2 ദിനവൃത്താന്തം 7:1-22

7  ശലോ​മോൻ പ്രാർഥി​ച്ചു​ക​ഴിഞ്ഞ ഉടനെ+ ആകാശ​ത്തു​നിന്ന്‌ തീ ഇറങ്ങി+ ദഹനയാ​ഗ​വും ബലിക​ളും ദഹിപ്പി​ച്ചു. ഭവനം യഹോ​വ​യു​ടെ തേജസ്സു​കൊണ്ട്‌ നിറയു​ക​യും ചെയ്‌തു.+  യഹോവയുടെ ഭവനം യഹോ​വ​യു​ടെ തേജസ്സു​കൊണ്ട്‌ നിറഞ്ഞ​തി​നാൽ പുരോ​ഹി​ത​ന്മാർക്ക്‌ യഹോ​വ​യു​ടെ ഭവനത്തിൽ പ്രവേ​ശി​ക്കാൻ കഴിഞ്ഞില്ല.+  ആകാശത്തുനിന്ന്‌ തീ ഇറങ്ങു​ന്ന​തും ഭവനത്തി​ന്മേൽ യഹോ​വ​യു​ടെ തേജസ്സു നിറയു​ന്ന​തും കണ്ടപ്പോൾ ഇസ്രാ​യേൽ ജനം മുഴുവൻ തറയിൽ കമിഴ്‌ന്നു​വീണ്‌ സാഷ്ടാം​ഗം നമസ്‌ക​രിച്ച്‌, “ദൈവം നല്ലവന​ല്ലോ; ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌” എന്നു പറഞ്ഞ്‌ യഹോ​വ​യ്‌ക്കു നന്ദി കൊടു​ത്തു.  രാജാവും ജനങ്ങളും കൂടി യഹോ​വ​യു​ടെ മുമ്പാകെ ബലികൾ അർപ്പിച്ചു.+  ശലോമോൻ രാജാവ്‌ 22,000 കന്നുകാ​ലി​ക​ളെ​യും 1,20,000 ആടുക​ളെ​യും ബലി അർപ്പിച്ചു. അങ്ങനെ രാജാ​വും ജനങ്ങളും കൂടി സത്യ​ദൈ​വ​ത്തി​ന്റെ ഭവനം ഉദ്‌ഘാ​ടനം ചെയ്‌തു.+  പുരോഹിതന്മാർ അവരുടെ നിയമി​ത​സ്ഥാ​ന​ങ്ങ​ളിൽ നിന്നു. അതു​പോ​ലെ, യഹോ​വ​യ്‌ക്കു പാട്ടു പാടു​മ്പോൾ ഉപയോ​ഗി​ക്കുന്ന ഉപകര​ണ​ങ്ങ​ളു​മാ​യി ലേവ്യ​രും നിന്നു.+ (അവരോടൊപ്പം* സ്‌തു​തി​ഗീ​തങ്ങൾ പാടു​മ്പോൾ, “ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌” എന്നു പറഞ്ഞ്‌ യഹോ​വ​യ്‌ക്കു നന്ദി കൊടു​ക്കാൻ ദാവീദ്‌ രാജാവ്‌ ഉണ്ടാക്കി​യ​വ​യാണ്‌ ഈ ഉപകര​ണങ്ങൾ.) ഇസ്രാ​യേ​ല്യ​രെ​ല്ലാം എഴു​ന്നേ​റ്റു​നിൽക്കു​മ്പോൾ ആ ലേവ്യർക്ക്‌ അഭിമു​ഖ​മാ​യി നിന്ന്‌ പുരോ​ഹി​ത​ന്മാർ കാഹളം മുഴക്കി.+  ശലോമോൻ നിർമിച്ച ചെമ്പു​കൊ​ണ്ടുള്ള യാഗപീഠത്തിൽ+ എല്ലാ ദഹനബലികളും+ ധാന്യയാഗങ്ങളും+ കൊഴു​പ്പും കൊള്ളു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ശലോ​മോൻ യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുൻവ​ശ​ത്തുള്ള മുറ്റത്തി​ന്റെ മധ്യഭാ​ഗം വിശു​ദ്ധീ​ക​രിച്ച്‌ അവിടെ ദഹനയാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ കൊഴുപ്പും+ അർപ്പിച്ചു.  ആ സമയത്ത്‌ ശലോ​മോൻ എല്ലാ ഇസ്രാ​യേ​ല്യ​രു​ടെ​യും​കൂ​ടെ, ലബോ-ഹമാത്ത്‌* മുതൽ താഴെ ഈജി​പ്‌ത്‌ നീർച്ചാൽ*+ വരെയുള്ള ദേശത്തു​നിന്ന്‌ വന്ന വലി​യൊ​രു സഭയോ​ടൊ​പ്പം, ഏഴു ദിവസം ഉത്സവം ആചരിച്ചു.+  അവർ ഏഴു ദിവസം യാഗപീ​ഠ​ത്തി​ന്റെ ഉദ്‌ഘാ​ടനം കൊണ്ടാ​ടു​ക​യും ഏഴു ദിവസം ഉത്സവം ആഘോ​ഷി​ക്കു​ക​യും ചെയ്‌തു; എട്ടാം ദിവസം* പവി​ത്ര​മായ ഒരു സമ്മേളനം നടത്തി.+ 10  ഏഴാം മാസം 23-ാം ദിവസം ശലോ​മോൻ ജനത്തെ പറഞ്ഞയച്ചു. യഹോവ ദാവീ​ദി​നോ​ടും ശലോ​മോ​നോ​ടും സ്വന്തം ജനമായ ഇസ്രാ​യേ​ലി​നോ​ടും കാണിച്ച നന്മയെ​പ്രതി ആഹ്ലാദിച്ചുകൊണ്ട്‌+ സന്തോഷം നിറഞ്ഞ ഹൃദയ​ത്തോ​ടെ അവർ അവരുടെ വീടു​ക​ളി​ലേക്കു തിരി​ച്ചു​പോ​യി.+ 11  അങ്ങനെ ശലോ​മോൻ യഹോ​വ​യു​ടെ ഭവനവും രാജാ​വി​ന്റെ ഭവനവും* പണിതു​പൂർത്തി​യാ​ക്കി.+ യഹോ​വ​യു​ടെ ഭവനത്തി​ലും തന്റെ ഭവനത്തി​ലും ചെയ്യണ​മെന്ന്‌ ആഗ്രഹി​ച്ച​തൊ​ക്കെ ശലോ​മോൻ വിജയ​ക​ര​മാ​യി ചെയ്‌തു.+ 12  യഹോവ രാത്രി ശലോ​മോ​നു പ്രത്യക്ഷനായി+ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു. എനിക്കു ബലി അർപ്പി​ക്കാ​നുള്ള ഒരു ഭവനമാ​യി ഞാൻ ഈ സ്ഥലം എനിക്കു​വേണ്ടി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+ 13  ഞാൻ ആകാശം അടച്ചിട്ട്‌ മഴ പെയ്യാ​തി​രി​ക്കു​ക​യോ പുൽച്ചാ​ടി​ക​ളോ​ടു കല്‌പി​ച്ചിട്ട്‌ അവ ദേശം നശിപ്പി​ക്കു​ക​യോ ഞാൻ എന്റെ ജനത്തിന്‌ ഇടയിൽ മാരക​മായ ഒരു പകർച്ച​വ്യാ​ധി അയയ്‌ക്കു​ക​യോ ചെയ്യു​മ്പോൾ 14  എന്റെ പേര്‌ വിളി​ച്ചി​രി​ക്കുന്ന എന്റെ ജനം+ സ്വയം താഴ്‌ത്തി+ അവരുടെ ദുഷ്ടവ​ഴി​കൾ വിട്ടുതിരിയുകയും+ എന്റെ മുഖം അന്വേ​ഷിച്ച്‌ എന്നോടു പ്രാർഥി​ക്കു​ക​യും ചെയ്‌താൽ ഞാൻ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അവരുടെ പാപം ക്ഷമിക്കു​ക​യും അവരുടെ ദേശത്തെ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും.+ 15  ഈ സ്ഥലത്തു​നിന്ന്‌ ഉയരുന്ന പ്രാർഥ​ന​കൾക്കു നേരെ ഞാൻ എന്റെ കണ്ണുകൾ തുറന്നു​വെ​ക്കും; ചെവി​യോർത്ത്‌ ഞാൻ അവ ശ്രദ്ധി​ക്കും.+ 16  എന്റെ പേര്‌ എന്നെന്നും ഈ ഭവനത്തി​ലു​ണ്ടാ​യി​രി​ക്കേ​ണ്ട​തി​നു ഞാൻ ഇതിനെ തിര​ഞ്ഞെ​ടുത്ത്‌ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.+ എന്റെ കണ്ണും ഹൃദയ​വും എപ്പോ​ഴും ഇവി​ടെ​യു​ണ്ടാ​യി​രി​ക്കും.+ 17  “നീ നിന്റെ അപ്പനായ ദാവീ​ദി​നെ​പ്പോ​ലെ ഞാൻ കല്‌പി​ച്ച​തെ​ല്ലാം പാലി​ച്ചു​കൊണ്ട്‌ എന്റെ മുമ്പാകെ നടക്കു​ക​യും എന്റെ ചട്ടങ്ങളും ന്യായ​വി​ധി​ക​ളും അനുസ​രി​ക്കു​ക​യും ചെയ്‌താൽ+ 18  നിന്റെ രാജസിം​ഹാ​സനം ഞാൻ സ്ഥിരമാ​ക്കും.+ അങ്ങനെ, ‘ഇസ്രാ​യേ​ലി​നെ ഭരിക്കാൻ നിന്റെ വംശത്തിൽ ഒരു പുരു​ഷ​നി​ല്ലാ​തെ​പോ​കില്ല’+ എന്നു നിന്റെ അപ്പനായ ദാവീ​ദി​നോ​ടു ചെയ്‌ത ഉടമ്പടി+ ഞാൻ നിവർത്തി​ക്കും. 19  എന്നാൽ നിങ്ങൾ എന്റെ വഴികൾ വിട്ടു​മാ​റി ഞാൻ നിങ്ങളു​ടെ മുമ്പാകെ വെച്ചി​രി​ക്കുന്ന എന്റെ കല്‌പ​ന​ക​ളും നിയമ​ങ്ങ​ളും ഉപേക്ഷി​ക്കു​ക​യും അന്യ​ദൈ​വ​ങ്ങളെ സേവിച്ച്‌ അവയുടെ മുമ്പാകെ കുമ്പി​ടു​ക​യും ചെയ്‌താൽ+ 20  ഇസ്രായേലിനു കൊടുത്ത എന്റെ ദേശത്തു​നിന്ന്‌ ഞാൻ അവരെ പിഴു​തെ​റി​യും.+ എന്റെ നാമത്തി​നു​വേണ്ടി ഞാൻ വിശു​ദ്ധീ​ക​രിച്ച ഈ ഭവനം എന്റെ കൺമു​ന്നിൽനിന്ന്‌ ഞാൻ നീക്കി​ക്ക​ള​യും. അതിനെ ഞാൻ എല്ലാ ജനങ്ങൾക്കു​മി​ട​യിൽ നിന്ദയ്‌ക്കും* പരിഹാ​സ​ത്തി​നും പാത്ര​മാ​ക്കും.+ 21  ഈ ഭവനം നാശകൂ​മ്പാ​ര​മാ​യി​ത്തീ​രും. അതിന്‌ അടുത്തു​കൂ​ടി പോകു​ന്നവർ അത്ഭുത​സ്‌ത​ബ്ധ​രാ​യി,+ ‘യഹോവ എന്തിനാ​ണ്‌ ഈ ദേശ​ത്തോ​ടും ഈ ഭവന​ത്തോ​ടും ഇങ്ങനെ ചെയ്‌തത്‌’ എന്നു ചോദി​ക്കും.+ 22  പിന്നെ അവർ പറയും: ‘അവരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ കൊണ്ടു​വന്ന അവരുടെ പൂർവികരുടെ+ ദൈവ​മായ യഹോ​വയെ അവർ ഉപേക്ഷിക്കുകയും+ അന്യ​ദൈ​വ​ങ്ങ​ളു​ടെ പിന്നാലെ പോയി അവയുടെ മുന്നിൽ കുമ്പിട്ട്‌ അവയെ സേവി​ക്കു​ക​യും ചെയ്‌തു.+ അതു​കൊ​ണ്ടാണ്‌ ദൈവം ഈ ദുരന്ത​മെ​ല്ലാം അവരുടെ മേൽ വരുത്തി​യത്‌.’”+

അടിക്കുറിപ്പുകള്‍

ലേവ്യരെയായിരിക്കാം പരാമർശി​ക്കു​ന്നത്‌.
അഥവാ “ഹമാത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ടം.”
പദാവലി കാണുക.
ഉത്സവത്തിനു ശേഷമുള്ള ദിവസം അഥവാ 15-ാം ദിവസം.
അഥവാ “കൊട്ടാ​ര​വും.”
അക്ഷ. “പഴഞ്ചൊ​ല്ലി​നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം