രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം 17:1-41

17  യഹൂദാ​രാ​ജാ​വായ ആഹാസി​ന്റെ ഭരണത്തി​ന്റെ 12-ാം വർഷം ഏലെയു​ടെ മകൻ ഹോശയ+ ശമര്യ​യിൽ ഇസ്രാ​യേ​ലി​നു രാജാ​വാ​യി. ഒൻപതു വർഷം ഹോശയ ഭരണം നടത്തി.  മുൻഗാമികളായ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ അത്രയു​മ​ല്ലെ​ങ്കി​ലും അയാളും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു​കൊ​ണ്ടി​രു​ന്നു.  അസീറിയൻ രാജാ​വായ ശൽമ​നേ​സെർ ഹോശ​യ​യ്‌ക്കു നേരെ വന്ന്‌+ അയാളെ ദാസനാ​ക്കി; ഹോശയ അന്നുമു​തൽ അസീറി​യൻ രാജാ​വി​നു കപ്പം* കൊടു​ത്തു​പോ​ന്നു.+  എന്നാൽ ഹോശയ ഈജി​പ്‌തി​ലെ രാജാ​വായ സോയു​ടെ അടുത്ത്‌ ദൂതന്മാ​രെ അയയ്‌ക്കുകയും+ അസീറി​യൻ രാജാ​വി​നു വർഷം​തോ​റും കൊടു​ക്കുന്ന കപ്പം കൊടു​ക്കാ​തി​രി​ക്കു​ക​യും ചെയ്‌തു. ഹോശയ നടത്തിയ ഗൂഢാ​ലോ​ച​ന​യെ​ക്കു​റിച്ച്‌ അറിഞ്ഞ അസീറി​യൻ രാജാവ്‌ അയാളെ ബന്ധിച്ച്‌ തടവി​ലാ​ക്കി.  അസീറിയൻ രാജാവ്‌ ദേശത്തെ ഒന്നാകെ ആക്രമി​ക്കു​ക​യും ശമര്യ​യി​ലേക്കു വന്ന്‌ മൂന്നു വർഷം അതിനെ ഉപരോ​ധി​ക്കു​ക​യും ചെയ്‌തു.  ഹോശയയുടെ ഭരണത്തി​ന്റെ ഒൻപതാം വർഷം അസീറി​യൻ രാജാവ്‌ ശമര്യ പിടി​ച്ച​ടക്കി.+ അയാൾ ഇസ്രാ​യേൽ ജനത്തെ അസീറി​യ​യി​ലേക്കു ബന്ദിക​ളാ​യി കൊണ്ടുപോയി+ മേദ്യ​രു​ടെ നഗരങ്ങളിലും+ ഗോസാൻ നദിയു​ടെ തീരത്തുള്ള ഹാബോ​രി​ലും ഹലഹിലും+ താമസി​പ്പി​ച്ചു.  ഈജിപ്‌തുരാജാവായ ഫറവോ​ന്റെ കൈയിൽനി​ന്ന്‌ രക്ഷിച്ച്‌ അവി​ടെ​നിന്ന്‌ അവരെ പുറത്ത്‌ കൊണ്ടു​വന്ന അവരുടെ ദൈവ​മായ യഹോവയ്‌ക്കെതിരെ+ പാപം ചെയ്‌ത​തു​കൊ​ണ്ടാണ്‌ ഇസ്രാ​യേൽ ജനത്തിന്‌ ഇങ്ങനെ സംഭവി​ച്ചത്‌. അവർ മറ്റു ദൈവ​ങ്ങളെ ആരാധി​ച്ചു.*+  കൂടാതെ, യഹോവ ഇസ്രാ​യേ​ല്യ​രു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​കളഞ്ഞ ജനതക​ളു​ടെ ആചാരങ്ങൾ അനുക​രി​ക്കു​ക​യും ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാർ തുടങ്ങി​വെച്ച ആചാരങ്ങൾ പിൻപ​റ്റു​ക​യും ചെയ്‌തു.  ഇസ്രായേല്യർ അവരുടെ ദൈവ​മായ യഹോവ തെറ്റാ​ണെന്നു പറഞ്ഞ കാര്യ​ങ്ങൾക്കു പിന്നാലെ പോയി. കാവൽഗോ​പു​ര​ങ്ങൾമു​തൽ കോട്ട​മ​തി​ലുള്ള നഗരങ്ങൾവരെ* എല്ലായി​ട​ത്തും അവർ ആരാധനാസ്ഥലങ്ങൾ* പണിതു.+ 10  ഉയർന്ന എല്ലാ കുന്നു​ക​ളി​ലും തഴച്ചു​വ​ള​രുന്ന എല്ലാ മരത്തിന്റെ ചുവട്ടിലും+ പൂജാ​സ്‌തം​ഭ​ങ്ങ​ളും പൂജാസ്‌തൂപങ്ങളും*+ ഉണ്ടാക്കി. 11  യഹോവ അവരുടെ മുന്നിൽനി​ന്ന്‌ മറ്റു ദേശങ്ങ​ളി​ലേക്ക്‌ ഓടി​ച്ചു​വിട്ട ജനതക​ളെ​പ്പോ​ലെ അവരും ആരാധ​നാ​സ്ഥ​ല​ങ്ങ​ളിൽ യാഗവ​സ്‌തു​ക്കൾ ദഹിപ്പി​ച്ചു.*+ യഹോ​വയെ കോപി​പ്പി​ക്കാ​നാ​യി അവർ തെറ്റായ കാര്യങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നു. 12  “നിങ്ങൾ അവയെ ആരാധി​ക്ക​രുത്‌!” എന്നു പറഞ്ഞ്‌ യഹോവ വിലക്കിയിരുന്ന+ മ്ലേച്ഛവിഗ്രഹങ്ങളെത്തന്നെ*+ അവർ ആരാധി​ച്ചു. 13  യഹോവ തന്റെ എല്ലാ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യും ദിവ്യ​ദർശി​ക​ളി​ലൂ​ടെ​യും ഇസ്രാ​യേ​ലി​നും യഹൂദ​യ്‌ക്കും ഇങ്ങനെ ആവർത്തി​ച്ച്‌ മുന്നറി​യി​പ്പു നൽകി:+ “നിങ്ങളു​ടെ ദുഷിച്ച വഴികൾ വിട്ട്‌ തിരി​ഞ്ഞു​വ​രുക!+ ഞാൻ നിങ്ങളു​ടെ പൂർവി​ക​രോ​ടു കല്‌പി​ക്കു​ക​യും എന്റെ ദാസന്മാ​രായ പ്രവാ​ച​ക​രി​ലൂ​ടെ നിങ്ങൾക്കു നൽകു​ക​യും ചെയ്‌ത എല്ലാ നിയമ​ങ്ങ​ളും, എന്റെ എല്ലാ കല്‌പ​ന​ക​ളും ചട്ടങ്ങളും, അനുസ​രി​ക്കുക.” 14  എന്നാൽ അവർ അതു ശ്രദ്ധി​ച്ചില്ല. അവരുടെ ദൈവ​മായ യഹോ​വ​യിൽ വിശ്വാ​സ​മർപ്പി​ക്കാ​തി​രുന്ന അവരുടെ പൂർവി​ക​രെ​പ്പോ​ലെ അവരും ദുശ്ശാ​ഠ്യം കാണി​ച്ചു​കൊ​ണ്ടി​രു​ന്നു.*+ 15  ദൈവമായ യഹോവ അവർക്കു നൽകിയ ചട്ടങ്ങളും മുന്നറി​യി​പ്പാ​യി ഓർമി​പ്പിച്ച കാര്യങ്ങളും+ അവരുടെ പൂർവി​ക​രോ​ടു ചെയ്‌ത ഉടമ്പടിയും+ അവർ തള്ളിക്ക​ളഞ്ഞു. ചുറ്റു​മുള്ള ജനതകളെ അനുക​രി​ക്ക​രു​തെന്നു ദൈവം അവരോ​ടു കല്‌പി​ച്ചി​രു​ന്നു.+ എന്നിട്ടും അവർ അവരെ അനുക​രിച്ച്‌ ഒരു ഗുണവു​മി​ല്ലാത്ത വിഗ്രഹങ്ങളുടെ+ പിന്നാലെ പോയി ഒരു ഗുണവു​മി​ല്ലാ​ത്ത​വ​രാ​യി​ത്തീർന്നു.+ 16  അവരുടെ ദൈവ​മായ യഹോവ നൽകിയ കല്‌പ​ന​ക​ളെ​ല്ലാം അവർ ഉപേക്ഷി​ച്ചു. അവർ ഒരു പൂജാസ്‌തൂപവും+ കാളക്കു​ട്ടി​യു​ടെ രണ്ടു ലോഹപ്രതിമകളും* ഉണ്ടാക്കി;+ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തി​ന്റെ​യും മുമ്പാകെ കുമ്പിടുകയും+ ബാലിനെ സേവി​ക്കു​ക​യും ചെയ്‌തു.+ 17  അവർ ഭാവി​ഫലം നോക്കുകയും+ അവരുടെ മക്കളെ ദഹിപ്പിക്കുകയും*+ ശകുനം നോക്കു​ക​യും ചെയ്‌തു. യഹോ​വയെ കോപി​പ്പി​ക്കാ​നാ​യി അവർ മനഃപൂർവം ദൈവ​മു​മ്പാ​കെ തിന്മ ചെയ്‌തു​കൊ​ണ്ടി​രു​ന്നു.* 18  അതുകൊണ്ട്‌ യഹോവ ഇസ്രാ​യേ​ല്യ​രോട്‌ ഉഗ്രമാ​യി കോപി​ച്ച്‌ അവരെ കൺമു​ന്നിൽനിന്ന്‌ നീക്കി​ക്ക​ളഞ്ഞു.+ യഹൂദാ​ഗോ​ത്ര​ത്തെ​യ​ല്ലാ​തെ മറ്റാ​രെ​യും ദൈവം ബാക്കി വെച്ചില്ല. 19  എന്നാൽ യഹൂദ​യും അവരുടെ ദൈവ​മായ യഹോ​വ​യു​ടെ കല്‌പ​നകൾ അനുസ​രി​ച്ചില്ല.+ അവരും ഇസ്രാ​യേ​ലി​ന്റെ ആചാരങ്ങൾ പിൻപ​റ്റി​പ്പോ​ന്നു.+ 20  യഹോവ ഇസ്രാ​യേ​ലി​ന്റെ വംശജ​രെ​യെ​ല്ലാം തള്ളിക്ക​ളഞ്ഞു. ദൈവം അവരെ നാണം​കെ​ടു​ത്തു​ക​യും അവർ നശിച്ചു​പോ​കു​ന്ന​തു​വരെ കവർച്ച​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ച്‌ തന്റെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യു​ക​യും ചെയ്‌തു. 21  ദൈവം ഇസ്രാ​യേ​ലി​നെ ദാവീ​ദു​ഗൃ​ഹ​ത്തിൽനിന്ന്‌ കീറി​യെ​ടു​ത്തു. അവർ നെബാ​ത്തി​ന്റെ മകനായ യൊ​രോ​ബെ​യാ​മി​നെ രാജാവാക്കിയെങ്കിലും+ യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​നെ യഹോ​വ​യിൽനിന്ന്‌ അകറ്റി​ക്ക​ളഞ്ഞു; അവർ വലി​യൊ​രു പാപം ചെയ്യാൻ അയാൾ ഇടയാക്കി. 22  ഇസ്രായേൽ ജനം യൊ​രോ​ബെ​യാം ചെയ്‌ത എല്ലാ പാപങ്ങ​ളി​ലും നടന്നു;+ അവർ അതിൽനി​ന്ന്‌ വിട്ടു​മാ​റി​യില്ല. 23  ഒടുവിൽ തന്റെ ദാസരായ പ്രവാ​ച​ക​ന്മാ​രി​ലൂ​ടെ​യെ​ല്ലാം മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ യഹോവ ഇസ്രാ​യേ​ലി​നെ തന്റെ സന്നിധി​യിൽനിന്ന്‌ നീക്കി​ക്ക​ളഞ്ഞു.+ അങ്ങനെ ഇസ്രാ​യേ​ല്യർക്കു സ്വദേശം വിട്ട്‌ അസീറി​യ​യി​ലേക്കു ബന്ദിക​ളാ​യി പോ​കേ​ണ്ടി​വന്നു;+ ഇന്നും അവർ അവി​ടെ​ത്തന്നെ കഴിയു​ന്നു. 24  പിന്നെ അസീറി​യൻ രാജാവ്‌ ബാബി​ലോൺ, കൂഥ, അവ്വ, ഹമാത്ത്‌, സെഫർവ്വയീം+ എന്നീ സ്ഥലങ്ങളിൽനി​ന്ന്‌ ആളുകളെ കൊണ്ടു​വന്ന്‌ ഇസ്രാ​യേ​ല്യർക്കു പകരം ശമര്യ​യി​ലെ നഗരങ്ങ​ളിൽ താമസി​പ്പി​ച്ചു. അവർ ശമര്യ കൈവ​ശ​മാ​ക്കി അതിലെ നഗരങ്ങ​ളിൽ താമസി​ച്ചു. 25  എന്നാൽ അവിടെ താമസം​തു​ട​ങ്ങിയ കാലത്ത്‌ അവർ യഹോ​വയെ ഭയപ്പെ​ട്ടില്ല.* അതു​കൊണ്ട്‌ യഹോവ അവരുടെ ഇടയി​ലേക്കു സിംഹ​ങ്ങളെ അയച്ചു;+ അവരിൽ ചിലരെ അവ കൊന്നു​ക​ളഞ്ഞു. 26  അപ്പോൾ അസീറി​യൻ രാജാ​വിന്‌ ഇങ്ങനെ വിവരം കിട്ടി: “അങ്ങ്‌ പിടി​ച്ചു​കൊ​ണ്ടു​വന്ന്‌ ശമര്യ​യു​ടെ നഗരങ്ങ​ളിൽ താമസി​പ്പിച്ച ജനതകൾക്ക്‌ ആ ദേശത്തെ ദൈവത്തെ ആരാധി​ക്കേ​ണ്ടത്‌ എങ്ങനെയെന്ന്‌* അറിയില്ല. അവരിൽ ആർക്കും ആ ദേശത്തെ ദൈവത്തെ ആരാധി​ക്കേണ്ട വിധം അറിയി​ല്ലാ​ത്ത​തി​നാൽ ആ ദൈവം അവരുടെ ഇടയി​ലേക്കു സിംഹ​ങ്ങളെ അയച്ച്‌ അവരെ കൊല്ലു​ന്നു.” 27  അപ്പോൾ അസീറി​യൻ രാജാവ്‌ കല്‌പി​ച്ചു: “നിങ്ങൾ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​വന്ന പുരോ​ഹി​ത​ന്മാ​രിൽ ഒരാളെ അവി​ടേക്കു തിരികെ അയയ്‌ക്കുക. അയാൾ അവിടെ താമസി​ച്ച്‌ ആ ദേശത്തെ ദൈവത്തെ ആരാധി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അവരെ പഠിപ്പി​ക്കട്ടെ.” 28  അങ്ങനെ ശമര്യ​യിൽനിന്ന്‌ അവർ ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോയ പുരോ​ഹി​ത​ന്മാ​രിൽ ഒരാൾ തിരികെ എത്തി. അയാൾ ബഥേലിൽ താമസി​ച്ച്‌,+ യഹോ​വയെ ഭയപ്പെടേണ്ടത്‌* എങ്ങനെ​യെന്ന്‌ ആ ജനതകളെ പഠിപ്പി​ച്ചു​തു​ടങ്ങി.+ 29  എന്നാൽ ഓരോ ജനതയും അവരവ​രു​ടെ ദൈവത്തെ* നിർമി​ച്ച്‌ ശമര്യ​ക്കാർ ഉണ്ടാക്കിയ ഉയർന്ന സ്ഥലങ്ങളിലെ* ആരാധ​നാ​മ​ന്ദി​ര​ങ്ങ​ളിൽ സ്ഥാപിച്ചു. ഓരോ ജനതയും അവർ താമസിച്ച നഗരങ്ങ​ളിൽ അങ്ങനെ ചെയ്‌തു. 30  ബാബിലോൺകാർ സുക്കോ​ത്ത്‌-ബനോ​ത്തി​നെ​യും കൂഥ്യർ നേർഗാ​ലി​നെ​യും ഹമാത്യർ+ അശീമ​യെ​യും 31  അവ്വ്യർ നിബ്‌ഹ​സി​നെ​യും തർത്തക്കി​നെ​യും ഉണ്ടാക്കി. സെഫർവ്വ​യീ​മിൽനി​ന്നു​ള്ളവർ അവിടത്തെ ദൈവ​ങ്ങ​ളായ അദ്ര​മേ​ലെ​ക്കി​നും അനമേ​ലെ​ക്കി​നും വേണ്ടി അവരുടെ മക്കളെ തീയിൽ ദഹിപ്പി​ക്കു​മാ​യി​രു​ന്നു.+ 32  യഹോവയെ ഭയപ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അവർ തങ്ങളുടെ ഇടയിൽനി​ന്നു​തന്നെ പുരോ​ഹി​ത​ന്മാ​രെ തിര​ഞ്ഞെ​ടുത്ത്‌ ആരാധനാസ്ഥലങ്ങളിൽ* നിയമി​ച്ചു. അവരാണ്‌ അവി​ടെ​യുള്ള മന്ദിര​ങ്ങ​ളി​ലെ ആരാധ​ന​യ്‌ക്കു നേതൃ​ത്വം വഹിച്ചത്‌.+ 33  അതെ, യഹോ​വയെ ഭയപ്പെ​ട്ടി​രു​ന്നെ​ങ്കി​ലും സ്വദേ​ശത്തെ ജനതക​ളു​ടെ ആരാധനാരീതിയനുസരിച്ച്‌* അവരവ​രു​ടെ സ്വന്തം ദൈവ​ങ്ങ​ളെ​യാണ്‌ അവർ ആരാധി​ച്ചത്‌.+ 34  ഇന്നും അവർ അവരുടെ ആ പഴയ ആരാധ​നാ​രീ​തി​കൾ പിൻപ​റ്റി​പ്പോ​രു​ന്നു. അവർ ആരും യഹോ​വയെ ആരാധി​ക്കു​ന്നില്ല; യഹോ​വ​യു​ടെ നിയമ​ങ്ങ​ളും ന്യായ​ത്തീർപ്പു​ക​ളും അനുസ​രി​ക്കു​ക​യോ ഇസ്രാ​യേൽ എന്നു ദൈവം പേര്‌ നൽകിയ യാക്കോബിന്റെ+ ആൺമക്കൾക്കു കൊടുത്ത കല്‌പ​ന​ക​ളും നിയമ​വും പാലി​ക്കു​ക​യോ ചെയ്യു​ന്നില്ല. 35  അവരുമായി ഒരു ഉടമ്പടി ചെയ്‌തപ്പോൾ+ യഹോവ അവരോ​ട്‌ ഇങ്ങനെ കല്‌പി​ച്ചി​രു​ന്നു: “നിങ്ങൾ മറ്റു ദൈവ​ങ്ങ​ളോ​ടു ഭയഭക്തി കാണി​ക്ക​രുത്‌. നിങ്ങൾ അവരുടെ മുന്നിൽ കുമ്പി​ടു​ക​യോ അവരെ സേവി​ക്കു​ക​യോ അവർക്കു ബലി അർപ്പി​ക്കു​ക​യോ ചെയ്യരു​ത്‌.+ 36  മഹാശക്തിയോടും നീട്ടിയ കരത്തോ​ടും കൂടെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ പുറത്ത്‌ കൊണ്ടുവന്ന+ യഹോ​വ​യോ​ടാ​ണു നിങ്ങൾ ഭയഭക്തി കാണി​ക്കേ​ണ്ടത്‌;+ ആ ദൈവ​ത്തി​ന്റെ മുന്നി​ലാ​ണു നിങ്ങൾ കുമ്പി​ടേ​ണ്ടത്‌; ആ ദൈവ​ത്തി​നാ​ണു നിങ്ങൾ ബലി അർപ്പി​ക്കേ​ണ്ടത്‌. 37  ദൈവം നിങ്ങൾക്ക്‌ എഴുതി​ത്തന്ന കല്‌പ​ന​ക​ളും ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും നിയമവും+ നിങ്ങൾ എപ്പോ​ഴും ശ്രദ്ധ​യോ​ടെ പാലി​ക്കണം; നിങ്ങൾ മറ്റു ദൈവ​ങ്ങ​ളോ​ടു ഭയഭക്തി കാണി​ക്ക​രുത്‌. 38  ഞാൻ നിങ്ങ​ളോ​ടു ചെയ്‌ത ഉടമ്പടി നിങ്ങൾ മറന്നു​ക​ള​യ​രുത്‌.+ മറ്റു ദൈവ​ങ്ങ​ളോ​ടല്ല, 39  നിങ്ങളുടെ ദൈവ​മായ യഹോ​വ​യോ​ടാ​ണു നിങ്ങൾ ഭയഭക്തി കാണി​ക്കേ​ണ്ടത്‌. നിങ്ങളു​ടെ ദൈവം നിങ്ങളെ ശത്രു​ക്ക​ളിൽനി​ന്നെ​ല്ലാം രക്ഷിക്കും.” 40  എന്നാൽ അവർ അത്‌ അനുസ​രി​ച്ചില്ല; അവർ അവരുടെ പഴയ ആരാധ​നാ​രീ​തി​കൾതന്നെ പിൻപ​റ്റി​പ്പോ​ന്നു.+ 41  ഈ ജനതകൾ യഹോ​വയെ ഭയപ്പെട്ടിരുന്നെങ്കിലും+ അവർ കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളെ​ത്തന്നെ അവർ സേവിച്ചു. ഇന്നും അവരുടെ മക്കളും മക്കളുടെ മക്കളും അവരുടെ പൂർവി​ക​രെ​പ്പോ​ലെ അതുതന്നെ ചെയ്‌തു​പോ​രു​ന്നു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ഭയപ്പെട്ടു.”
അതായത്‌, അധികം ആൾപ്പാർപ്പി​ല്ലാത്ത സ്ഥലങ്ങൾമു​തൽ ജനങ്ങൾ തിങ്ങി​പ്പാർക്കുന്ന സ്ഥലങ്ങൾവരെ.
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
പദാവലി കാണുക.
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ച്ചു.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അക്ഷ. “പൂർവി​ക​രു​ടേ​തു​പോ​ലെ തങ്ങളുടെ കഴുത്തും അവർ വഴക്കമി​ല്ലാ​ത്ത​താ​ക്കി​ക്കൊ​ണ്ടി​രു​ന്നു.”
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മ​ക​ളും.”
അക്ഷ. “തീയി​ലൂ​ടെ കടത്തി​വി​ടു​ക​യും.”
അഥവാ “തിന്മ പ്രവർത്തി​ക്കാൻ തങ്ങളെ​ത്തന്നെ വിറ്റു​ക​ളഞ്ഞു.”
അഥവാ “ആരാധി​ച്ചില്ല.”
അഥവാ “ദേശത്തെ മതം.”
അഥവാ “ആരാധി​ക്കേ​ണ്ടത്‌.”
അഥവാ “ദൈവ​ങ്ങളെ.”
അഥവാ “ആരാധ​നാ​സ്ഥ​ല​ങ്ങ​ളി​ലെ.”
അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”
അഥവാ “മതാചാ​ര​ങ്ങ​ള​നു​സ​രി​ച്ച്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം