2 ദിനവൃത്താന്തം 18:1-34

18  യഹോ​ശാ​ഫാ​ത്തി​നു വളരെ​യ​ധി​കം സമ്പത്തും മഹത്ത്വ​വും ഉണ്ടായി​രു​ന്നു.+ പക്ഷേ യഹോ​ശാ​ഫാത്ത്‌ ആഹാബി​ന്റെ കുടും​ബ​വു​മാ​യി വിവാ​ഹ​ബന്ധം സ്ഥാപിച്ചു.+  കുറച്ച്‌ വർഷങ്ങൾക്കു ശേഷം യഹോ​ശാ​ഫാത്ത്‌ ശമര്യ​യിൽ ആഹാബി​ന്റെ അടു​ത്തേക്കു ചെന്നു.+ യഹോ​ശാ​ഫാ​ത്തി​നും കൂടെ​യു​ള്ള​വർക്കും വേണ്ടി ആഹാബ്‌ കുറെ ആടുമാ​ടു​കളെ അറുത്തു.* പിന്നെ രാമോ​ത്ത്‌-ഗിലെയാദിന്‌+ എതിരെ യുദ്ധത്തി​നു ചെല്ലാൻ ആഹാബ്‌ യഹോ​ശാ​ഫാ​ത്തി​നെ നിർബ​ന്ധി​ച്ചു.*  ഇസ്രായേൽരാജാവായ ആഹാബ്‌ യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തി​നോട്‌, “രാമോ​ത്ത്‌-ഗിലെ​യാ​ദി​ലേക്ക്‌ എന്റെകൂ​ടെ വരുമോ” എന്നു ചോദി​ച്ചു. അപ്പോൾ യഹോ​ശാ​ഫാത്ത്‌ പറഞ്ഞു: “നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയു​ടെ​യും ജനമാണ്‌. ഞാൻ അങ്ങയെ യുദ്ധത്തിൽ സഹായി​ക്കാം.”  യഹോശാഫാത്ത്‌ ഇസ്രാ​യേൽരാ​ജാ​വി​നോട്‌ ഇങ്ങനെ​യും പറഞ്ഞു: “ആദ്യം യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്നു ചോദി​ച്ചാ​ലും.”+  അങ്ങനെ ഇസ്രാ​യേൽരാ​ജാവ്‌ 400 പ്രവാ​ച​ക​ന്മാ​രെ കൂട്ടി​വ​രു​ത്തി അവരോ​ട്‌, “ഞങ്ങൾ രാമോ​ത്ത്‌-ഗിലെ​യാ​ദി​നു നേരെ യുദ്ധത്തി​നു പോക​ണോ അതോ പിന്മാ​റ​ണോ” എന്നു ചോദി​ച്ചു. അവർ പറഞ്ഞു: “പോകുക, സത്യ​ദൈവം അതു രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കും.”  അപ്പോൾ യഹോ​ശാ​ഫാത്ത്‌ ചോദി​ച്ചു: “ഇവിടെ യഹോ​വ​യു​ടെ പ്രവാ​ച​ക​നാ​യി മറ്റാരു​മി​ല്ലേ?+ നമുക്ക്‌ അയാളി​ലൂ​ടെ​യും ഒന്നു ചോദി​ച്ചു​നോ​ക്കാം.”+  ഇസ്രായേൽരാജാവ്‌ യഹോ​ശാ​ഫാ​ത്തി​നോ​ടു പറഞ്ഞു: “നമുക്ക്‌ യഹോ​വ​യു​ടെ ഇഷ്ടം ചോദി​ച്ച​റി​യാൻ കഴിയുന്ന ഒരാൾക്കൂ​ടി​യുണ്ട്‌.+ പക്ഷേ എനിക്ക്‌ അയാളെ ഇഷ്ടമല്ല. കാരണം അയാൾ ഒരിക്ക​ലും എന്നെക്കു​റിച്ച്‌ ദോഷ​മ​ല്ലാ​തെ നല്ലതൊ​ന്നും പ്രവചി​ക്കാ​റില്ല.+ അയാളു​ടെ പേര്‌ മീഖായ എന്നാണ്‌, യിമ്ലയു​ടെ മകൻ.” എന്നാൽ യഹോ​ശാ​ഫാത്ത്‌ പറഞ്ഞു: “രാജാവ്‌ ഒരിക്ക​ലും അങ്ങനെ പറയരു​തേ.”  അങ്ങനെ ഇസ്രാ​യേൽരാ​ജാവ്‌ ഒരു കൊട്ടാ​രോ​ദ്യോ​ഗ​സ്ഥനെ വിളിച്ച്‌, “വേഗം പോയി യിമ്ലയു​ടെ മകനായ മീഖാ​യയെ കൂട്ടി​ക്കൊ​ണ്ടു​വ​രുക” എന്നു പറഞ്ഞു.+  ഇസ്രായേൽരാജാവും യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തും അപ്പോൾ, ശമര്യ​യു​ടെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലുള്ള മെതി​ക്ക​ള​ത്തിൽ രാജകീ​യ​വ​സ്‌ത്രങ്ങൾ അണിഞ്ഞ്‌ തങ്ങളുടെ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കു​ക​യാ​യി​രു​ന്നു. എല്ലാ പ്രവാ​ച​ക​ന്മാ​രും അവരുടെ മുന്നിൽ പ്രവചി​ച്ചു​കൊ​ണ്ടി​രു​ന്നു. 10  അപ്പോൾ കെനാ​ന​യു​ടെ മകനായ സിദെ​ക്കിയ ഇരുമ്പു​കൊണ്ട്‌ കൊമ്പു​കൾ ഉണ്ടാക്കി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘സിറി​യ​ക്കാർ ചത്തൊ​ടു​ങ്ങു​ന്ന​തു​വരെ നീ ഇതു​കൊണ്ട്‌ അവരെ കുത്തി​വീ​ഴ്‌ത്തും.’”* 11  മറ്റെല്ലാ പ്രവാ​ച​ക​ന്മാ​രും അതു​പോ​ലെ​തന്നെ പ്രവചി​ച്ചു. അവർ പറഞ്ഞു: “രാമോ​ത്ത്‌-ഗിലെ​യാ​ദി​ലേക്കു പോകുക; രാജാവ്‌ തീർച്ച​യാ​യും വിജയി​ക്കും.+ യഹോവ അതു രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്കും.” 12  മീഖായയെ കൂട്ടി​ക്കൊ​ണ്ടു​വ​രാൻ പോയ ദൂതൻ മീഖാ​യ​യോ​ടു പറഞ്ഞു: “ഇതാ, പ്രവാ​ച​ക​ന്മാർ ഒന്നടങ്കം രാജാ​വിന്‌ അനുകൂ​ല​മാ​യി പ്രവചി​ക്കു​ന്നു. ദയവു​ചെ​യ്‌ത്‌ അങ്ങും അവരെപ്പോലെ+ രാജാ​വി​നെ പ്രസാ​ദി​പ്പി​ക്കുന്ന വിധത്തിൽ സംസാ​രി​ക്കണം.”+ 13  എന്നാൽ മീഖായ പറഞ്ഞു: “യഹോ​വ​യാ​ണെ, എന്റെ ദൈവം എന്താണോ പറയു​ന്നത്‌ അതു ഞാൻ പറയും.”+ 14  അങ്ങനെ മീഖായ ഇസ്രാ​യേൽരാ​ജാ​വി​ന്റെ അടുത്ത്‌ വന്നു. രാജാവ്‌ മീഖാ​യ​യോട്‌, “മീഖായാ, ഞങ്ങൾ രാമോ​ത്ത്‌-ഗിലെ​യാ​ദി​നു നേരെ യുദ്ധത്തി​നു പോക​ണോ അതോ പിന്മാ​റ​ണോ” എന്നു ചോദി​ച്ചു. ഉടനെ മീഖായ പറഞ്ഞു: “പോകുക. അങ്ങ്‌ തീർച്ച​യാ​യും വിജയി​ക്കും. അതു രാജാ​വി​നു ലഭിക്കും.” 15  അപ്പോൾ രാജാവ്‌ മീഖാ​യ​യോട്‌: “എന്നോടു സത്യം മാത്രമേ പറയാവൂ എന്ന്‌ എത്ര തവണ ഞാൻ നിന്നെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ നാമത്തിൽ സത്യം ചെയ്യി​ക്കണം!” 16  മീഖായ പറഞ്ഞു: “ഇടയനി​ല്ലാത്ത ആടുക​ളെ​പ്പോ​ലെ ഇസ്രാ​യേ​ല്യ​രെ​ല്ലാം മലകളിൽ ചിതറി നടക്കു​ന്നതു ഞാൻ കാണുന്നു.+ യഹോവ പറഞ്ഞു: ‘ഇവയ്‌ക്കു നാഥനില്ല. ഓരോ​രു​ത്ത​രും അവരവ​രു​ടെ വീട്ടി​ലേക്കു സമാധാ​ന​ത്തോ​ടെ തിരി​ച്ചു​പോ​കട്ടെ.’” 17  അപ്പോൾ ഇസ്രാ​യേൽരാ​ജാവ്‌ യഹോ​ശാ​ഫാ​ത്തി​നോ​ടു പറഞ്ഞു: “‘ഇയാൾ എന്നെക്കു​റിച്ച്‌ ദോഷ​മ​ല്ലാ​തെ നല്ലതൊ​ന്നും പ്രവചി​ക്കില്ല’ എന്നു ഞാൻ പറഞ്ഞതല്ലേ?”+ 18  അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയു​ന്നതു കേട്ടു​കൊ​ള്ളൂ: യഹോവ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നതു ഞാൻ കണ്ടു.+ സ്വർഗ​ത്തി​ലെ സർവസൈന്യവും+ ദൈവ​ത്തി​ന്റെ ഇടത്തും വലത്തും ആയി നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 19  അപ്പോൾ യഹോവ, ‘ആഹാബ്‌ രാമോ​ത്ത്‌-ഗിലെ​യാ​ദി​നു നേരെ ചെന്ന്‌ അവിടെ മരിച്ചു​വീ​ഴാ​നാ​യി ആര്‌ അയാളെ വിഡ്‌ഢി​യാ​ക്കും’ എന്നു ചോദി​ച്ചു. അവർ ഓരോ​രു​ത്ത​രും പല അഭി​പ്രാ​യങ്ങൾ പറഞ്ഞു. 20  അപ്പോൾ ഒരു ആത്മാവ്‌*+ മുന്നോ​ട്ടു വന്ന്‌ യഹോ​വ​യു​ടെ മുന്നിൽ നിന്ന്‌, ‘ഞാൻ അയാളെ വിഡ്‌ഢി​യാ​ക്കാം’ എന്നു പറഞ്ഞു. യഹോവ ചോദി​ച്ചു: ‘നീ എങ്ങനെ​യാണ്‌ അതു ചെയ്യാൻപോ​കു​ന്നത്‌?’ 21  ആ ആത്മാവ്‌ പറഞ്ഞു: ‘ഞാൻ ചെന്ന്‌ രാജാ​വി​ന്റെ പ്രവാ​ച​ക​ന്മാ​രു​ടെ​യെ​ല്ലാം നാവിൽ വഞ്ചനയു​ടെ ആത്മാവാ​യി​ത്തീ​രും.’ അപ്പോൾ ദൈവം പറഞ്ഞു: ‘നിനക്ക്‌ അതിനു കഴിയും, നീ അതിൽ വിജയി​ക്കു​ക​തന്നെ ചെയ്യും. പോയി അങ്ങനെ​തന്നെ ചെയ്യുക.’ 22  അങ്ങനെ നിന്റെ ഈ പ്രവാ​ച​ക​ന്മാ​രു​ടെ നാവിൽ യഹോവ വഞ്ചനയു​ടെ ആത്മാവി​നെ കൊടു​ത്തി​രി​ക്കു​ന്നു.+ വാസ്‌ത​വ​ത്തിൽ നിനക്കു ദുരന്തം വരു​മെ​ന്നാണ്‌ യഹോവ പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നത്‌.” 23  അപ്പോൾ കെനാ​ന​യു​ടെ മകനായ സിദെക്കിയ+ മീഖായയുടെ+ അടുത്ത്‌ വന്ന്‌ മീഖാ​യ​യു​ടെ ചെകി​ട്ടത്ത്‌ അടിച്ചി​ട്ട്‌,+ “നിന്നോ​ടു സംസാ​രി​ക്കാൻവേണ്ടി യഹോ​വ​യു​ടെ ആത്മാവ്‌ എന്നെ വിട്ട്‌ ഏതു വഴിക്കാ​ണു വന്നത്‌” എന്നു ചോദി​ച്ചു.+ 24  മീഖായ പറഞ്ഞു: “ഏതു വഴിക്കാ​ണു വന്നതെന്ന്‌, ഒളിച്ചി​രി​ക്കാൻ അറയിൽ കയറുന്ന ദിവസം നീ മനസ്സി​ലാ​ക്കും.” 25  അപ്പോൾ ഇസ്രാ​യേൽരാ​ജാവ്‌ ആജ്ഞാപി​ച്ചു: “മീഖാ​യയെ പിടിച്ച്‌ നഗരാ​ധി​പ​നായ ആമോ​ന്റെ​യും രാജാ​വി​ന്റെ മകനായ യോവാ​ശി​ന്റെ​യും കൈയിൽ ഏൽപ്പി​ക്കുക. 26  അവരോടു പറയുക: ‘രാജാവ്‌ ഇങ്ങനെ കല്‌പി​ക്കു​ന്നു: “ഇയാളെ തടവറ​യിൽ അടയ്‌ക്കുക.+ ഞാൻ സമാധാ​ന​ത്തോ​ടെ മടങ്ങി​വ​രു​ന്ന​തു​വരെ ഇയാൾക്കു വളരെ കുറച്ച്‌ ഭക്ഷണവും വെള്ളവും മാത്രമേ കൊടു​ക്കാ​വൂ.”’” 27  പക്ഷേ മീഖായ പറഞ്ഞു: “നീ സമാധാ​ന​ത്തോ​ടെ മടങ്ങി​വ​രു​ക​യാ​ണെ​ങ്കിൽ യഹോവ എന്നോടു സംസാ​രി​ച്ചി​ട്ടില്ല.”+ മീഖായ ഇങ്ങനെ​യും പറഞ്ഞു: “ജനങ്ങളേ, നിങ്ങ​ളെ​ല്ലാം ഇതു കേട്ടല്ലോ?” 28  അങ്ങനെ ഇസ്രാ​യേൽരാ​ജാ​വും യഹൂദാ​രാ​ജാ​വായ യഹോ​ശാ​ഫാ​ത്തും രാമോ​ത്ത്‌-ഗിലെ​യാ​ദി​ലേക്കു പോയി.+ 29  ഇസ്രായേൽരാജാവ്‌ യഹോ​ശാ​ഫാ​ത്തി​നോ​ടു പറഞ്ഞു: “ഞാൻ വേഷം മാറി​യാ​യി​രി​ക്കും യുദ്ധക്ക​ള​ത്തി​ലേക്കു പോകു​ന്നത്‌. എന്നാൽ അങ്ങ്‌ അങ്ങയുടെ രാജവ​സ്‌ത്രം ധരിക്കണം.” അങ്ങനെ ഇസ്രാ​യേൽരാ​ജാവ്‌ വേഷം മാറി; അവർ യുദ്ധത്തി​ന്‌ ഇറങ്ങി. 30  സിറിയയിലെ രാജാവ്‌ അയാളു​ടെ രഥനാ​യ​ക​ന്മാ​രോട്‌, “നിങ്ങൾ ഇസ്രാ​യേൽരാ​ജാ​വി​നെ​യ​ല്ലാ​തെ ചെറി​യ​വ​നോ വലിയ​വ​നോ ആയ മറ്റാ​രെ​യും ആക്രമി​ക്ക​രുത്‌” എന്നു കല്‌പി​ച്ചി​രു​ന്നു. 31  യഹോശാഫാത്തിനെ കണ്ട ഉടനെ ആ രഥനാ​യ​ക​ന്മാർ, “ഇയാളാ​ണ്‌ ഇസ്രാ​യേൽരാ​ജാവ്‌” എന്നു തമ്മിൽത്ത​മ്മിൽ പറഞ്ഞു. അങ്ങനെ അവർ യഹോ​ശാ​ഫാ​ത്തി​നോ​ടു പോരാ​ടാൻ ഒരുങ്ങി. യഹോ​ശാ​ഫാത്ത്‌ സഹായ​ത്തി​നാ​യി നിലവിളിച്ചപ്പോൾ+ യഹോവ അദ്ദേഹത്തെ സഹായി​ച്ചു. അവർ യഹോ​ശാ​ഫാ​ത്തി​ന്റെ അടു​ത്തേക്കു വരാതെ ദൈവം അവരെ വഴിതി​രി​ച്ചു​വി​ട്ടു. 32  അത്‌ ഇസ്രാ​യേൽരാ​ജാ​വ​ല്ലെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ അവർ യഹോ​ശാ​ഫാ​ത്തി​നെ പിന്തു​ട​രു​ന്നതു നിറുത്തി. 33  പക്ഷേ ഒരു സൈനി​കൻ അമ്പ്‌ എയ്‌ത​പ്പോൾ അവിചാ​രി​ത​മാ​യി അത്‌ ഇസ്രാ​യേൽരാ​ജാ​വി​ന്റെ പടച്ചട്ട​യു​ടെ വിടവി​ലൂ​ടെ ശരീര​ത്തിൽ തറച്ചു​ക​യറി. അപ്പോൾ രാജാവ്‌ തേരാ​ളി​യോ​ടു പറഞ്ഞു: “രഥം തിരിച്ച്‌ എന്നെ യുദ്ധഭൂമിയിൽനിന്ന്‌* കൊണ്ടു​പോ​കൂ, എനിക്കു മാരക​മാ​യി മുറി​വേ​റ്റി​രി​ക്കു​ന്നു.”+ 34  അന്നു മുഴുവൻ പൊരിഞ്ഞ യുദ്ധം നടന്നു. സിറി​യ​ക്കാർക്ക്‌ അഭിമു​ഖ​മാ​യി വൈകു​ന്നേ​രം​വരെ ഇസ്രാ​യേൽരാ​ജാ​വി​നെ രഥത്തിൽ താങ്ങി നിറു​ത്തേ​ണ്ടി​വന്നു. സന്ധ്യ​യോ​ടെ രാജാവ്‌ മരിച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “ബലി അർപ്പിച്ചു.”
അഥവാ “സമ്മതി​പ്പി​ച്ചു.”
അഥവാ “തള്ളിമാ​റ്റും.”
അഥവാ “ഒരു ദൈവ​ദൂ​തൻ.”
അക്ഷ. “പാളയ​ത്തിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം