2 ശമുവേൽ 24:1-25

24  യഹോ​വ​യു​ടെ കോപം വീണ്ടും ഇസ്രായേ​ലിന്‌ എതിരെ ആളിക്കത്തി.+ “പോയി ഇസ്രായേ​ലിന്റെ​യും യഹൂദയുടെയും+ എണ്ണമെ​ടു​ക്കുക”+ എന്നു പറഞ്ഞ്‌ ഇസ്രായേ​ലിന്‌ എതിരെ പ്രവർത്തി​ക്കാൻ ഒരുവൻ ദാവീ​ദി​നെ പ്രേരി​പ്പി​ച്ച​താ​യി​രു​ന്നു കാരണം.*  അങ്ങനെ, രാജാവ്‌ തന്നോടൊ​പ്പ​മു​ണ്ടാ​യി​രുന്ന സൈന്യാ​ധി​പ​നായ യോവാബിനോടു+ പറഞ്ഞു: “ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേ​ലി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളി​ലൂടെ​യും പോയി ജനത്തിന്റെ പേര്‌ രേഖ​പ്പെ​ടു​ത്തുക. എനിക്കു ജനത്തിന്റെ എണ്ണം അറിയണം.”  എന്നാൽ യോവാ​ബ്‌ രാജാ​വിനോ​ടു പറഞ്ഞു: “അങ്ങയുടെ ദൈവ​മായ യഹോവ ജനത്തെ 100 മടങ്ങു വർധി​പ്പി​ക്കട്ടെ. എന്റെ യജമാ​ന​നായ രാജാ​വി​ന്റെ കണ്ണുകൾ അതു കാണു​ക​യും ചെയ്യട്ടെ. പക്ഷേ എന്തിനാ​ണ്‌ യജമാനൻ ഇങ്ങനെയൊ​രു കാര്യം ചെയ്യു​ന്നത്‌?”  പക്ഷേ യോവാ​ബി​നും സൈന്യ​ത്ത​ല​വ​ന്മാർക്കും രാജാവ്‌ പറഞ്ഞത്‌ അനുസ​രിക്കേ​ണ്ടി​വന്നു. അങ്ങനെ അവർ ഇസ്രാ​യേൽ ജനത്തിന്റെ പേര്‌ രേഖപ്പെടുത്താൻ+ രാജസ​ന്നി​ധി​യിൽനിന്ന്‌ പോയി.  അവർ യോർദാൻ കടന്ന്‌ അരോവേ​രിൽ,+ താഴ്‌വരയുടെ* മധ്യത്തി​ലുള്ള നഗരത്തി​ന്റെ വലതു​വ​ശത്ത്‌,* താവള​മ​ടി​ച്ചു. തുടർന്ന്‌, ഗാദ്യ​രു​ടെ അടു​ത്തേ​ക്കും യസേരിലേക്കും+ പോയി.  അതിനു ശേഷം, ഗിലെയാദിലേക്കും+ തഹ്‌തീം-ഹൊദ്‌ശി ദേശ​ത്തേ​ക്കും ചെന്നു. അവി​ടെ​നിന്ന്‌ ദാൻ-യാനിൽ എത്തിയ അവർ ചുറ്റി​വ​ളഞ്ഞ്‌ സീദോനിലേക്കു+ പോയി.  പിന്നെ, സോർകോട്ടയിലേക്കും+ ഹിവ്യരുടെയും+ കനാന്യ​രുടെ​യും എല്ലാ നഗരങ്ങ​ളിലേ​ക്കും ചെന്നു. ഒടുവിൽ, യഹൂദ​യു​ടെ നെഗെബിലെ+ ബേർ-ശേബയിൽ+ ചെന്നെത്തി.  അങ്ങനെ, ദേശം മുഴുവൻ സഞ്ചരിച്ച അവർ 9 മാസവും 20 ദിവസ​വും കഴിഞ്ഞ​പ്പോൾ യരുശലേ​മിൽ എത്തി​ച്ചേർന്നു.  പേര്‌ രേഖ​പ്പെ​ടു​ത്തി​യ​വ​രു​ടെ എണ്ണം യോവാ​ബ്‌ രാജാ​വി​നെ അറിയി​ച്ചു. വാളെ​ടു​ക്കാൻ പ്രാപ്‌ത​രായ 8,00,000 യോദ്ധാ​ക്ക​ളാണ്‌ ഇസ്രായേ​ലി​ലു​ണ്ടാ​യി​രു​ന്നത്‌; യഹൂദ​യിൽ 5,00,000 പേരും.+ 10  എന്നാൽ ജനത്തെ എണ്ണിക്ക​ഴി​ഞ്ഞപ്പോൾ ദാവീ​ദി​നു മനപ്ര​യാ​സ​മാ​യി.*+ ദാവീദ്‌ യഹോ​വയോട്‌ അപേക്ഷി​ച്ചു: “ഞാൻ ഒരു മഹാപാ​പം ചെയ്‌തു.+ യഹോവേ, അങ്ങ്‌ ഈ ദാസന്റെ തെറ്റു+ ക്ഷമി​ക്കേ​ണമേ. ഞാൻ വലിയ മണ്ടത്തരം+ ചെയ്‌തുപോ​യി.” 11  ദാവീദ്‌ രാവിലെ എഴു​ന്നേ​റ്റപ്പോൾ, യഹോവ ദാവീ​ദി​ന്റെ ദിവ്യ​ദർശി​യായ ഗാദ്‌+ പ്രവാ​ച​കനോ​ടു പറഞ്ഞു: 12  “നീ ചെന്ന്‌ ദാവീ​ദിനോട്‌ ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “ഞാൻ നിന്റെ മുന്നിൽ മൂന്നു കാര്യങ്ങൾ വെക്കുന്നു. അതിൽ ഒന്നു തിര​ഞ്ഞെ​ടു​ക്കുക. അതു ഞാൻ നിന്റെ മേൽ വരുത്തും.”’”+ 13  അങ്ങനെ ഗാദ്‌ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ദേശത്ത്‌ ഏഴു വർഷം ക്ഷാമം ഉണ്ടാക​ണോ?+ അതോ രാജാ​വി​നെ പിന്തു​ടർന്ന്‌ ഓടി​ക്കുന്ന ശത്രു​ക്ക​ളു​ടെ മുന്നിൽ രാജാവ്‌ മൂന്നു മാസം ഓടാൻ ഇടയാ​ക്ക​ണോ?+ അതുമല്ലെ​ങ്കിൽ ദേശത്ത്‌ മൂന്നു ദിവസം മാരക​മായ പകർച്ച​വ്യാ​ധി ഉണ്ടാക​ണോ?+ നന്നായി ആലോ​ചിച്ച്‌ തീരു​മാ​നി​ക്കുക. എന്നെ അയച്ചവ​നോ​ട്‌ എനിക്കു മറുപടി പറയാ​നാണ്‌.” 14  ദാവീദ്‌ ഗാദിനോ​ടു പറഞ്ഞു: “ഞാൻ ആകെ വിഷമ​ത്തി​ലാ​യി​രി​ക്കു​ന്നു. യഹോ​വ​തന്നെ നമ്മളെ ശിക്ഷി​ക്കട്ടെ.+ ദൈവ​ത്തി​ന്റെ കരുണ വലുതാ​ണ​ല്ലോ.+ ഒരു കാരണ​വ​ശാ​ലും ഞാൻ മനുഷ്യ​രു​ടെ കൈയിൽ അകപ്പെ​ടാൻ ഇടവരു​ത്ത​രു​തേ.”+ 15  അങ്ങനെ യഹോവ രാവിലെ​മു​തൽ ഇസ്രായേ​ലിൽ മാരക​മായ ഒരു പകർച്ച​വ്യാ​ധി അയച്ചു.+ നിശ്ചയിച്ച സമയം​വരെ അതു തുടർന്നു. ദാൻ മുതൽ ബേർ-ശേബ+ വരെ 70,000 ആളുകൾ മരിച്ചു.+ 16  പക്ഷേ യരുശലേ​മി​നെ നശിപ്പി​ക്കാൻ ദൈവ​ദൂ​തൻ കൈ നീട്ടി​യപ്പോൾ ആ ദുരന്തത്തെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്കു ഖേദം* തോന്നി.+ ജനത്തിന്‌ ഇടയിൽ നാശം വരുത്തുന്ന ദൈവ​ദൂ​തനോട്‌, “മതി! ഇനി നിന്റെ കൈ താഴ്‌ത്തൂ” എന്നു ദൈവം പറഞ്ഞു. യഹോ​വ​യു​ടെ ദൂതൻ അപ്പോൾ യബൂസ്യനായ+ അരവ്‌നയുടെ+ മെതി​ക്ക​ള​ത്തിന്‌ അടുത്താ​യി​രു​ന്നു. 17  ജനത്തെ സംഹരി​ച്ചുകൊ​ണ്ടി​രുന്ന ദൈവ​ദൂ​തനെ കണ്ടപ്പോൾ ദാവീദ്‌ യഹോ​വയോ​ടു പറഞ്ഞു: “ഞാനല്ലേ പാപം ചെയ്‌തത്‌? തെറ്റു​കാ​രൻ ഞാനല്ലേ? ഈ ആടുകൾ+ എന്തു പിഴച്ചു? അങ്ങയുടെ കൈ എന്റെ മേലും എന്റെ പിതൃ​ഭ​വ​ന​ത്തിന്മേ​ലും പതിക്കട്ടെ.”+ 18  അങ്ങനെ ഗാദ്‌ അന്നു ദാവീ​ദി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “പോയി യബൂസ്യ​നായ അരവ്‌ന​യു​ടെ മെതി​ക്ക​ള​ത്തിൽ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിയുക.”+ 19  യഹോവയുടെ കല്‌പ​ന​യ​നു​സ​രിച്ച്‌ ഗാദ്‌ പറഞ്ഞതുപോ​ലെ ദാവീദ്‌ അവി​ടേക്കു പോയി. 20  അരവ്‌ന നോക്കി​യപ്പോൾ രാജാ​വും ഭൃത്യ​ന്മാ​രും അടു​ത്തേക്കു വരുന്നതു കണ്ടു. ഉടനെ അരവ്‌ന പുറ​ത്തേക്കു ചെന്ന്‌ രാജാ​വി​ന്റെ മുന്നിൽ കമിഴ്‌ന്നു​വീ​ണു. 21  എന്നിട്ട്‌ പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവ്‌ ഈ ദാസന്റെ അടു​ത്തേക്കു വരുക​യോ!” അപ്പോൾ ദാവീദ്‌ പറഞ്ഞു: “താങ്കളു​ടെ മെതി​ക്കളം വാങ്ങാ​നാ​ണു ഞാൻ വന്നത്‌. ജനത്തി​ന്മേൽ വന്നിരി​ക്കുന്ന ബാധ നിലയ്‌ക്കാൻ അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം പണിയണം.”+ 22  പക്ഷേ അരവ്‌ന ദാവീ​ദിനോ​ടു പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവ്‌ അത്‌ എടുത്തുകൊ​ള്ളൂ. എന്നിട്ട്‌ ഇഷ്ടമു​ള്ളതെ​ല്ലാം യാഗം അർപ്പി​ച്ചാ​ലും. ഇതാ, ദഹനയാ​ഗ​ത്തി​നുള്ള ആടുമാ​ടു​കൾ. വിറകാ​യി ഈ മെതി​വ​ണ്ടി​യും നുകങ്ങ​ളും എടുത്തുകൊ​ള്ളൂ. 23  രാജാവേ, ഇതെല്ലാം ഈ അരവ്‌ന അങ്ങയ്‌ക്കു തരുന്നു.” പിന്നെ, അരവ്‌ന രാജാ​വിനോട്‌, “അങ്ങയുടെ ദൈവ​മായ യഹോവ അങ്ങയിൽ പ്രസാ​ദി​ക്കട്ടെ” എന്നു പറഞ്ഞു. 24  പക്ഷേ രാജാവ്‌ അരവ്‌നയോ​ടു പറഞ്ഞു: “ഇല്ല, വിലയ്‌ക്കു മാത്രമേ ഞാൻ ഇതു വാങ്ങൂ. എനിക്ക്‌ ഒരു ചെലവു​മി​ല്ലാ​തെ എന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു ഞാൻ ദഹനബ​ലി​കൾ അർപ്പി​ക്കില്ല.” അങ്ങനെ ദാവീദ്‌ മെതി​ക്കളം, ആടുമാ​ടു​കൾ എന്നിവ 50 ശേക്കെൽ* വെള്ളി കൊടു​ത്ത്‌ വാങ്ങി.+ 25  ദാവീദ്‌ അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീഠം+ പണിത്‌ ദഹനബ​ലി​ക​ളും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പിച്ചു. അപ്പോൾ, ദേശത്തി​നുവേ​ണ്ടി​യുള്ള യാചനയ്‌ക്ക്‌+ യഹോവ ഉത്തരം കൊടു​ത്തു. അങ്ങനെ, ബാധ ഇസ്രായേ​ലി​നെ വിട്ടു​മാ​റി.

അടിക്കുറിപ്പുകള്‍

അഥവാ “പ്രവർത്തി​ക്കാൻ ദാവീദ്‌ പ്രേരി​ത​നാ​യ​താ​യി​രു​ന്നു കാരണം.”
അഥവാ “നീർച്ചാ​ലി​ന്റെ.”
അഥവാ “തെക്കായി.”
അഥവാ “മനസ്സാ​ക്ഷി​ക്കു​ത്ത്‌ ഉണ്ടായി.”
അഥവാ “ദുഃഖം.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം