ശമുവേൽ രണ്ടാം ഭാഗം 14:1-33

14  അബ്‌ശാലോ​മി​നെ കാണാൻ രാജാ​വിന്‌ ഉള്ളിന്റെ ഉള്ളിൽ അതിയായ ആഗ്രഹമുണ്ടെന്നു+ സെരൂയയുടെ+ മകനായ യോവാ​ബ്‌ മനസ്സി​ലാ​ക്കി.  അതുകൊണ്ട്‌, യോവാ​ബ്‌ തെക്കോവയിലേക്ക്‌+ ആളയച്ച്‌ ബുദ്ധി​മ​തി​യായ ഒരു സ്‌ത്രീ​യെ വിളി​പ്പി​ച്ചു. എന്നിട്ട്‌, ആ സ്‌ത്രീയോ​ടു പറഞ്ഞു: “മരിച്ചു​പോയ ഒരാളെ ഓർത്ത്‌ ദുഃഖി​ക്കുന്ന ഒരു സ്‌ത്രീയെപ്പോ​ലെ നീ അഭിന​യി​ക്കണം. വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ തൈലം പൂശാതെ,+ ദീർഘ​കാ​ല​മാ​യി വിരഹ​ദുഃ​ഖം അനുഭ​വി​ക്കുന്ന ഒരു സ്‌ത്രീയെപ്പോ​ലെ വേണം നീ പെരു​മാ​റാൻ.  എന്നിട്ട്‌, രാജസ​ന്നി​ധി​യിൽ ചെന്ന്‌ ഇന്നതുപോ​ലെ പറയണം.” പറയേണ്ട വാക്കു​കളെ​ല്ലാം യോവാ​ബ്‌ സ്‌ത്രീ​ക്കു പറഞ്ഞുകൊ​ടു​ത്തു.  തെക്കോവക്കാരിയായ ആ സ്‌ത്രീ രാജാ​വി​ന്റെ സന്നിധി​യിൽ ചെന്ന്‌ മുട്ടു​കു​ത്തി സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. എന്നിട്ട്‌, “രാജാവേ, എന്നെ സഹായി​ക്കണേ!” എന്നു പറഞ്ഞു.  അപ്പോൾ രാജാവ്‌, “എന്താണു കാര്യം” എന്നു ചോദി​ച്ചു. സ്‌ത്രീ പറഞ്ഞു: “ഞാനൊ​രു പാവം വിധവ​യാണ്‌; എന്റെ ഭർത്താവ്‌ മരിച്ചുപോ​യി.  അങ്ങയുടെ ഈ ദാസിക്ക്‌ രണ്ട്‌ ആൺമക്ക​ളു​ണ്ടാ​യി​രു​ന്നു. ഒരിക്കൽ വയലിൽവെച്ച്‌ അവർ തമ്മിൽ അടിപി​ടി​യു​ണ്ടാ​യി. അവരെ പിടി​ച്ചു​മാ​റ്റാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. ഒരുത്തൻ മറ്റവനെ അടിച്ചുകൊ​ന്നു.  ഇപ്പോൾ, കുടും​ബ​ക്കാർ എല്ലാവ​രും അങ്ങയുടെ ഈ ദാസിക്കെ​തി​രെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌. അവർ പറയു​ന്നത്‌ ഇതാണ്‌: ‘സ്വന്തം സഹോ​ദ​രനെ കൊന്ന​വനെ വിട്ടു​തരൂ. ഞങ്ങൾക്ക്‌ അവനെ കൊന്ന്‌ അവന്റെ സഹോ​ദ​രന്റെ ജീവനു പകരം​വീ​ട്ടണം.+ ആകെയുള്ള ഒരു അവകാശി ഇല്ലാതാ​കുമെന്നു ഞങ്ങൾക്ക്‌ അറിയാം. എങ്കിലും ഞങ്ങൾ അതു ചെയ്യും!’ അങ്ങനെ, അവർ എന്റെ ഭർത്താ​വി​ന്റെ പേരോ സന്തതിയോ* ഈ ഭൂമു​ഖത്ത്‌ അവശേ​ഷി​ക്കാൻ സമ്മതി​ക്കാ​തെ എന്റെ പക്കൽ ശേഷി​ച്ചി​രി​ക്കുന്ന അവസാ​നത്തെ കനലും* കെടു​ത്തി​ക്ക​ള​യും.”  അപ്പോൾ, രാജാവ്‌ സ്‌ത്രീയോ​ടു പറഞ്ഞു: “വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളുക. നിന്റെ കാര്യ​ത്തിൽ ഞാൻ ഒരു കല്‌പന കൊടു​ക്കു​ന്നുണ്ട്‌.”  അപ്പോൾ, ആ തെക്കോ​വ​ക്കാ​രി രാജാ​വിനോ​ടു പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃ​ഭ​വ​ന​ത്തിന്മേ​ലും ഇരിക്കട്ടെ. രാജാ​വി​നും അവിടു​ത്തെ സിംഹാ​സ​ന​ത്തി​നും കുറ്റമി​ല്ലാ​തി​രി​ക്കട്ടെ.” 10  അപ്പോൾ, രാജാവ്‌ പറഞ്ഞു: “ഇനി നിന്നോ​ട്‌ ആരെങ്കി​ലും വല്ലതും പറഞ്ഞാൽ അയാളെ എന്റെ അടുത്ത്‌ കൊണ്ടു​വ​രണം. പിന്നെ ഒരിക്ക​ലും അയാൾ നിന്നെ ശല്യ​പ്പെ​ടു​ത്തില്ല.” 11  പക്ഷേ, സ്‌ത്രീ പറഞ്ഞു: “രാജാവേ, ദയവുചെ​യ്‌ത്‌ അങ്ങ്‌ അങ്ങയുടെ ദൈവ​മായ യഹോ​വയെ ഓർക്കണേ. രക്തത്തിനു പകരം ചോദിക്കുന്നവൻ+ എന്റെ മകനെ ഇല്ലായ്‌മ ചെയ്‌ത്‌ നാശം വിതയ്‌ക്കാൻ ഇടവര​രു​തേ.” അപ്പോൾ രാജാവ്‌, “യഹോ​വ​യാ​ണെ,+ നിന്റെ മകന്റെ ഒരു രോമംപോ​ലും നിലത്ത്‌ വീഴില്ല” എന്നു പറഞ്ഞു. 12  അപ്പോൾ സ്‌ത്രീ, “എന്റെ യജമാ​ന​നായ രാജാ​വിനോട്‌ അങ്ങയുടെ ഈ ദാസി ദയവായി ഒരു വാക്കു പറഞ്ഞുകൊ​ള്ളട്ടേ” എന്നു ചോദി​ച്ചു. അപ്പോൾ രാജാവ്‌, “പറഞ്ഞുകൊ​ള്ളൂ!” എന്നു പറഞ്ഞു. 13  അപ്പോൾ, സ്‌ത്രീ ചോദി​ച്ചു: “അങ്ങനെയെ​ങ്കിൽ, അങ്ങ്‌ എന്തിനാ​ണു ദൈവജനത്തിന്‌+ എതിരെ ഇതു​പോലൊ​രു കാര്യം ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌? രാജാ​വി​ന്റെ ഈ വാക്കു​കൾകൊണ്ട്‌ രാജാവ്‌ തന്നെത്തന്നെ കുറ്റക്കാ​ര​നാ​ക്കു​ക​യല്ലേ? കാരണം, നാടു വിട്ട്‌ കഴി​യേ​ണ്ടി​വ​ന്നി​രി​ക്കുന്ന സ്വന്തം മകനെ രാജാവ്‌ തിരികെ കൊണ്ടു​വ​രു​ന്നി​ല്ല​ല്ലോ.+ 14  നമ്മളെല്ലാം നിശ്ചയ​മാ​യും മരിക്കും. അതോടെ നമ്മൾ, നിലത്ത്‌ ഒഴിച്ചു​ക​ള​ഞ്ഞിട്ട്‌ തിരിച്ചെ​ടു​ക്കാൻ പറ്റാതാ​കുന്ന വെള്ളംപോലെ​യാ​കും. പക്ഷേ, ദൈവം ആരു​ടെ​യും ജീവ​നെ​ടു​ത്തു​ക​ള​യു​ന്നില്ല; പകരം നാടു​ക​ട​ത്തപ്പെ​ട്ടവൻ എന്നെന്നും തന്നിൽനി​ന്ന്‌ അകന്ന്‌ നാടു​ക​ട​ത്തപ്പെ​ട്ട​വ​നാ​യി കഴിയാ​തി​രി​ക്കാ​നുള്ള കാരണം തേടുന്നു. 15  ജനം എന്നെ പേടി​പ്പി​ച്ച​തുകൊ​ണ്ടാണ്‌ ഇക്കാര്യം പറയാൻ ഞാൻ എന്റെ യജമാ​ന​നായ രാജാ​വി​ന്റെ സന്നിധി​യിൽ വന്നത്‌. അങ്ങയുടെ ഈ ദാസി ഇങ്ങനെ​യാ​ണു ചിന്തി​ച്ചത്‌: ‘രാജാ​വിനോട്‌ എന്തായാ​ലും ഒന്നു സംസാ​രി​ച്ചുനോ​ക്കാം. ഒരുപക്ഷേ, രാജാവ്‌ ഈ അടിമ​യു​ടെ അപേക്ഷ കേട്ട്‌ നടപടിയെ​ടുത്തേ​ക്കും. 16  രാജാവ്‌ ഈ അടിമ പറയു​ന്നതു കേൾക്കു​ക​യും ദൈവം തന്ന അവകാ​ശ​ത്തിൽനിന്ന്‌ എന്നെയും എന്റെ ഏകമകനെ​യും ഇല്ലാതാ​ക്കാൻ ശ്രമി​ക്കു​ന്ന​വന്റെ കൈയിൽനി​ന്ന്‌ എന്നെ രക്ഷിക്കു​ക​യും ചെയ്യു​മാ​യി​രി​ക്കും.’+ 17  ഗുണവും ദോഷ​വും വേർതി​രി​ച്ച​റി​യുന്ന കാര്യ​ത്തിൽ എന്റെ യജമാ​ന​നായ രാജാവ്‌ ശരിക്കും ഒരു ദൈവ​ദൂ​തനെപ്പോലെ​യാ​ണ​ല്ലോ. അതു​കൊണ്ട്‌, ‘എന്റെ യജമാ​ന​നായ രാജാ​വി​ന്റെ വാക്ക്‌ എനിക്ക്‌ ആശ്വാ​സമേ​കും’ എന്ന്‌ അങ്ങയുടെ ഈ ദാസി വിചാ​രി​ച്ചു. അങ്ങയുടെ ദൈവ​മായ യഹോവ അങ്ങയുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ.” 18  അപ്പോൾ, രാജാവ്‌ ആ സ്‌ത്രീയോ​ടു പറഞ്ഞു: “ഞാൻ എന്തു ചോദി​ച്ചാ​ലും ദയവായി നീ മറുപടി പറയണം. ഒന്നും മറച്ചുവെ​ക്ക​രുത്‌.” അപ്പോൾ അവൾ, “എന്റെ യജമാ​ന​നായ രാജാവേ, ചോദി​ച്ചാ​ലും” എന്നു പറഞ്ഞു. 19  അപ്പോൾ, രാജാവ്‌ ചോദി​ച്ചു: “യോവാ​ബാ​ണോ നിന്നെ​ക്കൊ​ണ്ട്‌ ഇതെല്ലാം ചെയ്യി​ച്ചത്‌?”+ അപ്പോൾ, സ്‌ത്രീ പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവേ, അങ്ങാണെ കാര്യങ്ങൾ അങ്ങ്‌ പറഞ്ഞതുപോലെ​തന്നെ​യാണ്‌.* അങ്ങയുടെ ഈ ദാസിക്കു നിർദേശം തന്നതും ഈ വാക്കു​കളൊ​ക്കെ പറഞ്ഞു​ത​ന്ന​തും അങ്ങയുടെ ഭൃത്യ​നായ യോവാ​ബാണ്‌. 20  കാര്യങ്ങളെക്കുറിച്ച്‌ വ്യത്യ​സ്‌ത​മായൊ​രു ചിത്രം നൽകാ​നാണ്‌ അങ്ങയുടെ ഭൃത്യ​നായ യോവാ​ബ്‌ ഇതു ചെയ്‌തത്‌. പക്ഷേ, ദൈവ​ദൂ​തന്റേ​തുപോ​ലെ ജ്ഞാനമുള്ള എന്റെ യജമാ​നനു ദേശത്ത്‌ നടക്കു​ന്നതെ​ല്ലാം അറിയാ​മ​ല്ലോ.” 21  പിന്നെ, രാജാവ്‌ യോവാ​ബിനോ​ടു പറഞ്ഞു: “ശരി, ഇക്കാര്യം ഞാൻ ചെയ്യാം.+ ചെന്ന്‌ അബ്‌ശാ​ലോം കുമാ​രനെ തിരികെ കൊണ്ടു​വ​രുക.”+ 22  അപ്പോൾ, യോവാ​ബ്‌ മുട്ടു​കു​ത്തി സാഷ്ടാം​ഗം നമസ്‌ക​രിച്ച്‌ രാജാ​വി​നെ സ്‌തു​തി​ച്ചു. യോവാ​ബ്‌ പറഞ്ഞു: “എന്റെ യജമാ​ന​നായ രാജാവേ, അങ്ങ്‌ ഈ ദാസന്റെ അപേക്ഷ കേട്ട്‌ നടപടിയെ​ടു​ത്ത​ല്ലോ. അതു​കൊണ്ട്‌, അങ്ങയ്‌ക്ക്‌ എന്നോടു പ്രീതി തോന്നി​യി​രി​ക്കുന്നെന്നു ഞാൻ ഇന്ന്‌ അറിയു​ന്നു.” 23  തുടർന്ന്‌, യോവാ​ബ്‌ എഴു​ന്നേറ്റ്‌ ഗശൂരിലേക്കു+ ചെന്ന്‌ അബ്‌ശാലോ​മി​നെ യരുശലേ​മിലേക്കു കൂട്ടിക്കൊ​ണ്ടു​വന്നു. 24  പക്ഷേ, രാജാവ്‌ പറഞ്ഞു: “അബ്‌ശാ​ലോം വീട്ടി​ലേക്കു പോകട്ടെ. എന്നെ മുഖം കാണി​ക്ക​രുത്‌.” അങ്ങനെ, അബ്‌ശാ​ലോം വീട്ടി​ലേക്കു പോയി. രാജാ​വി​നെ മുഖം കാണി​ച്ച​തു​മില്ല. 25  സൗന്ദര്യത്തിന്റെ കാര്യ​ത്തിൽ അബ്‌ശാലോ​മിനോ​ളം കീർത്തി​യുള്ള ഒരാളും ഇസ്രായേ​ലിലെ​ങ്ങു​മു​ണ്ടാ​യി​രു​ന്നില്ല. അടി​തൊട്ട്‌ മുടി​വരെ ഒരു ന്യൂന​ത​യു​മി​ല്ലാ​ത്ത​വ​നാ​യി​രു​ന്നു അബ്‌ശാ​ലോം. 26  മുടി തലയ്‌ക്കു ഭാരമാ​കു​ന്ന​തുകൊണ്ട്‌ വർഷത്തിലൊ​രി​ക്കൽ അബ്‌ശാ​ലോം തലമുടി പറ്റെ വെട്ടു​മാ​യി​രു​ന്നു. അങ്ങനെ കിട്ടുന്ന മുടി​യു​ടെ തൂക്കം രാജതൂക്കക്കട്ടിക്ക്‌* 200 ശേക്കെ​ലു​ണ്ടാ​യി​രു​ന്നു.* 27  അബ്‌ശാലോമിനു മൂന്ന്‌ ആൺമക്കളും+ താമാർ എന്നു പേരുള്ള ഒരു മകളും ഉണ്ടായി​രു​ന്നു. അവൾ അതീവ​സു​ന്ദ​രി​യാ​യി​രു​ന്നു. 28  രാജാവിനെ മുഖം കാണി​ക്കാ​തെ അബ്‌ശാ​ലോം യരുശലേ​മിൽ താമസി​ച്ചു.+ അങ്ങനെ, രണ്ടു വർഷം കടന്നുപോ​യി. 29  അതുകൊണ്ട്‌, രാജാ​വി​ന്റെ അടു​ത്തേക്കു യോവാ​ബി​നെ പറഞ്ഞയ​യ്‌ക്കാൻ തീരു​മാ​നിച്ച അബ്‌ശാ​ലോം അദ്ദേഹത്തെ വിളി​ച്ചുകൊ​ണ്ടു​വ​രാൻ ആളയച്ചു. പക്ഷേ, യോവാ​ബ്‌ ചെന്നില്ല. രണ്ടാം പ്രാവ​ശ്യ​വും ആളയച്ചു. എന്നിട്ടും യോവാ​ബ്‌ ചെല്ലാൻ കൂട്ടാ​ക്കി​യില്ല. 30  ഒടുവിൽ, അബ്‌ശാ​ലോം ഭൃത്യ​ന്മാരോ​ടു പറഞ്ഞു: “എന്റെ നില​ത്തോ​ടു ചേർന്നാ​ണ്‌ യോവാ​ബി​ന്റെ നിലം. അവിടെ കുറെ ബാർളി​യുണ്ട്‌. നിങ്ങൾ ചെന്ന്‌ അതിനു തീയി​ടുക.” അങ്ങനെ, അബ്‌ശാലോ​മി​ന്റെ ഭൃത്യ​ന്മാർ ആ നിലത്തി​നു തീയിട്ടു. 31  ഉടനെ യോവാ​ബ്‌ എഴു​ന്നേറ്റ്‌ അബ്‌ശാലോ​മി​ന്റെ വീട്ടിൽ ചെന്ന്‌ അബ്‌ശാലോ​മിനോട്‌, “താങ്കളു​ടെ ഭൃത്യ​ന്മാർ എന്റെ നിലത്തി​നു തീയി​ട്ടത്‌ എന്തിനാ​ണ്‌” എന്നു ചോദി​ച്ചു. 32  അപ്പോൾ അബ്‌ശാ​ലോം യോവാ​ബിനോ​ടു പറഞ്ഞു: “‘താങ്കൾ ഇവി​ടെ​വരെ ഒന്നു വരണം’ എന്നു ഞാൻ അറിയി​ച്ച​തല്ലേ? ‘താങ്കൾ എനിക്കു​വേണ്ടി രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌, “ഞാൻ എന്തിനാ​ണു ഗശൂരിൽനി​ന്ന്‌ വന്നത്‌,+ ഇതിലും ഭേദം അവി​ടെ​ത്തന്നെ കഴിയു​ന്ന​താ​യി​രു​ന്ന​ല്ലോ” എന്നും “രാജാ​വി​നെ മുഖം കാണി​ക്കാൻ എന്നെ ഇപ്പോൾ അനുവ​ദി​ച്ചാ​ലും; എന്നിൽ എന്തെങ്കി​ലും കുറ്റമുണ്ടെ​ങ്കിൽ അവിടു​ന്ന്‌ എന്നെ കൊന്നു​ക​ള​യുക” എന്നും പറയണം’ എന്നു ഞാൻ അറിയി​ച്ച​ത​ല്ലാ​യി​രു​ന്നോ?” 33  അങ്ങനെ, യോവാ​ബ്‌ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ കാര്യം അറിയി​ച്ചു. അപ്പോൾ, രാജാവ്‌ അബ്‌ശാലോ​മി​നെ വിളിച്ചു. അബ്‌ശാ​ലോം രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ രാജാ​വി​ന്റെ മുന്നിൽ മുട്ടു​കു​ത്തി സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. രാജാവ്‌ അബ്‌ശാലോ​മി​നെ ചുംബി​ച്ചു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ശേഷി​പ്പോ.”
അതായത്‌, വംശപ​രമ്പര നിലനി​റു​ത്താ​നുള്ള അവസാ​ന​പ്ര​തീക്ഷ.
അഥവാ “അങ്ങാണെ അങ്ങ്‌ പറഞ്ഞതിൽനി​ന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറാൻ ആർക്കും കഴിയില്ല.”
ഇതു രാജ​കൊ​ട്ടാ​ര​ത്തിൽ സൂക്ഷി​ച്ചി​രുന്ന ഒരു പ്രമാ​ണ​തൂ​ക്ക​ക്ക​ട്ടി​യോ സാധാ​ര​ണ​ശേ​ക്കെ​ലിൽനി​ന്ന്‌ വ്യത്യ​സ്‌ത​മായ ഒരു ‘രാജ’ശേക്കെ​ലോ ആയിരു​ന്നി​രി​ക്കാം.
ഏകദേശം 2.3 കി.ഗ്രാം. അനു. ബി14 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം