചോദി​ച്ചു. അബ്‌നേർ ഇങ്ങനെ​യും പറഞ്ഞു: “എന്നോട്‌ ഒരു ഉടമ്പടി ചെയ്യുക. ഇസ്രായേ​ലി​നെ മുഴുവൻ അങ്ങയുടെ പക്ഷത്തേക്കു തിരി​ക്കാൻ എന്നെ​ക്കൊ​ണ്ടാ​കു​ന്നതെ​ല്ലാം ഞാൻ ചെയ്യാം.”+ 13  അപ്പോൾ ദാവീദ്‌ പറഞ്ഞു: “വളരെ നല്ലത്‌! ഞാൻ താങ്ക​ളോട്‌ ഉടമ്പടി ചെയ്യാം. പക്ഷേ ഒരു വ്യവസ്ഥ മാത്രം: എന്നെ കാണാൻ വരു​മ്പോൾ ശൗലിന്റെ മകൾ മീഖളിനെ+ എന്റെ അടുത്ത്‌ കൊണ്ടു​വ​രണം. മീഖളി​ല്ലാ​തെ താങ്കൾ എന്നെ മുഖം കാണി​ക്ക​രുത്‌.” 14  പിന്നെ, ദാവീദ്‌ ശൗലിന്റെ മകനായ ഈശ്‌-ബോശെത്തിന്റെ+ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ 100 ഫെലി​സ്‌ത്യ​രു​ടെ അഗ്രചർമം നൽകി വിവാഹം ഉറപ്പിച്ച എന്റെ ഭാര്യ മീഖളി​നെ എനിക്കു തരുക.”+ 15  അങ്ങനെ ഈശ്‌-ബോ​ശെത്ത്‌, മീഖളി​ന്റെ ഭർത്താ​വും ലയീശി​ന്റെ മകനും ആയ പൽത്തിയേലിന്റെ+ അടുത്തു​നിന്ന്‌ മീഖളി​നെ പിടി​ച്ചുകൊ​ണ്ടു​വ​രാൻ ആളയച്ചു. 16  പക്ഷേ, മീഖളി​ന്റെ ഭർത്താവ്‌ കരഞ്ഞു​കൊ​ണ്ട്‌ ബഹൂരീം+ വരെ ഭാര്യ​യു​ടെ പിന്നാലെ വന്നു. അപ്പോൾ, അബ്‌നേർ അയാ​ളോട്‌, “പോകൂ! തിരിച്ച്‌ പോകൂ!” എന്നു പറഞ്ഞു; അയാൾ മടങ്ങിപ്പോ​യി. 17  അതിനിടെ, അബ്‌നേർ ഇസ്രായേൽമൂപ്പന്മാർക്ക്‌* ഈ സന്ദേശം അയച്ചു: “ദാവീ​ദി​നെ രാജാ​വാ​യി കിട്ടാൻ കുറച്ച്‌ കാലമാ​യി നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തല്ലേ? 18  ഇപ്പോൾ, വേണ്ടതു ചെയ്യുക. കാരണം, യഹോവ ദാവീ​ദിനോട്‌, ‘എന്റെ ദാസനായ ദാവീദിന്റെ+ കൈ​കൊണ്ട്‌ ഞാൻ എന്റെ ജനമായ ഇസ്രായേ​ലി​നെ ഫെലി​സ്‌ത്യ​രുടെ​യും മറ്റെല്ലാ ശത്രു​ക്ക​ളുടെ​യും കൈയിൽനി​ന്ന്‌ രക്ഷിക്കും’ എന്നു പറഞ്ഞി​ട്ടുണ്ട്‌.” 19  പിന്നെ, അബ്‌നേർ ബന്യാമീന്യരോടു+ സംസാ​രി​ച്ചു. ഇസ്രായേ​ലി​നും മുഴുവൻ ബന്യാ​മീൻഗൃ​ഹ​ത്തി​നും സമ്മതമായ കാര്യം ഹെ​ബ്രോ​നി​ലുള്ള ദാവീ​ദി​നെ സ്വകാ​ര്യ​മാ​യി അറിയി​ക്കാൻ അബ്‌നേർ അങ്ങോട്ടു പോകു​ക​യും ചെയ്‌തു. 20  അബ്‌നേർ 20 പുരു​ഷ​ന്മാരെ​യും കൂട്ടി ഹെ​ബ്രോ​നിൽ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു. അപ്പോൾ, ദാവീദ്‌ അബ്‌നേ​രി​നും കൂടെ​യു​ണ്ടാ​യി​രു​ന്ന​വർക്കും ഒരു വിരുന്ന്‌ ഒരുക്കി. 21  തുടർന്ന്‌, അബ്‌നേർ ദാവീ​ദിനോ​ടു പറഞ്ഞു: “ഞാൻ ചെന്ന്‌ ഇസ്രായേ​ലി​നെ മുഴുവൻ എന്റെ യജമാ​ന​നായ രാജാ​വി​ന്റെ അടുത്ത്‌ കൂട്ടി​വ​രു​ത്താം. അവർ അങ്ങയോ​ട്‌ ഒരു ഉടമ്പടി ചെയ്യട്ടെ. അങ്ങനെ, അങ്ങ്‌ ആഗ്രഹി​ക്കു​ന്നതെ​ല്ലാം അങ്ങയുടെ ഭരണത്തിൻകീ​ഴി​ലാ​കും.” തുടർന്ന്‌, ദാവീദ്‌ അബ്‌നേ​രി​നെ പറഞ്ഞയച്ചു. അയാൾ സമാധാ​നത്തോ​ടെ തന്റെ വഴിക്കു പോയി. 22  ആ സമയം, ദാവീ​ദി​ന്റെ ദാസന്മാ​രും യോവാ​ബും ഒരു കവർച്ച കഴിഞ്ഞ്‌ ധാരാളം കൊള്ള​മു​ത​ലു​മാ​യി മടങ്ങി​യെത്തി. ദാവീദ്‌ അതി​നോ​ടകം അബ്‌നേ​രി​നെ സമാധാ​നത്തോ​ടെ പറഞ്ഞയ​ച്ചി​രു​ന്ന​തുകൊണ്ട്‌ അബ്‌നേർ അപ്പോൾ ഹെ​ബ്രോ​നിൽ ദാവീ​ദി​ന്റെ അടുത്തു​ണ്ടാ​യി​രു​ന്നില്ല. 23  യോവാബും+ കൂടെ​യു​ണ്ടാ​യി​രുന്ന മുഴുവൻ സൈന്യ​വും മടങ്ങിയെ​ത്തി​യപ്പോൾ യോവാ​ബ്‌ ഈ വാർത്ത അറിഞ്ഞു: “നേരിന്റെ+ മകനായ അബ്‌നേർ+ രാജാ​വി​ന്റെ അടുത്ത്‌ വന്നിരു​ന്നു. രാജാ​വോ അയാളെ പറഞ്ഞയച്ചു. അയാൾ സമാധാ​നത്തോ​ടെ തന്റെ വഴിക്കു പോയി.” 24  അപ്പോൾ, യോവാ​ബ്‌ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “അങ്ങ്‌ എന്താണ്‌ ഈ ചെയ്‌തത്‌? അബ്‌നേർ ഇവിടെ അങ്ങയുടെ അടുത്ത്‌ വന്നിട്ടും അങ്ങ്‌ എന്തിന്‌ അയാളെ പറഞ്ഞയച്ചു? അയാൾ രക്ഷപ്പെ​ട്ടു​ക​ള​ഞ്ഞി​ല്ലേ? 25  നേരിന്റെ മകനായ അബ്‌നേ​രി​നെ അങ്ങയ്‌ക്ക്‌ അറിയി​ല്ലേ? അങ്ങയെ കബളി​പ്പിച്ച്‌ അങ്ങയുടെ ഓരോ നീക്കവും മനസ്സി​ലാ​ക്കാ​നും അങ്ങ്‌ ചെയ്യു​ന്നതെ​ല്ലാം കണ്ടുപി​ടി​ക്കാ​നും ആണ്‌ അബ്‌നേർ ഇവിടെ വന്നത്‌.” 26  ദാവീദിന്റെ അടുത്തു​നിന്ന്‌ പോയ യോവാ​ബ്‌ അബ്‌നേ​രി​ന്റെ പിന്നാലെ ദൂതന്മാ​രെ അയച്ചു. അവർ അയാളെ സീരാജലസംഭരണിക്കരികിൽനിന്ന്‌* തിരികെ കൊണ്ടു​വന്നു. പക്ഷേ, ഇതൊ​ന്നും ദാവീദ്‌ അറിഞ്ഞില്ല. 27  അബ്‌നേർ ഹെബ്രോനിൽ+ മടങ്ങിയെ​ത്തി​യപ്പോൾ അയാ​ളോ​ടു സ്വകാ​ര്യ​മാ​യി സംസാ​രി​ക്കാൻ യോവാ​ബ്‌ അയാളെ തനിച്ച്‌ കവാട​ത്തി​നു​ള്ളിലേക്കു കൂട്ടിക്കൊ​ണ്ടുപോ​യി. പക്ഷേ, അവി​ടെവെച്ച്‌ യോവാ​ബ്‌ അയാളു​ടെ വയറ്റത്ത്‌ കുത്തി. അബ്‌നേർ മരിച്ചു.+ അങ്ങനെ, സഹോ​ദ​ര​നായ അസാ​ഹേ​ലി​നെ കൊന്നതിനു* യോവാ​ബ്‌ പകരം​വീ​ട്ടി.+ 28  പിന്നീട്‌, ഇക്കാര്യം അറിഞ്ഞ​പ്പോൾ ദാവീദ്‌ പറഞ്ഞു: “നേരിന്റെ മകനായ അബ്‌നേ​രി​ന്റെ രക്തം സംബന്ധിച്ച്‌+ ഞാനും എന്റെ രാജ്യ​വും എന്നും യഹോ​വ​യു​ടെ മുമ്പാകെ നിരപ​രാ​ധി​ക​ളാ​യി​രി​ക്കും. 29  ആ കുറ്റം യോവാബിന്റെ+ തലമേ​ലും അവന്റെ പിതൃഭവനത്തിന്മേലും* ഇരിക്കട്ടെ. സ്രവരോഗിയോ+ കുഷ്‌ഠരോഗിയോ+ തക്ലി​കൊണ്ട്‌ നൂൽ നൂൽക്കുന്ന പുരുഷനോ* വാളാൽ വീഴു​ന്ന​വ​നോ ആഹാര​ത്തി​നാ​യി കേഴുന്നവനോ+ യോവാ​ബി​ന്റെ ഭവനത്തെ ഒരിക്ക​ലും വിട്ടൊ​ഴി​യാ​തി​രി​ക്കട്ടെ!” 30  അങ്ങനെ, ഗിബെയോ​നിൽവെച്ച്‌ നടന്ന യുദ്ധത്തിൽ തങ്ങളുടെ സഹോ​ദ​ര​നായ അസാ​ഹേ​ലി​നെ അബ്‌നേർ+ കൊന്ന​തുകൊണ്ട്‌ യോവാ​ബും സഹോ​ദ​ര​നായ അബീശായിയും+ അബ്‌നേ​രി​നെ കൊലപ്പെ​ടു​ത്തി.+ 31  പിന്നെ, ദാവീദ്‌ യോവാ​ബിനോ​ടും കൂടെ​യു​ണ്ടാ​യി​രുന്ന എല്ലാ ജനത്തോ​ടും പറഞ്ഞു: “നിങ്ങൾ വസ്‌ത്രം കീറി വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ അബ്‌നേ​രി​നെ ഓർത്ത്‌ വിലപി​ക്കുക.” ശവമഞ്ച​ത്തി​നു പിന്നി​ലാ​യി രാജാ​വായ ദാവീ​ദും നടന്നു. 32  അവർ അബ്‌നേ​രി​നെ ഹെ​ബ്രോ​നിൽ അടക്കം ചെയ്‌തു. അബ്‌നേ​രി​ന്റെ ശവകു​ടീ​ര​ത്തിൽവെച്ച്‌ രാജാവ്‌ പൊട്ടി​ക്ക​രഞ്ഞു. ജനമെ​ല്ലാം കണ്ണീ​രൊ​ഴു​ക്കി. 33  രാജാവ്‌ അബ്‌നേ​രിനെ​ക്കു​റിച്ച്‌ ഒരു വിലാ​പ​കാ​വ്യം ചൊല്ലി: “അബ്‌നേർ ഒരു വിവരംകെ​ട്ട​വനെപ്പോ​ലെ മരി​ക്കേ​ണ്ട​വ​നോ? 34  നിന്റെ കൈകൾ ബന്ധിച്ചി​രു​ന്നില്ല.നിന്റെ കാലു​ക​ളിൽ വിലങ്ങ്‌* ഇട്ടിരു​ന്നു​മില്ല. ദുഷ്‌കർമികളുടെ* മുന്നിൽ വീഴു​ന്ന​വനെപ്പോ​ലെ നീ വീണുപോ​യ​ല്ലോ.”+ അപ്പോൾ, ജനമെ​ല്ലാം അബ്‌നേ​രി​നെ ഓർത്ത്‌ വീണ്ടും കരഞ്ഞു. 35  പിന്നീട്‌, ജനം മുഴുവൻ സൂര്യാ​സ്‌ത​മ​യ​ത്തി​നു മുമ്പു​തന്നെ ദാവീ​ദി​നു സാന്ത്വ​ന​ത്തി​ന്റെ അപ്പം* കൊടു​ക്കാൻ ചെന്നു. പക്ഷേ, ദാവീദ്‌ ഇങ്ങനെ സത്യം ചെയ്‌തു: “സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തി​നു മുമ്പ്‌ ഞാൻ അപ്പമോ മറ്റ്‌ എന്തെങ്കി​ലു​മോ രുചി​ച്ചുനോ​ക്കി​യാൽ ദൈവം ഞാൻ അർഹി​ക്കു​ന്ന​തും അതിൽ അധിക​വും എന്നോടു ചെയ്യട്ടെ!”+ 36  ജനമെല്ലാം അതു ശ്രദ്ധിച്ചു. അവർക്ക്‌ അതു ബോധി​ക്കു​ക​യും ചെയ്‌തു. രാജാവ്‌ ചെയ്യുന്ന മറ്റെല്ലാ കാര്യ​ങ്ങ​ളുംപോ​ലെ ഇതും അവർക്കെ​ല്ലാം ഇഷ്ടമായി. 37  അങ്ങനെ, നേരിന്റെ മകനായ അബ്‌നേ​രി​ന്റെ മരണത്തി​നു രാജാവ്‌ ഉത്തരവാദിയല്ലെന്ന്‌+ എല്ലാ ജനത്തി​നും ഇസ്രായേ​ലി​നു മുഴു​വ​നും അന്നു മനസ്സി​ലാ​യി. 38  തുടർന്ന്‌, രാജാവ്‌ ദാസന്മാരോ​ടു പറഞ്ഞു: “ഒരു പ്രഭു​വി​നെ, ഒരു മഹാനെ, ആണ്‌ ഇസ്രായേ​ലിന്‌ ഇന്നു നഷ്ടമായിരിക്കുന്നതെന്നു+ നിങ്ങൾക്ക്‌ അറിയി​ല്ലേ? 39  രാജാവായി അഭിഷേകം* ചെയ്യപ്പെട്ടെങ്കിലും+ ഇന്നു ഞാൻ ദുർബ​ല​നാണ്‌. സെരൂ​യ​യു​ടെ പുത്രന്മാരായ+ ഈ പുരു​ഷ​ന്മാർ എന്റെ വരുതി​യിൽ ഒതുങ്ങാ​ത്തത്ര നിഷ്‌ഠു​ര​ന്മാ​രാണ്‌.+ ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രന്‌ അയാളു​ടെ ദോഷത്തിന്‌+ അനുസൃ​ത​മാ​യി യഹോവ പകരം കൊടു​ക്കട്ടെ.”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “പട്ടിയു​ടെ തലയോ?”
പദാവലിയിൽ “മൂപ്പൻ” കാണുക.
പദാവലിയിൽ “ജലസം​ഭ​രണി” കാണുക.
അക്ഷ. “അസാ​ഹേ​ലി​ന്റെ രക്തത്തിന്‌.”
പദാവലി കാണുക.
ഒരുപക്ഷേ, സ്‌ത്രീ​കൾ ചെയ്യുന്ന ജോലി ചെയ്യേ​ണ്ടി​വ​രുന്ന അംഗ​വൈ​ക​ല്യ​മുള്ള ഒരു പുരു​ഷ​നാ​യി​രി​ക്കാം ഇത്‌.
അക്ഷ. “ചെമ്പ്‌.”
അക്ഷ. “അനീതി​യു​ടെ പുത്ര​ന്മാ​രു​ടെ.”
അഥവാ “ദുഃഖാ​ച​ര​ണ​ത്തി​ന്റെ അപ്പം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം