2 ശമുവേൽ 16:1-23

16  ദാവീദ്‌ മലയുടെ+ നെറു​ക​യിൽനിന്ന്‌ അൽപ്പം​കൂ​ടി മുന്നോ​ട്ടു പോയ​പ്പോൾ മെഫിബോശെത്തിന്റെ+ പരിചാ​ര​ക​നായ സീബ,+ കോപ്പിട്ട രണ്ടു കഴുത​യു​മാ​യി ദാവീ​ദി​നെ കാത്തു​നിൽക്കു​ന്നതു കണ്ടു. അവയുടെ പുറത്ത്‌ 200 അപ്പവും 100 ഉണക്കമു​ന്തി​രി​യ​ട​യും വേനൽക്കാലപഴങ്ങൾകൊണ്ടുള്ള* 100 അടയും വലി​യൊ​രു ഭരണി വീഞ്ഞും ഉണ്ടായി​രു​ന്നു.+  അപ്പോൾ, രാജാവ്‌ സീബ​യോട്‌, “എന്തിനാ​ണ്‌ ഇതൊക്കെ കൊണ്ടു​വ​ന്നത്‌” എന്നു ചോദി​ച്ചു. അപ്പോൾ സീബ, “കഴുതകൾ രാജാ​വി​ന്റെ വീട്ടി​ലു​ള്ള​വർക്കു സവാരി ചെയ്യാ​നും അപ്പവും വേനൽക്കാ​ല​പ​ഴ​ങ്ങ​ളും ചെറു​പ്പ​ക്കാർക്കു കഴിക്കാ​നും ഉള്ളതാണ്‌. വിജന​ഭൂ​മി​യിൽവെച്ച്‌ ക്ഷീണി​ച്ച​വ​ശ​രാ​കു​ന്ന​വർക്കു കുടി​ക്കാ​നാ​ണു വീഞ്ഞ്‌.”+  അപ്പോൾ രാജാവ്‌, “നിന്റെ യജമാ​നന്റെ മകൻ* എവിടെ”+ എന്നു ചോദി​ച്ചു. സീബ പറഞ്ഞു: “‘എന്റെ അപ്പന്റെ രാജഭ​രണം ഇസ്രായേൽഗൃ​ഹം ഇന്ന്‌ എനിക്കു തിരികെ തരും’ എന്നും പറഞ്ഞ്‌ അയാൾ യരുശലേ​മിൽത്തന്നെ കഴിയു​ക​യാണ്‌.”+  അപ്പോൾ രാജാവ്‌ സീബ​യോട്‌, “ഇതാ, മെഫിബോശെ​ത്തി​നു​ള്ളതെ​ല്ലാം ഇനി നിനക്കാ​ണ്‌”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പി​ടു​ന്നു. യജമാ​ന​നായ രാജാവേ, എനിക്ക്‌ എന്നും അങ്ങയുടെ പ്രീതി​യു​ണ്ടാ​യി​രി​ക്കട്ടെ.”+  ദാവീദ്‌ രാജാവ്‌ ബഹൂരീ​മിൽ എത്തിയ​പ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ഗേരയു​ടെ മകനായ ശിമെയി+ ദാവീ​ദി​ന്റെ നേർക്കു വന്നു. ഉറക്കെ ശപിച്ചുകൊ​ണ്ടാ​യി​രു​ന്നു വരവ്‌.+  രാജാവിനെയും രാജാ​വി​ന്റെ എല്ലാ ഭൃത്യ​ന്മാരെ​യും ഇടത്തും വലത്തും ആയി നീങ്ങിക്കൊ​ണ്ടി​രുന്ന ജനത്തെ​യും വീര​യോ​ദ്ധാ​ക്കളെ​യും ശിമെയി കല്ലെറി​യു​ന്നു​മു​ണ്ടാ​യി​രു​ന്നു.  ശിമെയി ശപിച്ചു​കൊ​ണ്ട്‌ ഇങ്ങനെ പറഞ്ഞു: “കടന്നു​പോ രക്തപാ​തകീ! നീചാ, ഇവിടം വിട്ടു​പോ!  ശൗൽഗൃഹത്തിന്റെ രക്തം ചൊരി​ഞ്ഞ​തി​ന്റെ കുറ്റം യഹോവ തിരിച്ച്‌ നിന്റെ മേൽത്തന്നെ വരുത്തി​യി​രി​ക്കു​ന്നു. ശൗലിന്റെ സ്ഥാനത്തി​രു​ന്നല്ലേ നീ രാജാ​വാ​യി ഭരിച്ചത്‌? പക്ഷേ, യഹോവ ഇപ്പോൾ രാജാ​ധി​കാ​രം നിന്റെ മകനായ അബ്‌ശാലോ​മി​നു നൽകുന്നു. നീ രക്തപാ​ത​കി​യാ​യ​തുകൊ​ണ്ടാണ്‌ ആപത്തു നിന്നെ പിടി​കൂ​ടി​യി​രി​ക്കു​ന്നത്‌!”+  അപ്പോൾ, സെരൂയയുടെ+ മകനായ അബീശാ​യി രാജാ​വിനോ​ടു ചോദി​ച്ചു: “ഈ ചത്ത പട്ടി+ എന്റെ യജമാ​ന​നായ രാജാ​വി​നെ ശപിക്കു​ക​യോ?+ ഞാൻ ചെന്ന്‌ അവന്റെ തലയെ​ടു​ക്കട്ടേ?”+ 10  പക്ഷേ, രാജാവ്‌ ചോദി​ച്ചു: “സെരൂ​യ​യു​ടെ പുത്ര​ന്മാ​രേ,+ നിങ്ങൾക്ക്‌ ഇതിൽ എന്തു കാര്യം? അയാൾ എന്നെ ശപിക്കട്ടെ.+ കാരണം, ‘ദാവീ​ദി​നെ ശപിക്കുക!’ എന്ന്‌ യഹോവ അയാ​ളോ​ടു പറഞ്ഞി​രി​ക്കു​ന്നു.+ അപ്പോൾപ്പി​ന്നെ, ‘നീ എന്തിന്‌ ഇതു ചെയ്യുന്നു’ എന്ന്‌ അയാ​ളോ​ടു ചോദി​ക്കാൻ ആർക്കാണ്‌ അവകാശം?” 11  അപ്പോൾ, ദാവീദ്‌ അബീശാ​യിയോ​ടും എല്ലാ ഭൃത്യ​ന്മാരോ​ടും പറഞ്ഞു: “ഇതാ, എന്റെ സ്വന്തം ചോര​യായ എന്റെ മകൻ എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു.+ അപ്പോൾപ്പി​ന്നെ, ഈ ബന്യാമീന്യന്റെ+ കാര്യം പറയാ​നു​ണ്ടോ? വിട്ടേക്ക്‌. അയാൾ എന്നെ ശപിക്കട്ടെ. കാരണം, യഹോവ അയാ​ളോട്‌ അങ്ങനെ പറഞ്ഞി​രി​ക്കു​ന്ന​ല്ലോ! 12  ഒരുപക്ഷേ, യഹോവ എന്റെ ദുരവസ്ഥ+ കാണും. ഇന്നു ശിമെയി എന്റെ മേൽ ശാപവാ​ക്കു​കൾ ചൊരിഞ്ഞെ​ങ്കി​ലും യഹോവ എന്നെ ആ പഴയ അനുഗൃ​ഹീ​താ​വ​സ്ഥ​യിലേക്കു മടക്കി​വ​രു​ത്തിയേ​ക്കും.”+ 13  എന്നിട്ട്‌, ദാവീ​ദും ആളുക​ളും യാത്ര തുടർന്നു. അവർ ഇറക്കം ഇറങ്ങു​മ്പോൾ ശിമെയി ഉറക്കെ ശപിച്ചും+ കല്ലും പൂഴി​യും വാരിയെ​റി​ഞ്ഞും കൊണ്ട്‌ മലഞ്ചെ​രി​വി​ലൂ​ടെ ദാവീദ്‌ നീങ്ങു​ന്ന​തിനൊ​പ്പം നീങ്ങി. 14  രാജാവും കൂടെ​യു​ണ്ടാ​യി​രുന്ന ജനം മുഴു​വ​നും ഏറെ നേരം യാത്ര ചെയ്‌ത്‌ ലക്ഷ്യസ്ഥാ​നത്ത്‌ എത്തി. തളർന്ന്‌ അവശരാ​യി​രുന്ന അവർ അവിടെ വിശ്ര​മി​ച്ചു. 15  അതിനിടെ, അബ്‌ശാലോ​മും എല്ലാ ഇസ്രായേൽപു​രു​ഷ​ന്മാ​രും യരുശലേ​മിൽ എത്തി​ച്ചേർന്നു. അബ്‌ശാലോ​മിന്റെ​കൂ​ടെ അഹി​ഥോഫെ​ലു​മു​ണ്ടാ​യി​രു​ന്നു.+ 16  ദാവീദിന്റെ കൂട്ടുകാരൻ* അർഖ്യനായ+ ഹൂശായി+ അബ്‌ശാലോ​മി​ന്റെ അടുത്ത്‌ വന്ന്‌, “രാജാവ്‌ നീണാൾ വാഴട്ടെ!+ രാജാവ്‌ നീണാൾ വാഴട്ടെ!” എന്നു പറഞ്ഞു. 17  അപ്പോൾ, അബ്‌ശാ​ലോം ഹൂശാ​യിയോ​ടു ചോദി​ച്ചു: “ഇതാണോ കൂട്ടു​കാ​രനോ​ടുള്ള അചഞ്ചല​സ്‌നേഹം? താങ്കൾ എന്താ കൂട്ടു​കാ​രന്റെ​കൂ​ടെ പോകാ​ഞ്ഞത്‌?” 18  അപ്പോൾ, ഹൂശായി അബ്‌ശാലോ​മിനോ​ടു പറഞ്ഞു: “ഇല്ല, യഹോ​വ​യും ഈ ജനവും എല്ലാ ഇസ്രായേൽപു​രു​ഷ​ന്മാ​രും തിര​ഞ്ഞെ​ടു​ത്ത​യാ​ളു​ടെ പക്ഷത്താണു ഞാൻ. അദ്ദേഹത്തോടൊ​പ്പം ഞാൻ നിൽക്കും. 19  ഞാൻ വീണ്ടും പറയുന്നു: ആരെയാ​ണു ഞാൻ സേവിക്കേ​ണ്ടത്‌? അദ്ദേഹ​ത്തി​ന്റെ മകനെ​യല്ലേ? ഞാൻ അങ്ങയുടെ അപ്പനെ സേവി​ച്ച​തുപോ​ലെ അങ്ങയെ​യും സേവി​ക്കും.”+ 20  പിന്നെ, അബ്‌ശാ​ലോം അഹി​ഥോഫെ​ലിനോ​ടു ചോദി​ച്ചു: “നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? ഇക്കാര്യ​ത്തിൽ താങ്കളു​ടെ ഉപദേശം+ എന്താണ്‌?” 21  അപ്പോൾ, അഹി​ഥോ​ഫെൽ അബ്‌ശാലോ​മിനോ​ടു പറഞ്ഞു: “ഭവനം* പരിപാലിക്കാൻ+ അങ്ങയുടെ അപ്പൻ നിറു​ത്തി​യിട്ട്‌ പോയ ഉപപത്‌നി​മാ​രി​ല്ലേ?+ അവരുടെ​കൂ​ടെ കിടക്കുക. അപ്പോൾ, അങ്ങ്‌ അപ്പന്റെ വെറുപ്പു സമ്പാദി​ച്ചി​രി​ക്കുന്നെന്ന്‌ ഇസ്രാ​യേൽ മുഴു​വ​നും കേൾക്കും. അത്‌, അങ്ങയെ പിന്തു​ണ​യ്‌ക്കു​ന്ന​വർക്കു ധൈര്യം പകരും.” 22  അതുകൊണ്ട്‌, അവർ അബ്‌ശാലോ​മി​നുവേണ്ടി പുരമു​ക​ളിൽ ഒരു കൂടാരം+ ഉണ്ടാക്കി. അബ്‌ശാ​ലോം ഇസ്രാ​യേൽ മുഴു​വ​നും കാൺകെ അപ്പന്റെ ഉപപത്‌നിമാരുമായി+ ബന്ധപ്പെട്ടു.+ 23  അക്കാലത്ത്‌ അഹിഥോഫെലിന്റെ+ ഉപദേ​ശത്തെ സത്യദൈ​വ​ത്തിൽനി​ന്നുള്ള സന്ദേശംപോലെയാണു* കണക്കാ​ക്കി​യി​രു​ന്നത്‌. ഈ വിധത്തി​ലാണ്‌ അഹി​ഥോ​ഫെൽ കൊടു​ക്കുന്ന ഏതൊരു ഉപദേ​ശ​വും ദാവീ​ദും അബ്‌ശാലോ​മും മാനി​ച്ചി​രു​ന്നത്‌.

അടിക്കുറിപ്പുകള്‍

പ്രധാനമായി അത്തിപ്പഴം; ഈന്തപ്പ​ഴ​വു​മു​ണ്ടാ​യി​രു​ന്നി​രി​ക്കാം.
അഥവാ “പൗത്രൻ.”
അഥവാ “ആത്മമി​ത്രം.”
അഥവാ “കൊട്ടാ​രം.”
അഥവാ “അഹി​ഥോ​ഫെ​ലി​നോ​ട്‌ ഉപദേശം ചോദി​ക്കു​ന്നതു സത്യ​ദൈ​വ​ത്തോ​ട്‌ ഉപദേശം ചോദി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം