1 ശമുവേൽ 28:1-25

28  അക്കാലത്ത്‌, ഇസ്രായേ​ലിനോ​ടു യുദ്ധം ചെയ്യാൻ ഫെലി​സ്‌ത്യർ തങ്ങളുടെ സൈന്യ​ത്തെ ഒന്നിച്ചു​കൂ​ട്ടി.+ അപ്പോൾ, ആഖീശ്‌ ദാവീ​ദിനോ​ടു പറഞ്ഞു: “നീയും നിന്റെ പുരു​ഷ​ന്മാ​രും എന്റെകൂ​ടെ യുദ്ധത്തി​നു വരണ​മെ​ന്നുള്ള കാര്യം അറിയാ​മ​ല്ലോ, അല്ലേ?”+  അപ്പോൾ ദാവീദ്‌ ആഖീശി​നോ​ട്‌, “അങ്ങയുടെ ഈ ദാസൻ എന്തു ചെയ്യു​മെന്ന്‌ അങ്ങയ്‌ക്കു​തന്നെ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. അപ്പോൾ ആഖീശ്‌, “അതു​കൊ​ണ്ടാണ്‌ ഞാൻ നിന്നെ എന്റെ സ്ഥിരം അംഗരക്ഷകനായി* നിയമി​ക്കാൻപോ​കു​ന്നത്‌” എന്നു ദാവീ​ദിനോ​ടു പറഞ്ഞു.+  ഇക്കാലമായപ്പോഴേക്കും ശമുവേൽ മരിച്ചുപോ​യി​രു​ന്നു. ഇസ്രാ​യേൽ മുഴു​വ​നും ശമു​വേ​ലി​നെ ഓർത്ത്‌ വിലപി​ക്കു​ക​യും സ്വന്തം നഗരമായ രാമയിൽ ശമു​വേ​ലി​നെ അടക്കു​ക​യും ചെയ്‌തു.+ ഇതിനകം ശൗൽ ആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരെയും* ഭാവി പറയു​ന്ന​വരെ​യും ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​ഞ്ഞി​രു​ന്നു.+  ഫെലിസ്‌ത്യർ ഒന്നിച്ചു​കൂ​ടി ശൂനേമിൽ+ ചെന്ന്‌ പാളയ​മ​ടി​ച്ചു. അതു​കൊണ്ട്‌, ശൗലും ഇസ്രായേ​ലി​നെ മുഴുവൻ ഒന്നിച്ചു​കൂ​ട്ടി ഗിൽബോ​വ​യിൽ പാളയ​മ​ടി​ച്ചു.+  ഫെലിസ്‌ത്യപാളയം കണ്ട്‌ പേടിച്ച ശൗലിന്റെ ഹൃദയ​മി​ടി​പ്പു കൂടി.+  ശൗൽ യഹോ​വ​യു​ടെ ഉപദേശം തേടിയിരുന്നെങ്കിലും+ സ്വപ്‌ന​ത്തി​ലൂടെ​യോ ഊറീമിലൂടെയോ+ പ്രവാ​ച​ക​ന്മാ​രി​ലൂടെ​യോ യഹോവ ഉത്തരം കൊടു​ത്തില്ല.  ഒടുവിൽ, ശൗൽ ദാസന്മാരോ​ടു പറഞ്ഞു: “ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന ഒരു സ്‌ത്രീ​യെ കണ്ടുപി​ടി​ക്കൂ.+ ഞാൻ ചെന്ന്‌ ആ സ്‌ത്രീ​യു​ടെ ഉപദേശം തേടട്ടെ.” അപ്പോൾ, ശൗലിന്റെ ദാസന്മാർ, “ഏൻ-ദോരിൽ അങ്ങനെയൊ​രു സ്‌ത്രീ​യുണ്ട്‌” എന്നു പറഞ്ഞു.+  അങ്ങനെ ശൗൽ, ആരും തിരി​ച്ച​റി​യാത്ത രീതി​യിൽ വേഷം മാറി തന്റെ ആളുക​ളിൽ രണ്ടു പേരെ​യും കൂട്ടി രാത്രി​യിൽ ആ സ്‌ത്രീ​യു​ടെ അടുത്ത്‌ ചെന്നു. ശൗൽ പറഞ്ഞു: “ആത്മാക്ക​ളു​ടെ ഉപദേശം തേടുന്ന ഒരു ആളായി നിന്ന്‌+ ദയവായി എനിക്കു​വേണ്ടി ഭാവി​ഫലം പറയൂ. ഞാൻ പറയുന്ന ആളെ വരുത്തി​ത്തരൂ.”  പക്ഷേ, ആ സ്‌ത്രീ ശൗലിനോ​ടു പറഞ്ഞു: “ശൗൽ ചെയ്‌തതു താങ്കൾക്ക്‌ അറിയാ​മ​ല്ലോ; ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വരെ​യും ഭാവി പറയു​ന്ന​വരെ​യും അദ്ദേഹം ദേശത്തു​നിന്ന്‌ നീക്കി​ക്ക​ള​ഞ്ഞ​തല്ലേ?+ പിന്നെ എന്തിനാ​ണ്‌ താങ്കൾ എന്നെ കുടുക്കി കൊല​യ്‌ക്കു കൊടു​ക്കാൻ നോക്കു​ന്നത്‌?”+ 10  അപ്പോൾ, ശൗൽ യഹോ​വ​യു​ടെ നാമത്തിൽ സത്യം ചെയ്‌ത്‌ ആ സ്‌ത്രീയോ​ടു പറഞ്ഞു: “യഹോ​വ​യാ​ണെ, ഇതിന്റെ പേരിൽ നീ ഒരിക്ക​ലും കുറ്റക്കാ​രി​യാ​കില്ല!” 11  സ്‌ത്രീ ശൗലി​നോ​ട്‌, “താങ്കൾക്കു​വേണ്ടി ഞാൻ ആരെയാ​ണു വരു​ത്തേ​ണ്ടത്‌” എന്നു ചോദി​ച്ചു. “ശമു​വേ​ലി​നെ വരുത്തൂ” എന്നു ശൗൽ പറഞ്ഞു. 12  ആ സ്‌ത്രീ ‘ശമു​വേ​ലി​നെ’*+ കണ്ടപ്പോൾ ഉച്ചത്തിൽ നിലവി​ളിച്ച്‌ ശൗലിനോ​ടു പറഞ്ഞു: “അങ്ങ്‌ ശൗലാ​ണല്ലേ! എന്തിന്‌ എന്നോട്‌ ഈ ചതി ചെയ്‌തു?” 13  അപ്പോൾ രാജാവ്‌, “പേടി​ക്കേണ്ടാ, നീ എന്താണ്‌ ഇപ്പോൾ കാണു​ന്നത്‌” എന്നു ചോദി​ച്ചു. “കണ്ടാൽ ദൈവത്തെപ്പോലെ​യി​രി​ക്കുന്ന ഒരാൾ ഭൂമി​യിൽനിന്ന്‌ കയറി​വ​രു​ന്നതു ഞാൻ കാണുന്നു” എന്ന്‌ ആ സ്‌ത്രീ പറഞ്ഞു. 14  ഉടനെ ശൗൽ, “അയാളു​ടെ രൂപം എന്താണ്‌” എന്നു ചോദി​ച്ചു. “ആളൊരു വൃദ്ധനാ​ണ്‌. കൈയി​ല്ലാത്ത മേലങ്കി ധരിച്ചി​ട്ടു​മുണ്ട്‌”+ എന്ന്‌ ആ സ്‌ത്രീ പറഞ്ഞു. അപ്പോൾ അതു ‘ശമുവേൽ’ ആണെന്ന്‌ ശൗലിനു മനസ്സി​ലാ​യി. ശൗൽ മുട്ടു​കു​ത്തി കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു. 15  അപ്പോൾ, ‘ശമുവേൽ’ ശൗലി​നോ​ട്‌, “എന്തിനാ​ണു നീ എന്നെ വിളി​ച്ചു​വ​രു​ത്തി ശല്യ​പ്പെ​ടു​ത്തി​യത്‌” എന്നു ചോദി​ച്ചു. ശൗൽ പറഞ്ഞു: “ഞാൻ വലി​യൊ​രു പ്രതി​സ​ന്ധി​യി​ലാണ്‌. ഫെലി​സ്‌ത്യർ എന്നോടു യുദ്ധം ചെയ്യുന്നു. പക്ഷേ, ദൈവം എന്നെ വിട്ട്‌ പോയി; പ്രവാ​ച​ക​ന്മാ​രി​ലൂടെ​യോ സ്വപ്‌ന​ത്തി​ലൂടെ​യോ ദൈവം എനിക്ക്‌ ഉത്തരം തരുന്നില്ല.+ അതു​കൊ​ണ്ടാണ്‌, എന്തു ചെയ്യണ​മെന്ന്‌ എനിക്കു പറഞ്ഞു​ത​രാൻ ഞാൻ അങ്ങയെ വിളി​ച്ചു​വ​രു​ത്തി​യത്‌.”+ 16  അപ്പോൾ, ‘ശമുവേൽ’ പറഞ്ഞു: “യഹോവ നിന്നെ ഉപേക്ഷിച്ച്‌+ നിന്റെ എതിരാ​ളി​യാ​യി​ക്ക​ഴിഞ്ഞ സ്ഥിതിക്ക്‌ എന്തിനാ​ണു നീ എന്നോട്‌ ഉപദേശം ചോദി​ക്കു​ന്നത്‌? 17  എന്നിലൂടെ മുൻകൂ​ട്ടി​പ്പറഞ്ഞ ഇക്കാര്യം യഹോവ നിവർത്തി​ക്കും: യഹോവ രാജ്യാ​ധി​കാ​രം നിന്റെ കൈയിൽനി​ന്ന്‌ പറി​ച്ചെ​ടുത്ത്‌ നിന്റെ സഹമനു​ഷ്യ​രിലൊ​രാ​ളായ ദാവീ​ദി​നു കൊടു​ക്കും.+ 18  നീ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ച്ചി​ല്ല​ല്ലോ. അമാ​ലേ​ക്യർക്കെ​തിരെ​യുള്ള ദൈവ​ത്തി​ന്റെ ഉഗ്ര​കോ​പം നീ നടപ്പാ​ക്കി​യു​മില്ല.+ അതു​കൊ​ണ്ടാണ്‌ യഹോവ ഇന്നു നിന്നോ​ട്‌ ഇതു ചെയ്യു​ന്നത്‌. 19  പക്ഷേ ഇതു മാത്രമല്ല, യഹോവ നിന്നെ​യും ഇസ്രായേ​ലിനെ​യും ഫെലി​സ്‌ത്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.+ നാളെ നീയും+ നിന്റെ പുത്രന്മാരും+ എന്നോടു ചേരു​ക​യും ചെയ്യും. ഇസ്രായേൽസൈ​ന്യത്തെ​യും യഹോവ ഫെലി​സ്‌ത്യ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.”+ 20  ഇതു കേട്ട മാത്ര​യിൽ ശൗൽ നെടു​നീ​ള​ത്തിൽ നില​ത്തേക്കു വീണു. ‘ശമു​വേ​ലി​ന്റെ’ വാക്കുകൾ കേട്ട്‌ ശൗൽ ആകെ പേടി​ച്ച​ര​ണ്ടുപോ​യി. ശൗലിന്റെ ശക്തി​യെ​ല്ലാം ചോർന്നുപോ​യി​രു​ന്നു. കാരണം, അന്നു പകലും രാത്രി​യും ശൗൽ ഒന്നും കഴിച്ചി​രു​ന്നില്ല. 21  ആ സ്‌ത്രീ ചെന്ന്‌ നോക്കി​യപ്പോൾ ശൗൽ ആകെ അസ്വസ്ഥ​നാണെന്നു കണ്ടിട്ട്‌ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ പറഞ്ഞത്‌ അങ്ങയുടെ ഈ ദാസി അനുസ​രി​ച്ചു. സ്വന്തം ജീവൻ പണയംവെച്ചുപോലും+ അങ്ങ്‌ ആവശ്യ​പ്പെട്ട കാര്യം ഞാൻ ചെയ്‌തു. 22  അതുകൊണ്ട്‌ ഇപ്പോൾ, അങ്ങയുടെ ഈ ദാസിക്കു പറയാ​നു​ള്ളതു ദയവുചെ​യ്‌ത്‌ കേട്ടാ​ലും. ഞാൻ ഒരു അപ്പം അങ്ങയുടെ മുന്നിൽ വെക്കട്ടെ. അങ്ങ്‌ അതു കഴിക്കണം. അപ്പോൾ, അങ്ങയ്‌ക്കു യാത്ര ചെയ്യാ​നുള്ള ശക്തി കിട്ടും.” 23  പക്ഷേ, ശൗൽ അതു നിരസി​ച്ച്‌, “ഇല്ല, ഞാൻ കഴിക്കില്ല” എന്നു പറഞ്ഞു. പക്ഷേ, ശൗലിന്റെ ദാസന്മാ​രും ആ സ്‌ത്രീ​യും കഴിക്കാൻ ശൗലിനെ നിർബ​ന്ധി​ച്ചു. ഒടുവിൽ, ശൗൽ അവരുടെ വാക്കു കേട്ട്‌ നിലത്തു​നിന്ന്‌ എഴു​ന്നേറ്റ്‌ കിടക്ക​യി​ലി​രു​ന്നു. 24  ആ സ്‌ത്രീ​യു​ടെ വീട്ടിൽ കൊഴു​പ്പിച്ച ഒരു കാളക്കു​ട്ടി​യു​ണ്ടാ​യി​രു​ന്നു; അവൾ പെട്ടെന്ന്‌ അതിനെ അറുത്തു.* ധാന്യപ്പൊ​ടി എടുത്ത്‌ കുഴച്ച്‌ പുളിപ്പില്ലാത്ത* അപ്പവും ചുട്ടു. 25  അവൾ അവ ശൗലി​നും ശൗലിന്റെ ദാസന്മാർക്കും വിളമ്പി, അവർ കഴിച്ചു. അതിനു ശേഷം, അവർ എഴു​ന്നേറ്റ്‌ രാത്രി​യിൽത്തന്നെ അവി​ടെ​നിന്ന്‌ പോയി.+

അടിക്കുറിപ്പുകള്‍

അക്ഷ. “എന്നേക്കും എന്റെ ശിരസ്സി​ന്റെ കാവലാ​ളാ​യി.”
പദാവലി കാണുക.
അഥവാ “കാഴ്‌ച​യ്‌ക്കു ശമു​വേ​ലി​നെ​പ്പോ​ലെ തോന്നി​ച്ച​തി​നെ.”
അഥവാ “ബലി അർപ്പിച്ചു.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം