രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം 4:1-44

4  പ്രവാചകപുത്രന്മാരിൽ+ ഒരാളു​ടെ ഭാര്യ എലീശ​യു​ടെ അടുത്ത്‌ വന്ന്‌ ഇങ്ങനെ കരഞ്ഞു​പ​റഞ്ഞു: “അങ്ങയുടെ ദാസനായ എന്റെ ഭർത്താവ്‌ മരിച്ചു​പോ​യി. അദ്ദേഹം എന്നും യഹോ​വയെ ഭയപ്പെട്ടിരുന്ന+ ഒരാളാ​യി​രു​ന്നെന്ന്‌ അങ്ങയ്‌ക്കു നന്നായി അറിയാ​മ​ല്ലോ. ഇപ്പോൾ ഇതാ, അദ്ദേഹ​ത്തി​നു കടം കൊടു​ത്ത​യാൾ എന്റെ രണ്ടു മക്കളെ​യും അടിമ​ക​ളാ​യി കൊണ്ടു​പോ​കാൻ വന്നിരി​ക്കു​ന്നു!”  അപ്പോൾ എലീശ ചോദി​ച്ചു: “ഞാൻ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌? പറയൂ, നിന്റെ വീട്ടിൽ എന്തൊ​ക്കെ​യാ​ണു​ള്ളത്‌?” അപ്പോൾ അവൾ, “ഒരു ഭരണി​യിൽ കുറച്ച്‌ എണ്ണയല്ലാതെ+ മറ്റൊ​ന്നും ഈ ദാസി​യു​ടെ വീട്ടി​ലില്ല” എന്നു പറഞ്ഞു.  അപ്പോൾ എലീശ പറഞ്ഞു: “നീ അയൽപ​ക്കത്തെ വീടു​ക​ളി​ലെ​ല്ലാം ചെന്ന്‌ കിട്ടുന്ന അത്രയും പാത്രങ്ങൾ കടം വാങ്ങുക.  എന്നിട്ട്‌ നീയും നിന്റെ ആൺമക്ക​ളും വീടിന്‌ അകത്ത്‌ കയറി വാതിൽ അടച്ച്‌ ആ പാത്ര​ങ്ങ​ളി​ലെ​ല്ലാം എണ്ണ പകരുക. നിറച്ച പാത്രങ്ങൾ ഒരു ഭാഗത്ത്‌ മാറ്റി​വെ​ക്കണം.”  അങ്ങനെ ആ സ്‌ത്രീ പ്രവാ​ച​കന്റെ അടുത്തു​നിന്ന്‌ പോയി. സ്‌ത്രീ​യും മക്കളും വീടിന്‌ അകത്ത്‌ കയറി വാതിൽ അടച്ചു. മക്കൾ ആ പാത്രങ്ങൾ ഒന്നൊ​ന്നാ​യി കൊടു​ത്തു; സ്‌ത്രീ അതിൽ എണ്ണ നിറച്ചു​കൊ​ണ്ടി​രു​ന്നു.+  പാത്രങ്ങളെല്ലാം നിറഞ്ഞു. സ്‌ത്രീ ഒരു മകനോ​ട്‌, “അടുത്ത പാത്രം കൊണ്ടു​വരൂ”+ എന്നു പറഞ്ഞ​പ്പോൾ മകൻ, “ഇനി പാത്ര​ങ്ങ​ളൊ​ന്നും ബാക്കി​യില്ല” എന്നു മറുപടി പറഞ്ഞു. അപ്പോൾ എണ്ണ നിന്നു​പോ​യി!+  പിന്നെ സ്‌ത്രീ ദൈവ​പു​രു​ഷന്റെ അടുത്ത്‌ ചെന്ന്‌ ഇതെക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ അദ്ദേഹം പറഞ്ഞു: “പോയി ആ എണ്ണ വിറ്റ്‌ നിന്റെ കടങ്ങ​ളെ​ല്ലാം വീട്ടി​ക്കൊ​ള്ളുക. മിച്ചം വരുന്ന​തു​കൊണ്ട്‌ നിനക്കും നിന്റെ മക്കൾക്കും ഉപജീ​വനം കഴിക്കാം.”  ഒരിക്കൽ എലീശ ശൂനേമിൽ+ ചെന്ന​പ്പോൾ അവി​ടെ​യുള്ള ഒരു പ്രമു​ഖ​വ​നിത, വീട്ടിൽ വന്ന്‌ ഭക്ഷണം കഴിക്കാൻ എലീശയെ നിർബ​ന്ധി​ച്ചു.+ പിന്നീട്‌ ആ വഴിക്കു പോകു​മ്പോ​ഴെ​ല്ലാം പ്രവാ​ചകൻ അവിടെ ചെന്ന്‌ ഭക്ഷണം കഴിക്കു​മാ​യി​രു​ന്നു.  ആ സ്‌ത്രീ ഭർത്താ​വി​നോ​ടു പറഞ്ഞു: “ഈ വഴി പതിവാ​യി വരുന്ന ആ വ്യക്തി വിശു​ദ്ധ​നായ ഒരു ദൈവ​പു​രു​ഷ​നാണ്‌. 10  അദ്ദേഹത്തിനുവേണ്ടി നമ്മുടെ വീടിനു മുകളിൽ ഒരു ചെറിയ മുറി ഉണ്ടാക്കി​ക്കൊ​ടു​ക്കാം.+ അവിടെ ഒരു കിടക്ക​യും ഒരു മേശയും കസേര​യും വിളക്കു​ത​ണ്ടും വെക്കാം. ഇവിടെ വരു​മ്പോ​ഴെ​ല്ലാം ദൈവ​പു​രു​ഷന്‌ അവിടെ താമസി​ക്കാ​മ​ല്ലോ.”+ 11  പിന്നീട്‌ ഒരിക്കൽ അവിടെ ചെന്ന പ്രവാ​ചകൻ മുകളി​ലത്തെ ആ മുറി​യിൽ കിടക്കാൻ പോയി. 12  അപ്പോൾ പ്രവാ​ചകൻ തന്റെ ദാസനായ ഗേഹസി​യോട്‌,+ “ആ ശൂനേമ്യസ്‌ത്രീയെ+ വിളി​ക്കുക” എന്നു പറഞ്ഞു. അയാൾ സ്‌ത്രീ​യെ വിളിച്ചു; സ്‌ത്രീ വന്ന്‌ പ്രവാ​ച​കന്റെ മുന്നിൽ നിന്നു. 13  അപ്പോൾ എലീശ ഗേഹസി​യോ​ടു പറഞ്ഞു: “അവളോ​ടു പറയുക: ‘നീ ഞങ്ങൾക്കു​വേണ്ടി ഒരുപാ​ടു ബുദ്ധി​മു​ട്ടി.+ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?+ നിനക്കു​വേണ്ടി ഞാൻ രാജാവിനോടോ+ സൈന്യാ​ധി​പ​നോ​ടോ എന്തെങ്കി​ലും സംസാ​രി​ക്ക​ണോ?’” എന്നാൽ അവൾ പറഞ്ഞു: “എനിക്ക്‌ ഒന്നും വേണ്ടാ. എന്റെ സ്വന്തം ജനത്തിന്‌ ഇടയി​ലാ​ണ​ല്ലോ ഞാൻ താമസി​ക്കു​ന്നത്‌.” 14  അപ്പോൾ എലീശ ഗേഹസി​യോ​ടു ചോദി​ച്ചു: “നമ്മൾ അവൾക്ക്‌ എന്താണു ചെയ്‌തു​കൊ​ടു​ക്കേ​ണ്ടത്‌?” അയാൾ പറഞ്ഞു: “അവൾക്കൊ​രു മകനില്ല.+ ഭർത്താ​വി​നു പ്രായ​വു​മാ​യി.” 15  ഉടനെ എലീശ പറഞ്ഞു: “അവളെ വിളിക്കൂ.” അയാൾ സ്‌ത്രീ​യെ വിളിച്ചു, സ്‌ത്രീ വന്ന്‌ വാതിൽക്കൽ നിന്നു. 16  പ്രവാചകൻ പറഞ്ഞു: “അടുത്ത വർഷം ഈ സമയത്ത്‌ നീ ഒരു മകനെ താലോ​ലി​ക്കും.”+ പക്ഷേ സ്‌ത്രീ പറഞ്ഞു: “എന്റെ യജമാ​നനേ, ദൈവ​പു​രു​ഷ​നായ അങ്ങ്‌ ഈ ദാസി​യോ​ടു നുണ പറയരു​തേ.” 17  എന്നാൽ സ്‌ത്രീ ഗർഭി​ണി​യാ​യി, പിറ്റെ വർഷം എലീശ പറഞ്ഞ സമയത്തു​തന്നെ ഒരു മകനെ പ്രസവി​ച്ചു. 18  കുട്ടി വളർന്നു. ഒരിക്കൽ അവൻ കൊയ്‌ത്തു​കാ​രോ​ടൊ​പ്പ​മാ​യി​രുന്ന അപ്പന്റെ അടു​ത്തേക്കു ചെന്നു. 19  അവൻ അപ്പനോ​ട്‌, “അയ്യോ! എന്റെ തല, എന്റെ തല!” എന്നു പറഞ്ഞു. അപ്പോൾ അപ്പൻ വേലക്കാ​ര​നോ​ടു പറഞ്ഞു: “ഇവനെ ഇവന്റെ അമ്മയുടെ അടു​ത്തേക്കു കൊണ്ടു​പോ​കുക.” 20  അയാൾ കുട്ടിയെ എടുത്ത്‌ അമ്മയുടെ അടു​ത്തേക്കു കൊണ്ടു​പോ​യി. ഉച്ചവരെ അമ്മയുടെ മടിയിൽ ഇരുന്ന​ശേഷം കുട്ടി മരിച്ചു!+ 21  അപ്പോൾ സ്‌ത്രീ കുട്ടിയെ മുകളിൽ കൊണ്ടു​പോ​യി ദൈവപുരുഷന്റെ+ കിടക്ക​യിൽ കിടത്തി​യിട്ട്‌ വാതിൽ അടച്ച്‌ പുറത്ത്‌ വന്നു. 22  സ്‌ത്രീ ഭർത്താ​വി​നെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ഒരു വേലക്കാ​ര​നെ​യും കഴുത​യെ​യും എനിക്കു തന്നാലും. ഞാൻ വേഗം ആ ദൈവ​പു​രു​ഷന്റെ അടുത്ത്‌ പോയി​ട്ട്‌ മടങ്ങി​വ​രാം.” 23  എന്നാൽ അയാൾ ചോദി​ച്ചു: “ഇന്ന്‌ എന്തിനാ​ണു നീ അദ്ദേഹത്തെ കാണാൻ പോകു​ന്നത്‌? ഇന്നു കറുത്ത വാവും+ ശബത്തും ഒന്നുമ​ല്ല​ല്ലോ.” പക്ഷേ സ്‌ത്രീ പറഞ്ഞു: “പേടി​ക്കേണ്ടാ, കുഴപ്പ​മൊ​ന്നു​മില്ല.” 24  പിന്നെ സ്‌ത്രീ കഴുത​യ്‌ക്കു കോപ്പി​ട്ട്‌ വേലക്കാ​ര​നോ​ടു പറഞ്ഞു: “വേഗം പോകണം. ഞാൻ പറയാതെ എങ്ങും നിറു​ത്ത​രുത്‌.” 25  അങ്ങനെ സ്‌ത്രീ ദൈവ​പു​രു​ഷനെ കാണാൻ കർമേൽ പർവത​ത്തി​ലേക്കു പോയി. ദൂരത്തു​നിന്ന്‌ ആ സ്‌ത്രീ​യെ കണ്ട ഉടനെ ദൈവ​പു​രു​ഷൻ ദാസനായ ഗേഹസി​യോ​ടു പറഞ്ഞു: “അതാ, ആ ശൂനേ​മ്യ​സ്‌ത്രീ വരുന്നു! 26  ഓടിച്ചെന്ന്‌ സ്‌ത്രീ​യോട്‌, ‘നിനക്കു സുഖമാ​ണോ, ഭർത്താവ്‌ എങ്ങനെ​യി​രി​ക്കു​ന്നു, കുട്ടി സുഖമാ​യി​രി​ക്കു​ന്നോ’ എന്നെല്ലാം ചോദി​ക്കുക.” അപ്പോൾ സ്‌ത്രീ, “സുഖം​തന്നെ” എന്നു പറഞ്ഞു. 27  സ്‌ത്രീ ആ മലയിൽ ദൈവ​പു​രു​ഷന്റെ അടുത്ത്‌ എത്തിയ ഉടനെ ദൈവ​പു​രു​ഷന്റെ കാലിൽ കെട്ടി​പ്പി​ടി​ച്ചു.+ ഗേഹസി പിടി​ച്ചു​മാ​റ്റാൻ ശ്രമി​ച്ച​പ്പോൾ ദൈവ​പു​രു​ഷൻ പറഞ്ഞു: “അവളെ തടയരു​ത്‌. അവൾക്ക്‌ എന്തോ വലിയ വിഷമ​മുണ്ട്‌. യഹോവ അത്‌ എന്നെ അറിയി​ക്കാ​തെ എന്നിൽനി​ന്ന്‌ മറച്ചു​വെ​ച്ചി​രി​ക്കു​ന്നു.” 28  അപ്പോൾ സ്‌ത്രീ പറഞ്ഞു: “എനി​ക്കൊ​രു മകനെ തരണ​മെന്നു ഞാൻ യജമാ​ന​നോട്‌ ആവശ്യ​പ്പെ​ട്ടോ? ‘എനിക്കു വെറുതേ ആശ തരരുത്‌’+ എന്നു ഞാൻ അങ്ങയോ​ടു പറഞ്ഞി​രു​ന്നി​ല്ലേ?” 29  ദൈവപുരുഷൻ ഉടനെ ഗേഹസി​യോ​ടു പറഞ്ഞു: “നീ അര കെട്ടി+ എന്റെ വടി എടുത്ത്‌ പുറ​പ്പെ​ടുക. വഴിയിൽ ആരെ കണ്ടാലും അഭിവാ​ദനം ചെയ്യരു​ത്‌. ആരെങ്കി​ലും നിന്നെ അഭിവാ​ദനം ചെയ്‌താൽ തിരിച്ച്‌ അഭിവാ​ദനം ചെയ്യാൻ നിൽക്ക​രുത്‌. പോയി എന്റെ വടി കുട്ടി​യു​ടെ മുഖത്ത്‌ വെക്കുക.” 30  അപ്പോൾ കുട്ടി​യു​ടെ അമ്മ പറഞ്ഞു: “യഹോ​വ​യാ​ണെ, അങ്ങാണെ, അങ്ങ്‌ കൂടെ വരാതെ ഞാൻ പോകില്ല.”+ അങ്ങനെ ദൈവ​പു​രു​ഷൻ എഴു​ന്നേറ്റ്‌ ആ സ്‌ത്രീ​യു​ടെ​കൂ​ടെ പോയി. 31  ഗേഹസി അവർക്കു മുമ്പേ ചെന്ന്‌ ആ വടി കുട്ടി​യു​ടെ മുഖത്ത്‌ വെച്ചു. പക്ഷേ ഒരു ശബ്ദമോ അനക്കമോ ഉണ്ടായില്ല.+ ഗേഹസി എലീശ​യു​ടെ അടുത്ത്‌ മടങ്ങി​വന്ന്‌, “കുട്ടി എഴു​ന്നേൽക്കു​ന്നില്ല” എന്നു പറഞ്ഞു. 32  എലീശ വീട്ടി​ലേക്കു ചെന്ന​പ്പോൾ കുട്ടി എലീശ​യു​ടെ കിടക്ക​യിൽ മരിച്ചു​കി​ട​ക്കു​ന്നതു കണ്ടു.+ 33  എലീശ തനിച്ച്‌ അകത്ത്‌ കയറി വാതിൽ അടച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു.+ 34  പിന്നെ കിടക്ക​യിൽ കയറി കുട്ടി​യു​ടെ മേൽ കിടന്ന്‌, തന്റെ വായ്‌ കുട്ടി​യു​ടെ വായോ​ടും തന്റെ കണ്ണുകൾ കുട്ടി​യു​ടെ കണ്ണുക​ളോ​ടും തന്റെ കൈപ്പ​ത്തി​കൾ കുട്ടി​യു​ടെ കൈപ്പ​ത്തി​ക​ളോ​ടും ചേർത്തു​വെച്ചു. അങ്ങനെ കുട്ടി​യു​ടെ ശരീരം ചൂടു​പി​ടി​ച്ചു​തു​ടങ്ങി.+ 35  എലീശ മുറി​യിൽ അങ്ങോ​ട്ടും ഇങ്ങോ​ട്ടും നടന്ന​ശേഷം കിടക്ക​യിൽ കയറി വീണ്ടും കുട്ടി​യു​ടെ മേൽ കിടന്നു. കുട്ടി ഏഴു തവണ തുമ്മി. അതിനു ശേഷം കണ്ണ്‌ തുറന്നു.+ 36  എലീശ ഗേഹസി​യെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “ആ ശൂനേ​മ്യ​സ്‌ത്രീ​യെ വിളി​ക്കുക.” അയാൾ സ്‌ത്രീ​യെ കൂട്ടി​ക്കൊ​ണ്ടു​വന്നു. അപ്പോൾ എലീശ പറഞ്ഞു: “ഇതാ, നിന്റെ മകൻ! അവനെ എടു​ത്തോ​ളൂ.”+ 37  സ്‌ത്രീ അകത്ത്‌ വന്ന്‌ എലീശ​യു​ടെ കാൽക്കൽ വീണ്‌ നമസ്‌ക​രി​ച്ചു. അതിനു ശേഷം മകനെ എടുത്തു​കൊ​ണ്ടു​പോ​യി. 38  പിന്നെ എലീശ ഗിൽഗാ​ലിൽ തിരി​ച്ചെത്തി. അക്കാലത്ത്‌ ദേശത്ത്‌ ക്ഷാമമാ​യി​രു​ന്നു.+ പ്രവാചകപുത്രന്മാർ+ എലീശ​യു​ടെ മുന്നിൽ ഇരിക്കു​മ്പോൾ എലീശ ദാസനോടു+ പറഞ്ഞു: “ആ വലിയ കലം അടുപ്പിൽ വെച്ച്‌ പ്രവാ​ച​ക​പു​ത്ര​ന്മാർക്കു സൂപ്പ്‌ ഉണ്ടാക്കി​ക്കൊ​ടു​ക്കുക.” 39  അപ്പോൾ അവരിൽ ഒരാൾ പച്ചക്കറി ശേഖരി​ക്കാൻ പുറത്ത്‌ പോയി. അവിടെ ഒരു കാട്ടു​ചെടി കണ്ടപ്പോൾ അയാൾ അതിന്റെ കായ്‌ പറിച്ച്‌ വസ്‌ത്രം നിറയെ ശേഖരി​ച്ചു; അവ എന്താ​ണെന്ന്‌ അയാൾക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. അയാൾ മടങ്ങി​വന്ന്‌ അത്‌ അരിഞ്ഞ്‌ കലത്തിൽ ഇട്ടു. 40  പിന്നീട്‌ അവർ അത്‌ എടുത്ത്‌ വിളമ്പി. എന്നാൽ ആ സൂപ്പ്‌ കഴിച്ച ഉടനെ ആളുകൾ, “ദൈവ​പു​രു​ഷാ, കലത്തിൽ മരണം!” എന്നു പറഞ്ഞ്‌ നിലവി​ളി​ച്ചു. അവർക്ക്‌ അതു കഴിക്കാൻ കഴിഞ്ഞില്ല. 41  അപ്പോൾ എലീശ പറഞ്ഞു: “കുറച്ച്‌ ധാന്യ​പ്പൊ​ടി കൊണ്ടു​വ​രുക.” അതു കലത്തിൽ ഇട്ടിട്ട്‌ പ്രവാ​ചകൻ പറഞ്ഞു: “ഇനി ഇത്‌ ആളുകൾക്കു വിളമ്പുക.” ദോഷം ചെയ്യു​ന്ന​തൊ​ന്നും പിന്നെ കലത്തി​ലു​ണ്ടാ​യി​രു​ന്നില്ല.+ 42  ബാൽ-ശാലീശയിൽനിന്ന്‌+ ഒരാൾ വന്ന്‌, ആദ്യം വിളഞ്ഞ ബാർളി​കൊണ്ട്‌ ഉണ്ടാക്കിയ 20 അപ്പവും+ ഒരു സഞ്ചി നിറയെ പുതു​ധാ​ന്യ​വും ദൈവ​പു​രു​ഷനു കൊടു​ത്തു.+ അപ്പോൾ ദൈവ​പു​രു​ഷ​നായ എലീശ പറഞ്ഞു: “ഇത്‌ ആളുകൾക്കു കൊടു​ക്കുക, അവർ കഴിക്കട്ടെ.” 43  എന്നാൽ ദാസൻ പ്രവാ​ച​ക​നോട്‌, “ഞാൻ ഇത്‌ എങ്ങനെ 100 പേർക്കു വിളമ്പും”+ എന്നു ചോദി​ച്ചു. അപ്പോൾ പ്രവാ​ചകൻ പറഞ്ഞു: “നീ ഇത്‌ ആളുകൾക്കു കൊടു​ക്കുക. കാരണം, ‘അവർ ഇതു കഴിക്കു​ക​യും മിച്ചം​വ​രു​ക​യും ചെയ്യും’+ എന്ന്‌ യഹോവ പറയുന്നു.” 44  അങ്ങനെ അയാൾ അത്‌ അവർക്കു വിളമ്പി. അവർ അതു കഴിക്കു​ക​യും യഹോവ പറഞ്ഞതു​പോ​ലെ​തന്നെ മിച്ചം​വ​രു​ക​യും ചെയ്‌തു.+

അടിക്കുറിപ്പുകള്‍

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം