ശമുവേൽ രണ്ടാം ഭാഗം 23:1-39

23  ദാവീ​ദി​ന്റെ അവസാ​ന​വാ​ക്കു​കൾ:+ “യിശ്ശാ​യി​യു​ടെ മകനായ ദാവീദിന്റെ+ വാക്കുകൾ.ഔന്നത്യ​ത്തിലേക്ക്‌ ഉയർത്ത​പ്പെട്ട മനുഷ്യ​ന്റെ,+യാക്കോ​ബിൻ ദൈവ​ത്തി​ന്റെ അഭിഷി​ക്തന്റെ,+ഇസ്രായേ​ലിൻഗാ​നങ്ങൾ പാടിയ മധുരഗായകന്റെ*+ മൊഴി​കൾ.   യഹോവയുടെ ആത്മാവ്‌ എന്നിലൂ​ടെ സംസാ​രി​ച്ചു.+അവിടു​ത്തെ വചനം എന്റെ നാവി​ലി​രു​ന്നു.+   ഇസ്രായേലിന്റെ ദൈവം സംസാ​രി​ച്ചു;ഇസ്രായേ​ലിൻ പാറ+ എന്നോടു മൊഴി​ഞ്ഞു:‘മനുഷ്യ​രെ ഭരിക്കു​ന്നവൻ നീതി​നി​ഷ്‌ഠ​നാ​യി​രി​ക്കുമ്പോൾ,+ദൈവ​ഭ​യത്തോ​ടെ അവൻ ഭരണം നടത്തു​മ്പോൾ,+   അതു മേഘര​ഹി​ത​മായ പ്രഭാ​ത​ത്തിൽസൂര്യൻ പ്രഭ ചൊരി​യു​ന്ന​തുപോ​ലെ.+ അതു മഴ തോർന്നി​ട്ടുള്ള തെളി​വുപോ​ലെ;അതു നിലത്തു​നിന്ന്‌ പുൽനാ​മ്പു​കൾ മുളപ്പി​ക്കു​ന്ന​ല്ലോ.’+   ദൈവസന്നിധിയിൽ എന്റെ ഭവനവും അങ്ങനെ​യല്ലേ? കാരണം, ദൈവം എന്നോട്‌ എന്നേക്കു​മുള്ള ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്നു.+എല്ലാ വിധത്തി​ലും ചിട്ട​പ്പെ​ടു​ത്തി ഭദ്രമാ​ക്കിയ ഒരു ഉടമ്പടി​തന്നെ. ഇത്‌ എനിക്കു സമ്പൂർണ​ര​ക്ഷ​യും മഹാസന്തോ​ഷ​വും തരുമ​ല്ലോ.ദൈവം എന്റെ ഭവനം തഴച്ചുവളരാൻ+ ഇടയാ​ക്കു​ന്നത്‌ അതു​കൊ​ണ്ടാണ്‌.   പക്ഷേ, കൊള്ള​രു​താ​ത്ത​വരെ​ല്ലാം വലിച്ചെറിയപ്പെട്ട+ മുൾച്ചെ​ടിപോ​ലെ.അവയെ കൈ​കൊണ്ട്‌ എടുക്കാൻ കഴിയി​ല്ല​ല്ലോ.   ഇരുമ്പായുധമോ കുന്തത്തി​ന്റെ പിടിയോഇല്ലാതെ ആർക്കും അവയെ തൊടാ​നാ​കില്ല.കാണു​ന്നി​ട​ത്തുവെച്ച്‌ അവയെ കത്തിച്ച്‌ ചാമ്പലാ​ക്കണം.”  ദാവീദിന്റെ വീരയോദ്ധാക്കളുടെ+ പേരുകൾ ഇവയാണ്‌: തഹ്‌കെമോ​ന്യ​നായ യോ​ശേബ്‌-ബശ്ശേ​ബെത്ത്‌. ഇയാളാ​യി​രു​ന്നു മൂവരിൽ തലവൻ.+ ഇയാൾ ഒരിക്കൽ കുന്തം​കൊ​ണ്ട്‌ 800 പേരെ കൊന്നു!  രണ്ടാമൻ അഹോ​ഹി​യു​ടെ മകനായ ദോദൊയുടെ+ മകൻ എലെയാ​സ​രാ​യി​രു​ന്നു.+ ഫെലി​സ്‌ത്യർ യുദ്ധത്തി​ന്‌ ഒന്നിച്ചു​കൂ​ടി​യപ്പോൾ ദാവീ​ദിന്റെ​കൂ​ടെ നിന്ന്‌ അവരെ വെല്ലു​വി​ളിച്ച മൂന്നു വീര​യോ​ദ്ധാ​ക്ക​ളിൽ ഒരാളാ​യി​രു​ന്നു എലെയാ​സർ. യുദ്ധത്തി​നി​ടെ ഇസ്രായേൽപു​രു​ഷ​ന്മാർ പിൻവാ​ങ്ങി​യപ്പോ​ഴും 10  അയാൾ ഉറച്ചു​നിന്ന്‌ ഫെലി​സ്‌ത്യ​രെ വെട്ടി​വീ​ഴ്‌ത്തിക്കൊ​ണ്ടി​രു​ന്നു. കൈ കുഴയും​വരെ, വാളു പിടിച്ച്‌ കൈ മരവി​ക്കും​വരെ,+ അയാൾ നിന്ന്‌ പൊരു​തി. അങ്ങനെ, ആ ദിവസം യഹോവ ഒരു മഹാവി​ജയം കൊടു​ത്തു.+ ജനം മടങ്ങി​വന്ന്‌ എലെയാ​സ​രി​ന്റെ പിന്നാലെ ചെന്ന്‌ മരിച്ചു​കി​ട​ന്ന​വരെ കൊള്ള​യ​ടി​ച്ചു. 11  മൂന്നാമൻ ഹരാര്യ​നായ ആഗെയു​ടെ മകൻ ശമ്മയാ​യി​രു​ന്നു. ഒരിക്കൽ ലേഹി​യിൽ ഫെലി​സ്‌ത്യർ ഒന്നിച്ചു​കൂ​ടി. നിറയെ പയറുള്ള ഒരു കൃഷി​യി​ടം അവി​ടെ​യു​ണ്ടാ​യി​രു​ന്നു. ഫെലി​സ്‌ത്യ​രെ പേടിച്ച്‌ ജനം ഓടിപ്പോ​യി. 12  പക്ഷേ ശമ്മ ആ കൃഷി​യി​ട​ത്തി​ന്റെ നടുവിൽ നിന്ന്‌ പൊരു​തി അതു സംരക്ഷി​ച്ച്‌ ഫെലി​സ്‌ത്യ​രെ വെട്ടി​വീ​ഴ്‌ത്തിക്കൊ​ണ്ടി​രു​ന്നു. അങ്ങനെ യഹോവ അവർക്കു വലി​യൊ​രു വിജയം കൊടു​ത്തു.+ 13  കൊയ്‌ത്തുകാലത്ത്‌ 30 തലവന്മാ​രിൽ 3 പേർ അദുല്ലാംഗുഹയിൽ+ ദാവീ​ദി​ന്റെ അടുത്ത്‌ ചെന്നു. ഫെലി​സ്‌ത്യ​രു​ടെ ഒരു സൈനികസംഘം* രഫായീം താഴ്‌വരയിൽ+ പാളയ​മ​ടി​ച്ചി​രുന്ന സമയമാ​യി​രു​ന്നു അത്‌. 14  ദാവീദ്‌ അപ്പോൾ ഒളിസങ്കേതത്തിൽ+ കഴിയു​ക​യാ​യി​രു​ന്നു. ഫെലി​സ്‌ത്യ​രു​ടെ ഒരു കാവൽസേ​നാകേ​ന്ദ്രം ബേത്ത്‌ലെഹെ​മി​ലു​ണ്ടാ​യി​രു​ന്നു. 15  ദാവീദ്‌ വലി​യൊ​രു ആഗ്രഹം പറഞ്ഞു: “ബേത്ത്‌ലെഹെം​ക​വാ​ട​ത്തിന്‌ അടുത്തുള്ള ജലസംഭരണിയിൽനിന്ന്‌* കുറച്ച്‌ വെള്ളം കുടി​ക്കാൻ കിട്ടി​യി​രുന്നെ​ങ്കിൽ!” 16  അപ്പോൾ ആ മൂന്നു വീര​യോ​ദ്ധാ​ക്കൾ ഫെലി​സ്‌ത്യ​പാ​ള​യ​ത്തിലേക്കു ബലം പ്രയോ​ഗിച്ച്‌ കടന്നു​ചെന്ന്‌ ബേത്ത്‌ലെഹെം​ക​വാ​ട​ത്തിന്‌ അടുത്തുള്ള ജലസം​ഭ​ര​ണി​യിൽനിന്ന്‌ വെള്ളം കോരി ദാവീ​ദി​നു കൊണ്ടു​വന്ന്‌ കൊടു​ത്തു. പക്ഷേ ദാവീദ്‌ അതു കുടി​ക്കാൻ കൂട്ടാ​ക്കാ​തെ യഹോ​വ​യു​ടെ സന്നിധി​യിൽ നിലത്ത്‌ ഒഴിച്ചു.+ 17  ദാവീദ്‌ പറഞ്ഞു: “യഹോവേ, ഇതു കുടി​ക്കു​ന്ന​തിനെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല. സ്വന്തം ജീവൻ പണയം​വെച്ച്‌ പോയ ഈ പുരു​ഷ​ന്മാ​രു​ടെ രക്തം+ ഞാൻ കുടി​ക്കാ​നോ!” ദാവീദ്‌ അതു കുടി​ക്കാൻ വിസമ്മ​തി​ച്ചു. ഇതെല്ലാ​മാ​ണു ദാവീ​ദി​ന്റെ മൂന്നു യോദ്ധാ​ക്ക​ളു​ടെ വീരകൃ​ത്യ​ങ്ങൾ. 18  സെരൂയയുടെ+ മകനും യോവാ​ബി​ന്റെ സഹോ​ദ​ര​നും ആയ അബീശായി+ വേറെ മൂന്നു പേരിൽ തലവനാ​യി​രു​ന്നു. അബീശാ​യി കുന്തം​കൊ​ണ്ട്‌ 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോ​ലെ അയാളും കീർത്തി നേടി.+ 19  മറ്റേ മൂവരിൽ അബീശാ​യി​യാ​യി​രു​ന്നു മികച്ചു​നി​ന്നത്‌. അയാൾ അവരുടെ തലവനു​മാ​യി​രു​ന്നു. എന്നിട്ടും ആദ്യത്തെ മൂവരു​ടെ നിരയി​ലേക്ക്‌ അയാൾ എത്തിയില്ല. 20  യഹോയാദയുടെ മകനായ ബനയ+ ധീരനായ ഒരു പുരു​ഷ​നാ​യി​രു​ന്നു.* ബനയ കെബ്‌സെയേലിൽ+ അനേകം വീരകൃ​ത്യ​ങ്ങൾ ചെയ്‌തു. മോവാ​ബു​കാ​ര​നായ അരി​യേ​ലി​ന്റെ രണ്ട്‌ ആൺമക്കളെ ബനയ വെട്ടി​വീ​ഴ്‌ത്തി. മഞ്ഞുവീ​ഴ്‌ച​യുള്ള ഒരു ദിവസം ഒരു കുഴി​യിലേക്ക്‌ ഇറങ്ങി​ച്ചെന്ന്‌ ഒരു സിംഹത്തെ കൊന്നു.+ 21  ഭീമാകാരനായ ഒരു ഈജി​പ്‌തു​കാ​രനെ​യും ബനയ കൊന്നു. ആ ഈജി​പ്‌തു​കാ​രന്റെ കൈയിൽ ഒരു കുന്തമു​ണ്ടാ​യി​രുന്നെ​ങ്കി​ലും ബനയ വെറുമൊ​രു വടിയു​മാ​യി അയാളു​ടെ നേരെ ചെന്ന്‌ ആ കുന്തം പിടി​ച്ചു​വാ​ങ്ങി അതു​കൊ​ണ്ടു​തന്നെ അയാളെ കൊന്നു. 22  ഇതെല്ലാമാണ്‌ യഹോ​യാ​ദ​യു​ടെ മകനായ ബനയ ചെയ്‌തത്‌. ആ മൂന്നു വീര​യോ​ദ്ധാ​ക്കളെപ്പോ​ലെ ഇയാളും കീർത്തി നേടി. 23  ബനയ ആ മുപ്പതു പേരെ​ക്കാൾ മികച്ചു​നിന്നെ​ങ്കി​ലും ആ മൂന്നു പേരുടെ നിരയി​ലേക്ക്‌ ഉയർന്നില്ല. എങ്കിലും ദാവീദ്‌ ബനയയെ തന്റെ അംഗര​ക്ഷ​ക​രു​ടെ തലവനാ​യി നിയമി​ച്ചു. 24  യോവാബിന്റെ സഹോ​ദ​ര​നായ അസാഹേൽ+ ആ മുപ്പതു പേരിൽപ്പെ​ട്ട​വ​നാ​യി​രു​ന്നു: ബേത്ത്‌ലെഹെ​മി​ലെ ദോ​ദൊ​യു​ടെ മകൻ+ എൽഹാ​നാൻ, 25  ഹരോദ്യനായ ശമ്മ, ഹരോ​ദ്യ​നായ എലീക്ക, 26  പേലെത്ത്യനായ ഹേലെസ്‌,+ തെക്കോ​വ്യ​നായ ഇക്കേശി​ന്റെ മകൻ ഈര,+ 27  അനാഥോത്ത്യനായ+ അബി​യേസർ,+ ഹൂശത്ത്യ​നായ മെബു​ന്നാ​യി, 28  അഹോഹ്യനായ സൽമോൻ, നെതോ​ഫ​ത്ത്യ​നായ മഹരായി,+ 29  നെതോഫത്ത്യനായ ബാനെ​യു​ടെ മകൻ ഹേലെബ്‌, ബന്യാ​മീ​ന്യ​രു​ടെ ഗിബെ​യ​യി​ലെ രീബാ​യി​യു​ടെ മകൻ ഇഥായി, 30  പിരാഥോന്യനായ ബനയ,+ ഗായശ്‌നീർച്ചാലുകളുടെ*+ അടുത്തു​നി​ന്നുള്ള ഹിദ്ദായി, 31  അർബാത്ത്യനായ അബീ-അൽബോൻ, ബഹൂരീ​മ്യ​നായ അസ്‌മാ​വെത്ത്‌, 32  ശാൽബോന്യനായ എല്യഹ്‌ബ, യാശേന്റെ പുത്ര​ന്മാർ, യോനാ​ഥാൻ, 33  ഹരാര്യനായ ശമ്മ, ഹരാര്യ​നായ ശാരാ​രി​ന്റെ മകൻ അഹീയാം, 34  മാഖാത്യന്റെ മകനായ അഹശ്‌ബാ​യി​യു​ടെ മകൻ എലീ​ഫേലെത്ത്‌, ഗീലൊ​ന്യ​നായ അഹിഥോഫെലിന്റെ+ മകൻ എലീയാം, 35  കർമേല്യനായ ഹെസ്രൊ, അർബ്യ​നായ പാറായി, 36  സോബയിലെ നാഥാന്റെ മകൻ ഈഗാൽ, ഗാദ്യ​നായ ബാനി, 37  അമ്മോന്യനായ സേലെക്ക്‌, സെരൂ​യ​യു​ടെ മകനായ യോവാ​ബി​ന്റെ ആയുധ​വാ​ഹകൻ ബേരോ​ത്ത്യ​നായ നഹരായി, 38  യിത്രിയനായ ഈര, യിത്രിയനായ+ ഗാരേബ്‌, 39  ഹിത്യനായ ഊരിയാവ്‌+—അങ്ങനെ ആകെ 37 പേർ.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഇസ്രാ​യേ​ല്യ​ഗാ​ന​ങ്ങ​ളി​ലെ പ്രിയ​ങ്ക​രന്റെ.”
അഥവാ “കൂടാ​ര​ഗ്രാ​മം.”
പദാവലി കാണുക.
അക്ഷ. “ഒരു വീരപു​രു​ഷന്റെ മകനാ​യി​രു​ന്നു.”
പദാവലിയിൽ “നീർച്ചാൽ” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം