2 ദിനവൃത്താന്തം 17:1-19

17  ആസയുടെ മകൻ യഹോശാഫാത്ത്‌+ അടുത്ത രാജാ​വാ​യി. യഹോ​ശാ​ഫാത്ത്‌ ഇസ്രാ​യേ​ലി​നു മേൽ ആധിപ​ത്യം ഉറപ്പിച്ചു.  യഹൂദയിലെ കോട്ട​മ​തി​ലുള്ള നഗരങ്ങ​ളി​ലെ​ല്ലാം സൈനി​കരെ നിറു​ത്തു​ക​യും യഹൂദാ​ദേ​ശ​ത്തും അപ്പനായ ആസ പിടി​ച്ച​ട​ക്കിയ എഫ്രയീം​ന​ഗ​ര​ങ്ങ​ളി​ലും കാവൽസേ​നാ​കേ​ന്ദ്രങ്ങൾ സ്ഥാപി​ക്കു​ക​യും ചെയ്‌തു.+  യഹോശാഫാത്ത്‌ ബാൽ ദൈവ​ങ്ങളെ തേടി​പ്പോ​കാ​തെ പൂർവി​ക​നായ ദാവീദ്‌ പണ്ടു നടന്ന വഴിക​ളിൽ നടന്നതുകൊണ്ട്‌+ യഹോവ യഹോ​ശാ​ഫാ​ത്തി​ന്റെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.  യഹോശാഫാത്ത്‌ അപ്പന്റെ ദൈവത്തെ അന്വേഷിച്ച്‌+ ദൈവ​ത്തി​ന്റെ കല്‌പന അനുസ​രിച്ച്‌ നടന്നു. അദ്ദേഹം ഇസ്രാ​യേ​ലി​ന്റെ ആചാരങ്ങൾ പിൻപ​റ്റി​യില്ല.+  യഹോവ രാജ്യം യഹോ​ശാ​ഫാ​ത്തി​ന്റെ കൈക​ളിൽ സുസ്ഥി​ര​മാ​ക്കി.+ യഹൂദ​യി​ലു​ള്ള​വ​രെ​ല്ലാം യഹോ​ശാ​ഫാത്ത്‌ രാജാ​വി​നു കാഴ്‌ച കൊണ്ടു​വന്നു. രാജാ​വി​നു വളരെ​യ​ധി​കം സമ്പത്തും മഹത്ത്വ​വും കൈവന്നു.+  രാജാവ്‌ സധൈ​ര്യം യഹോ​വ​യു​ടെ വഴിക​ളിൽ നടന്നു; യഹൂദ​യിൽനിന്ന്‌ ആരാധ​നാ​സ്ഥ​ലങ്ങൾ,*+ പൂജാസ്‌തൂപങ്ങൾ*+ എന്നിവ​പോ​ലും നീക്കി​ക്ക​ളഞ്ഞു.  ഭരണത്തിന്റെ മൂന്നാം വർഷം അദ്ദേഹം പ്രഭു​ക്ക​ന്മാ​രായ ബൻ-ഹയീൽ, ഓബദ്യ, സെഖര്യ, നെഥന​യേൽ, മീഖായ എന്നിവരെ വിളി​പ്പിച്ച്‌ യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലു​ള്ള​വരെ പഠിപ്പി​ക്കു​ന്ന​തിന്‌ അയച്ചു.  അവരോടൊപ്പം ശെമയ്യ, നെഥന്യ, സെബദ്യ, അസാഹേൽ, ശെമീ​രാ​മോത്ത്‌, യഹോ​നാ​ഥാൻ, അദോ​നിയ, തോബിയ, തോബ്‌-അദോ​നിയ എന്നീ ലേവ്യ​രും എലീശാമ, യഹോ​രാം എന്നീ പുരോ​ഹി​ത​ന്മാ​രും ഉണ്ടായി​രു​ന്നു.+  അവർ യഹോ​വ​യു​ടെ നിയമപുസ്‌തകവുമായി+ യഹൂദ​യി​ലെ​ങ്ങും സഞ്ചരിച്ച്‌ അവിടത്തെ എല്ലാ നഗരങ്ങ​ളി​ലെ​യും ജനങ്ങളെ അതിൽനി​ന്ന്‌ പഠിപ്പി​ച്ചു. 10  യഹൂദയ്‌ക്കു ചുറ്റു​മുള്ള രാജ്യ​ങ്ങ​ളി​ലെ​ങ്ങും യഹോ​വ​യിൽനി​ന്നുള്ള ഭയം വ്യാപി​ച്ചി​രു​ന്ന​തു​കൊണ്ട്‌ അവർ ആരും യഹോ​ശാ​ഫാ​ത്തി​നോ​ടു യുദ്ധം ചെയ്‌തില്ല. 11  ഫെലിസ്‌ത്യർ യഹോ​ശാ​ഫാ​ത്തി​നു കപ്പമായി പണവും സമ്മാന​ങ്ങ​ളും കൊണ്ടു​വന്നു. അറബികൾ അവരുടെ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ 7,700 ആൺചെ​മ്മ​രി​യാ​ടി​നെ​യും 7,700 ആൺകോ​ലാ​ടി​നെ​യും രാജാ​വി​നു കൊടു​ത്തു. 12  യഹോശാഫാത്ത്‌ വളർന്ന്‌ ബലവാ​നാ​യി​ക്കൊ​ണ്ടി​രു​ന്നു.+ അദ്ദേഹം യഹൂദ​യിൽ കോട്ടകളും+ സംഭരണനഗരങ്ങളും+ പണിതു. 13  യഹൂദാനഗരങ്ങളിലുടനീളം പല പദ്ധതി​ക​ളും നടപ്പിൽവ​രു​ത്തി. രാജാ​വിന്‌ യരുശ​ലേ​മിൽ വീരപ​രാ​ക്ര​മി​ക​ളായ യോദ്ധാ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. 14  പിതൃഭവനമനുസരിച്ച്‌ അവരുടെ വിഭാ​ഗങ്ങൾ ഇവയാ​യി​രു​ന്നു: യഹൂദ​യിൽനി​ന്നുള്ള സഹസ്രാ​ധി​പ​ന്മാർ: തലവനായ അദ്‌നാ​ഹ്‌; കൂടെ 3,00,000 വീര​യോ​ദ്ധാ​ക്കൾ.+ 15  അയാളുടെ കീഴിൽ തലവനായ യഹോ​ഹാ​നാൻ; കൂടെ 2,80,000 യോദ്ധാ​ക്കൾ. 16  പിന്നെ അയാളു​ടെ കീഴിൽ യഹോ​വ​യു​ടെ സേവന​ത്തി​നാ​യി സ്വമന​സ്സാ​ലെ മുന്നോ​ട്ടു വന്ന, സിക്രി​യു​ടെ മകനായ അമസിയ; കൂടെ 2,00,000 വീര​യോ​ദ്ധാ​ക്കൾ. 17  ബന്യാമീനിൽനിന്ന്‌+ വീര​യോ​ദ്ധാ​വായ എല്യാദ; അയാളു​ടെ​കൂ​ടെ, വില്ലും പരിച​യും ഏന്തിയ 2,00,000 യോദ്ധാ​ക്കൾ.+ 18  അയാളുടെ കീഴിൽ യഹോ​സാ​ബാദ്‌; കൂടെ യുദ്ധസ​ജ്ജ​രായ 1,80,000 പടയാ​ളി​കൾ. 19  യഹൂദയിലെ കോട്ട​മ​തി​ലുള്ള നഗരങ്ങ​ളിൽ രാജാവ്‌ നിയമി​ച്ചി​രു​ന്ന​വർക്കു പുറമേ ഇവരും രാജാ​വി​നു ശുശ്രൂഷ ചെയ്‌തു​പോ​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം