2 ദിനവൃത്താന്തം 19:1-11

19  യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാത്ത്‌ യരുശ​ലേ​മി​ലെ കൊട്ടാ​ര​ത്തിൽ സുരക്ഷിതനായി* മടങ്ങി​യെത്തി.+  അപ്പോൾ ഹനാനി​യു​ടെ മകനും+ ദിവ്യ​ദർശി​യും ആയ യേഹു+ യഹോ​ശാ​ഫാത്ത്‌ രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ദുഷ്ട​നെ​യാ​ണോ അങ്ങ്‌ സഹായി​ക്കേ​ണ്ടത്‌?+ യഹോ​വയെ വെറു​ക്കു​ന്ന​വ​രെ​യാ​ണോ അങ്ങ്‌ സ്‌നേ​ഹി​ക്കേ​ണ്ടത്‌?+ അങ്ങ്‌ ഇങ്ങനെ ചെയ്‌ത​തു​കൊണ്ട്‌ യഹോ​വ​യു​ടെ കോപം അങ്ങയുടെ നേരെ ആളിക്ക​ത്തി​യി​രി​ക്കു​ന്നു.  എന്നാൽ അങ്ങയിൽ നന്മയും കണ്ടിരി​ക്കു​ന്നു.+ അങ്ങ്‌ ദേശത്തു​നിന്ന്‌ പൂജാസ്‌തൂപങ്ങൾ* നീക്കി​ക്ക​ള​യു​ക​യും സത്യ​ദൈ​വത്തെ അന്വേ​ഷി​ക്കാൻ ഹൃദയ​ത്തിൽ നിശ്ചയിച്ചുറയ്‌ക്കുകയും* ചെയ്‌ത​ല്ലോ.”+  യഹോശാഫാത്ത്‌ യരുശ​ലേ​മിൽത്തന്നെ താമസി​ച്ചു. ജനങ്ങളെ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യി​ലേക്കു മടക്കിവരുത്താൻവേണ്ടി+ യഹോ​ശാ​ഫാത്ത്‌ വീണ്ടും ബേർ-ശേബ മുതൽ എഫ്രയീംമലനാടു+ വരെ സഞ്ചരിച്ചു.  രാജാവ്‌ ദേശത്ത്‌ ഉടനീളം, യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള എല്ലാ നഗരങ്ങ​ളി​ലും, ന്യായാ​ധി​പ​ന്മാ​രെ നിയമി​ക്കു​ക​യും ചെയ്‌തു.+  ന്യായാധിപന്മാരോടു രാജാവ്‌ പറഞ്ഞു: “നിങ്ങൾ സൂക്ഷി​ച്ചു​വേണം പ്രവർത്തി​ക്കാൻ. കാരണം നിങ്ങൾ മനുഷ്യർക്കു​വേ​ണ്ടി​യല്ല, യഹോ​വ​യ്‌ക്കു​വേ​ണ്ടി​യാ​ണു ന്യായ​വി​ധി നടത്തു​ന്നത്‌. ന്യായം വിധി​ക്കു​മ്പോൾ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.+  നിങ്ങൾ യഹോ​വയെ ഭയപ്പെ​ടണം.+ നമ്മുടെ ദൈവ​മായ യഹോവ അനീതിയും+ പക്ഷപാതവും+ കാണി​ക്കാ​ത്ത​വ​നാ​ണെന്ന്‌ ഓർക്കുക; ദൈവം കൈക്കൂ​ലി വാങ്ങു​ന്നു​മില്ല.+ അതു​കൊണ്ട്‌ നിങ്ങൾ സൂക്ഷിച്ച്‌ വേണം പ്രവർത്തി​ക്കാൻ.”  യഹോശാഫാത്ത്‌ യരുശ​ലേ​മി​ലും അങ്ങനെ​തന്നെ ചെയ്‌തു. യഹോ​വ​യു​ടെ ന്യായാ​ധി​പ​ന്മാ​രാ​യി ലേവ്യ​രെ​യും പുരോ​ഹി​ത​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ ചില പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രെ​യും നിയമി​ച്ചു. യരുശ​ലേ​മി​ലു​ള്ള​വ​രു​ടെ നീതി​ന്യാ​യ​പ്ര​ശ്‌നങ്ങൾ പരിഹ​രി​ച്ചി​രു​ന്നത്‌ അവരാണ്‌.+  രാജാവ്‌ അവരോ​ടു കല്‌പി​ച്ചു: “യഹോ​വയെ ഭയപ്പെട്ട്‌ വിശ്വ​സ്‌ത​ത​യോ​ടും പൂർണഹൃദയത്തോടും* കൂടെ നിങ്ങൾ ചെയ്യേ​ണ്ടത്‌ ഇതാണ്‌: 10  നിങ്ങളുടെ സഹോ​ദ​ര​ന്മാർ രക്തച്ചൊ​രി​ച്ചിൽ ഉൾപ്പെ​ടുന്ന ഒരു നീതിന്യായക്കേസുമായോ+ ഏതെങ്കി​ലു​മൊ​രു നിയമ​മോ കല്‌പ​ന​യോ ചട്ടമോ ന്യായ​ത്തീർപ്പോ സംബന്ധിച്ച ഒരു ചോദ്യ​വു​മാ​യോ അവരുടെ നഗരങ്ങ​ളിൽനിന്ന്‌ നിങ്ങളു​ടെ അടുത്ത്‌ വന്നാൽ, അവർ യഹോ​വ​യു​ടെ മുമ്പാകെ കുറ്റക്കാ​രാ​കാ​തി​രി​ക്കേ​ണ്ട​തിന്‌ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കണം. നിങ്ങൾ അങ്ങനെ ചെയ്യാ​തി​രു​ന്നാൽ നിങ്ങൾക്കും നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കും എതിരെ ദൈവ​കോ​പം ആളിക്ക​ത്തും. നിങ്ങൾ കുറ്റക്കാ​രാ​കാ​തി​രി​ക്കാൻ ഇതാണു നിങ്ങൾ ചെയ്യേ​ണ്ടത്‌. 11  ഇതാ, യഹോ​വ​യു​ടെ സേവന​ത്തോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങൾക്കെ​ല്ലാം​വേണ്ടി മുഖ്യ​പു​രോ​ഹി​ത​നായ അമര്യയെ നിങ്ങളു​ടെ മേൽ നിയമി​ച്ചി​രി​ക്കു​ന്നു.+ രാജാ​വി​നോ​ടു ബന്ധപ്പെട്ട എല്ലാ കാര്യ​ങ്ങ​ളി​ലും യിശ്‌മാ​യേ​ലി​ന്റെ മകൻ സെബദ്യ​യെ യഹൂദാ​ഗൃ​ഹ​ത്തി​ന്റെ നായക​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു. ലേവ്യർ നിങ്ങൾക്ക്‌ അധികാ​രി​ക​ളാ​യി​രി​ക്കും. ധൈര്യ​പൂർവം പ്രവർത്തി​ക്കുക. നന്മ ചെയ്യുന്നവരോടൊപ്പം* യഹോ​വ​യു​ണ്ടാ​യി​രി​ക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “സമാധാ​ന​ത്തോ​ടെ.”
പദാവലി കാണുക.
അഥവാ “ഹൃദയം ഒരുക്കു​ക​യും.”
അഥവാ “പൂർണ​മാ​യി അർപ്പി​ത​മായ ഹൃദയ​ത്തോ​ടും.”
അഥവാ “നന്മയോ​ടൊ​പ്പം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം