പത്രോ​സ്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 1:1-21

1  നമ്മുടെ ദൈവ​ത്തിന്റെ​യും രക്ഷകനായ യേശുക്രി​സ്‌തു​വിന്റെ​യും നീതി​യി​ലൂ​ടെ ഞങ്ങളുടേ​തുപോ​ലുള്ള അമൂല്യ​മായ ഒരു വിശ്വാ​സം നേടിയെ​ടു​ത്ത​വർക്ക്‌, യേശുക്രി​സ്‌തു​വി​ന്റെ അടിമ​യും അപ്പോ​സ്‌ത​ല​നും ആയ ശിമോൻ പത്രോ​സ്‌ എഴുതു​ന്നത്‌:  ദൈവത്തെയും നമ്മുടെ കർത്താ​വായ യേശു​വിനെ​യും കുറി​ച്ചുള്ള ശരിയായ* അറിവിനാൽ+ നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും സമൃദ്ധ​മാ​യി ഉണ്ടാകട്ടെ.  തന്റെ മഹത്ത്വ​ത്താ​ലും നന്മയാ​ലും നമ്മളെ വിളിച്ച ദൈവത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവിലൂടെ+ ദൈവ​ഭ​ക്തിയോടെ​യുള്ള ജീവിതം നയിക്കാൻ ആവശ്യ​മാ​യതെ​ല്ലാം ദൈവം തന്റെ ശക്തിയാൽ നമുക്കു തന്നിരി​ക്കു​ന്നു.*  ഇവയാൽ ദൈവം നമുക്ക്‌ അമൂല്യ​വും മഹനീ​യ​വും ആയ വാഗ്‌ദാനങ്ങളും+ തന്നിരി​ക്കു​ന്നു;* അങ്ങനെ ഇവയാൽ നിങ്ങൾ, തെറ്റായ മോഹങ്ങൾ കാരണം ലോക​ത്തി​ലു​ണ്ടാ​കുന്ന അഴുക്കിൽനി​ന്ന്‌ രക്ഷപ്പെട്ട്‌ ദൈവപ്ര​കൃ​തി​യിൽ പങ്കാളി​ക​ളാ​കണം എന്നതാണു ദൈവ​ത്തി​ന്റെ ഉദ്ദേശ്യം.+  ഇക്കാരണത്താൽ, നിങ്ങൾ കഠിന​ശ്രമം ചെയ്‌ത്‌+ നിങ്ങളു​ടെ വിശ്വാ​സത്തോ​ടു നന്മയും+ നന്മയോ​ട്‌ അറിവും+  അറിവിനോട്‌ ആത്മനി​യന്ത്ര​ണ​വും ആത്മനിയന്ത്രണത്തോടു+ സഹനശ​ക്തി​യും സഹനശ​ക്തിയോ​ടു ദൈവഭക്തിയും+  ദൈവഭക്തിയോടു സഹോ​ദ​രപ്രി​യ​വും സഹോ​ദ​രപ്രി​യത്തോ​ടു സ്‌നേ​ഹ​വും ചേർക്കുക.+  ഇതൊക്കെ നിങ്ങളി​ലുണ്ടെ​ങ്കിൽ, ഇവ നിങ്ങളിൽ നിറഞ്ഞു​ക​വി​യുന്നെ​ങ്കിൽ, നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ന്റെ കാര്യ​ത്തിൽ നിങ്ങൾ നിഷ്‌ക്രി​യ​രോ ഫലം കായ്‌ക്കാ​ത്ത​വ​രോ ആകില്ല.+  ഇവയില്ലാത്തയാൾ അന്ധനാണ്‌; അയാൾ വെളി​ച്ച​ത്തി​നു നേരെ കണ്ണടയ്‌ക്കു​ന്നു.*+ താൻ പണ്ടു ചെയ്‌ത പാപങ്ങ​ളിൽനിന്ന്‌ തന്നെ ശുദ്ധീകരിച്ചതാണ്‌+ എന്ന കാര്യം അയാൾ മറന്നി​രി​ക്കു​ന്നു. 10  അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, നിങ്ങളു​ടെ ദൈവവിളിയും+ തിര​ഞ്ഞെ​ടു​പ്പും ഉറപ്പാ​ക്കാൻ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. അങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്ക​ലും വീണുപോ​കില്ല.+ 11  അങ്ങനെ, നമ്മുടെ കർത്താ​വും രക്ഷകനും ആയ യേശുക്രി​സ്‌തു​വി​ന്റെ നിത്യരാജ്യത്തിലേക്കു+ മഹനീ​യ​മായൊ​രു പ്രവേ​ശനം നിങ്ങൾക്കു ലഭിക്കും.+ 12  ഇക്കാരണത്താലാണ്‌ ഇവയെ​ക്കു​റിച്ച്‌ നിങ്ങളെ ഓർമി​പ്പി​ക്കാൻ ഞാൻ എപ്പോ​ഴും ആഗ്രഹി​ക്കു​ന്നത്‌. നിങ്ങൾക്ക്‌ ഈ കാര്യ​ങ്ങളൊ​ക്കെ അറിയാമെ​ങ്കി​ലും, നിങ്ങൾക്കു ലഭിച്ച സത്യത്തിൽ നിങ്ങൾക്കു നല്ല അടിസ്ഥാ​ന​മുണ്ടെ​ങ്കി​ലും, 13  ഞാൻ ഈ കൂടാരത്തിലായിരിക്കുന്നിടത്തോളംകാലം*+ നിങ്ങളെ ഓർമി​പ്പി​ച്ചു​ണർത്തു​ന്നത്‌ ഉചിത​മാണെന്നു വിചാ​രി​ക്കു​ന്നു;+ 14  കാരണം എന്റെ കൂടാരം അഴിച്ചു​മാ​റ്റാ​നുള്ള സമയം അടുത്തി​രി​ക്കുന്നെന്ന്‌ എനിക്ക്‌ അറിയാം. നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു എനിക്ക്‌ അതു വ്യക്തമാ​ക്കി​ത്ത​ന്നി​രി​ക്കു​ന്നു.+ 15  അതുകൊണ്ട്‌ എന്റെ വേർപാ​ടി​നു ശേഷവും ഈ കാര്യങ്ങൾ നിങ്ങൾക്ക്‌ ഓർക്കാൻ* കഴി​യേ​ണ്ട​തിന്‌ ഇപ്പോൾ എന്റെ പരമാ​വധി ഞാൻ ചെയ്യും. 16  നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ ശക്തിയും സാന്നി​ധ്യ​വും ഞങ്ങൾ നിങ്ങളെ അറിയി​ച്ചതു കൗശല​പൂർവം കെട്ടി​ച്ചമച്ച കെട്ടു​ക​ഥ​കളെ ആധാര​മാ​ക്കി​യല്ല; ഞങ്ങൾ യേശു​വി​ന്റെ മഹത്ത്വ​ത്തി​നു ദൃക്‌സാ​ക്ഷി​ക​ളാണ്‌.+ 17  “ഇവൻ എന്റെ പ്രിയ​പു​ത്രൻ; ഇവനിൽ ഞാൻ പ്രസാ​ദി​ച്ചി​രി​ക്കു​ന്നു”+ എന്ന വാക്കുകൾ* മഹനീ​യതേ​ജസ്സു യേശു​വി​നെ അറിയി​ച്ചു. അങ്ങനെ പിതാ​വായ ദൈവ​ത്തിൽനിന്ന്‌ യേശു​വി​നു തേജസ്സും മഹത്ത്വ​വും ലഭിച്ചു. 18  യേശുവിനോടൊപ്പം വിശു​ദ്ധ​പർവ​ത​ത്തി​ലു​ണ്ടാ​യി​രുന്ന ഞങ്ങളും സ്വർഗ​ത്തിൽനിന്ന്‌ വന്ന ആ വാക്കുകൾ കേട്ടു. 19  ഇങ്ങനെ, പ്രവച​നത്തെ​ക്കു​റിച്ച്‌ നമുക്കു കൂടുതൽ ഉറപ്പു ലഭിച്ചി​രി​ക്കു​ന്നു. (പ്രഭാ​ത​മാ​കു​ക​യും ഉദയനക്ഷത്രം+ ഉദിക്കു​ക​യും ചെയ്യു​ന്ന​തു​വരെ) ഇരുണ്ട സ്ഥലത്ത്‌, അതായത്‌ നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ, പ്രകാ​ശി​ക്കുന്ന ഒരു വിളക്കായി+ കരുതി നിങ്ങൾ അവയ്‌ക്ക്‌ അടുത്ത ശ്രദ്ധ കൊടു​ക്കു​ന്നതു നല്ലതാണ്‌. 20  തിരുവെഴുത്തിലെ പ്രവച​നമൊ​ന്നും ആരും സ്വന്തമാ​യി വ്യാഖ്യാ​നി​ച്ചു​ണ്ടാ​ക്കി​യതല്ല എന്ന്‌ ആദ്യം​തന്നെ അറിഞ്ഞുകൊ​ള്ളുക. 21  പ്രവചനം ഒരിക്ക​ലും മനുഷ്യ​ന്റെ ഇഷ്ടത്താൽ വന്നതല്ല;+ പകരം പരിശുദ്ധാത്മാവിനാൽ* പ്രചോദിതരായി* ദൈവ​ത്തിൽനി​ന്നുള്ള അരുള​പ്പാ​ടു​കൾ മനുഷ്യർ പ്രസ്‌താ​വി​ച്ച​താണ്‌.+

അടിക്കുറിപ്പുകള്‍

അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “സൗജന്യ​മാ​യി തന്നിരി​ക്കു​ന്നു.”
അഥവാ “സൗജന്യ​മാ​യി തന്നിരി​ക്കു​ന്നു.”
അഥവാ “സൂക്ഷ്‌മ​മായ.”
മറ്റൊരു സാധ്യത “അയാൾക്കു ദൂരക്കാ​ഴ്‌ച​യില്ല.”
അതായത്‌, ഭൗതി​ക​ശ​രീ​ര​ത്തി​ലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം.
അഥവാ “പറയാൻ.”
അക്ഷ. “ശബ്ദം.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.
അക്ഷ. “വഹിക്ക​പ്പെട്ട്‌; ചുമക്ക​പ്പെട്ട്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം